അങ്ങ് മൂന്നാറിലും വയനാട്ടിലും നമ്മുടെ രാഷ്ട്രീയക്കാര്‍ പതിവ് വാക് പയറ്റുകളും പര്യടന മേളകളും കൊണ്ടു സമ്പന്നമാക്കുമ്പോള്‍ വെള്ളിത്തിരയില്‍ പഴയൊരു സിംഹം [പല്ലുകൊഴിഞ്ഞ ഒരു പൂച്ച എന്ന് അമ്മയും ഫെഫ്കയും] തന്റെ ശൌര്യം പുറത്തെടുത്ത് മലയാളികളെ ആനന്ദത്തില്‍ ആറാടിക്കുകയാണ്. ശരിക്കും നമ്മള്‍ മലയാളികള്‍ ദൈവത്തോടു എത്ര തന്നെ നന്ദി പറഞ്ഞാലും മതിയാകില്ല അല്ലേ...നോക്കൂ...മദനി,സൂഫിയ മദനി,തടിയന്റവിട നസീര്‍, പോള്‍ മുത്തൂറ്റ്,ഓം പ്രകാശ്, കാരി സതീഷ്, ഉണ്ണിത്താന്‍ ,മൂന്നാര്‍, വയനാട്, ഇപ്പൊ ഇതാ തിലകനും അമ്മയും......ഇങ്ങനെ മലയാളിക്ക് ബോറടിക്കാന്‍ സമയം തരാതെ അങ്ങേര്‍ നമ്മെ വല്ലാതെ സുഖിപ്പിക്കുകയല്ലേ എന്നൊരു സംശയം....
ഇവിടെ രാഷ്ട്രീയം പറയാനില്ല, മറിച്ച് നമ്മുടെ തിലകന്‍ സഖാവിന്റെ ഇന്റര്‍വ്യൂകളും ഭീഷണികളും കാണുകയും വായിക്കുകയും ചെയ്തപ്പോള്‍ തോന്നിയ ചിലകാര്യങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. തിലകന്‍ ഒരു മഹാ നടന്‍ തന്നെയാണ്, അതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകാന്‍ തരമില്ല, എന്നാല്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകള്‍ കണ്ടപ്പോള്‍ ആളൊരു അഹങ്കാരിയല്ലേ എന്നൊരു സംശയം, ഇത് ഞാന്‍ പറഞ്ഞാല്‍ എന്നെ കുറ്റം പറയാന്‍ ആളുണ്ടാകും, അത് കൊണ്ട് ഞാന്‍ തിലകനെ തൊടാന്‍ ഉദ്ദേശിക്കുന്നില്ല, അത് നമ്മുടെ സിനിമാ ആസ്വാദകരും അമ്മയും ഫെഫ്കയും ഒക്കെ തീരുമാനിക്കട്ടെ. എന്നാല്‍ തിലകന്റെ ഇന്റെര്‍വ്യൂ കണ്ടപ്പോഴാണ് നമ്മുടെ സാക്ഷാല്‍ രാജുമോന്റെ കാര്യം മനസ്സില്‍ ഓടിയെത്തിയത്, നിങ്ങളും ഓര്‍ത്തു കാണും തീര്‍ച്ച. സാക്ഷാല്‍ പ്രിത്വിരാജെന്ന രാജുമോനും തിലകനും തമ്മിലെന്ത് ബന്ധം അല്ലേ, അഭിനയത്തിന്റെ കാര്യത്തിലാണെങ്കില്‍ തിലകന്റെ ഏഴയലത്ത് കൊണ്ട് വെക്കാന്‍ കൊള്ളില്ല, പിന്നെ ആകെ കൂടെ തിലകനോടു കട്ടക്ക് നില്‍കുന്നത് വീമ്പു പറയാനാണ്. അതില്‍ ഒരു സംശയവും വേണ്ട, എന്നാല്‍ തിലകന് വീംമ്പിളക്കാം, കാരണം പുള്ളിക്കാരന്‍ അതിനുണ്ട്, കേട്ടിട്ടില്ലേ കാര്നോര്‍ക്ക് അടുപ്പിലും തൂറാം എന്ന്. എന്നാല്‍ രാജുമോന്റെ അവസ്ഥയോ..........ഹ ഹ ഞാനൊന്നും പറയുന്നില്ലേ.....
