അമ്പലത്തില്‍ പോകല്‍ പതിവില്ലാത്ത കോവാലന്‍ ഒരിക്കല്‍ ഒരു ക്ഷേത്രത്തില്‍ തൊഴാന്‍ പോയി, കോവാലന്‍
അമ്പല പറമ്പില്‍ കേരി ചുറ്റുപാടൊന്ന് വീക്ഷിച്ചു, അപ്പോള്‍ അമ്പല നടയില്‍ ചില ഭക്തന്മാര്‍ അമ്പല നടയിലുള്ള ഭ്ണ്ഡാരത്തില്‍ പൈസ ഇടുന്നതും എന്നിട്ട് തൊഴു കൈയോടെ പ്രാര്‍ത്തിക്കുന്നതും കണ്ടു. ഇതുകണ്ട
കോവാലന്റെ ആത്മഗതം ഇങ്ങിനെ - അത്ഭുതം തന്നെ, ആള്‍കാരെല്ലാം ദൈവത്തോട് കോയിന്‍ ഫോണിലൂടെയാണല്ലോ സംസാരിക്കുന്നത്, അതും റസീവറില്ലാതെ! ടെക്നോളജിയുടെ ഒരു പോക്കേ.....
തീവ്രവാതികള്‍
പിഷ്കരെ തയിബ എന്ന തീവ്രവാത സംഘത്തിലെ രണ്ട് തീവ്രവാതികളായിരുന്നു പാച്ചുവും കോവാലനും,
അങ്ങിനെ അവര്‍ പട്ടണത്തിലെ പ്രധാനപ്പെട്ട ഒരു ഹോട്ടല്‍ ബോംബ് വെച്ച് തകര്‍ക്കാനുള്ള പദ്ധതി തയ്യാറാക്കി പാച്ചുവിനെയും കോവാലനെയും പട്ടണത്തിലേക്കയച്ചു. വഴിമദ്ധ്യെ കാറില്‍ വെച്ച് കോവാലന് ഒരുസംശയം - എടാ പാച്ചൂ ഈ ബോംബെങ്ങാനും ഈ കാറില്‍ വെച്ച് പൊട്ടിപ്പോയാല്‍ എന്ത് ചെയ്യും
പാച്ചു - നീ പേടിക്കണ്ട, ഞാന്‍ ഒരെണ്ണം എക്സ്ട്രാ കാറിന്റെ ഡിക്കിയില്‍ വെച്ചിട്ടുണ്ട്......
ടിപ്പുവിന്റെ സിംഹാസനം
പാച്ചുവും കോവാലനും കൂടി മൈസൂരില്‍ ടൂര്‍ പോയി, അങ്ങനെ ടിപ്പുവിന്റ് കൊട്ടാരം കണ്ട് കൊണ്ടിരിക്കുംബോള്‍ കോവാലന് ഒരു ആശ, ടിപ്പുവിന്റെ സിംഹാസനത്തില്‍ ഒന്നിരുന്നാലെന്താ??
അങ്ങിനെ കോവാലന്‍ സിംഹാസനത്തില്‍ കയറി ഇരുന്നു, ഇതുകണ്ട സെക്യൂരിറ്റിക്കാരന്‍ ചേട്ടന്‍ ഓടിവന്ന്
കോവാലനോട്- സാര്‍ ഇത് ടിപ്പു സുല്‍ത്താന്റെ സിംഹാസന മാണ്, അതില്‍ ഇരിക്കരുത്.
കോവാലന്‍ സെക്യൂരിറ്റിയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഇങ്ങിനെ - സാരമില്ല ചങ്ങാതീ, പുള്ളിക്കാരന്‍
വരുംബോള്‍ ഞാന്‍ എഴുന്നേറ്റോളാം...
കോവാലന്റെ പുത്തി.
