27 February 2010

സംസ്കാരമില്ലാത്ത സാംസ്കാരിക ജീവികള്‍

      ചിലര്‍ക്ക് വയസ്സാം കാലത്ത്‌ ബുദ്ദി സ്ഥിരത നഷ്ടപ്പെടും എന്നത് ഒരു ഭൂലോക സത്യമാണ്. ആ അവസ്ഥ പലപ്പോഴും മറ്റുള്ളവര്‍ക്ക് ബുദ്ടിമുട്ടുണ്ടാക്കാരുമുണ്ട് , എന്നാല്‍ ഇത് പലപ്പോഴും അവരവരുടെ വീടുകളിലുള്ളവര്‍ മാത്രമേ അനുഭവിക്കേണ്ടി വരാറുള്ളൂ, എന്നാല്‍ സാമസ്കാരിക ബുദ്ദി ജീവി ചമഞ്ഞു നടക്കുന്ന ചിലര്‍ക്കാന് ഈ അവസ്തവന്നാല്‍ എന്ത് സംഭവിക്കും എന്നതാണ് കേരളം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടു കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് വരുന്ന ഇത്തരം വ്യാധികള്‍ സമൂഹം മൊത്തം അനുഭവിക്കേണ്ടി വരുന്ന ഒരവസ്ഥ.  
നമ്മുടെ മഹാനായ നടന്‍ തിലകനും 'അമ്മയും' തമ്മിലുള്ള തര്‍ക്ക വിതര്‍ക്കങ്ങളില്‍ പങ്കെടുത്തു കുറച്ചുകാലമായി പത്രമാധ്യമങ്ങളില്‍ കവറേജു കുറഞ്ഞ അഴീകൊടെന്ന സാംസ്കാരിക ജീവി ഒന്ന് ഷൈന്‍ ചെയ്യാമെന്ന ഉദ്ദേശത്തിലാണ് ഈ അടിപിടിയില്‍ തലയിട്ടത്, അല്ലാതെ പോന്നു തൂക്കുന്നിടത്ത്‌ നാലുകാലും വാലും ചെവികളും മ്യാവൂ എന്ന് കരയുകയും ചെയ്യുന്ന ജീവിക്കെന്ത് കാര്യം, അല്ലെ. തിലകനെ കുറിച്ചു പറയുമ്പോള്‍ അദ്ദേഹം ഒരു മഹാനായ നടനാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. എന്നാല്‍ കുറച്ചു നാളുകളായി അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ അങ്ങേ അറ്റം തരാം താണതാണതാനെന്നു എല്ലാവരും സമ്മദിക്കും, എഴുത്തുകാരന്‍ മുകുന്ദന്‍  അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യുന്നതോടപ്പം ഇക്കാര്യം തുറന്നു പറഞ്ഞത് നമ്മള്‍ കേട്ടതാണല്ലോ. താന്‍ വെള്ളമടിക്കുക മാത്രമല്ല പല നടന്‍ മാര്‍ക്കും ഒഴിച്ചുകൊടുത്തിട്ടുണ്‍ടെന്നും തനിക്ക് പിടിക്കാത്ത ഒരു പ്രൊഡക്ഷന്‍ എക്സിക്യുട്ടീവിന്റെ തന്തക്ക് വിളിചിട്ടുണ്ടെന്നും (കൂടാതെ മറ്റുപലതും) അദ്ദേഹം തുറന്നു പറഞ്ഞത് നമ്മള്‍ കേട്ടു(അവലംഭം: സൂര്യ ടി വി-വര്‍ത്തമാനം), ഇതുമാത്രമല്ല തിലകന്റെ സാംസ്കാരിക സമ്പന്നത, കുറച്ചു നാളുകള്‍ക്കു മുന്‍പ്‌ അദ്ദേഹം തന്നെ ഒരു പത്രത്തിന്റെ സപ്ലിമെന്റില്‍ തന്നെ കുറിച്ചും തന്റെ ചെറുപ്പകാലത്തെ കുറിച്ചും എഴുതിയിരുന്നു, അത് വായിച്ച ഏതൊരാള്‍ക്കും അങ്ങേരുടെ സ്വഭാവത്തിന്റെ ഏകദേശ കൊണം പുടികിട്ടും, അത് കൊണ്ട് തിലകന്‍ പറഞ്ഞത് അത്രകാര്യമായെടുക്കെണ്ട, അതുതന്നെയായിരിക്കും 'അമ്മയും' താരങ്ങളും മിണ്ടാതിരുന്നത്.
