21 December 2009

രാജ് മോഹന്‍ ഉണ്ണിത്താന്‍ - ഒരു പാതിരാ അറസ്റ്റിന്റെ കഥ

“പാതിരാത്രി സൂര്യന്‍ ഉദിച്ചാല്‍ പലരുടെയും പൊയ്മുഖം ഇവിടെ അഴിഞ്ഞ് വീഴും” എന്ന് പലവട്ടം നമ്മുടെ വാര്‍ത്താ ചാനകളുടെ ന്യൂസ് അവര്‍ മാമാങ്കങ്ങളില്‍ വെച്ച് കാച്ചിയിട്ടുള്ള ഈ മഹാന്റെ ശരിയായ മുഖം ഇന്നലെ പാതിരാത്രി സൂര്യന്‍ ഉദിക്കാതെ തന്നെ നാട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞു. “അനാശ്യാ‍സത്തിന് വന്ന ഉണ്ണാത്താനെയും സ്ത്രീയെയും നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്പിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ വിലക്കയറ്റത്തിനെതിരെ യുള്ള സമരത്തില്‍ പങ്കെടുക്കാനാണത്രെ ഉണ്ണിത്താന്‍ജി മലപ്പുറത്തെത്തിയത്“[കടപ്പാട്-കൈരളി വാര്‍ത്ത],ഇതില്‍ നിന്നും ഒരുകാര്യം മനസ്സിലായി, നമ്മുടെ നാട്ടില്‍ വിലകയറ്റം ബാധിക്കാത്ത മേഖലകളും ഉണ്ടെന്ന്.. അന്നന്ന് മൂല്യ ശോഷണം സംഭവിച്ചുകൊണ്ടീരിക്കുന്ന കോണ്‍ഗ്രസ്സ് സംസ്കാരത്തിന്റെ ഒരു തുറന്ന മുഖമാണ് ഇന്ന് നാം പത്രങ്ങളിലും ടി വി ചാനലുകളിലും ക്ഷമിക്കണം ചാനലിലും കണ്ടത്. ഏറ്റവും രസകരമായകാ‍ര്യം ഇത്രയും പ്രധാനപ്പെട്ട ഒരു വാര്‍ത്ത കിട്ടിയിട്ടും നമ്മുടെ മലയാളം വാര്‍ത്താചാനലുകള്‍ ഇതൊന്നും കണ്ടിട്ടില്ലെന്നാണ് തോന്നുന്നത്, മറന്ന് പോയോ നമ്മുടെ പഴയ റെജീന കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി വന്നപ്പോള്‍ മണിക്കൂറുകളോളം ചര്‍ച്ചകളും തത്സമയ സംപ്രേക്ഷണങ്ങളും ടോക് ഷോകളുമായി ആഘോഷിച്ച നമ്മുടെ ചാനല്‍ ചങ്കരന്മാരെ, അവരൊക്കെ ഇപ്പോള്‍ എവിടെപ്പോയോ ആ‍ാവോ, അല്ലെങ്കില്‍ നമ്മുടെ ചെന്നിത്തലാജിയുടെ ആള്‍ ഇതൊന്നും ചെയ്താല്‍ അതൊരു വിഷയമേ അല്ലേ ചാനല്‍ മുതലാളിമാരെ. എവട ഒന്നും ശരിയല്ല......

പിന്നെ ഒരു കാര്യമുള്ളത്, കോണ്‍ഗ്രസ്സിലേയും മടുപാ‍ര്‍ട്ടികളിലെയും മുസ്ലിം നേതാക്കള്‍ക് ആശ്വസിക്കാം, കാരണം ഇപ്പോള്‍ വിഷയാസക്തി മൂത്ത് ചിന്ന വീട്ടില്‍നിന്നും പിടിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ഈ നേതാവിന്റെ സ്ഥാ‍നത്ത് നിങ്ങളോ വല്ല മുസ്ലിം നാമധാരികളോ ആയിരുന്നെങ്കില്‍ എന്താവുമായിരുന്നു പൂരം, ‘വാണിഭ ജിഹാദും’ കൊണ്ടാടിയേനെ നമ്മുടെ ഭൂര്‍ഷ്വാ വലതുപക്ഷ മാധ്യമക്കോമരങ്ങളും നിങ്ങളുടെ പ്രസിഡന്റും‍. പിന്നെ ചര്‍ച്ചകളായി, വാണിഭ വീടിന്റെ മുന്നില്‍ നിന്നും തത്സമയ സംപ്രേക്ഷണങ്ങളായി എന്തൊക്കെ ആവുമായിരുന്നു. ആ കാര്യത്തില്‍ മാപ്ലാര്‍ക്ക് ആശ്വസിക്കാം, ആ പഴികൂടി നിങ്ങള്‍ക് കേള്‍കേണ്ടതില്ലല്ലോ. അല്ലെങ്കില്‍ തടിയന്റവിട മെലിയന്‍ നസീറിനെപ്പോലെ മുസ്ലിം സമുദായത്തിന് ഒരു ഗുണവുമില്ലാത്ത ക്രിമിനലിന്റെ പേരില്‍ ഇന്ന് നിങ്ങള്‍കേള്‍കുന്ന ആക്ഷേപം നാളെ ഈ വാണിഭ വീരന്‍മാരെക്കൊണ്ടും കേള്‍കേണ്ടി വന്നേനെ.

