17 December 2009

അബ്ദുന്നാസര്‍ മദനി അറിയാന്‍....

പി ഡി പി നേതാവ് അബ്ദുന്നാസര്‍ മദനിക്ക് ഉപദേശം നല്‍കാന്‍ താന്‍ ആരുമല്ല എന്നത് സ്വതന്ത്രന് നന്നായി അറിയാം, എന്നാലും ഇക്കാലത്ത് ജീവിക്കുന്ന ഒരു പൌരന്‍ എന്ന നിലക്ക്, പത്ര ടി വി മാധ്യമങ്ങള്‍ നിരീക്ഷിക്കുന്ന ഒരുവന്‍ എന്ന നിലക്ക് എന്റെ അഭിപ്രായങ്ങളാണ് ഇവ. ഇവിടെ ചെന്നിത്തലയുടെയോ ഗണേശ് കുമാറിന്റെയോ കാക്കി നിക്കറിന്റെകാര്യം ചര്‍ച്ചചെയ്യേണ്ടകാര്യം എനിക്കില്ല. അത് പോലെ മദനിയോ ഭാര്യയോ തീവ്രവാതികളാണോ എന്ന് തെളിയിക്കേണ്ട കാര്യവും സ്വതന്ത്രനില്ല. അതൊക്കെ നമ്മുടെ ചുണക്കുട്ടികളായ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ട് പിടിച്ചോളും.

അങ്ങനെ ഇരിക്കെ ആഗോള തീവ്രവാതിനി സൂഫിയാ മദനിയും പിടിയിലായി, അല്ലെങ്കിലും,മദനി പത്ര സമ്മേളനത്തില്‍ പറഞ്ഞത് പോലെ കേസ് ശങ്കരന്‍ ജഡ്ജിയുടെ ബെഞ്ചില്‍ എത്തിയപ്പോ തന്നെ ജനാധിപത്യ വിശ്വാസികള്‍ കേസ് കൈവിട്ടതായിരുന്നല്ലോ, അതു കൊണ്ടായിരിക്കാം ജാമ്യം നിഷേധിച്ചപ്പോള്‍ പി ഡി പി പ്രവര്‍ത്തകരുടെ ആരുടെയും മുഖത്ത് പ്രത്യേക ഭാവമാറ്റമൊന്നും കണ്ടില്ല. സ്വതന്ത്രന്‍ ഈ പോസ്റ്റ് തയ്യാറാക്കുംബോള്‍ ചാനലുകളിലൂടെ ലൌജിഹാദിനെക്കുറിച്ചുള്ള ശശിധരന്‍ നമ്പ്യാരുടെ വിധിയാണ് മിന്നിമറയുന്നത്, “ഒരു പ്രത്യ്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ള പോലീസിന്റെ അന്വേഷണം ദുരൂഹമാണെന്നും, വി എച്ച് പി യുടെ വെബ്സൈറ്റിലുള്ള വിവരങ്ങളുടെ അടിസ്താനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു, കൂടാതെ ഇതുവരെ ഉള്ള പോലീസിന്റെ എല്ലാ അന്വെഷണങ്ങളും അദ്ദേഹം റദ്ദ് ചെയ്യുകയും ചെയ്തിരിക്കുന്നു. കേസ് ഡയരി വായിച്ച താന്‍ ഞെട്ടിപ്പോയി എന്നും അദ്ദേഹം വാക്കാല്‍ പറഞ്ഞു.“[കടപ്പാട്-ചാനലുകള്‍]. ഇത് ഇവിടെ പറയാന്‍ കാരണം ലൌജിഹദ് കേരളത്തില്‍ കത്തിക്കയറാന്‍ കാരണമായ അനാവശ്യ നിരീക്ഷണങ്ങള്‍ നടത്തിയ അതേശങ്കരന്‍ ജഡ്ജ് തന്നെയാണ് സൂഫിയാ മദനിയുടെ കേസും കേള്‍ക്കാന്‍ ഉണ്ടായത്. മദനിയുടെ വിധി അല്ലാ‍തെന്ത് പറയാന്‍.

