31 December 2009

2009-ലെ മലയാള നാട്

            അങ്ങിനെ സംഭവ ബഹുലമായ ഒരാണ്ടുകൂടി കഴിയുന്നു.  കേരളം മറ്റ് മേഖലകളിലെല്ലാം പിന്നോക്കം പോയെന്ന് ദോശൈകദ്ര്ക്കുകള്‍ പറയുന്നുണ്ടെങ്കിലും കുടിയന്‍മാര്‍ മലയാളിയുടെ മാനം കാത്തു, ദേശീയോത്സവമായ ഓണത്തിന് അല്പം കുറഞ്ഞ് പോയോ എന്ന സംശയമുള്ളത് കൊണ്ടായിരുന്നിരിക്കാം വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ക്രിസ്മസിന് തന്നെ ഓണത്തിന് കുടിച്ചതിന്റെ ഡബിള്‍ കുടിച്ച് മലയാളി പൂസായി , എന്തായാലും ഐസക് സഖാവ് ഉറക്കമിളച്ച് ചെക്ക് പോസ്റ്റുകളില്‍ കാവലിരുന്നിട്ടും ഖജനാവ് നിറക്കാന്‍ പാടുപെടുംബോള്‍ നമ്മള്‍ അവഗണിക്കുന്ന “കേവല കുടിയന്‍മാര്‍“ ഈ സാമ്പത്തിക വര്‍ഷം ഖജനാവിലേക് സംഭാവന ചെയ്തത് 5000 കോടി രൂപ, അടുത്ത വര്‍ഷം ഇത് 6000 കോടി എത്തുമെന്നാണെത്രെ ബിവറേജസ് കോര്‍പറേഷന്റെ പ്രതീക്ഷ. ഈ കുടിയന്മാരുള്ളത് കൊണ്ട് അടുത്തവര്‍ഷവും മലയാളികള്‍ക്ക് കഞ്ഞികുടിച്ച് മരിക്കാം....താങ്ക്സ് ചേട്ടന്മാരെ!
             2009ല്‍ മലയാളത്തിന്റെ മഹാനടന്‍ ലാലേട്ടന്‍  ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ആയി മലയാളികളുടെ അഭിമാനമായിമാറി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നടന്‍ തന്റെ അഭിനയത്തിന്റെ അടിസ്താനത്തില്‍ കേണല്‍ പദവിയാല്‍ ആദരിക്കപ്പെടുന്നത്  . എന്നാല്‍ ഇതിലും കുശുംബ് കാണിച്ച മലയാളികള്‍ ഇങ്ങനെ രണ്ട് പടങ്ങളില്‍ മേജറായി അഭിനയിച്ചതിന് പട്ടാളത്തിലെടുത്താല്‍ കൊല്ലം തുളസിയെ ആഭ്യന്തര മന്ത്രിയാക്കേണ്ടിവരുമല്ലോ സുരേഷ് ഗോപിയെ കമ്മീഷണറാക്കേണ്ടിവരുമല്ലോ എന്നൊക്കെ പറഞ്ഞു  നടന്നു, എന്നാല്‍ തന്റെ റെജിമെന്റിന് പരേഡില്‍ ഒന്നാം സ്ഥാനം നേടിക്കൊടുത്ത് ലാലേട്ടന്‍  ഇവന്‍ മാര്‍കൊക്കെ മറുപടി നല്‍കി. ലലേട്ടന്‍ കേണലായപ്പോള്‍ മമ്മൂക്ക സാക്ഷാല്‍ “പഴശ്ശിരാജയായി“ മലയാളികളുടെ ശൌര്യം ഒന്ന് കൂടെ ലോകത്തിന് കാട്ടിക്കൊടുത്തു. ആ ശൌര്യം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്ലുകാര്‍ക്ക് മനസ്സിലായില്ലെങ്കിലും...  നീലത്താമര വിരിഞ്ഞതും, പാലേരിമാണിക്യത്തിന്റെ കഥ വന്നതും, സൂഫി പറഞ്ഞ കഥയുമൊക്കെ മലയാളസിനിമയെ വീണ്ടുമൊരു നല്ലകാലത്തേക്ക് കൊണ്ട് പോകുന്നു എന്ന് ചില ഊശാന്‍ താടിക്കാരായ ബുജികള്‍ തട്ടിവിടുന്നതും മലയാളികള്‍ കണ്ടു, എന്നാല്‍ നായികമാര്‍  അവരുടെ ‘കുച കുംഭങ്ങള്‍‘ പകുതി പുറത്താകുന്ന ബ്ലൌസും,പൊക്കിളിനും രണ്ടിഞ്ച് താഴെ മുണ്ട് ഉടുക്കലും, രണ്ട് ബലാത്സംഘവും നാല് കുളിസീനും ഉണ്ടാകുന്നതാണോ മലയാള സിനിമയുടെ വസന്തകാലം എന്നൊന്നും ആരും തിരിച്ച് ചോദിച്ചില്ല, അങ്ങനെ തിരിച്ച് ചോദിക്കുന്നവന് പിണറായി സഖാവ് പറയുന്നത് പോലെ മലയാള സിനിമയെ കുറിച്ചോ മലയാള സാഹിത്യത്തെ കുറിച്ചോ ഒരു ചുക്കും ചുണ്ണാംബും അറിയില്ല . അല്ലാ പിന്നെ..
          റസൂല്‍ പൂക്കുട്ടിയും എ ആര്‍ റഹ്മാനും ഓസ്കാര്‍ കിട്ടിയത് 2009ലെ ഏറ്റവും വലിയ സംഭവമായി, സായിപ്പന്‍മാര്‍ ഉണ്ടാക്കി സായിപ്പന്മാര്‍ മാത്രം അങ്ങോട്ടും ഇങ്ങോട്ടും വാങ്ങുകയും കൊടുക്കുകയും ചെയ്ത് പോന്ന ആ മഹാ സംഭവം ഇങ്ങ് ഇന്ത്യാ മഹാരാജ്യത്തേക്ക് എടുത്തോണ്ട് പോന്ന ഇവര്‍ രണ്ട് പേരും ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളായി,, ഇതില്‍ മലയാളിയുടെ ആഹ്ലാദത്തിന് രണ്ടുണ്ടായി കാരണങ്ങള്‍,  ഓസ്കാര്‍ കിട്ടിയ രണ്ടില്‍ ഒരാള്‍ പൂര്‍ണ്ണ മലയാളിയും രണ്ടാമന്‍ അരമലയാളിയുമായത് തന്നെ,,, അങ്ങനെ ഓസ്കാര്‍ നാട്ടിലെത്തിയത് മലയാളികള്‍ പൂക്കുറ്റികള്‍ കത്തിച്ച് ഭേഷായി ആഘോഷിച്ചു.
            രാഷ്ട്രീയത്തില്‍ പിജെ ജോസഫ് അഗ്നിഷുദ്ധി തെളിയിച്ച് വീണ്ടും മന്ത്രിയായപ്പോള്‍ മലയാളികള്‍ക്ക് നിരാശപ്പെടേണ്ടിവന്നില്ല. വര്‍ഷാവസാനം രാജ് മോഹന്‍ ഉണ്ണിത്താന്‍ ഒരു പാതിരാത്രിയില്‍ നാട്ടുകാരുടെ കൈയില്‍ തൊണ്ടി സഹിതം ചെന്ന് ചാടി മലയാ‍ളികളുടെ മാനം കാത്തു,  ഒരു സ്ത്രീയോടൊപ്പം കുടുങ്ങിയ ഉണ്ണിത്താനെ കാണാന്‍  ജനങ്ങള്‍ ടി വിക്ക് മുന്‍പില്‍ കുത്തിയിരുന്ന് റിമോര്‍ട്ടില്‍ മാറി മാറി ഞെക്കി നോക്കിയെങ്കിലും പിണ്ടിക്കേറ്റ് വാര്‍ത്ത ചാനലുകള്‍ ആ രംഗങ്ങള്‍ മുക്കി ഉണ്ണിത്താന്റെ ലീലാവിലാസങ്ങള്‍ മറ്റൊരു സംഭവമാകി.  മെഡിക്കല്‍ ടെസ്റ്റ് നടത്തി അത് നെഗറ്റീവാണ് ഞാന്‍ പണിയൊന്നും ഒപ്പിച്ചിട്ടില്ല എന്ന് തന്റെ എട്ടടി 4 ഇഞ്ച് നാക്ക് കൊണ്ട് അതിയാന്‍ ഓരിയിടുന്നത് എന്തായാലും ടി വിക്കാര്‍ കാണിച്ചുതന്നു. എന്നാല്‍ പണിയാന്‍ വന്ന ഉണ്ണിത്താന്‍ ജിയെ പണിയുന്നതിന് മുന്‍പെതന്നെ നാ‍ട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്പിച്ചാല്‍  മെഡിക്കല്‍ ടെസ്റ്റ് പോസറ്റീവാകുമോ എന്നൊന്നും ചോദ്യമില്ല, എന്നാ പിന്നെ പിടിക്കാന്‍ നിന്ന ഡി വൈ എഫ് ഐ കാര്‍ക്കും പി ഡി പിക്കാര്‍ക്കും കുറച്ച്കൂടി ക്ഷമ കാണിക്കാമായിരുന്നില്ലേ, റിപ്പോര്‍ട്ട് പോസറ്റീവാകാ‍മായിരുന്നില്ലേ എന്നൊക്കെ ചൂട്ട രാജു ചോദിക്കുന്നത് കേട്ടു.
           2009ല്‍ അച്ചുതാനന്ദനും പിണറായിയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പി ബി കൊണ്ട്പിടിച്ച ശ്രമങ്ങള്‍ നടത്തിയെങ്കിലും ഞങ്ങളുടെ വാല്‍ വളഞ്ഞേ ഇരിക്കൂ എന്നമട്ടാണ് ഇവന്‍ മാരുടെത്,  സ്ഥാപക നേതാക്കളില്‍ ഒരാളും ഉന്നത നേതാവുമായ വി എസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും തരം താഴ്തിയത് 2009ലെ മറ്റൊരു സംഭവമായി.  മുഖ്യമന്ത്രിയാകാന്‍ കഴിയാത്ത ഒരവസ്ത വന്നപ്പോള്‍ കേരള ജനത ഒറ്റക്കെട്ടായി വാങ്ങിക്കൊടുത്ത ആ കസേരയിപ്പോള്‍ അദ്ദേഹത്തിന് ഒരു വീക്ക്നസ്സായോ എന്നാണ് കേരളജനതയുടെ ആശങ്ക.  എന്തൊക്കെ പറഞ്ഞാലും, എവിടെയൊക്കെ തരം താഴ്തിയാലും കസേരവിട്ട് പോവാന്‍ തയാറല്ലെന്ന് അച്ചുമാമന്‍ അടിവരയിട്ട് തെളിയിച്ച ഒരുവര്‍ഷമാണ് ഈ കഴിഞ്ഞ് പോയത്. എന്തൊക്കെ ആയിരുന്നു, മല കേറുന്നു, പീഡനത്തിനെതിരെ മിമിക്രികാട്ടുന്നു,  എന്നാല്‍ കസേര കൈയില്‍ കിട്ടിയപ്പോല്‍ അതിയാന്‍ കവാത്തു മറന്ന കാഴ്ച മലയാളികള്‍ കണ്‍ കുളിര്‍ക്കെ കണ്ടു, കണ്ട് കൊണ്ടിരിക്കുന്നു. അടുത്ത 1 വര്‍ഷം കൂടി കാണാന്‍ കിടക്കുന്നു.ഈ വര്‍ഷം ഇവന്‍മാര്‍ തുടങ്ങിയതു തന്നെ ഒരു ബക്കറ്റിലെ വെള്ളവുമായിട്ടായിരുന്നു അങ്ങ് ശംഖ് മുഖം കടപ്പുറത്ത്, എന്നാല്‍ ഈ ബക്കറ്റിലെ വെള്ളം രണ്ടാളുടെയും ചീട്ടു പാതി കീറി, ഒരാള്‍ തരം താഴ്തപ്പെട്ടു മറ്റൊരാള്‍ക്ക് ഇത് ലാസ്റ്റ് ചാന്‍സ് എന്ന് മുന്നറിയിപ്പും കിട്ടി. പക്ഷെ അതില്‍നിന്നൊന്നും ഈ വീര വിപ്ലവ ശിങ്കങ്ങള്‍ ഒരുപാഠവും പഠിച്ചിട്ടില്ല എന്ന് അവസരം കിട്ടുംബോഴൊക്കെ കാരാട്ട് സഖാവിനെ ഓര്‍മിപ്പിക്കുന്നുമുണ്ട് ഇവന്മാര്‍.
         എന്നാല്‍ അങ്ങേ തലയ്ക്കല്‍ ഒരു കുട്ടി ശിങ്കം 3 രൂപ മെംബര്‍ഷിപ്പിനായി മുട്ടാത്ത വാതിലുകളില്ല, കാണാത്ത നേതാക്കളില്ല,, അതെ ലീഡറുറ്ടെ സ്വന്തം മ്വാന്‍ മുരളി തന്നെ,,, ഈ കോണ്‍ഗ്രസ്സുകാര്‍ക്കെന്താ കണ്ണില്‍ ചോരയില്ലാതായോ,, ഒന്നുമില്ലെങ്കിലും  ഗാ‍ന്ധിയും നെഹ്രുവുമൊക്കെ ഉണ്ടാക്കിയ പാ‍ര്‍ട്ടിയല്ലെ ഇത്, രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുടെയും കുടുംബസ്വത്തൊന്നുമല്ലല്ലോ, ഈ പാവം മുരളിയോടെന്തിനാ ഇത്ര ക്രൂരത,,  അതിയാന്‍ ഒരു മൂന്ന് രൂപ മെംബര്‍ഷിപ്പല്ലെ ചോദിക്കുന്നുള്ളൂ, അതങ്ങ് കൊടുത്തൂടെ എന്നൊക്കെ ഇവിടെ ചില അവന്‍മാര്‍ ചോദിക്കുന്നുണ്ട്  എന്നാല്‍ ഇതിയാന് 3 രൂപ മെംബര്‍ഷിപ്പ് കൊടുത്താല്‍ 3 രൂപയുടെ പലിശയടക്കം തങ്ങളുടെ കളസവും കൊണ്ടേ മുരളിമോന്‍ പോകൂ എന്നാണത്രെ ഇന്ദിരാ ഭവനിലെ കുശു കുശുപ്പ്.അനുഭവം ഗുരു! എന്തരോ വരട്ടെ,, ലീഡര്‍ ജി കണ്ണടയുന്നതിന് മുന്‍പേ അതൊന്ന് സാധിച്ച്കണ്ടാല്‍ മതിയായിരുന്നു എന്റെ ശിവനേ...
