അങ്ങ് ദുബായില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ‘ബുര്‍ജ് ദുബൈ ‘ യു എ ഇ പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷൈഖ് മുഹമ്മ്ദ് ബിന്‍ റഷിദ് അല്‍ മഖ്തൂം ഉദ്ഘാടനം ചെയ്തു. ഇങ്ങ് മലയാള നാട്ടില്‍ മലയാളികള്‍ “ആ മഹാല്‍ഭുതത്തിനും പിന്നില്‍ ഒരുമലയാളി എഞ്ചിനീയറുടെ കൈയുണ്ട്“ എന്നറിഞ്ഞ് മലയാളിയില്ലാതെ എന്ത് അത്ഭുതം എന്നാശ്വസിച്ചു.. എന്നാല്‍ തന്റെ ഭരണത്തിന്റെ നാലാം വാര്‍ഷികത്തില്‍ ഭരണാധികാരി പൌരന്മാര്‍ക് നല്‍കിയ ഒരുസമ്മാനമായിരുന്നു ബുര്‍ജ് ദുബായ്, ഭരണാധികാരിയോടുള്ള ആദര സൂചകമായ് ഇനിമുതല്‍ ബുര്‍ജ് ദുബൈ ബുര്‍ജ് ഖലീഫ എന്നറിയപ്പെടും എന്ന് ഷൈഖ് മുഹമ്മദ് പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ ഇങ്ങ് മലയാള നാട്ടില്‍ ഒരു ഭരണാധികാരി തന്റെ ഭരണത്തിന്റെ നാലാം വാര്‍ഷികത്തിലും ഒരുചുക്കും നാട്ടുകാര്‍ക്ക് ചെയ്യുന്നില്ല എന്നുമാത്രമല്ല പ്രൌഡിയില്‍ നിന്നും പ്രൌഡിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ദുബൈയെ പോലുള്ള രാജ്യങ്ങളെ അവരൊക്കെ പാപ്പരായി എന്ന് കളിയാക്കുകയും വല്ല അറബികളും തരാം എന്ന് പറ്യുന്ന വികസനത്തിന്റെ ഏണിപ്പടികള്‍ എങ്ങിനെ ഇല്ലാതാക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിറ്രിക്കുകയും ചെയ്യുന്നു. ഫരീദ് അബ്ദുറഹ്മാന്‍ എന്ന് മാന്യദേഹം പലതവണ
ക്ര്ത്യമായി പറഞ്ഞാല്‍ നാല് വര്‍ഷത്തോളം നമ്മുടെ സര്‍ക്കാറുമായി ചര്‍ച്ച്ചെയ്തിട്ടും ഒരു ഫലവും കാണുന്നില്ല, തങ്ങള്‍ക് സ്വതന്ത്ര ഭൂമി വില്‍കാനല്ല, ഇനിയിപ്പം തന്നില്ലേലും വേണ്ട സ്വതന്ത്ര ഭൂമിയുടെ ഉറപ്പ് സര്‍ക്കാര്‍ തന്നാല്‍ മാത്രം മതി തങ്ങള്‍ പണിതുടങ്ങാം എന്ന് പറ്ഞ്ഞിട്ടും വിപ്ലവ ശിങ്കവും കൂട്ടരും അനങ്ങുന്ന മട്ടില്ല. സ്മാര്‍ട്ട് സിറ്റി എന്നത് മലയളികളുടെ ഒരു സ്വപനം മാത്രമായി മാറാനാണ് സാധ്യത. അല്ലെങ്കിലും ഐ ടി - കമ്പ്യൂട്ടര്‍ സംബന്ധമായ ജോലിക്കാരയ്ങ്ങള്‍ക്ക് ഈ മൂപ്പിത്സിന്റെ പ്ര്ത്യയ ശാസ്ത്ര പ്രതിബദ്ധത ഒരു പ്രതിബന്ധം തന്നെയാണ്, കമ്പ്യൂട്ടറിനെതിരെ മുര്‍ദ്ദാബാദ് വിളിച്ച ധീരകേസരിയല്ലെ, കാലം മാറുന്നതറിയാതെ ഇങ്ങിനെ വന്‍ സാധ്യത കളുള്ള ഈ സംസ്ഥാനത്തെ പിന്നോട്ടടിപ്പിക്കാന്‍ പ്രത്യയ ശാസ്ത്ര ഉമ്മാക്കി കാട്ടി ഇനിയും തുടരാനാണ് വിചാരമെങ്കില്‍ വീണ്ടുമൊരു വിജയം ഈ സംസ്ഥാനത്ത് ഇടത് പക്ഷം
പ്രതീക്ഷിക്കേണ്ടതില്ല, അല്ലെങ്കിലും അച്ചുതാനന്ദന്‍ സഖാവിന് നന്നായിഅറിയാം ഇനി ഈ കസേര കണികാണാന്‍ തന്റെ പാര്‍ട്ടിക്കാര്‍ അനുവദിക്കില്ല എന്ന്, അതു കൊണ്ട് തന്നെയാകണം ഈ വയസ്സാം കാലത്ത് കിട്ടിയ കസേരയില്‍ നിന്നും എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ ചെയ്താലും താന്‍ വിട്ട് പോക മാട്ടെ എന്ന് നാഗവല്ലി സ്റ്റൈലില്‍ കേറി ഇരിക്കുന്നത്.