ഇപ്പോഴത്തെ മുഴുവന്‍ ചര്‍ച്ചകളും സൂഫിയ മദനിയുടെ അറ്സ്റ്റുമായി ബന്ധപ്പെട്ടാണെല്ലോ. ഒരു ബസ്സ് കത്തിച്ചതിന് പത്താം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ നമ്മുടെ ചെന്നിത്തല, ചാണ്ടി, ക്രിഷ്നദാസാദികളുടെ ശുശ്കാന്തി കണ്ടാല്‍ ആദ്യമായിട്ടാണോ ഇന്ത്യാ മഹാരാജ്യത്ത് ജനങ്ങള്‍ ബസ്സ് കത്തിക്കുന്നത് എന്നൊന്നും ആരും ചോദിച്ച് പോകരുത്, നമുക്കറിയാം ഉത്തരേന്ത്യയില്‍, അല്ല കേരളത്തിന് പുറത്ത് എപ്പോ എന്ത് പ്രശ്നമുണ്ടായാലും, എന്തിന് അധികം തങ്ങളുടെ നേതാക്കള്‍ മരിച്ചാല്‍ പോലും അവിടെ ആദ്യം നടക്കുന്ന കലാ പരിപാടി വാഹനങ്ങള്‍ കത്തിക്കലാണ്, ഓര്‍മ്മയില്ലേ 4-5 വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴ്നാട്ടില്‍ സ്കൂള്‍ ബസ്സിന് തീവെച്ച് പെണ്‍കുട്ടികള്‍ അടക്കം വെന്ത് മരിച്ച സംഭവം, ആ കേസില്‍ ജനപ്രധിനിതികള്‍ അടക്കം പ്രതികളാണ്. നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ട് പോയപ്പോള്‍ കര്‍ണാടകയില്‍ കത്തിയ ബസ്സുകളെത്രയാണ്. എന്തിന് ഏറെ ഈ ഉത്തര മലബാറിലെ പൊയിലൂര്‍ എന്ന ആര്‍ എസ്സ് എസ്സ് കോട്ടയില്‍ [പ്രദേശവാസികള്‍ ഈ സ്ഥലത്തെ കേരളത്തിലെ ഗുജറാത്ത് എന്നാണ് വിളിക്കുന്നത് പോലും] പാനൂര്‍ രാഷ്ട്രീയ കലാപ സമയത്ത് പോലീസ് വാന്‍ കത്തിച്ചപ്പോള്‍ പോലും എവിടെയും ഒരു ചര്‍ച്ചയും ഒരു കോണ്‍ഗ്രസ്സുകാരന്റെയും പ്രസ്താവന പോലും കണ്ടിട്ടില്ല. കഴിഞ്ഞ നവംബര്‍ 13ന് പോലീസ് നടത്തിയ റൈഡില്‍ നാല് ചാക്കിലായി സൂക്ഷിച്ച 200ലധികം ബോംബുകളാണ് ഈ ആര്‍ എസ്സ് എസ്സ് കോട്ടയില്‍ നിന്നും പാനൂര്‍ പോലീസ് പിടിച്ചെടുത്തത്, ഈ ബോംബുകളൊക്കെ ഭാരതാംബയെ സേവിക്കാ‍നായിരിക്കും, അത് കോണ്ടായിരിക്കും അങ്ങയുടെ പാ‍ര്‍ട്ടിക്കാര്‍ പ്രതികരിക്കാതിരുന്നത്, അല്ലേ ചെന്നിത്തലാജി.

