22 January 2010

മുല്ലപ്പെരിയാര്‍ - കേരളം കാത്തിരിക്കുന്ന ദുരന്തം

     വിണ്ടും  ഒരു പുതുവര്‍ഷം കൂടി നമ്മള്‍ ആഘോഷിക്കുകയാണ്,  മുല്ലപ്പെരിയാര്‍ എന്ന അപകടം കൂടുതല്‍ അപകടകാരിയായി നമ്മെ നോക്കി നിഗൂഢമായി  ചിരിതൂകുന്നു. അങ്ങ് സുപ്രിം കോര്‍ട്ടില്‍ മുല്ലപ്പെരിയാരര്‍ ഡാം പുനര്‍ നിര്‍മ്മിക്കുന്നതിനെതിരെ അണ്ണന്മാര്‍ തകര്‍ത്ത് വാദിച്ചു കൊണ്ടിരിക്കുന്നു.പോരാത്തതിന്  നിയമ സഭയില്‍ പ്രമേയം പാസ്സാ‍ക്കി ഡാമിലെ വെള്ളത്തിന്റെ  അളവ് കൂട്ടുമെന്ന് ഭീഷണി, അതോടൊപ്പം മുല്ലപ്പെരിയാ‍റിന്റെ  ക്വൊട്ടേഷന്‍ ഏറ്റെടുത്ത വൈക്കോ എന്ന പോക്കിരിയുടെ സാമ്പത്തിക ഉപരോധത്തിന്റെ ഭീഷണി വേറെ. ഇങ്ങ് കേരളനാട്ടില്‍ ഹര്‍ത്താലും ബസ്സമരവും തടിയന്റവിട നസിരുമാരോക്കെയായി ഇടത്‌-വലത് കോമാളികള്‍ രാഷ്ട്രിയം കളിച്ചു നടക്കുന്നു.ഇതൊക്കെ കണ്ട് കൊണ്ടു മലയാളി ഇനി എന്ത് ചെയ്യും എന്ന് വിചാരിച്ച് വാ പോളിച്ച്ചിരിക്കുന്നു. . മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ രാഷ്ട്രിയക്കാരും എന്തിനും ഏതിനും ചര്‍ച്ചകളും ടോക് ഷോകളും അന്വേഷണങ്ങളും നടത്തുന്ന നമ്മുടെ മാധ്യമങ്ങളും   നിസ്സംഗത പുലര്‍ത്തുമ്പോള്‍ കേരളത്തിലെ ബ്ലോഗര്‍മാര്‍ അതിനെതിരെ വളരെ  ക്രിയാത്മകമായി  പ്രതികരിക്കാന്‍ തയ്യാറായി എന്നത് വലിയകാര്യം തന്നെയാണ്. മുഴുവന്‍ മലയാളികളുടെയും  പ്രതികരണശേഷി നശിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്  കേരളത്തെ രക്ഷിക്കൂ കാംബയിനിലൂടെ തെളിയുന്നത്.
മുല്ലപ്പെരിയാര്‍ ഒരു ഉറക്കം കൊല്ലിയായി മലയാ‍ളികള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പുലി വരുന്നേ പുലി എന്നു വിളിച്ചു പറഞ്ഞത് പോലെ ഡാ‍മില്‍ വെള്ളം 135അടിയായി 136അടിയായി അവിടെ ചോര്‍ച്ച ഇവിടെ ചോര്‍ച്ച ഇപ്പം പൊട്ടും നാളെ പൊട്ടും എന്നൊക്കെ നമ്മള്‍ ഓരിയിടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷെ കണ്മുന്‍പില്‍ തെളിവു സഹിതം കണ്ടിട്ടും ഈ കരച്ചിലുകള്‍ കേള്‍കേണ്ട തമിഴന്മാരും കേന്ദ്രത്തിലെ ഏമാന്മാരും അനങ്ങുന്നില്ല.കേരളത്തിലെ 40 ലക്ഷത്തോളം വരുന്ന മലയാളി ജീവനുകള്‍ക് പുല്ലു വിലയേ ഉള്ളൂ എന്ന് തമിഴന്മാര്‍ വീണ്ടും വീണ്ടും ഘോഷിക്കുംബോള്‍ നമ്മുടെ മന്ദബുദ്ദികളായ ഇടതു-വലതു രഷ്ട്രീയ കോമാളികള്‍ പതിവു ഗ്രൂപ്പ് കളിയും പ്രസ്താവന യുദ്ദങ്ങളുമായി കഴിയുന്നു, തമിഴന്മാരെ കണ്ടു പഠിക്കണം ഇവുടത്തെ രാഷ്ട്രീയക്കാര്‍, ഏതു പാര്‍ട്ടിയിലുള്ളവരാണെന്കിലും സ്വന്തം നാടിന്റെ കാര്യം വരുമ്പോള്‍ അവര്‍ ഒന്നിച്ചു നില്കുന്നത് കാണുന്നില്ലേ. അവിടെ എല്ലാ രാഷ്ട്രീയക്കാരും ഒന്നിച്ചു നിന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിഷേധം