ബുര്‍ഖ ധരിക്കുന്ന സ്ത്രീകള്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി ഫോട്ടോ എടുക്കുമ്പോള്‍ മുഖം വെളിപ്പെടുത്താന്‍ പറ്റില്ലെന്നും പറഞ്ഞ് അജ്മല്‍ ഖാന്‍ എന്ന ഒരു കൊഞ്ഞാണന്‍ സുപ്രീം കോടതിയില്‍ പോയ കഥ വായിച്ച് എല്ലാവരും അന്തം വിട്ടു കാണും. തലയില്‍ ആള്‍ താമസമില്ലാത്ത ഇത്തരം അജ്മല്‍മാരാണ് 'മാപ്ലാര്‍ക്ക്' പെരുദോഷമുണ്ടക്കുന്നത് എന്നതില്‍ രണ്ടഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. മനസ്സിലാക്കിയെടത്തോളം ഇസ്ലാം മതം എന്നത് അന്ധവിശ്വാസങ്ങള്‍ക്കും പൗരോഹിത്യത്തിനും എതിരെ നിലകൊണ്ട ഒരു മതമാണ് , എന്നാല്‍ പില്‍ക്കാലത്ത് ആ മതവും മുഴുവനായില്ലെന്കിലും നല്ലൊരു പങ്കു വൃത്തികെട്ട പൌരോഹിത്യത്തിന്റെ കൈപ്പിടിയില്‍ പെട്ടതാണ് ഈ അവസ്ഥക്ക് കാരണം. മതത്തിന്റെ യഥാര്‍ത്ഥ പഠനത്തിന്റെ കുറവും ലോക വിവരമില്ലായ്മയും ഇത്തരം വിഡ്ഢിത്തങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
തര്‍ക്ക വിഷയമായ ബുര്‍ഖയിട്ടു ഫോട്ടോ എടുക്കലിനെ പറ്റി അധികം പറയേണ്ട കാര്യമില്ല, കാരണം ഹരജിയുമായി വന്ന കൊഞാണനും വക്കീലിനും കോടതിതന്നെ വയര്‍ നിറച്ചു കൊടുത്തു എന്നാണ് വായിച്ചറിഞ്ഞത്, താങ്ക്സ് ജഡ്ജ് അണ്ണന്മാരെ, കൂടാതെ മുസ്ലിം സംഘടനകളിലെ മുന്‍ നിര സംഘടനകളെല്ലാം കോടതി വിധിയോട് ഐക്യപ്പെട്ട വാര്‍ത്തയും വായിച്ചു,നല്ല കാര്യം. ഹജ്ജ് തീര്‍ഥാടനത്തിനുള്ള പാസ്‌പോര്‍ട്ടിന് ഫോട്ടോ എടുക്കുമ്പോള്‍ എതിര്‍പ്പില്ലെങ്കില്‍പ്പിന്നെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കാര്യത്തില്‍ മാത്രം എന്തിനാണ് എതിര്‍പ്പെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനുമായ കമാല്‍ ഫാറൂഖി ഇതിനോട് പ്രതികരിച്ചു. മുഖവും മുന്കൈയും ഒഴിച്ചുള്ള ഭാഗങ്ങള്‍ മാത്രമേ മുസ്ലിം സ്ത്രീകള്‍ നിര്‍ബന്ധമായും അന്യ പുരുഷന്മാരില്‍ നിന്നും മറക്കേണ്ട കാര്യമുള്ളൂ എന്നാണ് മതാധ്യാപനം. അതിനു തന്നെ ഇന്ന് കാണുന്ന ബുര്ഖയോ പര്‍ദ്ടയോ ഇടണമെന്ന ഒരു നിര്‍ദ്ദേശവും ഇസ്ലാമിലില്ല എന്നാണറിവ്.