എന്തായാലും വൈകിട്ടോടെ ഉണ്ണിത്താന്‍ജിയുടെ വിശദീകരണയോഗം സംപ്രേക്ഷണം ചെയ്യാന്‍ നമ്മുടെ ചാനലുകാര്‍ മത്സരിക്കുന്നത് കണ്ടു, നല്ലകാര്യം, ഇരകള്‍കും അവരുടെ ഭാഗം അറിയിക്കാന്‍ അവസരം നല്‍കുന്നത് അവര്‍ ആരായാലും ഈ മനസ്സ് കാണിക്കാവുന്നതാണ്, അദ്ദേഹം പറയുന്നത് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ്, അങ്ങനെ ആവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം, കേരള നാടിനെ മറ്റൊരു നാണെക്കേടില്‍ നിന്നും ദൈവം കാത്തുകൊള്ളട്ടെ. എന്തായാലും ഉണ്ണിത്താന്‍ജി പിടിക്കപ്പെട്ടിട്ടില്ലാ എന്നോ അനാശ്യാസം നടത്തിയിട്ടില്ല എന്നോ ഇതുവരെ ഒരു കോണ്‍ഗ്രസ്സുകാരനും തുറന്ന് പറയാത്ത സ്ഥിതിക്ക് ,ശാനിമോള്‍ ഉസ്മാന്റെ പ്രതികരണത്തിന്റെയും അടിസ്താനത്തില്‍ കേരളത്തിലെ സാധാരണക്കര്‍ക്ക് ചില സംശയങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. നേരോടെയും നിര്‍ഭയമായും നിരന്തരമായും ക്രിത്യതയോടെ വാര്‍ത്ത നല്‍കിയും മലയാളികളെ പുളകമണിയിക്കുന്ന ചാനലുകാര്‍ പൂഴ്ത്തിയ ആ നാണം കെട്ട രംഗങ്ങള്‍ കൈരളി ടി വി പുറത്ത് വിട്ടു, എന്തും ഏതും ഡെഡിക്കേറ്റ് ചെയ്യപ്പെടുന്ന ഈകാലത്ത് സ്വതന്ത്രന്‍ ഈ ടെലിവിഷന്‍ രംഗങ്ങള്‍ കോണ്‍ഗ്രസ്സിലെ ചെന്നത്തലയ്കും അദ്ദേഹത്തോടപ്പമുള്ള എല്ലാ മതേതര ജനാധിപത്യ ദേശീയന്‍ മാര്‍ക്കും ഡെഡിക്കേറ്റ് ചെയ്യുന്നു......കാണുവിന്‍....അര്‍മാദിപ്പിന്‍.........[പക്ഷെ മാത്ര്കയാക്കല്ലേ!!]


കടപ്പാട് - കൈരളി വാര്‍ത്തകള്‍

2 comments:

  1. മൂവായിരം പേര്‍ സംഭവസ്ഥലത്ത് വളഞ്ഞ് നിന്ന് ഉറക്കമിളച്ചു മുദ്രാവാക്യം വിളിച്ച് നേരം പുലര്‍ത്തി. ഇവരില്‍ എത്ര പേര്‍ അനുകൂലസാഹചര്യം ലഭിച്ചാല്‍ അനാശാസ്യം ചെയ്യാതിരിക്കും? അനാശാസ്യത്തിന് രാഷ്ട്രീയമില്ല.ചാന്‍സ് ലഭിച്ചാല്‍ എല്ലാ അവന്മാരും ചെയ്യും,ചെയ്യുന്നുമുണ്ട്. ലൈംഗികാരാജകത്വം ഇത്രയും നടക്കുന്ന ഒരു നാട് കേരളം പോലെ മറ്റൊന്നില്ല. ബ്രാഞ്ചും,ലോക്കലും,ഏരിയയും എല്ലാം ഈ കൃഷി നടത്തുന്നുണ്ട്. എനിക്ക് ലഭിക്കാത്തത് ഇവന് ലഭിക്കരുത് എന്ന കൊതിക്കെറുവാണ് അവിടെ മുദ്രാവാക്യം വിളിച്ചവരുടെ ഞരമ്പ് രോഗത്തിന്റെ കാരണം. ഒരുത്തന്‍ ഒരു ഒരു പെണ്ണിനെ കൂട്ടി വന്ന് പരസ്പരസമ്മതത്തോടെ എന്തെങ്കിലും ഒപ്പിക്കുന്നുണ്ടെങ്കില്‍ അത് ചെയ്തുപോട്ടേ,മറ്റാര്‍ക്കും ചേതമില്ലല്ലൊ എന്ന് ചിന്തിക്കാനുള്ള പക്വതയാണ് വേണ്ടത്.

    ReplyDelete
  2. അസ്സലയിട്ടുന്റ്റ് സാലി, ഇത്തരം പകല്‍ മാന്യനമാരെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും, ബ്ലോഗിന്‍ എല്ലാ ഭാവുകങ്ങ്ങ്ങളും നേരുന്നു, പിന്നെ ബാന്നര്‍ ഡിസൈന്‍ നന്നയിട്ടുന്റ്റ്

    ReplyDelete