08 January 2010

ഉണ്ണിത്താന്റെ അറസ്റ്റിന്റെ കഥ A - ട്രൈലെര്‍

“സ്ത്രീയെ ബഹുമാനിക്കുന്ന ആരാധിക്കുന്ന “നമ്മുടെ ഉണ്ണിത്താന്‍ ജിയെ വിമര്‍ശിക്കാനോ അവമതിക്കാനോ സ്വതന്ത്രന്‍ ആളല്ല. പക്ഷെ കഴിഞ്ഞ ഡിസംബര്‍ 20ന് 'ലോകത്തില്‍ തന്നെ ആദ്യമായി ഒരു പൊതുപ്രവര്‍ത്തകനെ അനാശ്യാസത്തിന് പരസ്യമായി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു' എന്ന ബഹുമതിനേടിയ ഉണ്ണിത്താന്‍ ജി എന്ന ഈ മഹാനുഭാവന്റെ ശരിയായ മുഖം മലയാളികള്‍ കണ്ടു. പക്ഷെ ജാമ്യം കിട്ടി പുറത്ത് വന്ന മഹാന്‍ വീണ്ടും തുടങ്ങി തന്റെ വായാടിത്തം. താന്‍ തെറ്റൊന്നും ചെയ്തില്ല എന്നു പറയാന്‍ ഇതിയാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയത്രെ, റിപ്പോര്‍ട്ടില്‍ താ‍ന്‍ യുവതിയുമായി ബന്ധപ്പെട്ടിട്ടില്ല എന്നുണ്ട് പോലും,,,[പിടിക്കാന്‍ നിന്ന നാട്ടുകാര്‍ക്ക് കുറച്ച്കൂടി ക്ഷമ ആവാമായിരുന്നു]അതെന്തിങ്കിലും ആവട്ടെ നമ്മള്‍ അതൊന്നും ചിന്തിച്ച് തല പുകക്കേന്ട കാര്യമില്ല. വലിയ വലിയ ആള്കാര്‍ക്ക് അങ്ങനെ പലതും സംഭവിക്കും സംഭാവിക്കതിരിക്കും .....
പക്ഷെ,കഴിഞ്ഞ ദിവസം ഒരു ടി വി ചാനലില്‍ കൊടുത്ത ഇന്റര്‍വ്യൂവില്‍ പുള്ളിക്കാരന്‍ തന്റെ വലിയവായില്‍ സ്ത്രീകളോടുള്ള ബഹുമാനത്തെയും ആദരവിനെയും പറ്റി വാതോരാതെ സംസാരിക്കുന്നത് കേട്ടു, എത്രത്തോളമെന്നാല്‍ ‘തനിക്ക് വേണ്ടി കേരളത്തിലെ സ്ത്രീകള്‍ മരിക്കും’ എന്ന് വരെ പറഞ്ഞുകളഞ്ഞു അങ്ങേര്‍. എന്നാല്‍ ഈ മഹാന്റെ ശരിയായ സ്ത്രീ സ്നേഹം ഏത് തരത്തിലാണ് എന്നുള്ളത് അന്ന് രാവിലെ ഒരു
പരിപാടിയില്‍ പങ്കെടുത്ത് ചങ്ങാതി പറഞ്ഞ ഡയലോഗുകള്‍ മാത്രം കേട്ടാല്‍മതി [വീഡിയോയില്‍ കാണുക] .