2001 ജൂലൈ 13ന് തിരുവനന്തപുരം നഗരത്തില്‍ എ ബി വി പി - ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകര്‍ രാജേശ് എന്ന കണ്ടക്ടറെ[ഇദ്ദേഹം ഒരു ഇടത് പര്‍ട്ടി പ്രവര്‍ത്തകനായിരുന്നത്രെ] അടിച്ചു കൊല്ലുകയും നിരവധി കെ എസ് ആര്‍ ടി സി ബസ്സുകള്‍ അടിച്ചു തകര്‍ത്തപ്പോഴും ചെന്നിത്തലാ‍ജി അങ്ങയുടെയും കൂട്ടരുടെയും ശുശ്കാന്തി മലയാളികള്‍ക്കു കാണാന്‍ കഴിഞ്ഞില്ലല്ലോ. ഡോ. എം എസ്സ് പ്രകാശ് ഒരു പത്രത്തില്‍ എഴുതിയത് പോലെ “പ്രതികളാക്കപ്പെടുന്നവര്‍ മുസ്ലിങ്ങളാണെങ്കില്‍ ചില പത്രമാധ്യമങ്ങള്‍ക്കും ചില രാഷ്ട്രീയക്കര്‍ക്കും നവരാത്രിയും തിരുവോണവും ക്രിസ്മസുമായി“. സൂഫിയ മദനി പത്താം പ്രതിയായത് തന്നെ രസമാണ്, ബസ്സ് കത്തിച്ചു എന്നു പറയുന്നവര്‍ സൂഫിയയെ ഫോണില്‍ വിളിച്ചു എന്നതാണ് പ്രതിയാക്കപ്പെടാന്‍ കാരണം. ഡോ. എം എസ്സ് പ്രകാശ് തുടരുന്നു-“ബാബരി മസ്ജിദ് തകര്‍ത്തതും ഗൊധ്ര, ഗുജറാത്ത് , മാലേഗാവ് തുടങ്ങിയ സ്ഫോടനങ്ങളും ബന്ധപ്പെട്ട നരഹത്യകളും സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് പറഞ്ഞ് പരസ്യമായി കുറ്റം സമ്മതിക്കുന്നവര്‍ നമുക്കു ചുറ്റും നിന്ന് കൊഞ്ഞനം കുത്തുബോഴാണ് ബസ്സ് കത്തിക്കല്‍ തീവ്രവാദ പ്രവര്‍ത്തിയാണെന്ന് കണ്ടെത്തി മദനി കുടുബത്തിനെതിരെ തല്പരകക്ഷികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.” ഇതു മാത്രമോ ബാബരി മസ്ജിദ് പൊളിച്ചടുക്കിയതിന് വാജ്പേയിക്കും പങ്കുണ്ട് എന്നു പാര്‍ലിമെന്റില്‍ പറഞ്ഞതിന് മാപ്പുചോദിച്ച കക്ഷികളാണ് നമ്മുടെ ചെന്നിത്തലയുടെ പാര്‍ട്ടിക്കാര്‍. തീര്‍ന്നോ, ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ തീവ്രവാത ആക്രമണം എന്ന് ബുജികളും മാധ്യമങ്ങളും വിശേഷിപ്പിച്ച ഈ സംഭവത്തില്‍ ഇവരൊക്കെയാണ് പ്രതികള്‍ എന്ന് നിസ്സംശയം ലിബര്‍ഹാന്‍ ക്മ്മീശന്‍ ചൂണ്ടിക്കാട്ടിയിട്ടും അവര്‍ക്കെതിരെ നടപടികള്‍ എടുക്കില്ല പോലും. ബോംബെ കലാപം താനാണ് നടത്തിയതെന്ന് പത്ര മാധ്യമങ്ങളിലൂടെയും സ്റ്റേജ് കളിലൂടെയും ഇപ്പോഴും വീംബിളക്കുന്ന ശ്രീക്രിഷ്ണ കമ്മീശന്‍ ഒന്നാം പ്രതി എന്നു ചൂണ്ടിക്കാട്ടിയ ബാല്‍താക്കറയെ അവിടം ഭരിച്ച ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ചെന്നിത്തലയാതികളുടെ പാര്‍ട്ടി എന്തു ചെയ്തു.