           കന്നടികാസിന്റെയും തമിഴന്മാരുടെയുമൊന്നും ആട്ടും തുപ്പും കൊള്ളാതെ ഇങ്ങ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തന്നെ ജീവിച്ച് പോകാം എന്ന് പാഴ് സ്വപ്നം കണ്ട  വിദ്യാസമ്പന്നരായ  മലയാ‍ളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്ന സ്മാര്‍ട്ട് സിറ്റി കേരളത്തിനോട് ടാറ്റ പറയാന്‍ പോകുന്നു എന്നതാണ് മറ്റൊരു മഹാ[ദുരന്ത]സംഭവം,  എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും അതൊക്കെ പരിഹരിച്ച് ഇതു പോലുള്ള പദ്ധതികള്‍ നാട്ടിലേക്ക് കൊണ്ട് വരിക എന്നതാണെല്ലോ ഒരു സര്‍കാറിന്റെ കടമ, ഈ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ പരാജയം പൂര്‍ണ്ണമാക്കിയ വര്‍ഷം കൂടിയാണ് 2009. അല്ലെങ്കിലും കംമ്പ്യൂട്ടറുകള്‍ക്കെതിരെ സമരം ചെയ്ത് ചരിത്രമുള്ള അച്യുതാനന്ദന്‍ സഖാവിന്റെയും സംഘത്തിന്റെയും കൈയില്‍നിന്ന്  കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ.
          ഓം പ്രകാശ്, പുത്തം പാലം രാജേഷ്, കാരിസതീശ് മുതലായ ഗുണ്ടാ നേതാക്കള്‍ പുകിന്ത് വാണുകൊണ്ടിരുന്ന നമ്മുടെ മലയാളനാട്ടില്‍ 2009 അവസാനത്തോടെ പേരുകള്‍മാറി, കേസുകള്‍മാറി  തടിയന്റവിട മെലിയന്‍ നസീര്‍, കുമ്മായം നാസര്‍, സര്‍ഫരാസ് നവാസ് എന്നിങ്ങനെ ആഗോള തീവ്രവാതികളുടെ നാടുമായത് മലയാളികള്‍ കണ്ടു.  ദൈവത്തിന്റെ സ്വന്തം നാ‍ടിന്റെ ഗതി അല്ലാതെന്ത് പറയാന്‍,  2009ലെ ഏറ്റവും വലിയ പണി കിട്ടിയത് മദനിക്ക് തന്നെ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല, തോളിലേറ്റി നടന്ന് അവസാനം ഒരു ഉപകാരവുമില്ല എന്ന് തോന്നിയപ്പോള്‍ വഴിയില്‍ ഉപേക്ഷിക്കുക മാത്രമല്ല നല്ല ഒന്നാന്തരം അന്താരാഷ്ട്ര താങ്ങും താങ്ങി സി പി എം അവരുടെ തനിക്കൊണംകാണിച്ചു. പണ്ട് തന്നെ ജയിലിലേക്കഴച്ചെതെല്ലാം മറന്ന് കൂടെ ക്കൂടിയ മദനിക്കിപ്പോള്‍ തന്റെ നല്ലപാതിയെയും ഇടതന്മാര്‍ ജയിലിലേക്കയക്കുന്നത് കണ്ട്കൊണ്ടിരിക്കേണ്ടിവന്നു.  തലതല്ലിക്കരഞ്ഞു നോക്കിയിട്ടും ചാനലുകള്‍ക്ക് മുന്‍പില്‍ പലതവണ  കുംബസരിച്ചിട്ടും ഇടതനും വലതനും ഇപ്പോല്‍ തിരിഞ്ഞ് നോക്കുന്നില്ല. എന്നാല്‍ പണ്ടെത്തേതില്‍ നിന്ന് മാറി ഇപ്രാവശ്യം കോണ്‍ഗ്രസ്സ് പാര്‍ട്ടി കുറച്ച്കൂടി പുരോഗതിക്കാണിച്ചു,,  ചെന്നിത്തലയും ഉണ്ണിത്താനും കെ ബി ഗണേശ് കുമാറുമെല്ലാം തങ്ങളുടെ ഖദറിന് പകരം കാക്കി നിക്കറും ധരിച്ചായിരുന്നു മദനിക്കും ഭാര്യക്കുമെതിരെ പ്രചാരണത്തിനിറങ്ങിയത്,  എല്ലാം കണ്ട്കൊണ്ട് ലവന്മാര്‍ക്ക് ഒത്താശചെയ്ത്കൊടുത്ത് മലപ്പുറത്തെയും കോഴിക്കോട്ടെയും കോഴി ബിരിയാണി സാ‍ഹിബുമാരും രാഷ്ട്രീയ കുടിപ്പക തീര്‍ത്തു. മദനി സാഹിബേ രക്ഷയില്ലാ‍. ജീവന്‍ വേണേല്‍ വിട്ടോ....
         2009 ചില വ്ര്ത്തികെട്ട രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കും മലയാളമണ്ണ് സാക്ഷിയായി. ഒന്നാമതായി കേരളതത്തില്‍ മുന്നണി ബന്ധങ്ങള്‍ നിലവില്‍ വന്നത് മുതല്‍ ഇടത് പക്ഷത്ത് നില്‍കുകയും, വലതുപക്ഷത്തെ പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനെയും അവരുടെ സാമ്പത്തിക രാഷ്ട്രീയ നിലപാടുകളെയും വിമര്‍ഷിക്കുകയും ചെയ്ത് കൊണ്ടിരുന്ന വീരേന്ദ്രകുമാര്‍ എന്ന മഹാന്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പറഞ്ഞ സീറ്റ് കിട്ടാതായതോടെ  ഇടത് പക്ഷം വിട്ട് യു ഡി എഫിനോടൊപ്പം പോയി മലയാളികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കാട്ടി. വീരേന്ദ്ര കുമാറിന്റെ  “ഗാട്ട് കരാറും കാണാ ചരടും“ എന്ന ബുക്കും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടുകളും തമ്മില്‍ ഒന്ന് ചേര്‍ത്ത് നോക്കിയാല്‍ മാത്രം മതി രാഷ്ട്രീയക്കാരുടെ തനി ക്കൊണം മനസ്സിലാകാന്‍.   മറ്റൊന്ന് പി സി ജോര്‍ജ്ജ് വിഭാഗം കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പില്‍ ലയിച്ച് വിശാല കേരളാ കോണ്‍ഗ്രാസ്സ് എന്ന ആശയം ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു.  എന്നാല്‍ പി സി ജോര്‍ജ്ജ് എന്ന ആര്‍ക്കും വേണ്ടാത്ത കേരള രാഷ്ട്രീയത്തിലെ ഇത്തിക്കണ്ണി എന്നറിയപ്പെടുന്ന മഹാന്‍ മാണി സാറിനെ പോലോത്ത മഹാന്റെ സംഘടനയില്‍ കടന്നു കയറുംബോള്‍ അണികളില്‍ അല്പം ആശങ്കകളില്ലാതില്ല, പക്ഷെ മാണി സാര്‍ നന്നായി മനസ്സിലാക്കിയിട്ട് തന്നെയാണ് ഈ മാന്യ ദേഹത്തെ കൂടെ ക്കൂട്ടിയതെന്ന് തോന്നുന്നു, അതാണല്ലോ ലയന സമയത്ത് മാണി പറഞ്ഞത് ഇത് കേരള കോണ്‍ഗ്രസ്സ്സുകളുടെ കല്യാണമാണെന്നും പി സി ജോര്‍ജ്ജാണ് വധു എന്നും,  ഏത് സമയത്തും ഒരു ഡൈവോഴ്സ് പ്രതീക്ഷിക്കാം.
          എന്നാല്‍ ചില തീരാ നഷ്ടങ്ങളുടെയും വര്‍ഷമായിരുന്ന് 2009, ഒന്നാമതായി മനസ്സിലെത്തുന്നത് മലയാളത്തിന്റെ മഹാ എഴുത്തുകാരി കമലാ സുരയ്യ നമ്മെ വിട്ട് പിരിഞ്ഞു എന്നത് തന്നെയാണ്. പിന്നെയും ഒരുപാട് മഹാന്‍ മാര്‍ , മലയാള സിനിമയിലെ കുലപതിമാരായ മുരളി,രാജന്‍ പി ദേവ്, ലോഹിതദാസ്,അടൂര്‍ ഭവാനി രാഷ്ട്രീയത്തിലെ തീരാ നഷ്ടമായ് ശിഹാബ് തങ്ങളുടെ വിയോഗം. മൈക്കിള്‍ ജാകസന്‍ വിട്ട് പോയത് ലോകത്തോടൊപ്പം മലയാളികളെയും ദുഖത്തിലാഴ്ത്തി .  തേക്കടി ദുരന്തം ഒരു ദേശീയ ദുരന്തമായി മലയാളികളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു.  ഭരണ-ഉദ്യോഗസ്ത തലത്തിലെ കെടുകാര്യസ്തത കേരളത്തെ ലോകത്തിന്‍ മുന്‍പില്‍ അപമാനിതയാക്കി എന്നത് മാത്രമല്ല നാല്പതോളം ജീവനുകള്‍ നാം കാരണം നമ്മുടെ സര്‍ക്കറിന്റെ കെടുകാര്യസ്തത മൂലം വെള്ളത്തില്‍ പൊലിഞ്ഞ് പോയതും ഈ 2009 മൂകമായി നോക്കി നിന്നു.
      എന്നാല്‍ 2009 അവസാനിക്കുംബോഴും മുല്ലപ്പെരിയാര്‍ എന്ന പേടിസ്വപ്നം മലയാളികളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു.  കാര്യമായ ഒരു നീക്കവും നടക്കാതെ മുല്ലപ്പെറിയാര്‍ ഡാം കാത്തിരിക്കുന്ന ഒരു ദുരന്തമായി മലയാ‍ളികളുടെ തലമുകളില്‍ ആടിക്കളിക്കുന്നു. ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത  വൈക്കോ എന്ന പോക്കിരി കേരളത്തിനെതിരെ സാമ്പത്തിക ഉപരോധത്തിന്റെ ഭീഷണിയുതിര്‍ത്ത് പുതിയൊരു ഘട്ടം തുടങ്ങിയ വര്‍ഷമാണ് 2009.  ഒരു സിനിമയില്‍ ഇന്നസെന്റ് ചോദിക്കുന്നത് പോലെ ഇവന്‍ മാരൊക്കെ കഴുതപ്പാ‍ല്‍ കുടിച്ചിട്ട് തന്നെയാണോ വളരുന്നത്. ഈ വര്‍ഷമെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തിന് ഒരു തീരുമാനമായാല്‍ അത് ലക്ഷ്ക്കണക്കിന് വരുന്ന നമ്മുടെ സഹോദരങ്ങള്‍ക് ഒരാശ്വാസമാകുമായിരുന്നു. ഇനിയെങ്കിലും നമ്മള്‍ മലയാളികള്‍ നമ്മുടെ അടുത്ത സംസ്ഥാനങ്ങളിലെ ഒക്കെ പോലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.  കണ്ടിട്ടില്ലേ അവന്‍ മാര്‍ വാശിപിടിച്ച് ഓരോ കാര്യങ്ങള്‍ നേടിയെടുക്കുന്നത്[ഉദാ:-ഡി എം കെ, എ ഐ ഡി എം കെ,ആര്‍ ജെ ഡി] അല്ലാതെ ഈ ഉണ്ണാക്കന്‍ ദേശീയ പാര്‍ട്ടികളെ കൊണ്ട് [ഉദാ:-കോണ്‍ഗ്രസ്സ്,സി പി എം, ബി ജെ പി...]ഒരു ഉണ്ടയും ഉണ്ടാക്കാന്‍ കഴിയില്ല.

