സാബത്തിക മാന്ദ്യകാലത്ത് ജ്വാലി പോയി നാട്ടില്‍ കഴിയുന്ന സ്വതന്ത്രന്‍ കുറെകാലമായി നല്ലൊരു ജോലിക്കായി തെണ്ടുന്നു. ഒന്നും എവിടെയും ഏശുന്നില്ല, അങ്ങനെ ഇരിക്കുംബോഴാണ് ലൌജിഹാദ് കേരളത്തില്‍ കത്തിപ്പടരുന്നത്. എനിക്കും കിട്ടി ഇ-മെയിലിലൂടെയും മറ്റും ലൌജിഹാദ് ഓഫറുകളുടെ വിവരങ്ങള്‍. എന്നാല്‍ പിന്നെ വേറെ പണിയൊന്നുമില്ലാത്തതല്ലെ, ഒന്നു ട്രൈ ചെയ്തു നോക്കിയാലെന്താ, മറ്റേതു ജോലിയേക്കാളും നല്ല പ്രതിഫലം, ലക്ഷക്കണക്കിനു രൂപ, ബൈക്ക്, മൊബൈല്‍ ഫോണ്‍ അങ്ങനെ അത്യാവഷ്യം എല്ലാം കുശാലായി നടക്കും. ചുളുവില്‍ ഒരു പെണ്ണിനെയും കിട്ടും. അങ്ങനെ വ്യക്തമായ വിവരം ഷേഖരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞാന്‍ ചില മെത്രാന്‍ മാരെ പോയിക്കണ്ടു അവരാണല്ലൊ ഔദ്യോഗികമായി ലൌജിഹാദിനെ പറ്റി കേരളത്തെ അറിയിക്കുന്നത്. കിട്ടിയ മറുപടി ഇങ്ങനെ, പ്രിയപ്പെട്ട കുഞ്ഞാടെ, ഞങ്ങളങ്ങനെ പലതും പറയും പലതും എഴുതും അതൊക്കെ നീ എന്തിനു വിശ്വസിക്കുന്നു അല്ലെങ്കില്‍ ബിലീഫ് ചെയ്യുന്നു. പോയി തൂംബാ എടുത്തു കിളക്കെടാ. എന്നാ ചെയ്യാനാന്നെ, അങ്ങനെ വിഷണ്ണനായി ഞാന്‍ കുമ്മനം സില്‍ബന്തികളായ നമ്മുടെ നാട്ടിലെ ചില കാവിച്ചേട്ടന്മാരെ കണ്ടു, അവര്‍ക്ക് എവിടെയാണ് പ്രതിഫലം കൊടുക്കുന്നതെന്നോ ആരാകൊടുക്കുന്നതെന്നോ അറിയില്ല, ചുമ്മാ അടിച്ചിറക്കുന്നതാ എല്ലാം, പക്ഷെ അവര്‍ തന്ന ക്ലൂ അനുസരിച്ചു ഞാന്‍ ചില എന്‍ ഡി എഫ് ചേട്ടന്‍മാരെ കണ്ടു, എവിടെ അവര്‍ കൊടുക്കാന്‍ തുടങ്ങിയിട്ടില്ലത്രെ. പിന്നെ ആരാണിത് കൊടുക്കുന്നത്, ചുമ്മാ പണിയില്ലാ ചെറുപ്പക്കാരെ കൊതിപ്പിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ അടിച്ചിറക്കുന്ന ഇവന്മാരെ ദൈവം വെറുതെ വിടില്ല, ഇവന്മാരുടെ തലയില്‍ ഇറ്ടിത്തീ വീഴും തീര്‍ച്ച. അങ്ങിനെ ആ പ്രതീക്ഷയും തീര്‍ന്നു.