നാസര്‍ മദനിയെ ഇത്രയും ഭീകരവാതിയാക്കിയത് ബാബരി ധ്വംസനവും, അതുമായി ബന്ധപ്പെട്ട കലാപങ്ങളെയും വളരെ തീവ്രമായി സ്റ്റേജുകളില്‍ വിമര്‍ഷിച്ചു എന്നതാണ് [അതോടനുബന്ധിച്ച് പി ഡി പി ക്കാര്‍ ഏതെങ്കിലും കൊലപാതകമോ അക്രമമോ നടത്തിയതായി അറിവില്ല]. ജനാതിപത്യ മാര്‍ഗത്തിലൂടെയല്ലാത്ത അത്തരം തീവ്രമായ പ്രതികരണങ്ങള്‍ ഉത്ബുദ്ദ കേരള സമൂഹം ഒരിക്കലും അങ്ങീകരിക്കില്ല. എന്നാല്‍ പള്ളി പൊളിച്ചവരും കലാപങ്ങള്‍ ഉണ്ടാക്കിയവരും നിയമത്തെ കൊഞ്ഞനംകുത്തി ഇപ്പോഴും സസുഖം വാഴുന്നുമുണ്ട്. എന്തിനേറെ മദനിയെ വധിക്കാന്‍ ശ്രമിക്കുകയും കാല്‍ ബോംബ് വെച്ച് തകര്‍ക്കുകയും ചെയ്ത ആര്‍ എസ്സ് എസ്സ് കാരെ ആരും ഭീകരരായി സംസാരിച്ചതായും നാം കണ്ടിട്ടില്ല, ചെന്നിത്തലയും കൂട്ടരും ‘ക മ‘ എന്ന് മിണ്ടിയോ എന്ന് സംശയമാണ്. ഇതൊന്നും ഇവിടെ ചോദിക്കല്ലെ ചങ്ങതീ. കേരളം ഭീകരവാതികളുടെ പറുദീസയാണെന്ന് വിലപിക്കുന്ന അഭിനവ പട്ടേല്‍ ചെന്നിത്തലാജിയോട് ഒരു ചോദ്യം - ഈ തീവ്രവാതികളും വര്‍ഗ്ഗീയവാതികളും മുസ്ലിം നാമധാരികള്‍ മാത്രമാണോ കൂവ്വേ, പ്രഗ്യാസിങ്ങ് ഥാക്കൂറും, പുരോഹിതുമാറും, പള്ളി പൊളിച്ച കര്‍സേവകരും ഒക്കെ പിന്നെന്താണെന്ന് അങ്ങൊന്ന് വിവരിച്ചുതന്നാല്‍ കൊള്ളാ‍മായിരുന്നു.

ഡോ. എം എസ്സ് പ്രകാശിന്റെ മറ്റൊരു നിരൂപണം വളരെ ശ്രദ്ദയാകര്‍ശിക്കുന്ന ഒന്നാണ് - “കേരള സര്‍വകലാശാല വൈസ് ചാന്‍സ് ലര്‍ വിളനിലത്തിനെതിരെ എസ് എഫ് ഐ നടത്തിയ ആക്രമണങ്ങളും കാര്‍ കത്തിക്കലും മറ്റു നിരവധി വാഹനങ്ങള്‍ കത്തിക്കലും തീവ്രവാതമാകാത്തതെന്ത്? എസ് എഫ് ഐ യുടെ പൂര്‍ണ്ണ രൂപം “സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇസ്ലാം” എന്നായിരുന്നെങ്കില്‍ അതൊരു തീവ്രവാത ആക്രമണം ആകുമായിരിന്നില്ലെ?. കെ എസ് യു വും മറ്റും കത്തിച്ച കണക്കുകള്‍ വേറെയുണ്ട് “.