നടത്തുമ്പോള്‍ ഇവിടെ എന്തെ അങ്ങിനെ ഒന്ന് കാണാത്തത് എന്ന് ചോദിക്കുന്നതില്‍ പ്രസക്തിയല്ല, അല്ലെ, നാം മലയാളികളുടെ വിധി അല്ലാതെന്ത് പറയാന്‍. രാഷ്ട്രീയ പ്രബുദ്ദദക്കു പേരുകേട്ട നാം ഇനിയെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ പതിനായിരക്കണക്കിനു വരുന്ന നമ്മുടെ സഹോദരി സഹോദര്‍ന്‍മാര്‍ ചത്തുപൊങ്ങുന്നത് നമ്മള്‍ കാണേണ്ടിവരും. തീര്‍ച്ഛ.
    മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇന്നത്തെ അവസ്തയ്ക്കുള്ള കാ‍രണം പറഞ്ഞാല്‍ ചിരിച്ച് ചിരിച്ച് കീബോര്‍ഡ് മാത്രമല്ല മൌസും മോണിറ്ററും കൂടെ കപ്പിപ്പോകും. ആ മഹാസംഭവം ഇങ്ങനെ സംഗ്രഹിക്കാം, പണ്ട് വളരെ പണ്ട് 1886 ഒരു ഒക്ടോബര്‍ മാസം 29ന് പെരിയാറിനു കുറുകെ ഒരു അണക്കെട്ടു കെട്ടാന്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരജാവ് മദിരാശി സര്‍കാറിനു പാട്ടം നല്‍കി. പാട്ടത്തുകയായി ഏക്കറിന് 5രൂപ കണക്കിനു 40000രൂപ കേരളത്തിനു കിട്ടും, ദൈവത്തിനറിയാം ഇന്നത്തെ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക്  ഇതിനെ പറ്റി വല്ല അറിവും ഉണ്ടോ  എന്തോ? അങ്ങിനെ പാട്ടക്കരാറിന്റെ രസകരമായ ഭാഗവും ഇപ്പോഴത്തെ എല്ലാതലവേദനയുടെയും കാരണവുമായ സംഭവം  ഇങ്ങനെ, ഉണ്ടാക്കീയ സായ്പ്പ് അണക്കെട്ടിനു  പറഞ്ഞത് പരമാവധി 50കൊല്ലം എന്നാല്‍ നമ്മുടെ മഹാരാജാവു പാട്ടം കൊടുത്തത് 999 കൊല്ലത്തേക്ക്,ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്. എങ്ങനെയുണ്ട് ബുദ്ദി. ഈ കൊടും ചെയ്തു നമ്മോടു ചെയ്തത് മഹാ രാജാവായതു കൊണ്ട് ഒരുത്തനും ‘ക മ‘ എന്നുമിണ്ടിയില്ല. മിണ്ടാന്‍ പറ്റില്ലല്ലോ.എന്നാല്‍ രാജാവിനെ കുറ്റം പറയാന്‍ പറ്റുമോ, രാജാവ്‌ ഇത്രയെല്ലേ ചെയ്തുള്ളൂ  നേരെ മറിച്ച് കരാര്‍ ഇന്നാണുണ്ടാക്കിയിരുന്നെങ്കിലോ, ഇടതനും വലതനും കൂടി അണക്കെട്ടു മാത്രമല്ല കേരളം തന്നെ  പാട്ടത്തിന് കൊടിത്തേനെ.
             ഇതാക്കെയാണ്  വാസ്തവം, എന്നാല്‍ ഇതും പറഞ്ഞ് നമുക്ക് തമിഴന്‍മാരുടെ അടുത്തു കണ്ണുരുട്ടിയാല്‍ എന്താവും അവസ്ത. എല്ലാവരും മുല്ലപ്പെരിയാറിലെ വെള്ളവും കുടിച്ച് കിടന്നുറങ്ങേണ്ടി  വരും, എല്ലാ പിന്നെ, തിന്നാന്‍ അരി തരുന്നത് തമിഴന്‍ കറി വെക്കാനുള്ള ഉള്ളി, തക്കാളി മുതല്‍ കടുക് മുതല്‍ ചോറിടാനുള്ള ഇല പോലും തരുന്നത് തമിഴന്‍. പിന്നെങ്ങിനാ തമിഴനോട് ഒന്ന് കടുത്ത് പറയുക. വൈക്കോമാര്‍ കണ്ണുരുട്ടുമ്പോള്‍ കണ്ടില്ലെന്നു നടിക്കുന്നതല്ലേ നല്ലത്. ആകെ പുലിവാല് പിടിച്ചത് പോലെയായി അല്ലേ.  