28 December 2009

നഷ്ട സ്വപ്‌നങ്ങള്‍.....

പ്രിയേ...
നിനക്കെന്നെയും, എനിക്കു നിന്നെയും മനസ്സിലാക്കാന്‍ കഴിയാതെ പോയല്ലോ... മനസ്സ് എന്നെ ഭൂതകാലത്തിലേക്ക് വലിച്ചിഴച്ചപ്പോള്‍ അവിടെ ഒരു നഷ്ട വസന്തത്തിന്റെ ചിറകടി ശബ്ദം മാറ്റൊലി കൊള്ളുന്നുണ്ടായിരുന്നു... സ്മരണകളുടെ തിരയില്‍ പെട്ട് മനസ്സ് പിടഞ്ഞപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി തളരുകയാണ്.....എല്ലാം മറക്കനുള്ള കരുത്തു കിട്ടിയിരുന്നെങ്കില്‍... പക്ഷെ സ്നേഹത്തിന്റെ രക്തത്തില്‍ നിന്നു തൊട്ട പൊട്ടെങ്ങിനെ മറക്കാന്‍ കഴിയും... പ്രഭാതത്തിന്റെ കുളിര്‍മ്മയോടെ.. നട്ടുച്ചയുടെ തീഷ്ണതയോടെ ..സന്ധ്യയുടെ സൌന്ദര്യത്തോടെ..ഒടുവില്‍ രാവിന്റെ നിശ്ശബ്ദതയോടെ എന്നില്‍ വിലയം പ്രാപിച്ച...നഷ്ടപ്പെട്ട ആ പ്രണയ സാമ്രാജ്യത്തിന്റെ ദുഖസ്മ്ര്തികളുമാ‍യി ഏറ്റുമുട്ടി തളരുംബോള്‍ നീ എന്നെ സ്നേഹിച്ചിരുന്നു എന്നോര്‍ത്ത് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നു, ആശ്വസിക്കാന്‍ എനിക്കു കഴിയില്ലെങ്കിലും....

ദൈവത്തിന്റെ വിക്ര്തികള്‍ എന്ന് സിനിമയിലെ ഈ ഗാനം എന്നും മനസ്സില്‍ മായാതെ ചുണ്ടില്‍ നിന്നും മറയാതെ കിടക്കുന്നു....
കേള്‍കാം ആ ഗാനം ഇവിടെ   ,



ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലിതന്നൂ,
ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലിതന്നൂ,
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ,
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ.

ഒരു കുഞ്ഞു പൂവിലും തളിര്‍കാറ്റിലും,
നിന്നെ നീയായ് മണക്കുന്നതെങ്ങ് വേറെ,
ജീവനൊഴുകുംബോള്‍ ഒരുതുള്ളി ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ...
കനവിന്റെ ഇതളായ് നിന്നെ പടര്‍ത്തി നീ-
വിരിയിച്ചൊരാകാ‍ശമെങ്ങു വേറെ.

ഒരു കൊച്ചു രാപ്പാടി കരയുംമ്പൊഴും
നേര്‍ത്തൊരരുവി തന്‍ താരാട്ട് തളരുംമ്പൊഴും,
കനിവിലൊരു കല്ലു കനി മധുരമാകുംമ്പൊഴും,
കാലമിടറുംബൊഴും,
നിന്റെ ഹ്ര്ദയത്തില്‍ ഞാനെന്റെ ഹ്ര്ദയം കൊരുത്തിരിക്കുന്നു,
നിന്നിലഭയം തിരഞ്ഞ് പോവുന്നു.

അടരുവാന്‍ വയ്യാ,
അടരുവാന്‍ വയ്യ നിന്‍ ഹ്ര്ദയത്തില്‍ നിന്നെനിക്കേത് സ്വര്‍ഗം വിളിച്ചാലും,
അടരുവാന്‍ വയ്യ നിന്‍ ഹ്ര്ദയത്തില്‍ നിന്നെനിക്കേത് സ്വര്‍ഗം വിളിച്ചാലും,
ഉരുകി നിന്‍ ആത്മാവിനാഴങ്ങളില്‍ വീണു പൊലിയുംബൊഴാണെന്റെ സ്വര്‍ഗം,
ഉരുകി നിന്‍ ആത്മാവിനാഴങ്ങളില്‍ വീണു പൊലിയുംബൊഴാണെന്റെ സ്വര്‍ഗം,
നിന്നിലടിയുന്നതേ നിത്യ സത്യം.

4 comments:

  1. സാലീ കൊള്ളാം നന്നായിട്ടുന്റ്റ്, പണ്ടെ പറഞ്ഞതല്ലേ വേണ്ടാത്ത പണിക്കു പോകേണ്ടാന്നു.....

    ReplyDelete
  2. പ്രണയത്തിന്റെ തീ അതൊരിക്കലും അണയില്ല....മറക്കാന്‍ ശ്രമിക്കുന്തോറും അത് കൂടുതല്‍ ശക്തിയോടെ

    മനസ്സിനെ പിടിച്ചുലക്കും.... അതെ അത്താണ് പ്രണയം....

    ReplyDelete
  3. ഹ ഹ ഹാ...... അണ്ണാ‍ അണ്ണനെ ഏതോ ഒരു ചെല്ലക്കിളി നന്നായി താങ്ങിയിട്ടുണ്ടല്ലെ.....കരയണ്ട സാരമില്ല കേട്ടാ, കവിതകള് കൊള്ളാം

    ReplyDelete
  4. എടാ ഏത്‌ പ്രിയയെ കുറിച്ചാണെന്നു മനസില്ലയില്ല. എന്നാലും നല്ല ഭവനയുണ്ട്‌. അടിപൊളി.

    ReplyDelete