മദനിക്കെതിരെ തെളിവുകളുണ്ടെങ്കില്‍ അവരെ ശിക്ഷിക്കുക തന്നെ വേണം, പക്ഷെ ഒരു ഫോണ്‍ കോളിന്റെ പേരില്‍ 9വര്‍ഷം വിചാരണപോലുമില്ലാതെ തടവിലിടുകയും അവസാനം കോടതി വെറുതെ വിടുകയും ചെയ്ത ഒരാളെ, അയാളുടെ കുടുംബത്തെ, മറ്റൊരു ഫോണ്‍കോളിന്റെ പേരില്‍ വേട്ടയാടുംബോള്‍ തീര്‍ചയായും ചില സംശയങ്ങള്‍ പൊതു ജനങ്ങളിലുണ്ട്. അതിലേറെ രസകരം നമ്മുടെ ചെന്നിത്തല ചാണ്ടിയാതികള്‍ ഇപ്പോ പറ്ഞ്ഞ് നടക്കുന്നത് മദനി പണ്ട് തീവ്രവാതത്തിന്റെ ആളായിരുന്നു അത് കൊണ്ട് ഇന്നും അങ്ങനത്തന്നെ എന്നാണ്, എന്നാല്‍ മദനി ജയിലിലായിരുന്നപ്പോള്‍ ഇവന്മാരൊക്കെ ക്യൂ നിന്ന് കണ്ട് വോട്ട് ചോദിച്ച കാര്യം നാ‍ട്ടില്‍ പാട്ടായിരുന്നു, പിന്നെ എപ്പോഴാണ് മദനി ശരിക്കും തൊട്ട് കൂടാത്തവനായത്, ജയിലിറങ്ങിയ മദനി ഇടതന്‍മാരോടൊപ്പം പോയി അത് തന്നെ കാര്യം. പിന്നെ മദനി തന്നെ പല പ്രാവശ്യം താന്‍ മുന്‍പ് ചെയ്ത പലകാര്യങ്ങളും തെറ്റായിപ്പോയെന്ന് കുമ്പസരിക്കുന്നത് പലപ്രാ‍വശ്യം നമ്മള് മലയാളികള്‍ കണ്ടതാണ്. പിന്നെയും എന്തേ ചെന്നിത്തല-ചാണ്ടിയാതികള്‍ക്ക് വിശ്വാസം വരാത്തത്, പിന്നെ നിങ്ങളുടെ കോണ്‍ഗ്രേസ്സില്‍ അങ്ങ് ഉത്തരേന്ത്യയില്‍ നേതാക്കന്മാര്‍ പലരും ആര്‍ എസ്സ് എസ്സിലോ വി എച്ച് പി യിലോ ഒക്കെ ഉണ്ടായിരുന്നവരല്ലേ, അവര്‍ പല വര്‍ഗ്ഗീയ സംഘട്ടനങ്ങളിലും പങ്കുണ്ടാ‍യിരുന്നവരല്ലെ അവരെയൊക്കെ ഒരു മാപ്പ് പോലും പറയാതെ കൂട്ടത്തില്‍ കൂട്ടിയവരല്ലെ നിങ്ങള്‍ എന്നൊന്നും ഈ വിശുദ്ദ പശുക്കളോട് ആരും ചോദിക്കരുത്.

ഇവിടെ ഏറ്റവും രസകരമായകാര്യം ചില കപട മതേതരവാതികളുടെ നിലപാടാണ്. , കോണ്‍ഗ്രസ്സിലെ ചില മുസ്ലിം നേതാക്കന്മാരുടെ കാര്യം, കഷ്ടം തോന്നിപ്പോകും, തങ്ങള്‍ മതേതര വാതികളാണെന്ന് സ്ഥാപിക്കാന്‍ അല്ലെങ്കില്‍ തെളിയിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ കണ്ടാല്‍ ചിരിവരും. ഈ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ ഊഹിച്ചിട്ടിണ്ടാ‍വുമല്ലോ, അതെ നമ്മുടെ സ്വന്തം ആര്യാടന്‍ അവര്‍കള്‍. പുള്ളിയുടെ സംസാരം കേട്ടാല്‍ തോന്നുക താന്‍ കഴിച്ചേ ഇവിടെ രാജ്യ സ്നേഹികളാ‍യ മുസ്ലിങ്ങള്‍ ഉള്ളൂ എന്നാണ്. എല്ലാവര്‍ക്കും സമാദരണീയനാ‍യിരുന്ന ശിഹാബ് തങ്ങളെപോലും ഈ വിദ്വാന്‍ തന്റെ ദേശിയ-മതേതരവാതത്തിന് മുന്നില്‍ പലതവണ ചവിട്ടിത്തെറിപ്പിച്ചത് നമുക്കറിയാമല്ലോ. മറ്റൊരുകൂട്ടര്‍ നേതാക്കന്മാരെ മാ‍ത്രം കാണാന്‍ കഴിയുന്ന ഒരു കൂട്ടത്തെയാണ്, മനസ്സിലായില്ലെ നമ്മുടെ വെളിയം ഭാര്‍ഗവനും കൂട്ടരും. ഈ കാര്യത്തില്‍ നമ്മുടെ മാപ്പിള ലീഗുകാരും ഒട്ടും പിന്നിലല്ല. കണ്ടിട്ടില്ലേ രാജ്യത്ത് എവിടെയെങ്കിലും ഒരു തീവ്രവാത ആക്രമണം ഉണ്ടാ‍യാ‍ല്‍ ഉടന്‍ ഇറങ്ങും പത്ര സമ്മേളനവുമായി, ഞങ്ങള്‍ തീവ്രവാതത്തിനെതിരാണ്, ഞങ്ങള്‍ ബാബരി പള്ളിതകര്‍ത്തപ്പോ മലമറിച്ചു, അങ്ങനെ അങ്ങനെ പഴമ്പുരാണങ്ങളായി, വന്നു വന്നു ഇപ്പോ നാട്ടുകാര്‍കൊക്കെ ഒരു സംശയം, അച്ചന്‍ പത്തായത്തിലൊന്നുമില്ല എന്ന് പറഞ്ഞത് പോലെയാണോ എന്ന്.