അത് കൊണ്ട്  ഇതിന് ഒരു സമാധാനപരമായ പരിഹാരമാണ് ആവശ്യം. എന്നാല്‍ പിന്നെ കേസുമായി സുപ്രീം കോടതിയിലേക്ക് പോകാമെന്നു വെച്ചാലോ അതും രക്ഷയുണ്ടെന്ന്  കരുതെണ്ട, കാലം കുറെയായി അവിടത്തെ സാറന്മാര്‍ കേസ് വാദം കേള്‍ക്കാന്‍ തുടങ്ങിയിട്ട്, ഇതുവരെയായി അവര്‍ക്ക് കേസ്‌ കേട്ടു മതിയായില്ല പോലും, ഡാമും പൊളിഞ്ഞ് പതിനായിരങ്ങള്‍ ചത്തു പൊങ്ങിയതിനു ശേഷം കേള്‍ക്കുമായിരിക്കും.  അല്ലേലും ഈ കേന്ദ്രത്തിലെ കാര്യമൊക്കെ അങ്ങിനാ. ചിലപ്പോ തോന്നും ഈ കേരളം എന്ന സംസ്ഥാനം ഇന്ത്യയിലെല്ലെന്ന്, അങ്ങിനെയാണ് അവിടെയുള്ള ചില ഏമാന്‍ മാരുടെ പെരുമാറ്റം. കണ്ടിട്ടില്ലേ  കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടാ‍യാല്‍ വെള്ളം ഇറങ്ങി മഴയും പോയി കേന്ദ്രത്തിലെ എമാന്മാര്‍ അങ്ങിനെ അങ്ങിനെ   ഒരു വരവുണ്ട്, പൊട്ടന്‍ അങ്ങാടിയില്‍ പോയപോലെ തിരിച്ചു പോയി ഒരു റിപ്പോര്‍ട്ടങ്ങ് പാസ്സാക്കും, നഷ്ടം സംഭവിച്ചതിന്റെ നാലിലൊന്നും തരാന്‍ തോന്നില്ല, അവന്മാരുടെ കീശയില്‍ നിന്ന് എടുത്ത്തരുന്നത് പോലെ, പിന്നെ വന്ന് സുഖിച്ചതെല്ലെ എന്നു കരുതി വല്ല പിച്ചക്കാശും തന്നാലായി,ആ പിച്ചക്കാശിനും ഇവിടെ ഇടതനും വലതനും അടിപിടി കൂടും. എന്നാല്‍ ഈ പ്രളയം അങ്ങ് ഗുജറാത്തിലോ ഒറീസയിലോ ആണെങ്കിലോ കാണാം പൂരം മന്ത്രി മാരും ഉദ്യോഗസ്തരും ഹെലിക്കോപ്ടറില്‍ നാടുചുറ്റുന്നു കോടികള്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നു, അവന്‍മാരുടെ..... ഞാനൊന്നും പറയുന്നില്ല. നമ്മളെന്താ ഇന്ത്യക്കാരല്ലെ.
കേന്ദ്രത്തിലെയും സംസ്ഥാനത്തെയും രാഷ്ട്രീയക്കാ‍രോട് ഞങ്ങള്‍ക്ക്‌ ഒന്നേ പറയാനുള്ളൂ ,  നിങ്ങള്‍ക്ക് എന്തും കളിക്കാം, എത്രയും കട്ട് മുടിക്കാം, ഞങ്ങള്‍ ഇതുവരെ ചോദിച്ചിട്ടുണ്ടോ, ഇനിയും ഞങ്ങള്‍ ചോദിക്കില്ല, പക്ഷെ ഈ ഒറ്റക്കാര്യത്തിലെങ്കീലും നമ്മുടെ സഹോദരങ്ങള്‍ക് വേണ്ടി ഒന്നിച്ചു കൂടെ, ഒന്നുണര്‍ന്നു പ്രവര്‍ത്തിച്ചുകൂടെ, വേണം. ഇല്ലെങ്കില്‍ ഈ കേരള മണ്ണില്‍ പിന്നെയും വാഴാന്‍ ജനങ്ങള്‍ നിങ്ങളെ സമ്മദിച്ചെന്നു വരില്ല. കോടതിയും ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്, ഈ ഇന്ത്യാ മഹാ രാജ്യത്ത് ജനങ്ങള്‍ക്ക് കുറച്ചെങ്കിലും വിശ്വാസമുള്ള ഒരു ഭരണഘടന സ്ഥാപനമുണ്ടെങ്കില്‍ അത് കോടതിയാണ്, ദയവു ചെയ്ത് ആ വിശ്വാസം മുല്ലപ്പെരിയാറില്‍ ഒഴുക്കിക്കളയരുത്. ‘വിശ്വാസം അതെല്ലെ എല്ലാം‘.
        നമുക്കു ദൈവത്തോട് തന്നെ പ്രാര്‍ഥിക്കാം, ഒരു മഹാദുരന്തത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍,നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും കോടതികള്‍ക്കും  സല്‍ബുദ്ദി നല്‍കാന്‍. കൂടാതെ നമുക്കും ഒന്ന് രണ്ടു വൈക്കോമാരെ തരാന്‍, വൈക്കൊമാരില്ലെന്കില്‍ ഒരു എക്സോയെ എങ്കിലും തരാന്‍.അങ്ങേരുടെ സ്വന്തം നാടല്ലെ ഇത്,  രക്ഷിക്കട്ടെ.