അങ്ങനെ ഇരിക്കുംബോള്‍ ഇതാ വീണ്ടും ലൌജിഹാദ് ഭൂതത്തെ വീണ്ടും പുറത്ത് വിട്ടിരിക്കുകയാണ്, ഇത്തവണ മേല്‍ പറഞ്ഞ കക്ഷികളൊന്നുമല്ല പിന്നെ ആരാ, നമ്മുടെ കോടതി. ഇനിയിപ്പം ഞാന്‍ അങ്ങോട്ട് പോയി അന്വേഷിക്കണമെന്നാണോ.കേസ് കൈകാര്യം ചെയ്യുന്ന ശങ്കരന്‍ ജഡിജിക്ക് എന്നെപോ ലെ പണ്ടെ ഒരു സംശയമുണ്ടെന്ന് തോന്നുന്നു. ആദ്യം കേസ് വന്നപ്പോതന്നെ പുള്ളി
ലൌജിഹാദിനെ പ്പറ്റി അന്വെഷിക്കാന്‍ ഡി ജി പി യെ ചുമതലപ്പെടുത്തി. ഡി ജി പി ജില്ല തിരിച്ചു റിപ്പോര്‍ട്ടും കൊടുത്തു. അതിലൊന്നും ലൌജിഹാദിന്റെ സാന്നിധ്യം സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയില്ല, കേന്ദ്രവും സമര്‍പ്പിചു മറ്റൊരു റിപ്പോര്‍ട്ട് അതിലും തഥൈവ. പക്ഷെ പണ്ടത്തെ ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ. ഈ റിപ്പോര്‍ട്ടൊക്കെ പരിശോദിച്ചിട്ടും ശങ്കരന്‍ ജഡ്ജ്ന്ന്‍ ത്ര്പ്തി വന്നില്ല. ജഡ്ജ് പഴയ കുമ്മനം - കെ സി ബി സി റിപ്പോര്‍ട്ട് പ്രകാരമുള്ള 4000 പെണ്‍കുട്ടികളെ ലൌജിഹാദില്‍ കുടുക്കിയ കണക്കും പറഞ്ഞ് കേരളത്തില്‍ മതപരിവര്‍ത്തനം തന്നെ നിരോധിക്കാനുള്ള നിയമം നിര്‍മിക്കാന്‍ സര്‍ക്കാരിനെ ഉപദേശിച്ചുകളഞ്ഞു. രസകരമായ കാര്യം ഡി ജി പി യുടെയും കേന്ദ്ര ഇന്റലിജന്‍സിന്റെയും രിപ്പോര്‍ട്ടുന്ണ്ടായിട്ടും തന്റെ സംശയതിന്റെ പേരിലാണ് ജഡ്ജദ്ദേഹം ഈ ഉത്തരവ് നല്‍കിയത്, നമ്മുടെ നാട്ടിലെ സ്വാശ്രയ കോളേജുകളുടെ തീവെട്ടി കൊള്ളയെ കുറിച്ചുള്ള കുറെ കേസുകള്‍ ഇവിടത്തെ കോടതികളിലുണ്ടായിരുന്നു, ഇപ്പോഴും ഹൈകോടതിയിലും സുപ്രീം കോടതിയിലും കേസ് നടക്കുന്നുമുണ്ട്. ഏത് പോലീസുകാരനും വ്യക്തമായി അറിയുന്ന കാര്യമാണ് സ്വാശ്രയക്കാര്‍ കാണിക്കുന്നത് തികഞ്ഞ അനീതിയാണെന്ന്, എന്നിട്ടും നമ്മുടെ കോടതികള്‍ ചില നിസ്സാരമായ സാങ്കേതികത്വം പറഞ്ഞ് ജനങ്ങളുടെ പക്ഷത്ത് നിന്നു ചിന്തിക്കാതെ സ്വാശ്രയക്കാരെ പിന്താങ്ങുന്ന കാഴ്ച നമ്മള്‍ മലയാളികള്‍ കണ്ടതാണ്. ഈ ശങ്കരന്‍ ജഡ്ജി ആ കേസെങ്ങാനും കൈകാര്യം ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്. പുള്ളിക്കാരന്‍ ജനങ്ങളുടെ പക്ഷം നിന്ന് സ്വാഷ്രയക്കാരെ തന്നെ നിരോധിക്കാന്‍ ഉത്തര്‍വിട്ടേനെ.