       എന്നാല്‍ അപ്പോഴാണ്‌ ഈ കലക്കുവെള്ളത്തില്‍ നത്തോലിയെ പിടിച്ചുകളയാം എന്നുകരുതി അഴീകൊടുജി 
കൈയിട്ടത്,  ഇങ്ങേരുടെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ആര്‍ക്കു എന്ത് പ്രശ്നമുണ്ടായാലും അവരൊക്കെ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചു പറയുന്നതായി തോന്നലാണ്. കുറച്ചു കാലം മുന്‍പ് സാക്ഷാല്‍ മുഖ്യനാണ് ഇദ്ദേഹത്തെ വിളിച്ചത്, എന്നാല്‍ മുഖ്യന്‍ അത് നിഷേധിച്ചു, തുടര്‍ന്നു മുഖ്യനെ കയറി വായില്‍ തോന്നിയതെല്ല വിളിച്ചു, സാംസ്കാരിക നായകനായത് കൊണ്ടു ഡയരക്ടായല്ല അല്പം വളഞ്ഞാണ് തെറിവിളിക്കുക എന്ന് മാത്രം , ഉദാഹരണത്തിന് ഒരു നാടന്‍ കവല തെമ്മാടി ഒരാളെ *****ന്റെ മോനെ  എന്ന് വിളിക്കുമ്പോള്‍ ഇദ്ദേഹം നാലുകാലുള്ള കഴുത്തില്‍ പട്ടയുള്ള വാലുള്ള ബൌ ബൌ എന്ന് കുരക്കുന്ന ജീവി എന്ന് വിളിക്കും അത്രമാത്രം.ഇപ്പോള്‍ ഇദ്ദേഹം കയറി ഹെഡ്‌ ചെയ്തിരിക്കുന്നത് സാക്ഷാല്‍ മോഹന്‍ ലാലിനെയാണ്, ഇങ്ങേരുടെ ഏറ്റവും വലിയ ആരോപണം വയസ്സായിട്ടും മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിച്ചുകളയുന്നു എന്നതാണ്, ഒരു സിനിമ പോലും കാണാത്ത ഇങ്ങേര്‍ക്കെന്തിനാണതില്‍ വിഷമം, ഇവരെ പിടിക്കാതാവുമ്പോള്‍ സിനിമ കാണുന്നവര്‍തന്നെ അവരെ ചവിട്ടി പുറത്താക്കികൊളും,  പിന്നെയുള്ളത് ലാല്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതാണ്. ഇതിലെന്താണിത്ര പ്രശനം, അത് അങ്ങേരുടെ ജീവിതമാര്‍ഗം ,ലാലിന് മാര്‍ക്കറ്റ്‌ വാല്യു ഉള്ളതുകൊണ്ട് അദ്ദേഹത്തെ പരസ്യത്തിനായി കമ്പനികള്‍ ക്ഷണിക്കുന്നു,ഇത് ലാല്‍ മാത്രമാണോ ചെയ്യുന്നത് സാക്ഷാല്‍ അമിതാബ് ബച്ചനും,ഏന്തിനേറെ സാക്ഷാല്‍ 'പന്‍ജാങ്കത്തിന്റെ താണെന്കിലും തിലകനും പരസ്യത്തിലുന്ടല്ലോ, പിന്നെ ഈ സാംസ്കാരിക ജീവിക്ക് പിടിക്കാതെ പോയ കാര്യം ജ്വല്ലറി