എന്തായാലും നമ്മുടെ ഖലീഫയുടെ നാലാം വാര്‍ഷികം അധി ഗംഭീരമായി തന്നെ ആഘോഷിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്, മലയാളികള്‍ക് ഈ ഖലീഫ ഒന്നും ചെയ്യുന്നില്ല എന്നൊന്നും പറയാന്‍ പറ്റില്ല, 2009 വരെ നാം മലയാളികള്‍ നന്നായ് അനുഭവിച്ചു, ഇതാ 2010 തുടക്കം തന്നെ പ്രജകള്‍ക്ക് ഉഗ്രനൊരു അനിശ്ചിതകാല ബസ്സുസമരം സമ്മാനിച്ചാണ് തുടങ്ങുന്നത്. ഏതായാലും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്
പുതിയൊരനുഭവം കൂടി സമ്മാനിച്ചതിന്റെ ആത്മസംത്ര്പ്തി ഖലീഫക്കുണ്ടാകും. എന്തായാലും ബസ്സ് ചാര്‍ജ്ജ് കൂട്ടും എന്നാല്‍ പിന്നെ ഒരുമാസം സമയമുണ്ടായിട്ടും അതൊന്നുംചെയ്യാതെ സമരം മൂന്നാമത്തെ ദിവസം വരെ നീട്ടിയതെന്തിനെന്നൊന്നും ചോദിക്കേണ്ട കാര്യമില്ല, ഇതൊക്കെ നമ്മള്‍ മലയാളികള്‍ എത്ര കണ്ടതാ. സാമ്പത്തിക കാര്യത്തില്‍ വളര്‍ച്ചയൊന്നും രേഖപ്പെടുത്തുന്നില്ലെങ്കിലും മദ്യ വില്പനയില്‍ വന്‍
വര്‍ദ്ദനയാണ് സംസ്ഥാനം നേടിക്കൊണ്ടിരിക്കുന്നത് ചാലക്കുടിക്കര്‍ക്കും പൊന്നാനിക്കാര്‍ക്കും നന്ദി.. കൂടാതെ ഈ വര്‍ഷം തന്നെ “ഇന്ധന വില ക്രമീകരണ ചാര്‍ജ്ജ്“ എന്നപേരില്‍ വൈദ്യുത നിരക്കും കൂട്ടാന്‍ സര്‍ക്കാറിന് പദ്ദതിയുണ്ടെത്രെ.......
ഇങ്ങനെ തന്നെയാണ് പോക്കെങ്കില്‍ അഞ്ച് വര്‍ഷം തികക്കുംബോള്‍ നമുക്കും 124 നിലകളൊന്നുമില്ലെങ്കിലും ഒരു ചെറ്റക്കുടിലെങ്കിലും കെട്ടി അതിന് ‘ബുര്‍ജ് ഖലീഫ അച്യുത് മാമന്‍’ എന്ന് പേര് നല്‍കി മുഖ്യമന്ത്രിയെയും ഈ സര്‍ക്കറിനെയും ആദരിക്കനുള്ള വകുപ്പ് തരണമേ എന്ന് ദൈവത്തോട് പ്രര്‍ത്തിക്കാം ....
06 January 2010
Subscribe to:
Post Comments (Atom)
good
ReplyDeleteനാടുകാര് വെള്ളമടിക്കുന്നതിനും, ബൂര്‍ഷ്വാസി ബസ് മുതലാളികള്‍ സമരം നടത്തുന്നതിനും എല്ലാം കുറ്റം അച്ചുതാനന്ദന് തന്നെ.
ReplyDeleteഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം... അല്ലെ?
ബൂര്‍ഷ്യാസികളില്ലാതെ എന്ത് വികസനം എന്റെ സാംഷ്യ റോഷ്.......എന്തിനും ഏതിനും ബൂര്‍ഷ്യാസി, കുത്തക മുതലാളി എന്നൊക്കെ പറഞ്ഞ് കേരളം പോലോത്ത ഒരു സംസ്ഥാനത്തെ ഇന്നത്തെ അവസ്തയിലാക്കിയതിന്റെ ഫുള്‍ ക്രെഡിറ്റ് ഇടത് പക്ഷത്തിന് തന്നെയാണ്.....തീര്‍ച്ചയായും നമുക്ക് ഒരു “ബുര്‍ജ് ഖലീഫ അച്യുത് മാമന്” ഉണ്ടാക്കി ഈ സര്‍ക്കാറിനെ ആദരിക്കാനുള്ള യോഗ്യതയുണ്ട് സ്വതന്ത്രാ
ReplyDelete“ബുര്‍ജ് ഖലീഫ അച്യുത് മാമന്” കൊള്ളാം നല്ല ഐഡിയ ......
ReplyDeleteബര്‍ജ് ദുബൈ ബര്‍ജ് ഖലീഫയായത് അബു ദാബിയോടുള്ള വിധേയത്വം, പണത്തിന്റെ വിധേയത്വം, കാണിക്കാനല്ലേ?
ReplyDeleteഎന്തിനാണു പണി പൂര്‍ത്തിയാകാതെ ഉത്ഖാടനം നടത്തിയത്? സാമ്പത്തിക ഞെരുക്കം മൂടി വക്കാനല്ലേ?
പോടാ ചെക്കാ കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പമില്ലാത്ത ദുഉബയില്‍ രാജാവും , റിയല്‍ എസ്റ്റേറ്റ് മുതലാളിയും , എല്ലാമായ ഒരു .... നാട്ടുകാരെ പറ്റിച്ചു വലിയ ഒരു ബില്‍ഡിംഗ് ഉണ്ടാക്കിയതാണോ പുരോഗതി ആത്മാഭിമാനമില്ലാത്ത കണ്‍ട്രി ഫെല്ലോ ബി എ ഇന്ത്യന്‍ മാന്‍
ReplyDelete