ഇങ്ങിനെ ഊഹാപോഹങ്ങളുടെ അടിസ്താനത്തില്‍ കോടതികള്‍ വിധിക്കാനും അഭിപ്രായം പറയാനും തുടങ്ങിയാല്‍ നാട്ടിലെ അവസ്ത എന്തകും. മറ്റു സംഘടനകളോ വ്യക്തികളോ പറയുന്നത് പോലെയല്ല കോടതി പറയുന്നത്. എനിക്കുതോന്നുന്നത് ലൌജിഹാദ് കണ്ട്പിടിക്കാന്‍ ഏറ്റവും നല്ലത് ഡോ. സെബാസ്ട്യന്‍ പോള്‍ പറഞ്ഞ വഴിയാണ്. ഇവിടെ എല്ലാ മതസ്തര്‍ക്കും അവരവരുടെ ഔദ്യോഗിക മത സംഘടനകളും ഉണ്ട്. ഹിന്ദു സമൂഹത്തില്‍ എന്‍ എസ്സ് എസ്സിന്റെ കരയോഗങ്ങള്‍ എസ് എന്‍ ഡി പി യുടെ ശാഖകള്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ കെ സി ബി സി പോലോത്ത സംഘടനകള്‍. ഇവിരുടെയെല്ലാം കൈയ്യില്‍ അതാതു സ്തലങ്ങളിലെ തങ്ങളുടെ ആളുകളുടെ പേരുകളും മറ്റു വിവറ്രങ്ങളും ഉണ്ട്. അപ്പോള്‍ എതരപേര്‍ നമ്മുടെ സമുദായതില്‍ നിന്നും മതം മാറി എന്നകണക്കു ഏറ്റവും ആധികാരികമായി പറയാനും തെളിയിക്കാനും ഈ സംഘ്ടനകള്‍കാണ് കഴിയുക. ഇവര്‍ക്ക് ഈ റിപ്പോര്‍ട്ട് അന്വേഷണ്‍ ഏജന്‍സികളെ അരിയിക്കുകയും ആവാം. അപ്പൊ പിന്നെ ഈ ആരോപണ പ്രത്യാരോപണങ്ങളുടെ ഒന്നും പ്രസക്തിയുണ്ടാകില്ല.
ഇത്തരം പല ശരിയായ വഴികളും ഉണ്ടായിട്ടും ഇവിടെ ലൌജിഹാദിന്റെ പേരും പറഞ്ഞ് മുതലെടുപ്പ് നടത്താനുള്ള ചില വര്‍ഗ്ഗീയ സംഘടനകളുടെ കുത്സിത ശ്രമങ്ങള്‍ കേരളജനത തിരിചറിയുക തന്നെ ചെയ്യും. ഒരര്‍ഥത്തില്‍ ഈ വര്‍ഗ്ഗീയ സംഘ്ടനകള്‍ സ്വന്തം സമുദായത്തിലെ തന്നെ നമ്മുടെ സഹോദരിമാരെ അപമാനിക്കുകയാണ് ചെയ്യുന്നത്. ആരെങ്കിലും മൊബൈല്‍ റീ ചാര്‍ജ് ചെയ്തുകൊടുത്താല്‍, ആരുടെ അടുത്തെങ്കിലും കാശു കണ്ടാല്‍, അല്ലെങ്കില്‍ ഒരു ബൈക്ക് കണ്ടാല്‍ അവരുടെ കൂടെ ഇറങ്ങിപ്പോകുന്നവരാണോ നമ്മുടെ സഹോദരിമാര്‍. സ്ത്രീത്വത്തിന് തന്നെ അപമാനകരമാണു ഇത്തരം ആരോപണങ്ങള്‍.
ലൌജിഹാദ് വിഷയത്തില്‍ എനിക്ക് ഏറ്റവും രസകരമായിതോന്നിയത് നമ്മുടെ കത്തോലിക്ക അഛന്മാരുടെ അധോസഭയുടെ നിലപാടാണ്. ഓരുപക്ഷെ ഇന്നു കേരളത്തില്‍ ഈ വിഷയം ഇത്രയും വിഷലിപ്ത്മായ അവസ്തയുണ്ടാക്കിയത് ഇവരുടെ നിലപാടാണ്. ഇവരുടെ ഇടയലേഖനത്തിന്റെ കോപ്പിയാണ് സംഘ്പരിവാര്‍ സംഘടനകള്‍ പോലും ഇന്ത്യയിലൊട്ടാകെ ഉപയോഗിക്കുന്നത്. മത പരിവര്‍തനത്തെ കുറിച്ച് അഛന്‍മാര്‍ പറയുംബോള്‍ കുറച്ചൊന്ന് ആലോചിക്കണമായിരുന്നു. ആദിവാസി മേഖലകളിലും തീരപ്രദേശങ്ങളിലും ക്രിസ്തു മതം പണവും മറ്റും നല്‍കിയാണ് പ്രചരിപ്പിക്കുന്നത് എന്ന ആരോപണം പണ്ട് മുതലെ ഇവുടത്തെ സംഘ്പരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നതാണ്. അങ്ങനെ അവര്‍ തുറന്നുവിട്ട പാബ് അവരെതന്നെ കൊത്തുന്നതായിട്ടാണ് നമുക്ക് ഇപ്പോ കാണാന്‍ കഴിയുന്നത്. ഇന്നലെ കോടതി മതപരിവര്‍തന നിരോധന നിയമം ഉണ്ടാക്കണം എന്നു പറഞ്ഞപ്പോള്‍ തന്നെ കണ്ടു അതിന്റെ അലയൊലികള്‍ കോട്ടയം അരമനകളില്‍. ലൌജിഹാദിനെക്കുറിച്ച് ഔദ്യൊഗികമായി ഇതു വരെ പ്രതികരിച്ചിട്ടില്ലെന്ന് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പത്രക്കാരോട് പറഞ്ഞുവത്രെ(11/15/2009 മാധ്യമം).