പരസ്യത്തിലെ ഡയലോഗുകലാണ്, ഇത് വരെ ഒരു മലയാളിയും ചിന്തിചിട്ടില്ലാത്ത തീരെ വൃത്തികെട്ട സാംസ്കാരിക ശൂന്യമായ രീതിയിലാണ് ഇങ്ങേരുടെ ചിന്ത എന്നത് ആ പരസ്യത്തെ പറ്റി അങ്ങേര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട എല്ലാ മലയാളികള്‍കും മനസ്സിലാകും, ഈ ജീവി ഒരു ഭ്രഹ്മചാരിയാനെന്നാണറിവ്, ചിലപ്പോ അതിന്റെ കേടായിരിക്കും.  അപ്പൊ തനിക്കിഷ്ടമില്ലത്തവരെയൊക്കെ പട്ടിയെന്നും കഴുതയെനും ഒക്കെ വിളിച്ചു നാട്ടില്‍ വേണ്ടാത്ത വിവാദാങ്ങലുണ്ടാക്കി വ്യക്തികളെ അപഹസിക്കലാണ് ഈ  സാംസ്കാരിക ബു ജിയുടെ   പണി എന്ന് മലയാളികള്‍ പണ്ടെ പറയുന്നതാണെങ്കിലും അതിപ്പോള്‍ ഒന്നുകൂടെ തെളിയിച്ചു തന്നു,അപ്പൊ പിന്നെ തിലകന്‍-സുകുമാര്‍ അഴീകോട് കൂട്ടുകെട്ട് വിജയിക്കട്ടെ എന്നു നമുക്കാശംസിക്കം.
    വേറൊരു സാംസ്കാരിക ജീവി ഒരു വ്യഭിചാരിക്ക് വേണ്ടി വാതുറന്നിട്ടു അധിക കാലമായില്ല, ഒരു മഹാനായ വായാടി രാഷ്ട്രീയക്കാരന്‍ ഒരു പാതിരാത്രിക്ക് ഒരു സ്ത്രീയുമായി വെറുതെ 'ഒറ്റയ്ക്ക് സംസാരിച്ചിക്കാന്' വന്നതിനെ ന്യായീകരിക്കാന്‍ ഒരു പ്രധാന രാഷ്ട്രീയപ്പാര്ട്ടിയുടെ പൂര്‍വ്വകാല നേതാകളെ ഒക്കെ ഈ വ്യഭിചാരിയോടു ഉപമിക്കുകയായിരുന്നു,   ഈ മലയാളിയുടെ സാംസ്കാരിക നായകര്കൊക്കെ ഇതെന്തു പറ്റി. ഇവന്മാരുടെ പ്രധാനപ്പെട്ട പ്രശ്നം ഇവന്മാര്‍ തന്നെ അങ്ങ് തീരുമാനിച്ചുകളയും താന്‍ വല്യ കലാകാരനാണ് അല്ലെങ്കില്‍ സാംസ്കാരിക ബുദ്ദി ജീവിയാനെന്നൊക്കെ, കേട്ടിടില്ലേ തിലകന്‍ പറഞ്ഞു നടക്കുന്നത്, അതെ പോലെ ഈ സുകുമാര്‍ അഴീകോട് പറയുന്നതു.  ഇതൊക്കെ കേള്‍കാനും കണ്ടു നില്കാനും മലയാളിയുടെ ജീവിതം പിന്നെയും ബാക്കി, നിര്‍ത്ത് മക്കളെ, നിര്‍ത്ത്.  എന്തൊക്കെ പറഞ്ഞാലും തിലകന്‍ ജി, സുകുമാര്‍ജി ...നിങ്ങളൊക്കെ ഇല്ലാതെ ഞങ്ങള്‍ കെന്താഘോഷം....അല്ലെ മോനെ ദിനേശാ.