തീവ്രവാതമില്ലാത്ത വര്‍ഗ്ഗീയവാതമില്ലാത്ത ഗുണ്ടാ വിളയാട്ടങ്ങളില്ലാത്ത പ്രക്ര്തി ദുരന്തങ്ങളില്ലാ‍ത്ത ഒരു ശാന്ത സുന്ദര മലയാളനാടിനെ 2010ല്‍ നമുക്ക് പ്രതീക്ഷിക്കാം. എല്ലാവര്‍ക്കും  സ്വതന്ത്രന്റെ ഹ്ര്ദയം നിറഞ്ഞ  പുതുവത്സരാശംസകള്‍.

28 December 2009

നഷ്ട സ്വപ്‌നങ്ങള്‍.....

പ്രിയേ...
നിനക്കെന്നെയും, എനിക്കു നിന്നെയും മനസ്സിലാക്കാന്‍ കഴിയാതെ പോയല്ലോ... മനസ്സ് എന്നെ ഭൂതകാലത്തിലേക്ക് വലിച്ചിഴച്ചപ്പോള്‍ അവിടെ ഒരു നഷ്ട വസന്തത്തിന്റെ ചിറകടി ശബ്ദം മാറ്റൊലി കൊള്ളുന്നുണ്ടായിരുന്നു... സ്മരണകളുടെ തിരയില്‍ പെട്ട് മനസ്സ് പിടഞ്ഞപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി തളരുകയാണ്.....എല്ലാം മറക്കനുള്ള കരുത്തു കിട്ടിയിരുന്നെങ്കില്‍... പക്ഷെ സ്നേഹത്തിന്റെ രക്തത്തില്‍ നിന്നു തൊട്ട പൊട്ടെങ്ങിനെ മറക്കാന്‍ കഴിയും... പ്രഭാതത്തിന്റെ കുളിര്‍മ്മയോടെ.. നട്ടുച്ചയുടെ തീഷ്ണതയോടെ ..സന്ധ്യയുടെ സൌന്ദര്യത്തോടെ..ഒടുവില്‍ രാവിന്റെ നിശ്ശബ്ദതയോടെ എന്നില്‍ വിലയം പ്രാപിച്ച...നഷ്ടപ്പെട്ട ആ പ്രണയ സാമ്രാജ്യത്തിന്റെ ദുഖസ്മ്ര്തികളുമാ‍യി ഏറ്റുമുട്ടി തളരുംബോള്‍ നീ എന്നെ സ്നേഹിച്ചിരുന്നു എന്നോര്‍ത്ത് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നു, ആശ്വസിക്കാന്‍ എനിക്കു കഴിയില്ലെങ്കിലും....

ദൈവത്തിന്റെ വിക്ര്തികള്‍ എന്ന് സിനിമയിലെ ഈ ഗാനം എന്നും മനസ്സില്‍ മായാതെ ചുണ്ടില്‍ നിന്നും മറയാതെ കിടക്കുന്നു....
കേള്‍കാം ആ ഗാനം ഇവിടെ   ,



ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലിതന്നൂ,
ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലിതന്നൂ,
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ,
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ.

ഒരു കുഞ്ഞു പൂവിലും തളിര്‍കാറ്റിലും,
നിന്നെ നീയായ് മണക്കുന്നതെങ്ങ് വേറെ,
ജീവനൊഴുകുംബോള്‍ ഒരുതുള്ളി ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ...
കനവിന്റെ ഇതളായ് നിന്നെ പടര്‍ത്തി നീ-
വിരിയിച്ചൊരാകാ‍ശമെങ്ങു വേറെ.

ഒരു കൊച്ചു രാപ്പാടി കരയുംമ്പൊഴും
നേര്‍ത്തൊരരുവി തന്‍ താരാട്ട് തളരുംമ്പൊഴും,
കനിവിലൊരു കല്ലു കനി മധുരമാകുംമ്പൊഴും,
കാലമിടറുംബൊഴും,
നിന്റെ ഹ്ര്ദയത്തില്‍ ഞാനെന്റെ ഹ്ര്ദയം കൊരുത്തിരിക്കുന്നു,
നിന്നിലഭയം തിരഞ്ഞ് പോവുന്നു.

അടരുവാന്‍ വയ്യാ,
അടരുവാന്‍ വയ്യ നിന്‍ ഹ്ര്ദയത്തില്‍ നിന്നെനിക്കേത് സ്വര്‍ഗം വിളിച്ചാലും,
അടരുവാന്‍ വയ്യ നിന്‍ ഹ്ര്ദയത്തില്‍ നിന്നെനിക്കേത് സ്വര്‍ഗം വിളിച്ചാലും,
ഉരുകി നിന്‍ ആത്മാവിനാഴങ്ങളില്‍ വീണു പൊലിയുംബൊഴാണെന്റെ സ്വര്‍ഗം,
ഉരുകി നിന്‍ ആത്മാവിനാഴങ്ങളില്‍ വീണു പൊലിയുംബൊഴാണെന്റെ സ്വര്‍ഗം,
നിന്നിലടിയുന്നതേ നിത്യ സത്യം.

27 December 2009

പാച്ചുവും കോവാലനും - 1

കോവാലന്‍ വഴിയാത്രക്കാരനോട്: സുഹ്ര്ത്തേ സമയം എത്രയായി?
വ്ഴിയാത്രക്കാറ്രന്‍: 2.15
ഇതു കേട്ട കോവാലന്റെ ആത്മഗതം: ഒരു മണിക്കൂറായി ഇതെ ചോദ്യം ഞാന്‍ പലയാള്‍കാരോടും ചോദിക്കുന്നു, എല്ലാവരും വേറെ വേറെ മറുപടിയാണല്ലോ പറയുന്നത്, ദൈവമേ ഏത് വിശ്വസിക്കും

ഒരു ആക്സിടന്റ് നടന്ന് സ്ഥലത്ത് ഒരാള്‍ അലറിക്കരയുകയായിരുന്നു- ദൈവമേ എന്റെ കൈ പോയേ.
ഇതു കണ്ട കോവാലന്‍ അയാളെ ആശ്വസിപ്പിക്കാന്‍ പറഞ്ഞ്ത് ഇങ്ങനെ - അടങ്ങ് മോനേ, അവിടെ നോക്കൂ ഒരാള്‍ തലതന്നെ പോയിട്ടും കരയാതെ കിടക്കുന്നത് കണ്ടില്ലേ.

ഭാര്യക്കു ബര്‍ത്തിഡേ സമ്മാനം വാങ്ങുന്ന കോവാലനോട് പാച്ചു: എടോ കോവാലാ നീ എന്താ കെട്ട്യോള്‍ക്ക് ഡയമണ്ട് റിങ്ങ് വാങ്ങിയത്, അവള്‍ പറഞ്ഞത് കാറിനെല്ലെ?
ബുദ്ദിമാനായ കോവാലന്‍: അതെ, പക്ഷെ ഡ്യൂപ്ലിക്കേറ്റ് കാറിന് ഞാനെവിടെപ്പോകും പാച്ചൂ.

കോവാലന്‍: ഞാന്‍ മരിച്ചാല്‍ നീ വേറെ കല്യാണം കഴിക്കുമോ?
ഭാര്യ: ഇല്ല, ഞാന്‍ എന്റെ അനുജത്തിയുടെകൂടെ ബാക്കിയുള്ള ജീവിതം കഴിയും.
ഭാര്യ:ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ വേറെ കല്യാണം കഴിക്കുമോ?
കോവാലന്‍: ഒരിക്കലും ഇല്ല എന്റെ പൊന്നേ, ഞാനും നിന്റെ അനുജത്തിയുടെ കൂടെ തന്നെ ജീവിചുകൊള്ളാം

അടുക്കളയില്‍ കയറിയ കോവാലന്‍ പഞ്ചസാരവെച്ച ഡപ്പി തുറന്ന് നോക്കി തിരിച്ച് പോയി, അടുത്ത ദിവസങ്ങളിലും കോവാലന് അടിക്കളയില്‍ വന്ന് പഞ്ചസാര ഡപ്പി തുറന്ന് നോക്കി തിരിച്ച്പോയി, അടുത്ത ദിവസം അടുക്കളയില്‍ വന്ന കോവാലനോട് ഭാര്യ കാര്യം അന്വേഷിച്ചു .
കോവാലന്: ഡോക്ടര്‍ എപ്പോഴും പഞ്ചസാരയുടെ അളവ് ചെക്ക് ചെയ്യാന്‍ പറഞ്ഞത് നിനക്കറിയില്ലേ?

ഓഫീസര്‍: ജനനത്തീയതി?
പാച്ചു: ഒക്ടോബര്‍ 25
ഓഫീസര്‍: ഏത് കൊല്ലം
പാച്ചു: അ അ ആ, എടോ താനേത് ആപീസറാടോ, എല്ലാ‍ കൊല്ലവും ഒക്ടോബര്‍ 25, ചങ്ങാതീ.

പുതുതായി കല്യാണം കഴിഞ്ഞ് പാച്ചു കോവാലനോട്: ഞാന്‍ എന്റെ ഭാര്യയെ കൂടെ കൂട്ടാതെ ഒറ്റക്കാണ് ഹണിമൂണിന് കാശ്മീരില്‍ പോയത്, അതുകൊണ്ട് എനിക്കു 10000രൂപ ലാഭിക്കാന്‍ കഴിഞ്ഞു.എങ്ങനെയുണ്ടെന്റെ ബുദ്ദി?
ഇതുകേട്ട കോവാലന്‍: ഞാനാണ് നിന്നെകാള്‍ ബുദ്ദിമാന്‍, ഞാന്‍ കല്യാണം കഴിഞ്ഞ് ഭാര്യയെ എന്റെ സുഹ്ര്ത്തിന്റെകൂടെയാണ് ഹണിമൂണിന് അയച്ചത്.

കോവാലന്‍ വേലക്കാരനോട്: പോയി ചെടികള്‍കൊക്കെ വെള്ളം കോരെടാ?
വേലക്കാരന്‍: മുതലാളി, പുറത്ത് നല്ല മഴയാണ്.
കോവാലന്‍ ദേശ്യത്തോടെ: അതിനെന്താ, കുടയെടുത്ത് പോയി വെള്ളം നനക്കെടാ.

കോവാലന്‍ ഡോക്ടരോട്: സാര്‍, ശക്തമായ വയറിളക്കമാണ്, രക്ഷിക്കണം.
ഡോക്ടര്‍: ചെറുനാരങ്ങ നല്ല ഔശധമാണ്. ഉപയോഗിചു നോക്കിയിട്ടുണ്ടോ.
കോവാലന്‍: ഉന്‍ണ്ട് ഡോക്ടര്‍, പ്ക്ഷെ ചെറുനാരങ്ങ എടുത്ത് മാറ്റുബൊഴേക്കും വീണ്ടും തുടങ്ങും.
അവസാനിക്കുന്നില്ല...

