ആദ്യം തന്നെ എല്ലാ വായനക്കാര്‍ക്കും എന്റെ നല്ല നമസ്കാരം. ഈ ആാഴ്ചയിലെ പാരാന്ത്യലോകം പരിപാടിയിലേക്ക് സ്വാഗതം.
ഇത് ഭാരതവിഷന്‍ ചാനല്‍, ഒരു രാഷ്ട്രീയക്കാരന്റെ ആത്മസാക്ഷാത്കാരമായി തുടങ്ങിയ ഈ 24മണിക്കൂര്‍ വാര്‍ത്താ ചാന്‍ലിലെ പല വിധ പരിപാടികളിലെ മറ്റൊരു തട്ട് പൊളിപ്പന്‍ പരിപാടി. ഈ പരിപാടിയുടെ അവതാരകന്‍ വക്കീല്‍ ജയചങ്കരന്‍ എന്ന ഒരു കൊഞ്ഞാണനാണ്. ഈ കൊഞ്ഞാണന്‍ ഒരു പെണ്‍ പേര്‍ കൂടിയുണ്ട് അതിലൂടെയാണ് അധിക കസര്‍ത്തുകളും. ഇനി പരിപാടി എന്താണെന്നല്ലെ, ചോദിച്ചാല്‍ സക്ഷാല്‍ ചങ്കരനും ശരിയായ് ഒരു മറുപടി തരാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാരണം ചിലര്‍ പറയുന്നു ഇതൊരു മാധ്യമ വിചാര പരിപാടിയാണെന്ന്, എന്നാല്‍ മറ്റു ചിലര്‍ പറയുന്നു അസൂയക്കാരന്റെ പുലഭ്യം പറച്ചിലാണെന്ന്, എന്തായാലും കൊള്ളാം സ്വതന്ത്രന്‍ പരിപാടി കാണാന്‍ തുടങ്ങിയിട്ട് കാലം കുറചായി.
അവതാരകന്‍ കൊഞ്ഞാണെന്റെ മുഖ്യ ഇരകള്‍ എപ്പോഴും ഇടത് പക്ഷം തന്നെ, ഇടത് പക്ഷം എന്നു പറഞ്ഞാല്‍ സാക്ഷാല്‍ സി പി എം. എന്തേ ഈ കൊഞ്ഞാണന് ഈ കമ്മ്യൂണിസ്റ്റ് കാരോട് ഇത്ര വെറുപ്പ്. അറിയില്ല, എന്തോ ആവട്ടെ ഇങ്ങേരുടെ പത്ര പോസ്റ്റുമോര്‍ട്ടത്തില്‍ എപ്പോഴും മുഖ്യ ഇര ദേശാഭിമാനി, മാധ്യമം, ജനയുഗം തുട്ങ്ങിയ പത്രങ്ങളാണെന്ന് പ്രത്യേകം പറയേണ്ട്തില്ലല്ലോ, ഇങ്ങെരുടെ കണ്ണില്‍ ഇംഗ്ലീഷ് ദേശാഭിമാനിയാണ് സാക്ഷാല്‍ ദി ഹിന്ദു ദേശീയ പത്രം. പത്രങ്ങളുടെ അവസ്ത ഇങ്ങ്നെ ആണെങ്കില്‍ പത്ര എഡിറ്റര്‍ മാരുടെ അവസ്ത വളരെ മോഷമാണ്, ഇങ്ങേരുടെ വാക്കുകള്‍ കേട്ടാല്‍ അങ്ങേ അറ്റം വ്ര്ത്തികെട്ടവന്മാരും, മണ്ടന്‍ മാരും ആണ് കേരളത്തിലെ ഒട്ടെല്ലാ മാധ്യമ സ്താപനങ്ങളിലും ഉള്ളത്. പിന്നെ പത്ര ധര്‍മ്മവും റിപ്പോര്‍ട്ടിങ്ങുമെല്ലാം അറിയുന്ന ഒറ്റ ഒരാളെ ഈ ഭൂമി മലയാളത്തിലുള്ളൂ, ആരന്നെല്ലെ ഈ അഡ്വ. ചങ്കരന്‍ കൊഞ്ഞാണന്‍ തന്നെ. കേരളത്തില്‍ ജാതി പറയാന്‍ പാടില്ല ചോദിക്കാന്‍ പാടില്ല എന്നൊക്കെഴാണ് പറഞ്ഞു കേള്‍ക്കുന്നത്, എന്നാല്‍ ഈ കൊഞ്ഞാണന് ജാതി പ്പേര്‍ മാത്രമേ നാവിന്‍ തുംബില്‍ വരത്തുള്ളൂ, ക്രിക്കറ്റ് കളിക്കാരന്‍ ശ്രീശാന്ത് കൊഞ്ഞാണന് നായര് കുട്ടിയും സാക്ഷാല്‍ മനോരമ പത്രാധിപര്‍ മാത്യു , അച്ചായനും മാത്രമാണ്, ഒരിക്കലും സാക്ഷാല്‍ പേര്‍ പറഞ്ഞ് പോകാതിരിക്കാന്‍ വളരെ ശ്രദ്ദാലുവാണ് ഈ കൊഞ്ഞാണന്.