06 February 2010

മണിമാര്‍ വാഴും ടാറ്റയുടെ സ്വന്തം മൂന്നാര്‍

മൂന്നാര്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ, മുഖ്യനും മന്ത്രിമാരും കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ മൂന്നാറിന്റെ പേരില്‍ ഇഷ്ടം പോലെ ഉണ്ട ഇല്ല വെടികള്‍ ആകാശത്തേക്ക് ഉതിര്‍ക്കുകയാണ്. ആരും കൃത്യമായി ഒന്നും പറയുന്നില്ല, ഒരാള്‍ പിടിച്ചടക്കും എന്ന് പറയുമ്പോള്‍ വരുന്നവന്റെ കൈവെട്ടും എന്ന് മറ്റവന്‍, എന്നാല്‍ അവിടെ കൈയേറ്റം നടക്കുന്നുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലതാനും. പിന്നെ എന്താണ് പ്രശ്നം, എന്തിനാണ് ഇവന്മാര്‍ പരസ്പരം പ്രസ്ഥാവാന യുദ്ദങ്ങള്‍ നടത്തി ഈ ദൌത്യം പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത്, കാര്യം നിസ്സാരം ഈ ചാനലുകളായ ചാനലുകളെല്ലാം അന്വേഷിച്ചു നിരവധി അനധികൃത കൈയേറ്റങ്ങള്‍ തെളിവ് സഹിതം പുറത്ത്‌ കൊണ്ടു വന്നപ്പോള്‍ എന്തെങ്കിലും ചെയ്യണമല്ലോ എന്ന് വെച്ച് എന്തൊക്കെയോ പറയുന്നു, അല്ലാതെ നാടിനോടുള്ള സ്നേഹമൊന്നും അല്ല ഇവരുടെ പ്രസ്ഥാവനകള്‍ക്ക് പിറകില്‍ എന്ന് വ്യക്തം. പിന്നെ ഒരു കാര്യമുള്ളത് ഒരുകാലത്ത് പാവപ്പെട്ടവനും അടിസ്ഥാന വര്‍ഗ്ഗത്തിനും വേണ്ടി വാദിച്ചിരുന്ന, ഭൂ നിയമം കൊണ്ടു വന്നു നാട്ടില്‍ സോഷ്യലിസം നടപ്പാക്കാന്‍ നോക്കിയ നമ്മുടെ വിപ്ലവ പ്രസ്ഥാനങ്ങളുടെ നായകന്മാര്‍ ഇന്ന് ടാറ്റയെ പോലുള്ള 'കുത്തക മുതലാളിമാര്‍ക്ക്' നമ്മുടെ ഭൂമി കട്ടുമുടിക്കാന്‍ കാവല്‍ നിന്നുകൊടുക്കുന്നത് കാണുമ്പോള്‍ ദോശൈകദൃക്കുകള്‍ പറയുംപോലെ കേരളത്തിലും വികസനം വരുന്നു എന്നതിന്റെ ലക്ഷണമാണോ ഇത് . ചിലപ്പോള്‍ ആവും.
2007 മെയ് മാസം 7 നാണ് ഒന്നാം ദൌത്യസംഘം അങ്ങ് മൂന്നാറില്‍ തങ്ങളുടെ പൊളിക്കല്‍ യജ്ഞം തുടങ്ങിയത്, കൊട്ടി ഘോഷത്തോടെ തുടങ്ങിയ ഒന്നാം ദൌത്യം വന്‍ മരങ്ങളെ പിഴുതെടുക്കാന്‍ തുടങ്ങി എന്ന് തോന്നിയപ്പോള്‍ ടാട്ടയുറെയും മറ്റും ചിലവില്‍ കഴിയുന്ന നമ്മുടെ പാര്‍ട്ടി നേതാകള്‍ക്ക് ഹാലിളക്കംതുടങ്ങി, അങ്ങിനെ ഒന്നാം ദൌത്യ സംഘം മൂന്നാറില്‍നിന്നും പിന്‍വലിഞ്ഞു..അല്ല പിന്‍ വലിച്ചു. അതിനെ പറ്റി ഇവിടെ കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ ...മലയാളികള്‍ ചാനലുകളില്‍ തല്‍സമയം കണ്കുളിര്‍ക്കെ കണ്ടാസ്വതിച്ചതാണല്ലോ ആ കലാ പരിപാടികളൊക്കെ , പക്ഷെ രണ്ടാം ദൌത്യം ആരംഭിക്കാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ തന്നെ മൂന്നാറിലെ ചില മണിമാര്‍ എന്തിനാണ് ഇങ്ങിനെ ഉറഞ്ഞു തുള്ളുന്നത് എന്ന് മാത്രം മനസ്സിലാകുന്നില്ല, ഇത് എനിക്ക് മാത്രമല്ല പല മലയാളികള്‍ക്കും ഉള്ള ഒരു സംശയമാണ്. സര്‍ക്കാര്‍ പറയുംപോലെ ആരെങ്കിലും അനധികൃതമായി