സൂഫിയ മദനിയും വ്ര്ന്ദ കാരാട്ടും ഇദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ തന്നെ,,,എന്നാല്‍ അവരെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന ഭാഷ ഇത്രയും തരം താണതാവാന്‍ പാടുള്ളതാണോ. ഇതാണോ കൊട്ടിഘോഷിക്കപ്പെടുന്ന കോണ്ഗ്രസ്സ് സംസ്കാരം.,,,, കുടാതെ ഈ മഹാന്റെ തെറ്റ്‌ ഒന്നുമല്ല എന്ന് തെളിയിക്കാന്‍ കുറെ കമ്മ്യുണിസ്റ്റ്‌ കാരുടെ കിടപ്പറ കഥകളും ഇങ്ങേര്‍ തട്ടിവിടുന്നുണ്ട്. ഇതൊക്കെ കേള്‍ക്കുന്ന ഒരു സാധാരണക്കാരന്‍ ഇങ്ങേരുടെ വിഷയാസക്തിയില്‍ ശന്കിച്ചുപോയാല്‍ കുറ്റം പറയാന്‍ പറ്റില്ല. പിന്നെ
ഇങ്ങേരുടെ ഒട്ടുമിക്ക പ്രസംഘങ്ങളും ശ്രദ്ദിച്ച് നോക്കിയാല്‍ അതില്‍ 80% വും സെന്‍സര്‍ ചെയ്യപ്പെടെന്ടതായിരിക്കും. ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് ഈ മാന്യദേഹത്തിന്റെ അനാശ്യാസ പ്രവ്ര്ത്തിയെ കുറിച്ചന്വേഷിക്കാന്‍ നിയമിച്ച കമ്മറ്റി കേസ് തള്ളാന്‍ പോവുകയാണത്രെ. ഉണ്ണിത്താനെ
അനുകൂലിക്കുന്ന കെ പി സി സിയിലെ ഔദ്യോഗിക വിഭാഗത്തിലെ ചിലര്‍ കൂടിയാണ് പോലും കേസ് മുക്കാന്‍
ശ്രമിക്കുന്നത്, അവര്‍ക്ക് ഇതിയാനെ ആവശ്യമുണ്ടാവാം, കാരണം സാധാരണ ഒരു മനുഷ്യന്‍ പറയാന്‍
മടിക്കുന്ന പലകാര്യങ്ങളും നാടുകാരുടെ മുന്‍പില്‍ ഒരറപ്പും ഉളുപ്പും കൂടാതെ വിളമ്പാന്‍ ഇങ്ങേരെല്ലാതെ മറ്റാരുണ്ട് ഈ ഭുമി മലയാളത്തില്‍‍..അധികം പറഞ്ഞ് പേജ് മോശമാക്കുന്നില്ല. ഇവിടെ ഒരു വീഡിയോ പോസ്റ്റ്
ചെയ്യുകയാണ്, ഇതിലുണ്ട് ശ്രീമാന്‍ രാജ് മോഹന്‍ ഉണ്ണിത്താന്റെ ലീലാ വിലാസങ്ങളുടെ ഒരു സാമ്പിള്‍......കാണുവിന്‍.....അര്‍മാദിപ്പിന്‍ .....പക്ഷെ മുന്‍പ്‌ പറഞ്ഞത്‌ പോലെ മാത്ര്കയക്കല്ലേ .....