23 December 2009

റേഡിയോ മാങ്കോയിലെ ലൌ ജിഹാദ്

മലയാള മനോരമയുടെ എഫ് എം ചാനലായ റേഡിയോ മാങ്കോയുടെ കോഴിക്കോട് സ്റ്റേശനിലെ ഒരു പൂവാലന്‍ റേഡിയോ ജോക്കി ഒരു മുസ്ലിം പെണ്‍കുട്ടിയെ കറക്കിയെടുത്ത് രെജിസ്റ്റെര്‍ കച്ചേരിയില്‍ ഒപ്പിട്ടത്രെ. പത്ര മുത്തശ്ശിമാര്‍ മുക്കിയ മറ്റൊരു വാര്‍ത്തയാണിത്, എത്ര മലയാളികള്‍ ഈ വാര്‍ത്ത കണ്ടെന്നറിയില്ല, സ്വതന്ത്രനെ സംബന്ധിച്ചേടത്തോളം ഇതൊരു വാര്‍ത്തയേ ആകുമായിരുന്നില്ല, കുറച്ച് കാലം മുന്‍പ് വരെ. പക്ഷെ പ്രേമവും വര്‍ഗ്ഗീയ വല്‍കരിക്കപ്പെടുന്ന ഈ കാ‍ലഘട്ടത്തില്‍ ഇതൊരു വാര്‍ത്ത ത്തന്നെയാണ്, പ്രത്യേകിച്ച് ‘ലൌ ജിഹാദ്’ എന്ന്പേരില്‍ കേരള സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ കിണഞ്ഞു ശ്രമിച്ച അച്ചായന്‍ പത്രത്തിന്റെ സ്താപനത്തില്‍ നിന്ന് തന്നെ ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ തീര്‍ച്ചയായും ഇതൊരു വാര്‍ത്തയാണ്. മാധ്യമ മുത്തശ്ശിമാരും സിന്‍ഡിക്കേറ്റ് പത്രങ്ങളും [കടപ്പാട് - പിണറായി സഖാവ്] ‘മുക്കിയ’ ആ വാര്‍ത്ത ഇങ്ങനെ-

"കോഴിക്കോട്: റേഡിയോ മാംഗോയിലെ മുത്തുഗവൂ (മുത്തം തരുമോ) പരിപാടിയുടെ അവതാരകന്‍ പ്രണയവല വീശി യുവതിയെ സ്വന്തമാക്കി. മലയാള മനോരമയുടെ എഫ്.എം ചാനലായ റേഡിയോ മാംഗോ അവതാരകന്‍ തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി 35 കാരനായ ദേവീപ്രസാദത്തില്‍ സജുവാണ് 19 കാരിയെ പ്രണയകുരുക്കില്‍ കുടുക്കി വിവാഹം കഴിച്ചത്. റേഡിയോ മാംഗോയില്‍ രാത്രി 10 മണി മുതല്‍ പ്രക്ഷേപണം ചെയ്യുന്ന 'മുത്തുഗവൂ' ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിച്ച മുസ്ലിം യുവതിയെ അവതാരകന്‍ പിന്നീട് നിരന്തരം സ്വന്തം മൊബൈലില്‍നിന്ന് വിളിച്ച് വശീകരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മറ്റു വിവാഹാലോചനകള്‍ നടക്കുന്നതിനിടെ ഈ മാസം ഏഴിന് യുവതിയെ വീട്ടില്‍നിന്ന് കാണാതായി. ഡിഗ്രി സര്‍ട്ടിഫിക്കറ്റും ആഭരണങ്ങളുമായാണ് യുവതി വീട്വിട്ടിറങ്ങിയത്. രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എഫ്.എം ഓഫീസില്‍ പോലിസ് അന്വേഷിച്ചെത്തി. അവിടന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയേയും അവതാരകനേയും കസ്റ്റഡിയിലെടുത്ത് പോലിസ് കോടതിയില്‍ ഹാജരാക്കി. മകളെ ഹാജരാക്കുന്നത് കാണാനെത്തിയ മാതാവ് കൊയിലാണ്ടി കോടതിയില്‍ മോഹാലസ്യപ്പെട്ട് വീണു. കുന്ദകുളം രജിസ്റ്റര്‍ ഓഫീസില്‍വെച്ച് വിവാഹം കഴിച്ചതായുള്ള രേഖ ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതി യുവതിയെ സജുവിനോടൊപ്പം വിടുകയും ചെയ്തു."
.
എങ്ങനെയുണ്ട് കാര്യങ്ങളുടെ കിടപ്പ്, ഒരു മാപിള പെണ്ണിനെ ഒരുത്തന്‍ [മതം വ്യക്ത്മാക്കാന്‍ താല്പര്യമില്ല] അടിച്ചെടുത്താല്‍ അതില്‍ ഒരു ഗൂഡാലോചനയോ ജിഹാദോ കാണാ‍ത്ത ഈ മകാരം മഞ്ഞ പത്രങ്ങളുടെ തൊലിക്കട്ടി അപാരം എന്നല്ലാതെ എന്നാ പറയാനാന്നേ, ഓര്‍മ്മയില്ലേ പേജായ പേജെല്ലാം ലൌ ബോംബിനും, ലൌ ജിഹാദികളെ കണ്ടുപിടിക്കാനും നീക്കിവച്ച അച്ചായന്റെ പത്രം ‘ക മ’ എന്ന് എഴുതിക്കണ്ടില്ല, യുവ മിഥുനമ്മ്ങ്ങള്‍ക്ക് ഒരു അനുമോദനം പോലും. തന്റെ സ്താപനത്തിലെ ‘റോമിയോ ജിഹാദിയുടെ‘ കുസ്ര്തികള്‍ അച്ചായനും കൂട്ടരും അറിയാഞ്ഞിട്ടായിരിക്കും, പാവം, അല്ലെങ്കില്‍ മലയാളത്തിന്റെ സുപ്രഭാതം അതും നമ്മെ അറിയിച്ചേനെ.

പിന്നെ വേറൊരു രസകരമായ കാര്യം, കോടതിയില്‍ ഹാജരക്കിയ പ്രണയജോഡികളെ പ്രായപൂര്‍ത്തിയായതിന്റെ പേരില്‍ പെണ്‍കുട്ടിയെ കാമുകന്റെ കൂടെ പോവാന്‍ അനുവദിച്ചു പോലും. ഇവിടുന്ന് ഒരു ഒരുമാസം മുന്‍പ് വരെയുള്ള പത്രങ്ങള്‍ നമുക്കൊന്ന് മറിച്ച് നോക്കാം, ഇതു പോലെ പ്രണയിച്ച് കല്യാണം കഴിഞ്ഞ് ബന്ധുക്കളുടെ പരാതിയിന്മേല്‍ കോടതിയില്‍ ഹാജരാക്കിയ എത്ര പേരെ കോടതി ഇതുപോലെ കാമുകന്റെ കൂടെ വിട്ടിട്ടുണ്ട്, ഓ അത് ശരിയാണ് ,ആ ഹാജരാക്കപ്പെട്ടവരിലെല്ലാം പെണ്‍കുട്ടി അമുസ്ലിമും ആണ്‍കുട്ടി മുസ്ലിമുമായിരുന്നല്ലോ,, അപ്പോ പിന്നെ പെണ്‍ കുട്ടിയുടെ മാതാ പിതാക്കള്‍ക്ക് തങ്ങളുടെ പെണ്മക്കളെ ബ്രൈന്‍ വാഷ് ചെയ്ത്, കൌണ്‍സിലിങ്ങ് നടത്തി പിന്തിരിപ്പിക്കാന്‍ ചുരുങ്ങിയത് രണ്ടാ‍ഴ്ച സമയമെങ്കിലും കൊടുക്കാവുന്നതാണ്, അത് വരെ പെണ്‍ കുട്ടിയെ തങ്ങളുടെ കൂടെ താമസിപ്പിക്കാനും അവര്‍ക്ക് അവകാ‍ശമുണ്ട്. നേരെ മറിച്ച് അത് പെണ്‍കുട്ടി മുസ്ലിമും ആണ്‍കുട്ടി അമുസ്ലിമും ആണെങ്കില്‍ അതങ്ങനെ തന്നെ കിടക്കട്ടെ, നിയമം നിയമത്തിന്റെ വഴിക്ക് അല്ലാ പിന്നെ. നമ്മുടെ കോടതിയുടെ ഒരു കാര്യമേ. എന്തരോ വരട്ടെ, ഞാനൊന്നും പറയുന്നില്ലേ ശിവനേ, ശംഭോ മഹാദേവാ‍.............................

21 December 2009

രാജ് മോഹന്‍ ഉണ്ണിത്താന്‍ - ഒരു പാതിരാ അറസ്റ്റിന്റെ കഥ

“പാതിരാത്രി സൂര്യന്‍ ഉദിച്ചാല്‍ പലരുടെയും പൊയ്മുഖം ഇവിടെ അഴിഞ്ഞ് വീഴും” എന്ന് പലവട്ടം നമ്മുടെ വാര്‍ത്താ ചാനകളുടെ ന്യൂസ് അവര്‍ മാമാങ്കങ്ങളില്‍ വെച്ച് കാച്ചിയിട്ടുള്ള ഈ മഹാന്റെ ശരിയായ മുഖം ഇന്നലെ പാതിരാത്രി സൂര്യന്‍ ഉദിക്കാതെ തന്നെ നാട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞു. “അനാശ്യാ‍സത്തിന് വന്ന ഉണ്ണാത്താനെയും സ്ത്രീയെയും നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്പിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ വിലക്കയറ്റത്തിനെതിരെ യുള്ള സമരത്തില്‍ പങ്കെടുക്കാനാണത്രെ ഉണ്ണിത്താന്‍ജി മലപ്പുറത്തെത്തിയത്“[കടപ്പാട്-കൈരളി വാര്‍ത്ത],ഇതില്‍ നിന്നും ഒരുകാര്യം മനസ്സിലായി, നമ്മുടെ നാട്ടില്‍ വിലകയറ്റം ബാധിക്കാത്ത മേഖലകളും ഉണ്ടെന്ന്.. അന്നന്ന് മൂല്യ ശോഷണം സംഭവിച്ചുകൊണ്ടീരിക്കുന്ന കോണ്‍ഗ്രസ്സ് സംസ്കാരത്തിന്റെ ഒരു തുറന്ന മുഖമാണ് ഇന്ന് നാം പത്രങ്ങളിലും ടി വി ചാനലുകളിലും ക്ഷമിക്കണം ചാനലിലും കണ്ടത്. ഏറ്റവും രസകരമായകാ‍ര്യം ഇത്രയും പ്രധാനപ്പെട്ട ഒരു വാര്‍ത്ത കിട്ടിയിട്ടും നമ്മുടെ മലയാളം വാര്‍ത്താചാനലുകള്‍ ഇതൊന്നും കണ്ടിട്ടില്ലെന്നാണ് തോന്നുന്നത്, മറന്ന് പോയോ നമ്മുടെ പഴയ റെജീന കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി വന്നപ്പോള്‍ മണിക്കൂറുകളോളം ചര്‍ച്ചകളും തത്സമയ സംപ്രേക്ഷണങ്ങളും ടോക് ഷോകളുമായി ആഘോഷിച്ച നമ്മുടെ ചാനല്‍ ചങ്കരന്മാരെ, അവരൊക്കെ ഇപ്പോള്‍ എവിടെപ്പോയോ ആ‍ാവോ, അല്ലെങ്കില്‍ നമ്മുടെ ചെന്നിത്തലാജിയുടെ ആള്‍ ഇതൊന്നും ചെയ്താല്‍ അതൊരു വിഷയമേ അല്ലേ ചാനല്‍ മുതലാളിമാരെ. എവട ഒന്നും ശരിയല്ല......

പിന്നെ ഒരു കാര്യമുള്ളത്, കോണ്‍ഗ്രസ്സിലേയും മടുപാ‍ര്‍ട്ടികളിലെയും മുസ്ലിം നേതാക്കള്‍ക് ആശ്വസിക്കാം, കാരണം ഇപ്പോള്‍ വിഷയാസക്തി മൂത്ത് ചിന്ന വീട്ടില്‍നിന്നും പിടിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ഈ നേതാവിന്റെ സ്ഥാ‍നത്ത് നിങ്ങളോ വല്ല മുസ്ലിം നാമധാരികളോ ആയിരുന്നെങ്കില്‍ എന്താവുമായിരുന്നു പൂരം, ‘വാണിഭ ജിഹാദും’ കൊണ്ടാടിയേനെ നമ്മുടെ ഭൂര്‍ഷ്വാ വലതുപക്ഷ മാധ്യമക്കോമരങ്ങളും നിങ്ങളുടെ പ്രസിഡന്റും‍. പിന്നെ ചര്‍ച്ചകളായി, വാണിഭ വീടിന്റെ മുന്നില്‍ നിന്നും തത്സമയ സംപ്രേക്ഷണങ്ങളായി എന്തൊക്കെ ആവുമായിരുന്നു. ആ കാര്യത്തില്‍ മാപ്ലാര്‍ക്ക് ആശ്വസിക്കാം, ആ പഴികൂടി നിങ്ങള്‍ക് കേള്‍കേണ്ടതില്ലല്ലോ. അല്ലെങ്കില്‍ തടിയന്റവിട മെലിയന്‍ നസീറിനെപ്പോലെ മുസ്ലിം സമുദായത്തിന് ഒരു ഗുണവുമില്ലാത്ത ക്രിമിനലിന്റെ പേരില്‍ ഇന്ന് നിങ്ങള്‍കേള്‍കുന്ന ആക്ഷേപം നാളെ ഈ വാണിഭ വീരന്‍മാരെക്കൊണ്ടും കേള്‍കേണ്ടി വന്നേനെ.