വല്ല ഭൂമിയും കൈവശം വെച്ചിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പിടിച്ചു കൊള്ളട്ടെ എന്ന് വെച്ചാല്‍ പോരെ ഈ മണിമാര്‍ക്ക്‍. പകരം ഇടത് വലതു മണിമാര്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും എതിരെ കുരച്ചു ചാടാന്‍ എന്താണിവിടെ ഉണ്ടായത്. സര്‍ക്കാര്‍ പറയുന്നു ചെറുകിട കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കും എന്നാല്‍ ടാറ്റയെ പോലുള്ള വന്‍ ഭൂമികൈയേറ്റക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരും[പണ്ടൊക്കെ പറഞ്ഞു കേട്ടിരുന്നത് ആന കട്ടവനും അടയ്ക്ക കട്ടവനും കള്ളന്‍ തന്നെയാണെന്നാണ്!!!], ഇതിലെന്താ ഇത്ര വലിയ തെറ്റുള്ളത്. അങ്ങനെയല്ലേ വേണ്ടതും. പക്ഷെ ഇതൊന്നും നമ്മുടെ ഇടുക്കിയിലെ ഇടത് വലതു രാഷ്ട്രീയ നേതാകള്‍ക്ക് പിടിക്കുന്നില്ല. ടാട്ടയെപോലുള്ള വന്‍ കൈയെറ്റക്കാര്‍ അയ്യോ പാവങ്ങളാണെന്നാണ് മണിമാരുടെ വാദം.ഇതില്‍ മുന്നില്‍ നില്‍കുന്നത് എം എം മണി എന്ന സി പി എം ജില്ലാ സെക്രട്ടറിയായിരുന്നു. എന്നാല്‍ ഉടനെ പുറകെ വന്നു കെ എം മണി എന്ന ഐ എന്‍ ടി യു സി നേതാവും ദൌത്യസംഘ്ത്തിനെതിരെ. അടുത്ത്‌ തന്നെ തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ടും അടുത്തത് നമ്മളാണ് ഭരിക്കേണ്ടത് എന്നുള്ളത് കൊണ്ടും കെ എം മണിയെ ചെന്നിത്തല വിരട്ടി നിര്‍ത്തി എന്നാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ടു അതിയാനെ അങ്ങിനെയൊന്നും മുന്‍ നിരയില്‍ കാണാന്‍ കഴിയുന്നില്ല.

അങ്ങിനെ കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ കാണുന്നത് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍കുന്നത്. ഇടുക്കിയുടെ പ്രതേകിച്ചു മൂന്നാറിന്റെ രക്ഷകനായി അവതരിച്ച ഈ അവതാരം ആരെയും വെറുതെ വിടുന്നില്ല, കണ്ടുകാണും ചാനലുകളില്‍ പുള്ളിക്കാരന്റെ കവല പ്രസംഘം , അതിയാന്‍ പറയുന്നതനുസരിച്ച് മൂന്നാറില്‍ പോയ ഒരൊറ്റ ഐ എ എസ് ഐ പി എസ് കാര്‍ക്കും ബുദ്ദിയോ വിവരമോ ഇല്ല എന്നാണ്. ആകെ ദൈവം തമ്പുരാന്‍ ബുദ്ദിയും വിവരവും കനിഞ്ഞുനല്‍കി അനുഗ്രഹിച്ച ഏക വ്യക്തി ഈ കിണറ്റിലെ തവളക്കാണ്. ഈ മണി അണ്ണന് ഇങ്ങനെ വിറളി പിടിക്കാന്‍ കാര്യമുണ്ടെന്നാണ് ചിലര്‍ അടക്കം പറയുന്നത്, കഴിഞ്ഞ മൂന്നാര്‍ ദൌത്യ സംഘം പൊളിക്കല്‍ പരിപാടി ആരംഭിച്ചത്‌ കൃത്യമായി പറഞ്ഞാല്‍ 2007 മെയ് മാസം 7ന് ഈ മണി അണ്ണന്റെ സഹോദരന്‍ ലംബോധാരന്റെ അധീനതയിലുള്ള ഒരു അനധികൃത മൊബൈല്‍ ടവര്‍ ഇടിച്ചു നിരത്തികൊണ്ടാണ് പോലും, അന്ന് തൊട്ടു തുടങ്ങിയതാണ് ഈ അണ്ണന്റെ ചോറിച്ചല്‍, ദൌത്യ സംഘം എന്ന് കേട്ടാലേ നാവും പിന്നെ വേറെ എവിടെയൊക്കെയോ ചൊരിഞ്ഞു വരും ഈ വിപ്ലവ പ്രസ്ഥാനത്തിന്റെ ജില്ലാ അമരക്കാരന്.