എന്തായാലും ചെന്നിത്തലയെയും ചാണ്ടിയെയുമൊക്കെ സമ്മതിക്കണം, മുസ്ലിം ലീഗെന്ന ഒരു പ്രസ്താനത്തെ മുന്നിര്‍ത്തി അത് പ്രധിനിതാനം ചെയ്യുന്ന സമുദായത്തെ തന്നെ അതിന്റെ നേതാക്കളെ കൊണ്ട് അടിപ്പിക്കുക എന്ന നിങ്ങളുടെ തന്ത്രം നന്നായി വിജയിച്ചു. ഉത്തരേന്ത്യയിലും മറ്റും ലീഗ് പോലോത്ത ഒരു പ്രസ്താനം ഇല്ലാത്തതാണ് അവിടുത്തെ മുസ്ലീമുകളുടെ അവസ്തക്കു കാരണം എന്നു വെച്ച് കാച്ചുന്ന സാഹിബുമാര്‍ക്ക് ഇവിടെ സ്വന്തം സമുദായത്തിലെ സഹോദരന്മാര്‍ക്ക് സംഭവിക്കുന്നതിന് ചെന്നിത്തലമാര്‍ക്ക് ഓശാനപാടാതെ സ്വന്തം നിലക്ക് വല്ലതും ചെയ്യാന്‍ പറ്റുമോ. അധികാരം ആവശ്യം തന്നെ പക്ഷെ അതിന് വേണ്ടി ആണും പെണ്ണുംകെട്ട നിലപാടെടുത്ത് കൊണ്ട് എത്രകാലം മുന്നോട്ട് പോകാന്‍ കഴിയും.

ഇങ്ങനെയൊക്കെയാണ് ഇന്നത്തെ ലോകത്തിന്റ്റ് അവസ്ത, അത് കൊണ്ട് ഈ രാജ്യത്ത് മര്യാദയ്ക്ക് ജീവിക്കണമെങ്കില്‍ അത്യാവശ്യം താഴെ പറയുന്ന കാര്യങ്ങളെങ്കിലും ചെയ്താല്‍ മദനിക്കും ഭാര്യക്കും ഒരു വക ഇവിടെ കഴിഞ്ഞു പോകാം. ചെയ്യേണ്ട കാര്യങ്ങള്‍-

1) മദനി ആ‍ദ്യമായി വാര്‍ത്താസമ്മേളനങ്ങളിലും മറ്റു പൊതു പരിപാടികളിലും ‘സര്‍വശക്തനായ തമ്പുരാന്‍ കാത്ത് കൊള്ളും’,‘ഞാന്‍ ഉറച്ച മുസ്ലിമാണ്’, ‘ഖുറാനോതാരുണ്ട്’‘ തുടങ്ങിയ താങ്കളുടെ മത പരമായ ചിന്നങ്ങള്‍ വെളിപ്പെടുത്തുന്ന ഒന്നും മിണ്ടിപ്പോകരുത്.

2) ജഡപിടിച്ച താടി, തൊപ്പി മുതലായവ എത്രയും പെട്ടെന്ന് നീക്കം ചെയ്യുക. നെറ്റിയിലെ നമസ്കാര തയമ്പ് എത്രയും പെട്ടെന്ന് ചുരണ്ടി മാറ്റുക.