രാജ്യത്തെ പ്രധാനപ്പെട്ട ജനാധിപത്യപ്രക്രിയക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുമ്പോള്‍ അതില്‍ നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്താനുള്ള പൌരോഹിത്യത്തിന്റെ താല്പര്യമാണ് ഇതിനു പിന്നില്‍. സ്ത്രീകള്‍ എന്നും അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയാനുള്ള ഒരു ഭോഗ വസ്തുമാത്രമാണെന്ന പൌരോഹിത്യ നിലപാടാണിത്. ഇത് കേവലം മുസ്ലിമ്കല്കിടയില്‍ മാത്രമല്ല എല്ലാ മത പൌരോഹിത്യവും അത് ഹിന്ദു മത പുരോഹിതരായാലും, ക്രൈസ്തവ പുരോഹിതരായാലും ശരി , അവരുടെയെല്ലാം ഇക്കാര്യത്തിലുള്ള നിലപാട് ഒരുപോലെയാണെന്ന് നമുക്ക് കാണാം. ഇത്തരം മന്ടത്തരങ്ങള്‍ ഇവന്‍ മാര്‍ എങ്ങിനെ എഴുന്നള്ളിക്കുന്നു എന്നതാണ് ആശ്ചര്യം. ഫോട്ടോ എടുക്കുന്നത് തന്നെ ഒരാളെ തിരിച്ചറിയാനാണ്, അപ്പൊ പിന്നെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഫോട്ടോയില്‍ ബുര്‍ഖ ധരിച്ചു കണ്ണ് മാത്രം കാട്ടി കാര്‍ഡടിച്ചു കൊടുക്കനാണോ പറയുന്നത്. ഇത്തരം വിഡ്ഢിത്തങ്ങള്‍ ഇതാദ്യമല്ല ചില പുരോഹിതന്മാര്‍ മുന്നോട്ടു വെക്കുന്നത്, ഓര്‍മ്മ കാണും, കുറച്ചു നാളുകള്‍ക്ക് മുന്‍പ് അങ്ങ് ബീഹാറില്‍ ഒരു കാമ ഭ്രാന്തന്‍ അമ്മാവന്‍ തന്റെ മകന്റെ ഭാര്യയെ ബലാല്‍സംഘം ചെയ്തു, ഇങ്ങനത്തെ ഒരു അവസരത്തില്‍ നമ്മുടെ പുരോഹിതന്മാര്‍ ചെയ്തതു ഭര്‍ത്താവിന്റെ അച്ചനാല്‍ ബാലാല്സംഘത്തിനിരയായ സ്ത്രീയുടെ വിവാഹബന്ധം ദുര്‍ബലമായി എന്ന വിധി നല്‍കുകയാണ്. ഇവന്മാരെ കുറിച്ച് വേറെന്തു പറയാനാ. മതം ഒരിക്കലും ഇത്തരം ക്രൂരതയ്ക്ക് കൂട്ടുനില്കില്ല, ഇസ്ലാം ഒരിക്കലും ഇത്തരം വിധികളെ അന്ഗീകരിക്കുകയുമില്ല. എന്നാല്‍ മതത്തെ കുറിച്ച് ഇടുങ്ങിയ ചിന്താഗതി വെച്ച് പുലര്‍ത്തുന്ന ഇത്തരം വൃത്തികെട്ട പൌരോഹിത്യവാദികളാന് ഇസ്ലാമിനെ പ്രാകൃതവും ക്രൂരവുമായ മതമായി മറ്റുള്ളവര്‍ക്ക് ചിത്രീകരിക്കാനുള്ള അവസരം നല്‍കുന്നത്'.