15 comments:

  1. പോസ്റ്റ് അടി പൊളി- സ്വതന്ത്രന്‍ നല്ല പേര് , ചേട്ടന്‍ ജെട്ടി ഇടാറില്ലേ? ഭാഗ്യവാന്‍ :)

    ReplyDelete
  2. താങ്കള്ള്‍ക്ക് മഞ്ചേരിയെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലായി . ഒരു പെണ്ണിന് രാത്രി ഏഴു മണി കഴിഞ്ഞാല്‍ പുറത്തിറങ്ങി മര്യാദക്ക് നടക്കാന്‍ പറ്റാത്ത സ്ഥല്ലതാണ് , കുറച്ചു ആളുകള്‍ ഉണ്ണിത്താനെ , ഒരു സ്ത്രീ യുടെ കൂടെ കണ്ടതിനു , പിടിച്ചു വിവാദം ഉണ്ടാക്കിയത് . എനിക്ക് ധാരാളം സുഹൃതുഅകളില്‍ നിനും അറിയാന്‍ കഴിഞ്ഞത്. he argued with people when he was going out from the house and mob there does not allow him to go outside after knowing he is Unithan. രാത്രിയായാല്‍ കുറച്ചു മഞ്ചേരി കാര്‍ക്ക് എല്ലാ സ്ത്രീകളും prostitute ആണ് . ഞാന്‍ മറ്റൊരു ബ്ലോഗില്‍ കമന്റ്‌ ചെയ്തത് പോലെ , എനീകു നേരിട്ട് കണ്ടു പരിചയം ഉള്ള ഒരു മാനസിക നില തെറ്റിയ ഏകദേശം അമ്പതു വയസ്സ് കഴിഞ്ഞ ഒരു സ്ത്രീയെ ഗര്‍ഭം ഉണ്ടാക്കിയ ആള്‍കാര്‍ ഉള്ള സ്ഥലത്ത് നിന്നും ആണ് സദാചാരം പ്രസങ്ങിക്കുന്നത് .

    ReplyDelete
  3. ആഹാഹാ അടിപൊളി ട്രൈലെര്‍, അണ്ണാ എപ്പോഴാ ഈ പടം റിലീസ് ചെയ്യുന്നേ [A പടം ആയതുകൊന്റ്റ്‌ എന്റെ പേര് പറയുന്നില്ല

    ReplyDelete
  4. സദാചാരം പ്രസംഗിക്കുന്നൊ ഇല്ലെ എന്നല്ല,
    ഉണ്ണിത്താന്‍ എന്ന ........വലിയ വായില്‍ അലറുന്നത് കേട്ടാല്‍ മനസ്സിലാകും അയാള്‍ മാനസിക രോഗിയാണ് എന്ന്.

    ഒരു നാട്ടില്‍ എന്തെങ്കിലും സംഭവം ഉണ്ടായാല്‍ ആ നാടിനെ മൊത്തം കുറ്റപ്പെടുത്തണം.!
    കൊള്ളാം...നല്ല പുത്തി

    ReplyDelete
  5. ഉണ്ണിത്താനെ തല്ലാതെ വിട്ടത് നാട്ടുകാരുടെ നഷ്ടം.
    അയാള്‍ സൂര്യ ടിവിയില്‍ പുലയാട്ട് തുടര്‍ന്നത് കണ്ടു.

    ReplyDelete
  6. എഡിറ്റിംങ്ങ് ആരു ചെയ്തതാണങ്കിലും സമ്മതിച്ചിരിക്കൂന്നു.....

    ReplyDelete
  7. ഷാജഹാന്‍January 9, 2010 at 10:10 AM

    എന്റെ പോന്നു അനോണിച്ചേട്ടാ, താന്കള്‍ ഒരു ഉണ്ണിത്താന്‍ ഫാന്‍ ആണെന്ന് മനസ്സിലായി, പക്ഷെ മഞ്ചേരിയെ കുറിച്ച് ഒരു പുല്ലും അറിയില്ല. പാതിരാത്രി ഒരു അന്യ സ്ത്രീയോടൊപ്പം ഒരു ആളില്ലാ വിഇട്ടില്‍ ഇങ്ങേര്‍ എന്തു ടിന്ഗോലാഫിക്കായിരുന്നു വന്നത്, തോന്ന്യാസം കളിച്ചിട്ട് നാട്ടുകാര്‍ പിടിച്ചപ്പോ നാട്ടുകാര്‍ക്ക്‌ കുറ്റമോ. പിന്നെ മഞ്ചേരിയില്‍ 7 മണിക്കെന്നല്ല പാതിരാത്രിക്കും പെണ്ണുങ്ങള്‍ക്ക് മര്യാദക്ക് നടക്കം. പക്ഷെ ഉണ്നിത്താനെപ്പോലെ ഉള്ളവരുടെ കുടെയാണ്‍ പെണ്ണുള്ളതെങ്കില്‍ അവര്‍ മര്യാദക്ക് പോകില്ല......