ഞാനിതൊക്കെ പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഞാന്‍ ഒരു പ്രിത്വിരാജ് വിരുദ്ദനാണെന്ന്, എന്നാല്‍ ഇതാ രാജുമോന്റെ വാക്ക്‌വിലാസങ്ങളുടെ ഒരു സാമ്പിള്‍. സ്ഥലം 'മലയാള മനോരമ ആഴ്ചപ്പതിപ്പ്-ലക്കം-52 : ഇതില്‍ രാജു മോനുമായ് ഒരു ഇന്റര്‍വ്യു..........
ചോദ്യകര്‍ത്താവ്:പ്രശസ്ത സംവിധായകന്‍ മണിരത്നത്തെ കുറിച്ച് എന്താണഭിപ്രായം?
രായു മോന്‍: .........ഓരു ഷോട്ടെടുക്കുമ്പോള്‍ അദ്ദേഹം എന്നോടു ചോദിക്കും എങ്ങനെയാണ് ഇത് ചെയ്യാന്‍ പറ്റുക? ഞാന്‍ ഒരു നിര്‍ദ്ദേശം പറഞ്ഞാല്‍ അദ്ദേഹം പറയും അത് നല്ലതാണ്. പിന്നെ ഇങ്ങിനെ ആയാലോ എന്ന് ചോദിക്കും?ഞാനും അദ്ദേഹവും ഒന്നിച്ചാണ് ആ കഥാപാത്രത്തെ വികസിപ്പിക്കുന്നത്.......
കേട്ടില്ലേ രാജുമോന്റെ മറുപടി....പുള്ളിക്കാരന്‍ പറയുന്നത് സാക്ഷാല്‍ മണിരത്നത്തെ കുറിച്ചാണ് എന്നത് മനസ്സില്‍ വെച്ച് കൊണ്ട്ട് വേണം നാം ഇത് വായിക്കാന്‍. ലോകം അറിയുന്ന സൌത്തിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ഒരു പോലെ പ്രശസ്തന്‍, ഇന്ത്യ ഒട്ടുക്കും ആരാധിക്കപ്പെടുന്ന വലിയൊരു കലാകാരന്‍ അങ്ങേര്‍ ഇന്നലെ വന്ന പ്രത്യേകിച്ച് ഒരു കഴിവും എടുത്തു പറയാനില്ലാത്ത ഒരു നടന്‍ പറയുന്നു പുള്ളിക്കരനോടു ചോദിച്ചിട്ടാണ് മണിരത്നം ഓരോ ഷോട്ടും എങ്ങിനെയാണ് എടുക്കേണ്ടത് എന്ന് തീഎരുമാനിക്കുന്നത് പോലും...അങ്ങനെ അങ്ങനെ രായുമോനും മനിരതനവുമാണ് കഥാപാത്രത്തെ വികസിപ്പിക്കുന്നത്....ഇത് നമ്മള്‍ മലയാളികള്‍ ഈ രാജു മോന്റെ പടങ്ങള്‍ കണ്ട നമ്മള്‍ വിശ്വസിക്കണം ..എപ്പടി .....അഹങ്കരിക്കുന്നതിനുമില്ലേ ഒരു മാന്യത......ഇത് ഒരു സാമ്പിള്‍ മാത്രം...ഇത് പോലെ ഒരുപാടു ഇന്റര്‍വ്യൂകള്‍ നിങ്ങള്‍ വായിച്ചിരിക്കും.....ഇതാ ഇവിടെ മനോരമ ന്യൂസില്‍ 'നേരെ ചൊവ്വേ' പരിപാടിയില്‍ പങ്കെടുത്ത് രാജുമോന്‍ മുഴക്കിയ ചില അഹങ്കാര വെടികള്‍ ...[ മമൂട്ടിയെയും മോഹന്‍ ലാലിനെ കുറിച്ചും ,തന്റെ സൌന്ദര്യത്തെ കുറിച്ചും ഒക്കെ പറയുന്ന ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ദിക്കുമല്ലോ...]....cheeers.....
പോട്ടെ,ക്ഷമീര്...ഒരു പയ്യനല്ലേ? പിന്നെ 30 വയസ്സിനുമുൻപ് അഹങ്കാരമൊന്നുമില്ലഞ്ഞിട്ടും ഞാനൊന്നുമായില്ല...ഇപ്പോ എനിക്കു തോന്നാറുണ്ട്, കുറച്ചേറെ അഹങ്കാരമൊക്കെയുണ്ടെങ്കിലേ ഇവിടെ കഴിഞ്ഞു പോവാനോക്കു എന്ന്.