എന്തായാലും വൈകിട്ടോടെ ഉണ്ണിത്താന്‍ജിയുടെ വിശദീകരണയോഗം സംപ്രേക്ഷണം ചെയ്യാന്‍ നമ്മുടെ ചാനലുകാര്‍ മത്സരിക്കുന്നത് കണ്ടു, നല്ലകാര്യം, ഇരകള്‍കും അവരുടെ ഭാഗം അറിയിക്കാന്‍ അവസരം നല്‍കുന്നത് അവര്‍ ആരായാലും ഈ മനസ്സ് കാണിക്കാവുന്നതാണ്, അദ്ദേഹം പറയുന്നത് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ്, അങ്ങനെ ആവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം, കേരള നാടിനെ മറ്റൊരു നാണെക്കേടില്‍ നിന്നും ദൈവം കാത്തുകൊള്ളട്ടെ. എന്തായാലും ഉണ്ണിത്താന്‍ജി പിടിക്കപ്പെട്ടിട്ടില്ലാ എന്നോ അനാശ്യാസം നടത്തിയിട്ടില്ല എന്നോ ഇതുവരെ ഒരു കോണ്‍ഗ്രസ്സുകാരനും തുറന്ന് പറയാത്ത സ്ഥിതിക്ക് ,ശാനിമോള്‍ ഉസ്മാന്റെ പ്രതികരണത്തിന്റെയും അടിസ്താനത്തില്‍ കേരളത്തിലെ സാധാരണക്കര്‍ക്ക് ചില സംശയങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. നേരോടെയും നിര്‍ഭയമായും നിരന്തരമായും ക്രിത്യതയോടെ വാര്‍ത്ത നല്‍കിയും മലയാളികളെ പുളകമണിയിക്കുന്ന ചാനലുകാര്‍ പൂഴ്ത്തിയ ആ നാണം കെട്ട രംഗങ്ങള്‍ കൈരളി ടി വി പുറത്ത് വിട്ടു, എന്തും ഏതും ഡെഡിക്കേറ്റ് ചെയ്യപ്പെടുന്ന ഈകാലത്ത് സ്വതന്ത്രന്‍ ഈ ടെലിവിഷന്‍ രംഗങ്ങള്‍ കോണ്‍ഗ്രസ്സിലെ ചെന്നത്തലയ്കും അദ്ദേഹത്തോടപ്പമുള്ള എല്ലാ മതേതര ജനാധിപത്യ ദേശീയന്‍ മാര്‍ക്കും ഡെഡിക്കേറ്റ് ചെയ്യുന്നു......കാണുവിന്‍....അര്‍മാദിപ്പിന്‍.........[പക്ഷെ മാത്ര്കയാക്കല്ലേ!!]


കടപ്പാട് - കൈരളി വാര്‍ത്തകള്‍

17 December 2009

അബ്ദുന്നാസര്‍ മദനി അറിയാന്‍....

പി ഡി പി നേതാവ് അബ്ദുന്നാസര്‍ മദനിക്ക് ഉപദേശം നല്‍കാന്‍ താന്‍ ആരുമല്ല എന്നത് സ്വതന്ത്രന് നന്നായി അറിയാം, എന്നാലും ഇക്കാലത്ത് ജീവിക്കുന്ന ഒരു പൌരന്‍ എന്ന നിലക്ക്, പത്ര ടി വി മാധ്യമങ്ങള്‍ നിരീക്ഷിക്കുന്ന ഒരുവന്‍ എന്ന നിലക്ക് എന്റെ അഭിപ്രായങ്ങളാണ് ഇവ. ഇവിടെ ചെന്നിത്തലയുടെയോ ഗണേശ് കുമാറിന്റെയോ കാക്കി നിക്കറിന്റെകാര്യം ചര്‍ച്ചചെയ്യേണ്ടകാര്യം എനിക്കില്ല. അത് പോലെ മദനിയോ ഭാര്യയോ തീവ്രവാതികളാണോ എന്ന് തെളിയിക്കേണ്ട കാര്യവും സ്വതന്ത്രനില്ല. അതൊക്കെ നമ്മുടെ ചുണക്കുട്ടികളായ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ട് പിടിച്ചോളും.

അങ്ങനെ ഇരിക്കെ ആഗോള തീവ്രവാതിനി സൂഫിയാ മദനിയും പിടിയിലായി, അല്ലെങ്കിലും,മദനി പത്ര സമ്മേളനത്തില്‍ പറഞ്ഞത് പോലെ കേസ് ശങ്കരന്‍ ജഡ്ജിയുടെ ബെഞ്ചില്‍ എത്തിയപ്പോ തന്നെ ജനാധിപത്യ വിശ്വാസികള്‍ കേസ് കൈവിട്ടതായിരുന്നല്ലോ, അതു കൊണ്ടായിരിക്കാം ജാമ്യം നിഷേധിച്ചപ്പോള്‍ പി ഡി പി പ്രവര്‍ത്തകരുടെ ആരുടെയും മുഖത്ത് പ്രത്യേക ഭാവമാറ്റമൊന്നും കണ്ടില്ല. സ്വതന്ത്രന്‍ ഈ പോസ്റ്റ് തയ്യാറാക്കുംബോള്‍ ചാനലുകളിലൂടെ ലൌജിഹാദിനെക്കുറിച്ചുള്ള ശശിധരന്‍ നമ്പ്യാരുടെ വിധിയാണ് മിന്നിമറയുന്നത്, “ഒരു പ്രത്യ്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ള പോലീസിന്റെ അന്വേഷണം ദുരൂഹമാണെന്നും, വി എച്ച് പി യുടെ വെബ്സൈറ്റിലുള്ള വിവരങ്ങളുടെ അടിസ്താനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു, കൂടാതെ ഇതുവരെ ഉള്ള പോലീസിന്റെ എല്ലാ അന്വെഷണങ്ങളും അദ്ദേഹം റദ്ദ് ചെയ്യുകയും ചെയ്തിരിക്കുന്നു. കേസ് ഡയരി വായിച്ച താന്‍ ഞെട്ടിപ്പോയി എന്നും അദ്ദേഹം വാക്കാല്‍ പറഞ്ഞു.“[കടപ്പാട്-ചാനലുകള്‍]. ഇത് ഇവിടെ പറയാന്‍ കാരണം ലൌജിഹദ് കേരളത്തില്‍ കത്തിക്കയറാന്‍ കാരണമായ അനാവശ്യ നിരീക്ഷണങ്ങള്‍ നടത്തിയ അതേശങ്കരന്‍ ജഡ്ജ് തന്നെയാണ് സൂഫിയാ മദനിയുടെ കേസും കേള്‍ക്കാന്‍ ഉണ്ടായത്. മദനിയുടെ വിധി അല്ലാ‍തെന്ത് പറയാന്‍.

ഇപ്പോഴത്തെ മുഴുവന്‍ ചര്‍ച്ചകളും സൂഫിയ മദനിയുടെ അറ്സ്റ്റുമായി ബന്ധപ്പെട്ടാണെല്ലോ. ഒരു ബസ്സ് കത്തിച്ചതിന് പത്താം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ നമ്മുടെ ചെന്നിത്തല, ചാണ്ടി, ക്രിഷ്നദാസാദികളുടെ ശുശ്കാന്തി കണ്ടാല്‍ ആദ്യമായിട്ടാണോ ഇന്ത്യാ മഹാരാജ്യത്ത് ജനങ്ങള്‍ ബസ്സ് കത്തിക്കുന്നത് എന്നൊന്നും ആരും ചോദിച്ച് പോകരുത്, നമുക്കറിയാം ഉത്തരേന്ത്യയില്‍, അല്ല കേരളത്തിന് പുറത്ത് എപ്പോ എന്ത് പ്രശ്നമുണ്ടായാലും, എന്തിന് അധികം തങ്ങളുടെ നേതാക്കള്‍ മരിച്ചാല്‍ പോലും അവിടെ ആദ്യം നടക്കുന്ന കലാ പരിപാടി വാഹനങ്ങള്‍ കത്തിക്കലാണ്, ഓര്‍മ്മയില്ലേ 4-5 വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴ്നാട്ടില്‍ സ്കൂള്‍ ബസ്സിന് തീവെച്ച് പെണ്‍കുട്ടികള്‍ അടക്കം വെന്ത് മരിച്ച സംഭവം, ആ കേസില്‍ ജനപ്രധിനിതികള്‍ അടക്കം പ്രതികളാണ്. നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ട് പോയപ്പോള്‍ കര്‍ണാടകയില്‍ കത്തിയ ബസ്സുകളെത്രയാണ്. എന്തിന് ഏറെ ഈ ഉത്തര മലബാറിലെ പൊയിലൂര്‍ എന്ന ആര്‍ എസ്സ് എസ്സ് കോട്ടയില്‍ [പ്രദേശവാസികള്‍ ഈ സ്ഥലത്തെ കേരളത്തിലെ ഗുജറാത്ത് എന്നാണ് വിളിക്കുന്നത് പോലും] പാനൂര്‍ രാഷ്ട്രീയ കലാപ സമയത്ത് പോലീസ് വാന്‍ കത്തിച്ചപ്പോള്‍ പോലും എവിടെയും ഒരു ചര്‍ച്ചയും ഒരു കോണ്‍ഗ്രസ്സുകാരന്റെയും പ്രസ്താവന പോലും കണ്ടിട്ടില്ല. കഴിഞ്ഞ നവംബര്‍ 13ന് പോലീസ് നടത്തിയ റൈഡില്‍ നാല് ചാക്കിലായി സൂക്ഷിച്ച 200ലധികം ബോംബുകളാണ് ഈ ആര്‍ എസ്സ് എസ്സ് കോട്ടയില്‍ നിന്നും പാനൂര്‍ പോലീസ് പിടിച്ചെടുത്തത്, ഈ ബോംബുകളൊക്കെ ഭാരതാംബയെ സേവിക്കാ‍നായിരിക്കും, അത് കോണ്ടായിരിക്കും അങ്ങയുടെ പാ‍ര്‍ട്ടിക്കാര്‍ പ്രതികരിക്കാതിരുന്നത്, അല്ലേ ചെന്നിത്തലാജി.