ഈ കൊഞ്ഞാണന്റെ മറ്റൊരു പ്രശസ്തമായ നിരൂപണം നിങ്ങള്‍ക് ഓര്‍മ്മകാണും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരു പ്രചരണമുണ്ടായിരുന്നു, സി പി എമ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മറ്റി അംഗവുമായ സ:പാലൊളി മുഹമ്മദ് കുട്ടി അടുത്ത മുഖ്യമന്ത്രിയാകുമെന്ന്, ഇതിനെതിരെ ഈ കൊഞ്ഞാണന്‍ പ്രതികരിച്ചതിങ്ങനെ - “ഒരു മുസ്ലിമാണ് മുഖ്യമന്ത്രിയാകുന്നതെങ്കില്‍ കേരളത്തിലെ ഹിന്ദുക്കള്‍ കൈയും കെട്ടി നോക്കി നില്‍കില്ല” എങ്ങനെയുണ്ട് ഇതിയാന്റെ ഉള്ളിലിരിപ്പ്. ഡോ.സുകുമാര്‍ അഴീക്കോടിനെ ഈ മഹാനായ മാധ്യമ വിശാരദന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത് ‘എംബോക്കി’ എന്നാണ് [സുകുമാര്‍ അഴീക്കോടിന്റെ രാഷ്ട്രീയ നിലപാട് ചര്‍ച്ചാ വിഷയമല്ല ഇവിടെ], ഇപ്പോ മനനസ്സിലായല്ലോ ഈ മഹാന്റെ സംസ്കാര സമ്പന്നത. പിന്നെ സുകുമാര്‍ അഴീക്കോടിനെ പോലെ അക്ഷര ശുദ്ദിയോടെ ഒന്നു പ്രസംഘിക്കാനോ ഒരു കാമ്പുള്ള ജനങ്ങള്‍ അങ്ങീകരിക്കുന്ന ഒരു പുസ്തകമെങ്കിലും എഴുതാനോ ഈ കൊഞ്ഞാണനോട് ആരും ചോദിച്ച് പോകരുത്, അടുത്ത ആഴ്ച പാരാന്ത്യം പരിപാടിയില്‍ കേറി ഇരുന്ന് പുളിച്ച തെറി പറയുന്നത് കേള്‍കാന്‍ തൊലിക്കട്ടി ഉണ്ടെങ്കില്‍ ആവാം. ഒരു പ്രധാന മലയാളം മകാരം മഞ്ഞ പത്രത്തിലെ സ്ഥിരം കുറ്റിയാണ് ഈ പൂമാന്‍, ഈ മഞ്ഞപത്രത്തിലെ ഒരു വാര്‍ത്തകളും ഇതിയാന് വിമര്‍ഷനവിഷയമേ എല്ല എന്നത് പ്രത്യേകം .പറയേണ്ടതില്ലല്ലോ, പിന്നെ ഒരു കാവിനെറ്റ് ചാനലിന്റെ ലീഗല്‍ അഡ്വൈസറും കൂടിയാണ് ഈ മഹാ രഥന്‍ എന്ന് ആരോ പറയുന്നത് കേട്ടു .
ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണം ഇതൊന്നുമല്ല, ഇടക്കിടെ തട്ടിവിടുന്ന അശ്ലീലച്ചുവയുള്ള തന്റെ നാറിയ തമാശകളും മുന്നില്‍ കിട്ടിയാല്‍ കൈവെച്ച് പോകുന്ന തരത്തിലുള്ള അതിയാന്റെ കഴുത രാഗത്തിലുള്ള ചില കവിത ചൊല്ലലുമാണ്. മുഖ ഭാവത്തില്‍ തന്നെ എല്ലാതിനോടും പുച്ചമുള്ള ഈ കൊഞ്ഞാണന് പിണറായി വിജയനേയോ അങ്ങേരെ പിന്തുണക്കുന്ന വല്ലവര്‍ക്കെതിരെയുമുള്ള വല്ല വാര്‍തയും കിട്ടിയാല്‍ ആ ആഴ്ച കുശാലായി, പിന്നെ അങ്ങോളമിങ്ങോളം ഗവേഷണമായി പാട്ടായി ഇതിയാന്‍ അരമണിക്കൂര്‍ മലയാളികളെ ഈ ആദ്യ 24മണിക്കൂര്‍ മലയാള വാര്‍ത്താ ചാനലിനു മുന്‍പില്‍ കിടത്തി ഉറക്കിക്കളയും. കുറെ കാലമായി പരിപാടി കാണുന്നവന്‍ എന്ന നിലക്ക് ഈ പരിപാടി പിണറായി സഖാവിനെയും സി പി എമ്മിനെയും വിമര്‍ശിക്കാന്‍ മാത്രമുള്ളതാണോ എന്ന ഒരു സംശയവും ഇല്ലാതില്ല. ആരോ അങ്ങാടിയില്‍ പറയുന്നത് കേട്ടു ഇതിയാന്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ യു ഡി എഫ് വക സീറ്റുറപ്പാത്രെ, ഇതിയാനെ പ്പോലെ ഇടത് പക്ഷത്തെ പ്രത്യേകിച്ച് സി പി എമ്മിനെ ‘വിരട്ടാന്‍‘ ഗവേഷണം നടത്തിയ ഒരാള്‍ ഇന്ന് ഭൂമി മലയാളത്തിലില്ലത്രെ. അധികം പറഞ്ഞ് ഞാനീ പേജ് കുട്ടിച്ചോറാക്കുന്നില്ല, അടുത്ത പോസ്റ്റുമായി കാണുന്നത് വരെ എല്ലാവര്‍ക്കും എന്റെ നല്ല നമസ്കാരം.
എന്നാലും എന്റെ ഡോക്ടര്‍ സാഹിബേ ഇത്തരം അവതാരങ്ങളെല്ലാം അങ്ങയുടെ ചാനലില്‍ തന്നെ ചേക്കേറിയല്ലോ എന്നതിലാണ് സങ്കടം...............................
[ഇത്രയും വായിച്ചിട്ട് മലയാളത്തിലെ ഏതെങ്കിലും ഒരു വാര്‍ത്ത ചാനലിലെ ഏതെങ്കിലും ഒരു പരിപാടിയുമായോ അവതാരകനുമായോ വല്ല സാമ്യവും കാണുന്നുണ്ടെങ്കില്‍ അത് സ്വഭവികം മാത്രം., ഈ പോസ്റ്റിലെ എല്ലാ പ്രയോഗങ്ങള്‍കും കൊഞ്ഞാണന്‍ ഉള്‍പെടെ- കടപ്പാട് ഇന്ത്യാവിഷന്‍-വാരാന്ത്യലോകം പരിപാടി]
Subscribe to:
Post Comments (Atom)
:))കൊഞ്ഞാണന്‍ സി.പി.ഐക്കാരനാണെന്നാണ് കേള്‍വി
ReplyDeleteNobody is out of Criticism.....Nice..keep it up
ReplyDelete