എനിക്കേറ്റം ഇഷ്ടപ്പെട്ട കാര്യം ഈ അണ്ണന്റെ കഴിഞ്ഞ ഒരു ദിവസം നടത്തിയ ഒരു കവല പ്രസംഘമാണ്. നിങ്ങളും കേട്ടുകാണും. എന്തായാലും പ്രസംഘത്ത്തിന്റെ പ്രസക്ത ഭാഗം ഇവിടെ കൊടുക്കാം....അതിങ്ങനെ..[ഒരു കവല ചട്ടമ്പിയുടെ ഹാളിലക്കത്തിന്റെ ടോണില്‍ വായിക്കുക]
".......ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം പാടില്ല,ക്രയ വിക്രയം പാടില്ല, ഒന്നും പാടില്ലത്രേ...ഐ എ എസ് പഠിച്ചെന്നു വെച്ച് വിവരമുണ്ടാകണമേന്നുണ്ടോ, ഉണ്ടോ... ഐ എസ് എന്ന് പറഞ്ഞാല്‍ എങ്ങിനാ, ജനങ്ങളുമായി ബന്ധപ്പെട്ടല്ലേ പ്രവര്ത്തിക്കുന്നെ, അങ്ങനല്ലേ...അവര്‍ക്ക് ഐ എ എസ് കൊടുത്തോര്‍ക്കിട്ടടിക്കണം, അതാണ്‌ വേണ്ടത്. അവര് റവന്യു പ്രിന്‍സിപ്പല്‍ സിക്രട്ടരിയാ, ഇവിടെ നമ്മുടെ മന്ത്രിമാരെയെല്ലാം ഉപദേശിക്കുന്ന സാധനമാണ്, ഒരു കുട്ടിയുടുപ്പും ഇട്ടുകൊണ്ട് നില്‍കുന്നത് കണ്ടു സാധനം, വന്നപ്പം. മനസ്സിലായല്ലോ, അവരെഴുതികൊടുത്തതാ.അതിനെയും താങ്ങിക്കൊണ്ടു നടക്കുന്ന നമുടെ ഭരണക്കാരെ കുറിച്ച് ഓര്‍ക്കുമ്പോ എനിക്ക് ഹോ പരിതാപം തോന്നുന്നു.. " എങ്ങിനെ ഉണ്ട് നമ്മുടെ മണി അണ്ണന്റെ പ്രസംഘം, കൊള്ളാല്ലേ... ഇയാളും ഒരു രാഷ്ട്രീയക്കരനാണല്ലോ എന്നോര്‍ത്ത് ഹോ നമുക്ക് മലയാളികള്‍ക്ക് പരിതപിക്കം. മൂന്നാറെന്ന മലമൂട്ടിലെ കിണറ്റിലെ തവളയായ ഈ പുളുന്താന്‍ ചൊറിയന്‍ തവളയ്ക്ക് രാജ്യത്തെ പരമോന്നത ഉദ്യോഗങ്ങളില്‍ ഒന്നായ സിവില്‍ സര്‍വീസിലുള്ള ഒരാളെ കുറിച്ച് അതും ഒരു സ്ത്രീയെക്കുറിച്ച് ഇത്തരത്തില്‍ സംസാരിക്കാന്‍ എന്ത് അര്‍ഹാതയാനുള്ളതെന്നോന്നും ആരും ചോദിച്ചേക്കല്ലേ.. ഇങ്ങനെയൊക്കെ ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസന്‍സാണോ ഈ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന ശങ്കയൊന്നും ഒരു മലയാളിക്കും ഉണ്ടാവില്ല എന്ന് എനിക്കറിയാം. കാരണം നാമിതെത്ര കണ്ടതാ, അല്ലെ... പിന്നെ കെ സുരേഷ് കുമാറിനെ കുറിച്ചും രാജു നാരായണ സ്വാമിയെ കുറച്ചും ഇങ്ങേരു പറയുന്നത് കേട്ടില്ലെന്നു വെക്കാം...അതല്ലേ നല്ലത്.