2001 ജൂലൈ 13ന് തിരുവനന്തപുരം നഗരത്തില്‍ എ ബി വി പി - ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകര്‍ രാജേശ് എന്ന കണ്ടക്ടറെ[ഇദ്ദേഹം ഒരു ഇടത് പര്‍ട്ടി പ്രവര്‍ത്തകനായിരുന്നത്രെ] അടിച്ചു കൊല്ലുകയും നിരവധി കെ എസ് ആര്‍ ടി സി ബസ്സുകള്‍ അടിച്ചു തകര്‍ത്തപ്പോഴും ചെന്നിത്തലാ‍ജി അങ്ങയുടെയും കൂട്ടരുടെയും ശുശ്കാന്തി മലയാളികള്‍ക്കു കാണാന്‍ കഴിഞ്ഞില്ലല്ലോ. ഡോ. എം എസ്സ് പ്രകാശ് ഒരു പത്രത്തില്‍ എഴുതിയത് പോലെ “പ്രതികളാക്കപ്പെടുന്നവര്‍ മുസ്ലിങ്ങളാണെങ്കില്‍ ചില പത്രമാധ്യമങ്ങള്‍ക്കും ചില രാഷ്ട്രീയക്കര്‍ക്കും നവരാത്രിയും തിരുവോണവും ക്രിസ്മസുമായി“. സൂഫിയ മദനി പത്താം പ്രതിയായത് തന്നെ രസമാണ്, ബസ്സ് കത്തിച്ചു എന്നു പറയുന്നവര്‍ സൂഫിയയെ ഫോണില്‍ വിളിച്ചു എന്നതാണ് പ്രതിയാക്കപ്പെടാന്‍ കാരണം. ഡോ. എം എസ്സ് പ്രകാശ് തുടരുന്നു-“ബാബരി മസ്ജിദ് തകര്‍ത്തതും ഗൊധ്ര, ഗുജറാത്ത് , മാലേഗാവ് തുടങ്ങിയ സ്ഫോടനങ്ങളും ബന്ധപ്പെട്ട നരഹത്യകളും സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് പറഞ്ഞ് പരസ്യമായി കുറ്റം സമ്മതിക്കുന്നവര്‍ നമുക്കു ചുറ്റും നിന്ന് കൊഞ്ഞനം കുത്തുബോഴാണ് ബസ്സ് കത്തിക്കല്‍ തീവ്രവാദ പ്രവര്‍ത്തിയാണെന്ന് കണ്ടെത്തി മദനി കുടുബത്തിനെതിരെ തല്പരകക്ഷികള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.” ഇതു മാത്രമോ ബാബരി മസ്ജിദ് പൊളിച്ചടുക്കിയതിന് വാജ്പേയിക്കും പങ്കുണ്ട് എന്നു പാര്‍ലിമെന്റില്‍ പറഞ്ഞതിന് മാപ്പുചോദിച്ച കക്ഷികളാണ് നമ്മുടെ ചെന്നിത്തലയുടെ പാര്‍ട്ടിക്കാര്‍. തീര്‍ന്നോ, ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ തീവ്രവാത ആക്രമണം എന്ന് ബുജികളും മാധ്യമങ്ങളും വിശേഷിപ്പിച്ച ഈ സംഭവത്തില്‍ ഇവരൊക്കെയാണ് പ്രതികള്‍ എന്ന് നിസ്സംശയം ലിബര്‍ഹാന്‍ ക്മ്മീശന്‍ ചൂണ്ടിക്കാട്ടിയിട്ടും അവര്‍ക്കെതിരെ നടപടികള്‍ എടുക്കില്ല പോലും. ബോംബെ കലാപം താനാണ് നടത്തിയതെന്ന് പത്ര മാധ്യമങ്ങളിലൂടെയും സ്റ്റേജ് കളിലൂടെയും ഇപ്പോഴും വീംബിളക്കുന്ന ശ്രീക്രിഷ്ണ കമ്മീശന്‍ ഒന്നാം പ്രതി എന്നു ചൂണ്ടിക്കാട്ടിയ ബാല്‍താക്കറയെ അവിടം ഭരിച്ച ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ചെന്നിത്തലയാതികളുടെ പാര്‍ട്ടി എന്തു ചെയ്തു.

നാസര്‍ മദനിയെ ഇത്രയും ഭീകരവാതിയാക്കിയത് ബാബരി ധ്വംസനവും, അതുമായി ബന്ധപ്പെട്ട കലാപങ്ങളെയും വളരെ തീവ്രമായി സ്റ്റേജുകളില്‍ വിമര്‍ഷിച്ചു എന്നതാണ് [അതോടനുബന്ധിച്ച് പി ഡി പി ക്കാര്‍ ഏതെങ്കിലും കൊലപാതകമോ അക്രമമോ നടത്തിയതായി അറിവില്ല]. ജനാതിപത്യ മാര്‍ഗത്തിലൂടെയല്ലാത്ത അത്തരം തീവ്രമായ പ്രതികരണങ്ങള്‍ ഉത്ബുദ്ദ കേരള സമൂഹം ഒരിക്കലും അങ്ങീകരിക്കില്ല. എന്നാല്‍ പള്ളി പൊളിച്ചവരും കലാപങ്ങള്‍ ഉണ്ടാക്കിയവരും നിയമത്തെ കൊഞ്ഞനംകുത്തി ഇപ്പോഴും സസുഖം വാഴുന്നുമുണ്ട്. എന്തിനേറെ മദനിയെ വധിക്കാന്‍ ശ്രമിക്കുകയും കാല്‍ ബോംബ് വെച്ച് തകര്‍ക്കുകയും ചെയ്ത ആര്‍ എസ്സ് എസ്സ് കാരെ ആരും ഭീകരരായി സംസാരിച്ചതായും നാം കണ്ടിട്ടില്ല, ചെന്നിത്തലയും കൂട്ടരും ‘ക മ‘ എന്ന് മിണ്ടിയോ എന്ന് സംശയമാണ്. ഇതൊന്നും ഇവിടെ ചോദിക്കല്ലെ ചങ്ങതീ. കേരളം ഭീകരവാതികളുടെ പറുദീസയാണെന്ന് വിലപിക്കുന്ന അഭിനവ പട്ടേല്‍ ചെന്നിത്തലാജിയോട് ഒരു ചോദ്യം - ഈ തീവ്രവാതികളും വര്‍ഗ്ഗീയവാതികളും മുസ്ലിം നാമധാരികള്‍ മാത്രമാണോ കൂവ്വേ, പ്രഗ്യാസിങ്ങ് ഥാക്കൂറും, പുരോഹിതുമാറും, പള്ളി പൊളിച്ച കര്‍സേവകരും ഒക്കെ പിന്നെന്താണെന്ന് അങ്ങൊന്ന് വിവരിച്ചുതന്നാല്‍ കൊള്ളാ‍മായിരുന്നു.

ഡോ. എം എസ്സ് പ്രകാശിന്റെ മറ്റൊരു നിരൂപണം വളരെ ശ്രദ്ദയാകര്‍ശിക്കുന്ന ഒന്നാണ് - “കേരള സര്‍വകലാശാല വൈസ് ചാന്‍സ് ലര്‍ വിളനിലത്തിനെതിരെ എസ് എഫ് ഐ നടത്തിയ ആക്രമണങ്ങളും കാര്‍ കത്തിക്കലും മറ്റു നിരവധി വാഹനങ്ങള്‍ കത്തിക്കലും തീവ്രവാതമാകാത്തതെന്ത്? എസ് എഫ് ഐ യുടെ പൂര്‍ണ്ണ രൂപം “സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇസ്ലാം” എന്നായിരുന്നെങ്കില്‍ അതൊരു തീവ്രവാത ആക്രമണം ആകുമായിരിന്നില്ലെ?. കെ എസ് യു വും മറ്റും കത്തിച്ച കണക്കുകള്‍ വേറെയുണ്ട് “.

മദനിക്കെതിരെ തെളിവുകളുണ്ടെങ്കില്‍ അവരെ ശിക്ഷിക്കുക തന്നെ വേണം, പക്ഷെ ഒരു ഫോണ്‍ കോളിന്റെ പേരില്‍ 9വര്‍ഷം വിചാരണപോലുമില്ലാതെ തടവിലിടുകയും അവസാനം കോടതി വെറുതെ വിടുകയും ചെയ്ത ഒരാളെ, അയാളുടെ കുടുംബത്തെ, മറ്റൊരു ഫോണ്‍കോളിന്റെ പേരില്‍ വേട്ടയാടുംബോള്‍ തീര്‍ചയായും ചില സംശയങ്ങള്‍ പൊതു ജനങ്ങളിലുണ്ട്. അതിലേറെ രസകരം നമ്മുടെ ചെന്നിത്തല ചാണ്ടിയാതികള്‍ ഇപ്പോ പറ്ഞ്ഞ് നടക്കുന്നത് മദനി പണ്ട് തീവ്രവാതത്തിന്റെ ആളായിരുന്നു അത് കൊണ്ട് ഇന്നും അങ്ങനത്തന്നെ എന്നാണ്, എന്നാല്‍ മദനി ജയിലിലായിരുന്നപ്പോള്‍ ഇവന്മാരൊക്കെ ക്യൂ നിന്ന് കണ്ട് വോട്ട് ചോദിച്ച കാര്യം നാ‍ട്ടില്‍ പാട്ടായിരുന്നു, പിന്നെ എപ്പോഴാണ് മദനി ശരിക്കും തൊട്ട് കൂടാത്തവനായത്, ജയിലിറങ്ങിയ മദനി ഇടതന്‍മാരോടൊപ്പം പോയി അത് തന്നെ കാര്യം. പിന്നെ മദനി തന്നെ പല പ്രാവശ്യം താന്‍ മുന്‍പ് ചെയ്ത പലകാര്യങ്ങളും തെറ്റായിപ്പോയെന്ന് കുമ്പസരിക്കുന്നത് പലപ്രാ‍വശ്യം നമ്മള് മലയാളികള്‍ കണ്ടതാണ്. പിന്നെയും എന്തേ ചെന്നിത്തല-ചാണ്ടിയാതികള്‍ക്ക് വിശ്വാസം വരാത്തത്, പിന്നെ നിങ്ങളുടെ കോണ്‍ഗ്രേസ്സില്‍ അങ്ങ് ഉത്തരേന്ത്യയില്‍ നേതാക്കന്മാര്‍ പലരും ആര്‍ എസ്സ് എസ്സിലോ വി എച്ച് പി യിലോ ഒക്കെ ഉണ്ടായിരുന്നവരല്ലേ, അവര്‍ പല വര്‍ഗ്ഗീയ സംഘട്ടനങ്ങളിലും പങ്കുണ്ടാ‍യിരുന്നവരല്ലെ അവരെയൊക്കെ ഒരു മാപ്പ് പോലും പറയാതെ കൂട്ടത്തില്‍ കൂട്ടിയവരല്ലെ നിങ്ങള്‍ എന്നൊന്നും ഈ വിശുദ്ദ പശുക്കളോട് ആരും ചോദിക്കരുത്.

ഇവിടെ ഏറ്റവും രസകരമായകാര്യം ചില കപട മതേതരവാതികളുടെ നിലപാടാണ്. , കോണ്‍ഗ്രസ്സിലെ ചില മുസ്ലിം നേതാക്കന്മാരുടെ കാര്യം, കഷ്ടം തോന്നിപ്പോകും, തങ്ങള്‍ മതേതര വാതികളാണെന്ന് സ്ഥാപിക്കാന്‍ അല്ലെങ്കില്‍ തെളിയിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ കണ്ടാല്‍ ചിരിവരും. ഈ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ ഊഹിച്ചിട്ടിണ്ടാ‍വുമല്ലോ, അതെ നമ്മുടെ സ്വന്തം ആര്യാടന്‍ അവര്‍കള്‍. പുള്ളിയുടെ സംസാരം കേട്ടാല്‍ തോന്നുക താന്‍ കഴിച്ചേ ഇവിടെ രാജ്യ സ്നേഹികളാ‍യ മുസ്ലിങ്ങള്‍ ഉള്ളൂ എന്നാണ്. എല്ലാവര്‍ക്കും സമാദരണീയനാ‍യിരുന്ന ശിഹാബ് തങ്ങളെപോലും ഈ വിദ്വാന്‍ തന്റെ ദേശിയ-മതേതരവാതത്തിന് മുന്നില്‍ പലതവണ ചവിട്ടിത്തെറിപ്പിച്ചത് നമുക്കറിയാമല്ലോ. മറ്റൊരുകൂട്ടര്‍ നേതാക്കന്മാരെ മാ‍ത്രം കാണാന്‍ കഴിയുന്ന ഒരു കൂട്ടത്തെയാണ്, മനസ്സിലായില്ലെ നമ്മുടെ വെളിയം ഭാര്‍ഗവനും കൂട്ടരും. ഈ കാര്യത്തില്‍ നമ്മുടെ മാപ്പിള ലീഗുകാരും ഒട്ടും പിന്നിലല്ല. കണ്ടിട്ടില്ലേ രാജ്യത്ത് എവിടെയെങ്കിലും ഒരു തീവ്രവാത ആക്രമണം ഉണ്ടാ‍യാ‍ല്‍ ഉടന്‍ ഇറങ്ങും പത്ര സമ്മേളനവുമായി, ഞങ്ങള്‍ തീവ്രവാതത്തിനെതിരാണ്, ഞങ്ങള്‍ ബാബരി പള്ളിതകര്‍ത്തപ്പോ മലമറിച്ചു, അങ്ങനെ അങ്ങനെ പഴമ്പുരാണങ്ങളായി, വന്നു വന്നു ഇപ്പോ നാട്ടുകാര്‍കൊക്കെ ഒരു സംശയം, അച്ചന്‍ പത്തായത്തിലൊന്നുമില്ല എന്ന് പറഞ്ഞത് പോലെയാണോ എന്ന്.