ഒരു ആശ്വാസമുള്ളത് ഇത്തരം വിഢ്ഢിത്തങ്ങള്‍ ഇങ്ങു കേരളനാട്ടില്‍ കുറച്ചേ കേള്കുന്നുള്ളൂ എന്നതാണ്. ഇവിടെ ശക്തമായുള്ള പുരോഗമന ചിന്താഗതികളുള്ള മുസ്ലിം സംഘടനകളുടെ സാനിധ്യമായിരിക്കാം, എന്നാലും നമുക്കറിയാം ഇവിടത്തെയും പൌരോഹിത്യ മുസ്ലിം വിഭാഗം ഒട്ടും പിന്നിലായിരുന്നില്ല ,ഒരുകാലത്ത് സ്ത്രീകള്‍ എഴുത്തും വായനയും പഠിക്കാന്‍ പാടില്ലായിരുന്നു, ഫോട്ടോ എടുക്കാന്‍ പാടില്ലയിരുന്നു, സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാന്‍ പാടില്ലായിരുന്നു, പക്ഷെ ഈ ചിന്താഗതികള്‍കൊന്നും കേരള സമൂഹത്തിനിടയില്‍ പിടിച്ചു നില്‍കാന്‍ കഴിയില്ല എന്നവര്‍ തന്നെ തിരിച്ച്ചരിഞ്ഞതിന്റ്റ് ഫലം നമുക്കിവിടെ കാണാം, അത്തരം സംഘടനകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വനിതാ മാസികകള്‍ ഏന്തിനധികം ഒരു പുരോഹിത സംഘടന സ്വന്തമായി ചാനല് പോലും തുടങ്ങാന്‍ പോവുകയാണത്രേ........അങ്ങിനെ മാറ്റങ്ങള്‍ ഒട്ടനവധി.
പൌരോഹിത്യത്തിന്റെ മറവില്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്നവരും ധാരാളം. ഇത്തരക്കാരുടെ ചെയ്തികളുടെ ഫലം പലപ്പോഴും വിശ്വാസികളുടെയും മതങ്ങളുടെ പേരിലും വെച്ച് കേട്ടപ്പെടുകയാണ് പലപ്പോഴും. പൌരോഹിത്യത്തിന്റെ മറവില്‍ അമ്പലത്തിനുള്ളില്‍ നീല ചിത്ര നിര്‍മ്മാണം നടത്തുന്നവരും കന്യാ സ്ത്രീകളെയും വിശ്വാസിനികളെയും ലൈഗിക പൂരണത്തിനുപയോഗിക്കുന്ന വരും മതത്തിന്റെ അന്തസ്സ് കളഞ്ഞു കുളിക്കുകയാണ്. ഇത് യഥാര്‍ത്ഥ വിശ്വാസികള്‍ തിരിച്ചറിയേണ്ട കാലം വളരെ അതിക്രമിച്ചു കഴിഞ്ഞു.
എന്നാല്‍ മറുവശത്ത് മേലുദ്ദരിച്ച ഒരുവിഭാഗം പുരോഹിതന്മാരുടെ ചെയ്തികളുടെ പേരില്‍ അവര്‍ ഉള്‍കൊള്ളുന്ന മതത്തെയും അതിന്റെ ആശയങ്ങളെയും താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നവരും ഇല്ലാതല്ല. എന്നാല്‍ ഈ പുരോഹിതന്മാര്‍ പറയുന്ന വിഢ്ഢിത്തരങ്ങള്‍കെല്ലാം ഉത്തരവാദി മതമല്ല എന്നതാണ് സത്യം, അത് കൊണ്ടു തന്നെ ഇത്തരം അജുമല്‍ മാരെയും മൌലവിമാരെയും നിയന്ത്രിക്കാന്‍ ഇസ്ലാമിക സമൂഹം മുന്നിട്ടിറങ്ങിയില്ലെന്കില്‍ തീര്‍ച്ചയായും വരും കാലങ്ങളിലും ഇവന്മാരുടെ വിഢ്ഢിതരങ്ങള്‍ക്ക് മറുപടി പറയാനേ ജമാഅത്തെ ഇസ്‌ലാമി,അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് മുതലായ സംഘടനകള്‍ക്കും യഥാര്‍ത്ഥ വിശ്വാസികള്‍ക്കും സമയം കാണൂ.