2 comments:

  1. നമുക്കു ദൈവത്തോട് തന്നെ പ്രാര്‍ഥിക്കാം, ഒരു
    നമുക്കുമുണ്ട് കൊറെ മന്ത്രിമ്മാര്‍..എന്തേലും പ്രയോജ്ജനമുണ്ടോ..തമ്മില്‍ തല്ലാനല്ലാതെ, വയില്‍ തോന്നുന്നത് വിളിച്ച് പറയാനല്ലതെ, എന്തിനു കൊള്ളാം...
    അപ്പൊ ഇതല്ല ഇതിനപ്പുറവും ഇവിടെ നടക്കും...


    മഹാദുരന്തത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍,നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും കോടതികള്‍ക്കും സല്‍ബുദ്ദി നല്‍കാന്‍. കൂടാതെ നമുക്കും ഒന്ന് രണ്ടു വൈക്കോമാരെ തരാന്‍, വൈക്കൊമാരില്ലെന്കില്‍ ഒരു എക്സോയെ എങ്കിലും തരാന്‍.അങ്ങേരുടെ സ്വന്തം നാടല്ലെ ഇത്, രക്ഷിക്കട്ടെ.

    www.tomskonumadam.blogspot.com

    ReplyDelete
  2. എല്ലാ ബ്ലോഗുകളിലും വരട്ടെ ഇതുപോലെ മുല്ലപ്പെരിയാര്‍ ലേഖനങ്ങള്‍ . നമുക്ക് ഇതൊക്കെയേ ചെയ്യാനാവൂ. ഈ നിലവിളി ആരെങ്കിലും ഒന്ന് കേട്ടിരുന്നെങ്കില്‍ . ദൈവം കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാണ് അല്ലെങ്കില്‍ ഇത് എന്നേ പൊട്ടിത്തകര്‍ന്നേനെ.

    ReplyDelete