ReplyDeleteകുഞ്ഞല്ലേ.... വളരുമ്പോ നന്നായിക്കോളും ന്നെ .. :)
ReplyDeleteപോട്ടെ വിട്ടുകള, പ്രശ്നം ഇതല്ല ഈ വിദ്വാനും ഇപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ട് എന്നുള്ളതാണ്.ഇപ്പോഴുള്ള ഫാന്‍സ് കാര്‍ പോരഞ്ഞിട്ടാണ് ഇദ്ദേഹത്തിന്റെയും വക ഫാന്‍സ് കൂട്ടങ്ങള്‍.മലയാള സിനിമ രക്ഷപെടില്ല.
ReplyDeleteതന്നെ? പോ അപ്പീ...!
ReplyDeleteഷൂട്ടിംഗ് നടക്കുമ്പോള്‍ ഇയാള്‍ അവിടെ ഉണ്ടായിരുന്നോ?
അവന്റെ വളിച്ച ഒരു പോസ്റ്റ് ! ത്ഫൂ !!!
ഹ ഹ ഹാ, അടി പൊളി പോസ്റ്റ്, ഇത് വായിച്ചപ്പോ ഒരുകാര്യം തീര്‍ച്ചയാക്കി, ഈ രായു മോനും തിലകനും തമ്മില്‍ എന്തരോ ബന്ധമുണ്ട്, അങ്ങേര് പറഞ്ഞത് കേട്ടിട്ടില്ലേ, അങ്ങോര്‍ക്ക് 'Oscar' കിട്ടുന്നത് സഹിക്കാന്‍ പട്ടാഞ്ഞിട്ടാണ് അങ്ങേരെ അമ്മയും ഫെഫ്കയും English ഫിലിമില്‍ അഭിനയിക്കാന്‍ വിടാത്തതെന്നു.......ഇവന്മാര്യുക്കെ എന്ന ചെയ്യാനാന്നെ......
ReplyDeleteഎന്നാലും സ്വതന്ത്രാ .....ഇതിലൊന്നും തലയിടാതെ മാരിനില്കുന്ന രാജു മോനെകൂടെ ഇപ്പോഴത്തെ വിവാദത്തിലേക്ക് വലിച്ചു കൊണ്ട് വരണോ.....അഴീകൊടും തിലകനുമൊക്കെ പോരെ.....
ReplyDeleteവീഡിയൊ സഹിതം അവന്റെ അഹങ്കാരം നാട്ടുകാർക്കു കാണിച്ച് കൊടുത്ത സ്വതന്ത്രനു എല്ലാ ഭാവുകങ്ങളും........അഭിനയലോകത്ത് 25 വർഷത്തിലെരെയായി ഉള്ള ലാലേട്ടനോ മമ്മൂക്കയൊ എന്തിനു അമിതാബ് ബച്ചനൊ പരയാത്ത കാര്യമല്ലേ ലവൻ തട്ടി വിടുന്നത്.....അവന്റെ ഒരു ക്രൊമസോമിന്റെ വിലയാട്ടം..ത്ഫൂൂൂൂൂൂൂ............
ReplyDeleteWell lavanu parayanullathu parayate..!!! He is really self confident and we have to respect his opinion. But chromosominte vilyatamm kurachu over ayi poyoo ennoru samshayam..!!!! :D
ReplyDeletemhhhhhuha... ente athippara ammacheee..... ivaneyonnum vedivechu kollaaaan aarumillede ivide...kashtam
ReplyDeleteഅതത്ര കാര്യമാക്കാനില്ലെന്നേ...
ReplyDeleteഏല്ലാ മാന്യ സന്ദർഷകർക്കും നല്ലനമസ്കാരം. പ്രതീക്ഷിച്ചപോലെ മേൽ വിവരിച്ച വ്യക്തിത്വത്തിന്റെ ആരാധക കൂട്ടം അവരുടെ അമർഷം ശരിക്കും പ്രകടിപ്പിച്ചു, അതു കൊണ്ട് തന്നെ കുരെ കൊമ്മെന്റുകൾ നീക്കം ചെയ്യേണ്ടി വന്നു. കാര്യം ഉള്ളടക്കത്തിലെ സംസ്കാര സമ്പന്നത തന്നെ. ഏന്തിരുന്നാലും അനുകൂലിച്ചും പ്രതികൂലിച്ചും ഇവിടെ അഭിപ്രായം പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി....ഇനിയും പ്രതീക്ഷിക്കുന്നു. ഇനി അടുത്ത ഇരയിലേക്ക്!!!!!!
ReplyDelete