3)മുണ്ട് ഇടത്ത് നിന്ന് മാറ്റി വലത്തോട്ട് താഴ്ത്തി ഇറക്കി ഉടുക്കുക.

4)സൂഫിയ മദനി പര്‍ദ്ദ മാറ്റി സാരിയോ, ചുരിദാറോ ധരിക്കുക, തല പൂര്‍ണ്ണമായും നഗ്നമാക്കുവാന്‍ പ്രത്യേകം ശ്രദ്ദിക്കണം.

5) ജനധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അപ്പോസ്തലന്‍ മാരായ ചാണ്ടി, ചെന്നിത്തല, ഗണേഷ്കുമാര്‍ തുടങ്ങിയവര്‍ക്ക് സിന്ദാബാദ് വിളിക്കുക, ആശ്രിതവത്സനായി ജീവിക്കുമെന്ന് പ്രതിജ്ഞ എടുക്കുക, കൂട്ടത്തില്‍ കുഞ്ഞാലിക്കുട്ടി സാഹിബിനൊപ്പം പാണക്കാട്ട് പോയി മതേതരവാതിയായ മുസല്‍മാനാണെന്ന സര്‍ട്ടിഫിക്കറ്റും ഒപ്പിക്കുക.

ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാം. അല്ലെങ്കില്‍ പൊന്നാനിയിലെ തോറ്റ എം പി നിങ്ങളെ ഉപദേശിച്ചത് പോലെ പാര്‍ട്ടി പിരിച്ച് വിട്ട് ഒരു സേവന സംഘടനയായി അതിനെ പ്രഖ്യാപിക്കുക. എന്നിട്ട് അടങ്ങി ഒതുങ്ങി വീട്ടിലിരിക്കുക. എന്നിട്ടും ഇവന്‍മാര്‍ വിടുന്നില്ലെങ്കില്‍ എല്ലാം താന്‍ മുന്‍പ് ചെയ്ത പാപങ്ങളുടെ അനന്തര ഫലമെന്ന് കരുതി സഹിക്കുക. അല്ലാതെന്ത് പറയാന്‍.
സംഭവാമി യുഗെ യുഗെ.....

മെമ്പര്‍ കോവാ‍ലേട്ടന്റെ അഭിപ്രായം ഇങ്ങനെ: ജയില്‍ മോചിതനായ നിങ്ങള്‍ ഒരു ദേശീയ പാര്‍ട്ടിയും ഇന്ന് നാടഭരിക്കുന്നവരുമായ കോണ്‍ഗ്രസുകാരെ മാറ്റി തമ്മിലടിയും ഗ്രൂപ്പുകളിയും ഒക്കെയായി പൂര്‍വ്വകാല പ്രൌഡിയില്‍ ജീവിക്കന്‍ ശ്രമിക്കുന്ന ആകെ ഭരിക്കാന്‍ കിട്ടുന്ന മൂന്നില്‍ രണ്ട് സംസ്ഥാനങ്ങളിലും എനിയൊരു അങ്കത്തിന് ബാല്യമില്ലാത്തതരം നശിച് കൊണ്ടിരിക്കുന്ന ഇടത് പക്ഷത്തെ കൂട്ട് പിടിച്ചത് തന്നെ. പറയാറില്ലെ പിടിക്കുംബോള്‍ പുളി കൊമ്പില്‍തന്നെ പിടിക്കണമെന്ന്. എവട.....

3 comments:

  1. എന്റമ്മോ....ഇത്രയും പറഞ്ഞ സ്ഥിതിക്ക്
    മഹാനായ മഅദ്നി നീണാല്‍ വാഴട്ടെ..
    നമിച്ചു അണ്ണാ....