എന്തായാലും ചെന്നിത്തലയെയും ചാണ്ടിയെയുമൊക്കെ സമ്മതിക്കണം, മുസ്ലിം ലീഗെന്ന ഒരു പ്രസ്താനത്തെ മുന്നിര്‍ത്തി അത് പ്രധിനിതാനം ചെയ്യുന്ന സമുദായത്തെ തന്നെ അതിന്റെ നേതാക്കളെ കൊണ്ട് അടിപ്പിക്കുക എന്ന നിങ്ങളുടെ തന്ത്രം നന്നായി വിജയിച്ചു. ഉത്തരേന്ത്യയിലും മറ്റും ലീഗ് പോലോത്ത ഒരു പ്രസ്താനം ഇല്ലാത്തതാണ് അവിടുത്തെ മുസ്ലീമുകളുടെ അവസ്തക്കു കാരണം എന്നു വെച്ച് കാച്ചുന്ന സാഹിബുമാര്‍ക്ക് ഇവിടെ സ്വന്തം സമുദായത്തിലെ സഹോദരന്മാര്‍ക്ക് സംഭവിക്കുന്നതിന് ചെന്നിത്തലമാര്‍ക്ക് ഓശാനപാടാതെ സ്വന്തം നിലക്ക് വല്ലതും ചെയ്യാന്‍ പറ്റുമോ. അധികാരം ആവശ്യം തന്നെ പക്ഷെ അതിന് വേണ്ടി ആണും പെണ്ണുംകെട്ട നിലപാടെടുത്ത് കൊണ്ട് എത്രകാലം മുന്നോട്ട് പോകാന്‍ കഴിയും.

ഇങ്ങനെയൊക്കെയാണ് ഇന്നത്തെ ലോകത്തിന്റ്റ് അവസ്ത, അത് കൊണ്ട് ഈ രാജ്യത്ത് മര്യാദയ്ക്ക് ജീവിക്കണമെങ്കില്‍ അത്യാവശ്യം താഴെ പറയുന്ന കാര്യങ്ങളെങ്കിലും ചെയ്താല്‍ മദനിക്കും ഭാര്യക്കും ഒരു വക ഇവിടെ കഴിഞ്ഞു പോകാം. ചെയ്യേണ്ട കാര്യങ്ങള്‍-

1) മദനി ആ‍ദ്യമായി വാര്‍ത്താസമ്മേളനങ്ങളിലും മറ്റു പൊതു പരിപാടികളിലും ‘സര്‍വശക്തനായ തമ്പുരാന്‍ കാത്ത് കൊള്ളും’,‘ഞാന്‍ ഉറച്ച മുസ്ലിമാണ്’, ‘ഖുറാനോതാരുണ്ട്’‘ തുടങ്ങിയ താങ്കളുടെ മത പരമായ ചിന്നങ്ങള്‍ വെളിപ്പെടുത്തുന്ന ഒന്നും മിണ്ടിപ്പോകരുത്.

2) ജഡപിടിച്ച താടി, തൊപ്പി മുതലായവ എത്രയും പെട്ടെന്ന് നീക്കം ചെയ്യുക. നെറ്റിയിലെ നമസ്കാര തയമ്പ് എത്രയും പെട്ടെന്ന് ചുരണ്ടി മാറ്റുക.

3)മുണ്ട് ഇടത്ത് നിന്ന് മാറ്റി വലത്തോട്ട് താഴ്ത്തി ഇറക്കി ഉടുക്കുക.

4)സൂഫിയ മദനി പര്‍ദ്ദ മാറ്റി സാരിയോ, ചുരിദാറോ ധരിക്കുക, തല പൂര്‍ണ്ണമായും നഗ്നമാക്കുവാന്‍ പ്രത്യേകം ശ്രദ്ദിക്കണം.

5) ജനധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അപ്പോസ്തലന്‍ മാരായ ചാണ്ടി, ചെന്നിത്തല, ഗണേഷ്കുമാര്‍ തുടങ്ങിയവര്‍ക്ക് സിന്ദാബാദ് വിളിക്കുക, ആശ്രിതവത്സനായി ജീവിക്കുമെന്ന് പ്രതിജ്ഞ എടുക്കുക, കൂട്ടത്തില്‍ കുഞ്ഞാലിക്കുട്ടി സാഹിബിനൊപ്പം പാണക്കാട്ട് പോയി മതേതരവാതിയായ മുസല്‍മാനാണെന്ന സര്‍ട്ടിഫിക്കറ്റും ഒപ്പിക്കുക.

ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാം. അല്ലെങ്കില്‍ പൊന്നാനിയിലെ തോറ്റ എം പി നിങ്ങളെ ഉപദേശിച്ചത് പോലെ പാര്‍ട്ടി പിരിച്ച് വിട്ട് ഒരു സേവന സംഘടനയായി അതിനെ പ്രഖ്യാപിക്കുക. എന്നിട്ട് അടങ്ങി ഒതുങ്ങി വീട്ടിലിരിക്കുക. എന്നിട്ടും ഇവന്‍മാര്‍ വിടുന്നില്ലെങ്കില്‍ എല്ലാം താന്‍ മുന്‍പ് ചെയ്ത പാപങ്ങളുടെ അനന്തര ഫലമെന്ന് കരുതി സഹിക്കുക. അല്ലാതെന്ത് പറയാന്‍.
സംഭവാമി യുഗെ യുഗെ.....

മെമ്പര്‍ കോവാ‍ലേട്ടന്റെ അഭിപ്രായം ഇങ്ങനെ: ജയില്‍ മോചിതനായ നിങ്ങള്‍ ഒരു ദേശീയ പാര്‍ട്ടിയും ഇന്ന് നാടഭരിക്കുന്നവരുമായ കോണ്‍ഗ്രസുകാരെ മാറ്റി തമ്മിലടിയും ഗ്രൂപ്പുകളിയും ഒക്കെയായി പൂര്‍വ്വകാല പ്രൌഡിയില്‍ ജീവിക്കന്‍ ശ്രമിക്കുന്ന ആകെ ഭരിക്കാന്‍ കിട്ടുന്ന മൂന്നില്‍ രണ്ട് സംസ്ഥാനങ്ങളിലും എനിയൊരു അങ്കത്തിന് ബാല്യമില്ലാത്തതരം നശിച് കൊണ്ടിരിക്കുന്ന ഇടത് പക്ഷത്തെ കൂട്ട് പിടിച്ചത് തന്നെ. പറയാറില്ലെ പിടിക്കുംബോള്‍ പുളി കൊമ്പില്‍തന്നെ പിടിക്കണമെന്ന്. എവട.....

14 December 2009

ലൌജിഹാദ് - ഒരു ജോലിക്കാര്യം!

സാബത്തിക മാന്ദ്യകാലത്ത് ജ്വാലി പോയി നാട്ടില്‍ കഴിയുന്ന സ്വതന്ത്രന്‍ കുറെകാലമായി നല്ലൊരു ജോലിക്കായി തെണ്ടുന്നു. ഒന്നും എവിടെയും ഏശുന്നില്ല, അങ്ങനെ ഇരിക്കുംബോഴാണ് ലൌജിഹാദ് കേരളത്തില്‍ കത്തിപ്പടരുന്നത്. എനിക്കും കിട്ടി ഇ-മെയിലിലൂടെയും മറ്റും ലൌജിഹാദ് ഓഫറുകളുടെ വിവരങ്ങള്‍. എന്നാല്‍ പിന്നെ വേറെ പണിയൊന്നുമില്ലാത്തതല്ലെ, ഒന്നു ട്രൈ ചെയ്തു നോക്കിയാലെന്താ, മറ്റേതു ജോലിയേക്കാളും നല്ല പ്രതിഫലം, ലക്ഷക്കണക്കിനു രൂപ, ബൈക്ക്, മൊബൈല്‍ ഫോണ്‍ അങ്ങനെ അത്യാവഷ്യം എല്ലാം കുശാലായി നടക്കും. ചുളുവില്‍ ഒരു പെണ്ണിനെയും കിട്ടും. അങ്ങനെ വ്യക്തമായ വിവരം ഷേഖരിക്കാ‍ന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞാന്‍ ചില മെത്രാന്‍ മാരെ പോയിക്കണ്ടു അവരാണല്ലൊ ഔദ്യോഗികമാ‍യി ലൌജിഹാദിനെ പറ്റി കേരളത്തെ അറിയിക്കുന്നത്. കിട്ടിയ മറുപടി ഇങ്ങനെ, പ്രിയപ്പെട്ട കുഞ്ഞാടെ, ഞങ്ങളങ്ങനെ പലതും പറയും പലതും എഴുതും അതൊക്കെ നീ എന്തിനു വിശ്വസിക്കുന്നു അല്ലെങ്കില്‍ ബിലീഫ് ചെയ്യുന്നു. പോയി തൂംബാ എടുത്തു കിളക്കെടാ. എന്നാ ചെയ്യാനാന്നെ, അങ്ങനെ വിഷണ്ണനായി ഞാന്‍ കുമ്മനം സില്‍ബന്തികളായ നമ്മുടെ നാട്ടിലെ ചില കാവിച്ചേട്ടന്മാരെ കണ്ടു, അവര്‍ക്ക് എവിടെയാണ് പ്രതിഫലം കൊടുക്കുന്നതെന്നോ ആരാകൊടുക്കുന്നതെന്നോ അറിയില്ല, ചുമ്മാ അടിച്ചിറക്കുന്നതാ എല്ലാം, പക്ഷെ അവര്‍ തന്ന ക്ലൂ അനുസരിച്ചു ഞാന്‍ ചില എന്‍ ഡി എഫ് ചേട്ടന്‍മാരെ കണ്ടു, എവിടെ അവര്‍ കൊടുക്കാന്‍ തുടങ്ങിയിട്ടില്ലത്രെ. പിന്നെ ആരാണിത് കൊടുക്കുന്നത്, ചുമ്മാ പണിയില്ലാ ചെറുപ്പക്കാരെ കൊതിപ്പിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ അടിച്ചിറക്കുന്ന ഇവന്മാരെ ദൈവം വെറുതെ വിടില്ല, ഇവന്മാരുടെ തലയില്‍ ഇറ്ടിത്തീ വീഴും തീര്‍ച്ച. അങ്ങിനെ ആ പ്രതീക്ഷയും തീര്‍ന്നു.

അങ്ങനെ ഇരിക്കുംബോള്‍ ഇതാ വീണ്ടും ലൌജിഹാദ് ഭൂതത്തെ വീണ്ടും പുറത്ത് വിട്ടിരിക്കുകയാണ്, ഇത്തവണ മേല്‍ പറഞ്ഞ കക്ഷികളൊന്നുമല്ല പിന്നെ ആരാ, നമ്മുടെ കോടതി. ഇനിയിപ്പം ഞാ‍ന്‍ അങ്ങോട്ട് പോയി അന്വേഷിക്കണമെന്നാണോ.കേസ് കൈകാര്യം ചെയ്യുന്ന ശങ്കരന്‍ ജഡിജിക്ക് എന്നെപോ ലെ പണ്ടെ ഒരു സംശയമുണ്ടെന്ന് തോന്നുന്നു. ആദ്യം കേസ് വന്നപ്പോതന്നെ പുള്ളി
ലൌജിഹാദിനെ പ്പറ്റി അന്വെഷിക്കാന്‍ ഡി ജി പി യെ ചുമതലപ്പെടുത്തി. ഡി ജി പി ജില്ല തിരിച്ചു റിപ്പോര്‍ട്ടും കൊടുത്തു. അതിലൊന്നും ലൌജിഹാദിന്റെ സാന്നിധ്യം സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയില്ല, കേന്ദ്രവും സമര്‍പ്പിചു മറ്റൊരു റിപ്പോര്‍ട്ട് അതിലും തഥൈവ. പക്ഷെ പണ്ടത്തെ ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ. ഈ റിപ്പോര്‍ട്ടൊക്കെ പരിശോദിച്ചിട്ടും ശങ്കരന്‍ ജഡ്ജ്ന്ന്‍ ത്ര്പ്തി വന്നില്ല. ജഡ്ജ് പഴയ കുമ്മനം - കെ സി ബി സി റിപ്പോര്‍ട്ട് പ്രകാരമുള്ള 4000 പെണ്‍കുട്ടികളെ ലൌജിഹാദില്‍ കുടുക്കിയ കണക്കും പറഞ്ഞ് കേരളത്തില്‍ മതപരിവര്‍ത്തനം തന്നെ നിരോധിക്കാനുള്ള നിയമം നിര്‍മിക്കാന്‍ സര്‍ക്കാരിനെ ഉപദേശിച്ചുകളഞ്ഞു. രസകരമായ കാര്യം ഡി ജി പി യുടെയും കേന്ദ്ര ഇന്റലിജന്‍സിന്റെയും രിപ്പോര്‍ട്ടുന്ണ്ടാ‍യിട്ടും തന്റെ സംശയതിന്റെ പേരിലാണ് ജഡ്ജദ്ദേഹം ഈ ഉത്തരവ് നല്‍കിയത്, നമ്മുടെ നാട്ടിലെ സ്വാശ്രയ കോളേജുകളുടെ തീവെട്ടി കൊള്ളയെ കുറിച്ചുള്ള കുറെ കേസുകള്‍ ഇവിടത്തെ കോടതികളിലുണ്ടായിരുന്നു, ഇപ്പോഴും ഹൈകോടതിയിലും സുപ്രീം കോടതിയിലും കേസ് നടക്കുന്നുമുണ്ട്. ഏത് പോലീസുകാരനും വ്യക്തമായി അറിയുന്ന കാര്യമാണ് സ്വാശ്രയക്കാര്‍ കാണിക്കുന്നത് തികഞ്ഞ അനീതിയാണെന്ന്, എന്നിട്ടും നമ്മുടെ കോടതികള്‍ ചില നിസ്സാരമായ സാങ്കേതികത്വം പറഞ്ഞ് ജനങ്ങളുടെ പക്ഷത്ത് നിന്നു ചിന്തിക്കാതെ സ്വാശ്രയക്കാരെ പിന്താങ്ങുന്ന കാഴ്ച നമ്മള്‍ മലയാളികള്‍ കണ്ടതാണ്. ഈ ശങ്കരന്‍ ജഡ്ജി ആ കേസെങ്ങാനും കൈകാര്യം ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്. പുള്ളിക്കാരന്‍ ജനങ്ങളുടെ പക്ഷം നിന്ന് സ്വാഷ്രയക്കാരെ തന്നെ നിരോധിക്കാന്‍ ഉത്തര്‍വിട്ടേനെ.