    ReplyDelete
  8. unnithanu pennu pidikkan mancheriyo?

    ReplyDelete
  9. രാഷ്ട്രീയ സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ചെറ്റയാണു ഉണ്ണിത്താന്‍. കൊല്ലത്തു സീറ്റ് കിട്ടിയില്ലെന്നും പറഞ്ഞു എന്നും കൂടെ നടന്നിരുന്ന മുരളിയേയും, ലീഡറേയും ഒക്കെ എന്തൊക്കെ തെണ്ടിത്തരം ആണു ഉണ്ണിത്താന്‍ പറഞ്ഞത്. രാഷ്ട്രീയ എതിരാളികളെ വ്രത്തികെട്ട വാക്കുകള്‍ കൊണ്ട് നേരിടാന്‍ അല്ലാതെ പ്രായോഗിക രാഷ്ട്രീയത്തിലൂടെ എതിര്‍ക്കാനുള്ള കഴിവൊന്നും ഉണ്ണിത്താനില്ല. ചുമ്മാ വായിട്ടലക്കാന്‍ കഴിവുള്ള ഒരു പന്നന്‍ അത്രയുമേ ഉണ്ണീത്താന്‍ ഉള്ളൂ.

    ReplyDelete
  10. ആദ്യത്ത അനോണി ഒന്നു നേരിട്ടുവന്നാല്‍ മഞ്ചേരി, മലപ്പുറം കാരനെന്നനിലയ്ക്ക് ഞാന്‍ കുറച്ചു സംഭവങ്ങള്‍ തരാം. കുറച്ചുകാര്യങ്ങള്‍ എന്റെ “കല്ലുവെച്ച നുണ”യിലുണ്ട് പുറമേ കുറച്ചു ഞാന്‍ സൂക്ഷിച്ചും വച്ചിട്ടുണ്ട്. പിന്നെ മലപ്പുറംകാരെക്കുറിച്ച് താങ്കള്‍ക്ക് ഒന്നുമറിയില്ലെന്നു മനസ്സിലായി. പാതിരാത്രിയില്‍ ഒരുപെണ്ണിന് ഒറ്റയ്ക്കു സുരക്ഷിതമായി ലോകത്തെവിടെയെങ്കിലും സഞ്ചരിയ്ക്കാമെങ്കില്‍ അതു മലപ്പുറത്തായിരിയ്ക്കും. ഞാന്‍ മലപ്പുറംകാരനല്ല, മലപ്പുറത്തു കുടുംബസമേതം താമസിയ്ക്കുന്നവനാണ്. ഉണ്ണിത്താനെ പിടികൂടിയ നാട്ടുകാരിലൊരാളാണ്. കണ്ട നീയവിടിരി കേട്ട ഞാന്‍പറയട്ടെ എന്ന ന്യായം ശരിയാണോ സുഹൃത്തേ..? പിന്നെ പറയാനുള്ളത് അനോണിയായി പാറയുന്നതിലെ ഔചിത്വം തീരെ മനസ്സിലാവുന്നില്ല.

    ReplyDelete
  11. ഉണ്ണിത്താനെ തല്ലാതെ വിട്ടെന്നരു പറഞ്ഞു, ചെറുതായൊന്നു തലോടിതന്നെയാ വിട്ടത്.