    ReplyDelete
  2. അങ്ങനെ വേറൊരു പി ആര്‍ ഒ യും കൂടീ.
    അബ്ദുന്നാസിര്‍ മഅ്ദനി ചെയ്‌‌ത പ്രധാന 'കുറ്റം ' മറ്റൊന്നുമല്ല; 'അവര്‍ണര്‍ക്ക് അധികാരം ' എന്ന മുദ്രാവാക്യം മുന്നോട്ടുവയ്‌‌ക്കുകയും ദലിത്-മുസ്ലിം ഐക്യത്തിനു വേണ്ടി പരിശ്രമിക്കയും ചെയ്‌‌തു എന്നതാണത്. പത്തുവര്‍ഷമാണ് അതിന്റെ പേരില്‍ ആ യുവാവിന്റെ ജീവിതം ഇരുമ്പഴിക്കുള്ളില്‍ നരകിച്ചു തീര്‍ന്നത്. എന്നിട്ടും മാധ്യമങ്ങള്‍ക്കും ഹിന്ദുത്വ ശക്തികള്‍ക്കും അവരുടെ കുഴലൂത്തുകാര്‍ക്കും മതിയായില്ല. ഇനി അങ്ങേരുടെ ഭാര്യയെക്കൂടി ജയിലില്‍ ഇട്ടു പീഡിപ്പിക്കണം. മനസ്സാക്ഷിയില്ലാത്ത ഈ ക്രൂരതയെ ആരു ചോദ്യം ചെയ്‌‌താലും അയാള്‍ ഭീകരവാദിയോ ഭീകരവാദികളുടെ സംരക്ഷകരോ ആയി മുദ്രകുത്തുന്ന ജനതയാണു ശരാശരി മലയാളി. മുഖ്യധാരാ മാധ്യമങ്ങള്‍ അത്തരമൊരു ചിത്രമാണ് മഅ്ദനിയേയും കുടുംബത്തേയും പറ്റി സൃഷ്ടിച്ചിരിക്കുന്നത്;ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും. നിയമം അതിന്റെ വഴിക്കു പോവട്ടെ എന്നു രാഷ്ട്രീയക്കാര്‍ കൈ ഒഴിയും ഈ കേസിലും. അങ്ങനെ 'നിയമം അതിന്റെ വഴിക്കു പോയ'പ്പോളാണ് പത്തുവര്‍ഷം മഅ്ദനിയുടെ ജീവിതത്തില്‍ നിന്ന് അപഹരിക്കപ്പെട്ടത് എന്ന് നാം ഓര്‍ക്കുമോ?

    ReplyDelete
  3. അതിവേഗം വര്‍ഗ്ഗീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന കേരള സമൂഹത്തില്‍ സവര്‍ണ്ണ ഫാസിസ്റ്റുകളും ഇസ്ലാമിക തീവ്രവാത പ്രസ്താനങ്ങളും അഴിഞ്ഞാടുംബോള്‍ അവര്‍ക്ക് വേണ്ടി താളം കൊട്ടിക്കൊടുത്ത കോണ്‍ഗ്രസ്സ്-ലീഗ് സഖ്യം തന്നെയാണ്, ഇന്നത്തെ കേരളത്തിന്റെ ഈ അവസ്തയ്ക്ക് കാരണം. കേരളം തീവ്രവാതികളുടെ പറുദീസയായി എന്ന് പരിതപിക്കുന്ന രമേശ് ചെന്നിത്തല എന്‍ ഡി എഫുകാര്‍ മാറാട് 9 ജീവനുകള്‍ അരിഞ്ഞു വീഴ്തിയപ്പോള്‍ എന്തു ചെയ്യുകായിരുന്നു, എന്തിനാണ് സി ബി ഐ അന്വേഷണം യുഡി എഫ് അനുകൂലിക്കാതത്. കേരളത്തിലെ ന്യൂനപക്ഷ-ദളിത് വിഭാഗങ്ങള്‍ക് ഇവിടെ സമാധാനമായി ജീവിക്കാന്‍ പറ്റുന്നത് ഇവിടുത്തെ ശക്തമായ ഇടതു പക്ഷ്ത്തിന്റെ സാന്നിധ്യം തന്നെയാണ്. ആ യാധാര്‍ത്യം മനസ്സിലാക്കി ഇടത് പക്ഷത്തെ തകര്‍കാനുള്ള സാമ്രാജ്യത്ത-ഫാസിസ്റ്റ് ഗൂഡാലോചന തിരിച്ചറിഞ്ഞു ഇടതു പക്ഷത്തെ ശക്തമാക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളാവുകയേ രക്ഷയുള്ളൂ....

    ReplyDelete