ഇങ്ങിനെ ഊഹാപോഹങ്ങളുടെ അടിസ്താനത്തില്‍ കോടതികള്‍ വിധിക്കാനും അഭിപ്രായം പറയാനും തുടങ്ങിയാല്‍ നാട്ടിലെ അവസ്ത എന്തകും. മറ്റു സംഘടനകളോ വ്യക്തികളോ പറയുന്നത് പോലെയല്ല കോടതി പറയുന്നത്. എനിക്കുതോന്നുന്നത് ലൌജിഹാദ് കണ്ട്പിടിക്കാന്‍ ഏറ്റവും നല്ലത് ഡോ. സെബാസ്ട്യന്‍ പോള്‍ പറഞ്ഞ വഴിയാണ്. ഇവിടെ എല്ലാ മതസ്തര്‍ക്കും അവരവരുടെ ഔദ്യോഗിക മത സംഘടനകളും ഉണ്ട്. ഹിന്ദു സമൂഹത്തില്‍ എന്‍ എസ്സ് എസ്സിന്റെ കരയോഗങ്ങള്‍ എസ് എന്‍ ഡി പി യുടെ ശാഖകള്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ കെ സി ബി സി പോലോത്ത സംഘടനകള്‍. ഇവിരുടെയെല്ലാം കൈയ്യില്‍ അതാതു സ്തലങ്ങളിലെ തങ്ങളുടെ ആളുകളുടെ പേരുകളും മറ്റു വിവറ്രങ്ങളും ഉണ്ട്. അപ്പോള്‍ എതരപേര്‍ നമ്മുടെ സമുദായതില്‍ നിന്നും മതം മാറി എന്നകണക്കു ഏറ്റവും ആധികാരികമായി പറയാനും തെളിയിക്കാനും ഈ സംഘ്ടനകള്‍കാണ് കഴിയുക. ഇവര്‍ക്ക് ഈ റിപ്പോര്‍ട്ട് അന്വേഷണ്‍ ഏജന്‍സികളെ അരിയിക്കുകയും ആവാം. അപ്പൊ പിന്നെ ഈ ആരോപണ പ്രത്യാരോപണങ്ങളുടെ ഒന്നും പ്രസക്തിയുണ്ടാകില്ല.

ഇത്തരം പല ശരിയായ വഴികളും ഉണ്ടായിട്ടും ഇവിടെ ലൌജിഹാദിന്റെ പേരും പറഞ്ഞ് മുതലെടുപ്പ് നടത്താനുള്ള ചില വര്‍ഗ്ഗീയ സംഘടനകളുടെ കുത്സിത ശ്രമങ്ങള്‍ കേരളജനത തിരിചറിയുക തന്നെ ചെയ്യും. ഒരര്‍ഥത്തില്‍ ഈ വര്‍ഗ്ഗീയ സംഘ്ടനകള്‍ സ്വന്തം സമുദായത്തിലെ തന്നെ നമ്മുടെ സഹോദരിമാരെ അപമാനിക്കുകയാണ് ചെയ്യുന്നത്. ആരെങ്കിലും മൊബൈല്‍ റീ ചാര്‍ജ് ചെയ്തുകൊടുത്താല്‍, ആരുടെ അടുത്തെങ്കിലും കാശു കണ്ടാല്‍, അല്ലെങ്കില്‍ ഒരു ബൈക്ക് കണ്ടാല്‍ അവരുടെ കൂടെ ഇറങ്ങിപ്പോകുന്നവരാണോ നമ്മുടെ സഹോദരിമാര്‍. സ്ത്രീത്വത്തിന് തന്നെ അപമാനകരമാണു ഇത്തരം ആരോപണങ്ങള്‍.

ലൌജിഹാദ് വിഷയത്തില്‍ എനിക്ക് ഏറ്റവും രസകരമായിതോന്നിയത് നമ്മുടെ കത്തോലിക്ക അഛന്മാരുടെ അധോസഭയുടെ നിലപാടാണ്. ഓരുപക്ഷെ ഇന്നു കേരളത്തില്‍ ഈ വിഷയം ഇത്രയും വിഷലിപ്ത്മായ അവസ്തയുണ്ടാക്കിയത് ഇവരുടെ നിലപാടാണ്. ഇവരുടെ ഇടയലേഖനത്തിന്റെ കോപ്പിയാണ് സംഘ്പരിവാര്‍ സംഘടനകള്‍ പോലും ഇന്ത്യയിലൊട്ടാകെ ഉപയോഗിക്കുന്നത്. മത പരിവര്‍തനത്തെ കുറിച്ച് അഛന്‍മാര്‍ പറയുംബോള്‍ കുറച്ചൊന്ന് ആലോചിക്കണമായിരുന്നു. ആദിവാസി മേഖലകളിലും തീരപ്രദേശങ്ങളിലും ക്രിസ്തു മതം പണവും മറ്റും നല്‍കിയാണ് പ്രചരിപ്പിക്കുന്നത് എന്ന ആരോപണം പണ്ട് മുതലെ ഇവുടത്തെ സംഘ്പരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നതാണ്. അങ്ങനെ അവര്‍ തുറന്നുവിട്ട പാബ് അവരെതന്നെ കൊത്തുന്നതായിട്ടാണ് നമുക്ക് ഇപ്പോ കാണാന്‍ കഴിയുന്നത്. ഇന്നലെ കോടതി മതപരിവര്‍തന നിരോധന നിയമം ഉണ്ടാക്കണം എന്നു പറഞ്ഞപ്പോള്‍ തന്നെ കണ്ടു അതിന്റെ അലയൊലികള്‍ കോട്ടയം അരമനകളില്‍. ലൌജിഹാദിനെക്കുറിച്ച് ഔദ്യൊഗികമായി ഇതു വരെ പ്രതികരിച്ചിട്ടില്ലെന്ന് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പത്രക്കാരോട് പറഞ്ഞുവത്രെ(11/15/2009 മാധ്യമം).

നൂറ്റാണ്ടുകളായി നമ്മള്‍ മലയാളികള്‍ ഉണ്ടാക്കിയെടുത്ത ഒരു സംസ്കാരം ഇല്ലായ്മ ചെയ്യാനുള്ള കുബുദ്ദികളുടെ കുത്സിത ശ്രമം നമ്മള്‍ ഒറ്റക്കെട്ടായി തകര്‍ക്കണം. ലൌജിഹാദ് പോലുള്ള നാണംകെട്ട രീതിയിലുള്ള മതം മാറ്റം നടക്കുന്നുണ്ടെങ്കില്‍ തീര്‍ചയായും അവരെ ജന മധ്യത്തില്‍ മാത്ര്കാപരമായി ശിക്ഷിക്കണം. പ്രേമമെന്ന അനിര്‍വചനീയമായ ആ പവിത്രവികാരത്തെ മത പ്രചാരണത്തിനുപയോഗിക്കുന്നത് അങ്ങേ അറ്റം ലജ്ജാകരമാണ്‍‍. അത് പോലെതന്നെ അതിനെ തങ്ങളുടെ വിക്ര്തമായ് ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ചില ഫാസിസ്റ്റ് സംഘടനകളുടെ ശ്രമവും അപലപനീയമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രേമമെന്ന ദൈവീക വികാരത്തിനെതിരെ കൊലവിളിക്കുന്നവര്‍ അവര്‍ ഏത് മതത്തില്‍ പെട്ടവരായാലും ഏത് സംഘ്ടനയില്‍ പെട്ടവരായാലും അവരെ പ്രബുദ്ദ കേരള സമൂഹം തികഞ്ഞ അവഞ്ജയോടെ തന്നെ തള്ളിക്കളയും എന്ന് നമുക്ക് പ്രത്യാശിക്കാം.

12 December 2009

ആമുഖം

സുഹ്രുത്തുക്കളെ,
ഇവിടെ ഞാന്‍ ഒരു പുതിയ ബ്ലോഗ് തുടങ്ങുകയാണ്, മുക്കിന് മുക്കിന് ടെലഫോണ്‍ ബൂത്ത് എന്നത് പോലെയായി ഇപ്പൊള്‍ മലയാളം ബ്ലോഗുകളുടെ അവസ്ത, പേരിന് പേരിന് ബ്ലോഗല്ലേ. അപ്പോ പിന്നെ ഈ ബ്ലോഗ് എന്തിന് എന്ന് നിങ്ങള്‍ ന്യായമായും ചോദിച്ചേക്കാം, സത്യം പറഞ്ഞാല്‍ എനിക്കും അറിയില്ല. എനിക്കു ചുറ്റും നടക്കുന്നതിനെ കുറിച്ച് എന്റെ മനസ്സില്‍ തോന്നുന്നതെല്ലാം കുറിച്ചിടാനുളള്ള ഒരു സ്ഥലം, പിന്നെ എന്റെ ചില ജീവിതാനുഭവങള്‍, ചില തമാശകള്‍‍, അങ്ങനെ ഉദ്ദേശങ്ങള്‍ പലതും മനസ്സിലുണ്ട്. ആ‍ദ്യമായാണ് ഒരു മലയളം ബ്ലോഗ് തുടങ്ങുന്നത്, അതുകൊണ്ട് വല്ല തെറ്റും ഉണ്ടായാല്‍ എന്റെ മാന്യ സുഹ്രുത്തുക്കള്‍ തിരുത്തിത്തരുമെന്ന വിശ്വാസത്തോടെ ഞാന്‍ തുടങ്ങട്ടെ എന്നു പറയാന്‍ എനിക്കു ആഗ്രഹം ഉണ്ടായിരുന്നു, എന്നാല്‍ നമ്മളെല്ലാവരും മലയാളികളല്ലെ,കുശുംബന്മാരും കുശുംബികളും , അസൂയക്കാരും അതിലെറെ കാലുവാരികളും ആയ നമ്മള്‍ മലയാളികളെ ഞാന്‍ എങ്ങിനെ വിശ്വസിക്കും, അത്കെണ്ട് ഒരുത്തനും കമന്റുമായി വരാന്‍ നോക്കണ്ട. ചുമ്മാ പറഞതാണു കെട്ടൊ. പിന്നെ നമ്മുടെ മറ്റു മലയാളം ബ്ലൊഗര്‍മാരെപ്പോലെ അല്ലറ ചില്ലറ തമാശകളും കുറച്ച്മസാലകളും ഒക്കെയായി ഈ ബ്ലോഗ് ഇവിടെ തുടങ്ങുകയായി.
എന്നാല്‍ ഈ മൌനപാതയിലൂടെയുള്ള സ്വതന്ത്രന്റെ യാത്ര ഇവിടെ തുടങ്ങുകയാണ് നിങ്ങളും കൂടെയുണ്ടെന്ന വിശ്വാസത്തില്‍. എന്റെ ബ്ലോഗ്ഗര്‍ പരമ്പര ദൈവങ്ങളേ എന്നെ അനുഗ്രഹിച്ചാലും...