നൂറ്റാണ്ടുകളായി നമ്മള്‍ മലയാളികള്‍ ഉണ്ടാക്കിയെടുത്ത ഒരു സംസ്കാരം ഇല്ലായ്മ ചെയ്യാനുള്ള കുബുദ്ദികളുടെ കുത്സിത ശ്രമം നമ്മള്‍ ഒറ്റക്കെട്ടായി തകര്‍ക്കണം. ലൌജിഹാദ് പോലുള്ള നാണംകെട്ട രീതിയിലുള്ള മതം മാറ്റം നടക്കുന്നുണ്ടെങ്കില്‍ തീര്‍ചയായും അവരെ ജന മധ്യത്തില്‍ മാത്ര്കാപരമായി ശിക്ഷിക്കണം. പ്രേമമെന്ന അനിര്‍വചനീയമായ ആ പവിത്രവികാരത്തെ മത പ്രചാരണത്തിനുപയോഗിക്കുന്നത് അങ്ങേ അറ്റം ലജ്ജാകരമാണ്‍. അത് പോലെതന്നെ അതിനെ തങ്ങളുടെ വിക്ര്തമായ് ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ചില ഫാസിസ്റ്റ് സംഘടനകളുടെ ശ്രമവും അപലപനീയമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രേമമെന്ന ദൈവീക വികാരത്തിനെതിരെ കൊലവിളിക്കുന്നവര്‍ അവര്‍ ഏത് മതത്തില്‍ പെട്ടവരായാലും ഏത് സംഘ്ടനയില്‍ പെട്ടവരായാലും അവരെ പ്രബുദ്ദ കേരള സമൂഹം തികഞ്ഞ അവഞ്ജയോടെ തന്നെ തള്ളിക്കളയും എന്ന് നമുക്ക് പ്രത്യാശിക്കാം.
സ്നേഹവും, പ്രണയവുമെല്ലാം വര്‍ഗ്ഗീകരിക്കപ്പെടുന്നത് ഇന്നത്തെ പുതിയ കാഴ്ചകള്‍. ഒരു മുസ്‌ലിം ഹിന്ദുവിന് കൈ കൊടുത്താല്‍ ആ കൈകള്‍ വെട്ടിമാറ്റാന്‍ വര്‍ഗ്ഗീയക്കോമരങ്ങള്‍ പാഞ്ഞടുക്കുന്നു. വ്യത്യസ്ത മതത്തിലുള്ള സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ സംസാരിച്ചാല്‍ അതിനെ നേരിടാന്‍ പുതിയ രാക്ഷസസേന ഇറങ്ങിയിരിക്കുന്നു. മുസ്‌ലിം യുവാവ് മറ്റു മതത്തിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചാല്‍ അത് ലൌ ജിഹാദാണെന്ന്, (മലയാള ഭാഷക്ക് പുതിയ വാക്കുകള്‍) നമുക്കെല്ലാം തോന്നാവുന്ന സൌഹൃദവും,
ReplyDeleteസ്നേഹവും പ്രണയവുമെല്ലാം വര്‍ഗ്ഗീയമാവുകയാണ്.
എല്ലാത്തിനും നിയമം കൊണ്ട് തടയിടുക. അതും കൊള്ളാം
ഒരു നല്ല ലേഖനം വായിക്കാനായതില്‍ നന്ദി
ലൌജിഹാദ് മണ്ണാങ്കട്ട... ഈ ഭൂമി മലയാളത്തില്‍ ഇത്തരം വേലകളൊന്നും നടപ്പില്ലെന്ന് ഇനിയും ഈ സംഘപരിവാരുകാര്‍ക്ക് മനസ്സിലായില്ലെ...കഷ്ടം
ReplyDelete