    ReplyDelete
  12. ഉണ്ണിതതാന്മാര്‍ക്ക് കുഴ്ലൂതുന്ന സക്കരിയമാരുള്ള നമ്മുടെ സാംസ്കാരിക ലോകം ഭയങ്കരം തന്നെ, പെണ്ണ് പിടിയന്മാര്‍ക്ക് ഓശാന പാടലണോ സക്കറിയാ സാംസ്കാരിക പ്രവര്‍ത്തനം, നാലാളറിയുന്ന വിലപോലും നശിപ്പിക്കല്ലെ ചേട്ടാ....പോസ്റ്റ് സൂപ്പര്‍, എഡിറ്റിങ് നന്നായിട്ടുണ്ട്

    ReplyDelete
  13. "ആദ്യത്ത അനോണി ഒന്നു നേരിട്ടുവന്നാല്‍ മഞ്ചേരി, മലപ്പുറം കാരനെന്നനിലയ്ക്ക് ഞാന്‍ കുറച്ചു സംഭവങ്ങള്‍ തരാം. കുറച്ചുകാര്യങ്ങള്‍ എന്റെ “കല്ലുവെച്ച നുണ”യിലുണ്ട് പുറമേ കുറച്ചു ഞാന്‍ സൂക്ഷിച്ചും വച്ചിട്ടുണ്ട്. പിന്നെ മലപ്പുറംകാരെക്കുറിച്ച് താങ്കള്‍ക്ക് ഒന്നുമറിയില്ലെന്നു മനസ്സിലായി. പാതിരാത്രിയില്‍ ഒരുപെണ്ണിന് ഒറ്റയ്ക്കു സുരക്ഷിതമായി ലോകത്തെവിടെയെങ്കിലും സഞ്ചരിയ്ക്കാമെങ്കില്‍ അതു മലപ്പുറത്തായിരിയ്ക്കും"

    മഞ്ചേരി യെ കുറിച്ച് താങ്കള്‍ മനസില്ലാകി തരേണ്ട കാര്യം ഉണ്ടെന്നു തോനുന്നില്ല . അവിടെ ജനിച്ചു 26 കൊല്ലം ജീവിച്ച എനിക്ക് അവിടെത്തെ ( Not generalizing. But few people in the town and near by areas spoiled the area) കാര്യം കുറച്ചൊക്കെ അറിയാം . ജനിച്ച നാടിനെയും അവിടത്തെ ജനങ്ങള്‍ യും ഇകഴ്ത്തി സംസാരിക്കാന്‍ ഒരാള്‍ക്കും ആഗ്രഹം ഉണ്ടാവില്ല . പക്ഷെ അവിടത്തെ ചുറ്റുപാടുകള്‍ അറിഞ്ഞത് കൊണ്ടാണ് ഇതു പറയുന്നത്. രാത്രി എട്ടുമണി കഴിഞ്ഞാല്‍ ടൌണില്‍ എത്ര സ്ത്രീകളെ കാണാം എന്ന് നോക്കു എന്നിട്ട് സംസാരിക്കു സെക്യൂരിറ്റി യും മറ്റും

    ReplyDelete
  14. I am not a spokespan or supporter for Unithan. I do have many disgreements the way he speak about things. But that is not the measuremnt, for mob justice. You can see people stare at when a woman and Man go together.

    ReplyDelete
  15. പറഞ്ഞതൊക്കെ വച്ചു നോക്കിയാല്‍, രായുമോന് രണ്ടെണ്ണം കിട്ടേണ്ടതു തന്നെയായിരുന്നു. പക്ഷെ കടിച്ച പട്ടിയെ തിരിച്ചു കടിക്കാറുള്ളത് പട്ടികള്‍ മാത്രമാണല്ലോ. വിവേകമുള്ളവര്‍ അത് ചെയ്യുമോ? മാത്രവുമല്ല, ഇതില്‍ ലൈംഗിക സ്വാതന്ത്ര്യം കൂടി പരിഗണിക്കുമ്പോള്‍ മഞ്ചേരിക്കാര്‍ (ഡിഫി/പിഡിപി) ചെയ്തത് ശരിയല്ല. പ്രത്യേകിച്ച് ഡിഫിയെപോലെ ഒരു പുരോഗമന പ്രസ്ഥാനം. പിന്നെ സക്കറിയക്കെതിരെ കാണിച്ചത് തെണ്ടിത്തരം തന്നെ.

    ReplyDelete