ഈ അണ്ണന്‍ ടാറ്റയുറെ ഔദ്യോഗിക വക്താവാണോ അതോ സി പി എമ്മിന്റെ നേതാവാണോ എന്ന് പലപ്പോഴും തിരിച്ചറിയാന്‍ കഴിയില്ല. അത്തരമാണ് ഇതിയാന്റെ മൊഴിവയക്കം. അങ്ങ് തിരുവനതപുരത്ത് ഒരു വിപ്ലവം തലയ്ക്കു പിടിച്ച മൂപ്പില്‍സ് നവീന മൂന്നാറെന്നും പറഞ്ഞു സര്‍ക്കാര്‍ ഭൂമി കൈവശം വെച്ച് സുഖിക്കുന്ന കള്ളന്മാരെ പിടിച്ചു നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ ദൌത്യസംഘത്തെ അയക്കുമ്പോള്‍ ഇങ്ങു മൂന്നാറില്‍ പുതിയകാല കോര്‍പ്പറേറ്റ്‌ വിപ്ലവ നേതാവിന്റെ ശിങ്കിടിയായ ജില്ല സിക്രട്ടറി വരുന്നവരെ ജീവനോടെ തിരിച്ചയക്കില്ല എന്ന വാശിയിലാണ്. ഇനി ഇങ്ങേരെ ടാട്ടയും മറ്റും ചേര്‍ന്ന് കീശയിലാക്കിയോ എന്നു സാമാന്യ ജനം ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ കഴിയുമോ.....ഇല്ലന്നേ ഞാന്‍ പറയൂ. കാരണം 300 കോടി യുടെ അഴിമതി ആരോപണവുമായി നടക്കുന്ന സംസ്ഥാന സിക്രട്ടറിയുടെ പാര്‍ട്ടി ജില്ല സെക്രട്ടറി ചുരുങ്ങിയത് ഒരു നൂറേക്കറെന്കിലും തട്ടിയെടുത്ത ടാട്ടക്കും മറ്റു ചോട്ടാ ബഡാ കൈയേറ്റക്കാര്‍ക്കും വേണ്ടി കുരച്ചു ചാടുകയെന്കിലും ചെയ്തില്ലെങ്കില്‍ പിന്നെ എന്തോന്നു വിപ്ലവം...അല്ലേ......ഇതാണ് പുതുയുഗ വിപ്ലവ ഗാഥകള്‍ അല്ലെ...സമ്മദിച്ചു സഖാക്കളെ സമ്മദിച്ചു....ലാല്‍ സലാം....

പിന്‍ കുറി::
"വരുന്നര്‍ക്കൊക്കെ കൊട്ടാനുള്ള ചെണ്ടയാണ് ഇടുക്കി ജില്ല എന്നൊന്നും ആരും കരുതേണ്ട" എം എം.മണി :: ഈ പേരും പറഞ്ഞു വിപ്ലവ പ്രസ്ഥാനമൊക്കെ വിട്ടു രാജ് താക്കരെയെയോ ബാല്‍ താക്കരെയെയോ പോയിക്കണ്ടു അനുഗ്രഹം വാങ്ങിച്ചു വല്ല "ഇടുക്കി നവ നിര്‍മാണ് സേനയോ" മറ്റോ ഉണ്ടാക്കി ജീവിച്ചു കൂടെ മണി സഖാവേ...