കോടതിയില്‍ പ്രതിക്കൂട്ടിലുള്ള കോവ്വലനോട് ജഡ്ജ് - കോവാലന്‍, താങ്കളെന്തിനാണ് ഭാര്യയെ വെടിവെച്ച്
കൊന്നത്, പകരം അവളുടെ കാമുകനെ വെടിവെച്ചാല്‍പോരായിരുന്നോ,
കോവാലന്‍ - യുവര്‍ ഹോണര്‍, ഓരോ ആഴ്ചയും ഓരോ കാമുകന്‍മാരെ കൊല്ലുന്നതിലും എളുപ്പമായിരുന്നു അവളെ കൊല്ലുന്നത്...അതാണ് ഞാന്‍...
കോവാലന്റെ 'ഐഡിയ' കുടുംബം.'An idea can finish your life'
കോവാലന്റെ മോന്‍ - അമ്മേ, കിണറ്റില്‍ ഒരു എലിവീണു.
അമ്മ - ആ എലിപ്പെട്ടി കിണട്ടിലിട്ടോ മോനേ.
കൊവാലെന്റെ മോള്‍-- വേണ്ടമ്മേ, നമുക്കാ പൂച്ചയെ കിണറ്റിലിടാം.
ഇതൊക്കെ കേട്ട് കൊണ്ടിരുന്ന കോവാലന്‍ - ആരും പേടിക്കണ്ട, ഞാന്‍ കിണറ്റില്‍ എലിവിഷം
കലക്കിയിട്ടുണ്ട്. what an idea sirjee...
കോവാലനും സുന്ദരിയും
ഒരിക്കല്‍ കോവാലനും ഭാര്യയും ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. വഴിയില്‍ കണ്ട സുന്ദരിയായ യുവതി കോവാലനെ നോക്കി നന്നായൊന്നു ചിരിച്ചു. കോവാലനും ചിരി പാസാക്കി. ഭാര്യയ്ക്ക് സംശയം. ഇത് ഭര്‍ത്താവിന്‍റെ ഇഷ്ടക്കാരിയോ മറ്റോ ആയിരിക്കുമോ. ചോദിച്ചിട്ട് മറുപടി പറയുന്നുമില്ല. അപ്പോള്‍ ഭാര്യ ചോദിച്ചു: എന്താണ് ഉത്തരം പറയാത്തത്, നിങ്ങള്‍ ഈ പെണ്ണിനെ മുമ്പ് കണ്ടിട്ടുണ്ടോ?
കോവാലന്‍ ഒന്നു പരുങ്ങി. പിന്നെ പറഞ്ഞു... എന്തായാലും അവളെ ഞാന്‍ പകല്‍ കാണുന്നത് ആദ്യമായിട്ടാണ്. അക്കാര്യം നൂറു ശതമാനം ഉറപ്പ്!
ഉറങ്ങാത്ത രാത്രി
അവിഹിതബന്ധത്തിന് പിടിയിലായ കോവാലനെ സ്തീയോടൊപ്പം കോടതിയില്‍ ഹാജരാക്കി.
ജഡ്ജി: ഈ നില്‍ക്കുന്ന സ്ത്രീയോടൊപ്പം നിങ്ങള്‍ രാത്രി ഉറങ്ങി എന്നു പറയുന്നത് ശരിയാണോ?
കോവാലന്‍ വിനീതനായി: ശരിയല്ല യുവര്‍ ഓണര്‍. ഞാനന്നു രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല.
കൊള്ളാം സുഹൃത്തേ.. കോവലനെ ജാമ്യത്തില്‍ വിട്ടു കിട്ടുമോ..?
ReplyDeleteഈ കോവാലന്റെ ഒരു കാര്യം
ReplyDeleteതീവ്രവാതികള് - അതാണ് ബെസ്റ്റ്...
ReplyDelete:)
കോവാലനാണ് താരം..അപ്പോള്‍ മിസ്റ്റര്‍ പാച്ചു എവിടെ?
ReplyDeleteടെക്നോളജിയുടെ പോക്ക് അതാണ് ബെസ്റ്റ്. ഈ കോവാലനും പാച്ചുവും സ്ഥിരമായി വരുമോ മാഷേ, കലക്കുന്നുന്റ്റ്
ReplyDelete