അതുകൊണ്ടു സര്‍വ്വമത വിശ്വാസികളെ ജാഗ്രതൈ
വളരെ ശരിയാണ്. ഇത്തരം വിഡ്ഢിക്കൂഷ്മാന്ടങ്ങളെ കുനിച്ചു നിറുത്തി കൂമ്ബിനിടിച് വായില്‍ പെട്രോളൊഴിച്ചു മൂട്ടില്‍ തീ കൊടുക്കണം അല്ലാ പിന്നെ......
ReplyDeleteഅഭിവാദ്യങ്ങൾ...സത്യം സത്യമായിത്തന്നെ തുറന്നെഴുതാൻ കാണിക്കുന്ന ഈ സന്മനസ്സിന്......
ReplyDelete'എന്നാല്‍ ഈ പുരോഹിതന്മാര്‍ പറയുന്ന വിഢ്ഢിത്തരങ്ങള്‍കെല്ലാം ഉത്തരവാദി മതമല്ല എന്നതാണ് സത്യം'
ReplyDeleteസത്യം..
യഥാര്‍ത്ത മത ചിന്താ ധാരകളെ പൌരോഹിത്യമെന്നും മൌലിക വാതമെന്നും പറഞ്ഞുനടക്കുന്ന ഇത്തരം സംഘപരിവാര ചിന്താഗതിക്കാരായ സ്വതന്ത്രന്മാര്‍ ഒരുപാടുണ്ടല്ലോ നമ്മുടെ കേരളത്തില്‍, അതിലേക്കിതാ പുതിയോരാള്‍കൂടി..സ്വതന്ത്രന്‍
ReplyDeleteപ്രിയപ്പെട്ട അജ്ഞാതന്‍ ചേട്ടാ... യഥാര്‍ത്ഥ മത ചിന്താ ധാരകളൊന്നും ഇത്തരം വിഡ്ഢിത്തങ്ങള്‍ പറഞ്ഞതായി കണ്ടിട്ടില്ല.പക്ഷെ ആ മതങ്ങളുടെ പേരില്‍ പേരും പ്രശസ്തിയും സമ്പത്തും ഉണ്ടാക്കാന്‍ നടക്കുന്ന പുരോഹിതന്മാരെയാണ് ഞാന്‍ ഈ പോസ്റ്റില്‍ എഴുതിയത്. പിന്നെ സ്വതന്ത്രന്‍ സംഘപരിവാരുകാരനാണോ
ReplyDeleteകമ്മ്യൂനിസ്ട്റ്റാണോ മുസ്ലിമാണോ എന്നൊന്നും ഇവിടെ ഒരു ചര്‍ച്ചാ വിഷയമായി തോന്നുന്നില്ല, സത്യത്തെ മറച്ചു പിടിക്കുകയല്ല സധൈര്യം തുറന്നുപറയുകയും തെറ്റ് തിരുത്തുകയുമാണ് വേണ്ടത്.
സത്യത്തെ മറച്ചു പിടിക്കുകയല്ല സധൈര്യം തുറന്നുപറയുകയും തെറ്റ് തിരുത്തുകയുമാണ് വേണ്ടത്.......അത്താണ് വിശ്വാസികളെ നിങ്ങള്ക്ക് ചെയ്യാനുള്ളതും ചെയ്യേണ്ടതും
ReplyDeleteഇസ്ലാമിന്റെയും വിശ്വാസികളുടെയും ഒന്നാമത്തെ ശത്രു ഒരു വിഭാഗം മുസ്ലിം പണ്ഡിതന്മാര്‍(?) തന്നെയാണ്. യഥാര്‍ത്ഥ ഇസ്ലാം എന്താണെന്നും എന്താണു പഠിപ്പിയ്ക്കുന്നതെന്നും മറ്റുള്ളവര്‍ക്കു മനസ്സിലാക്കാന്‍ ഇവര്‍ കാരണം സാധിയ്ക്കുന്നില്ല.
ReplyDelete