ലൌജിഹാദിനു പിന്നാലെ കേരളത്തില്‍ 'ഹര്‍ത്താല്‍ ജിഹാദും'. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'പിഷ്കരെ തയ്ബ' എന്ന തീവ്രവാത സംഘടനയുടെ കേരളത്തിലെ കമ്മാന്‍്റര്‍ മെലിയന്ടവിട നസീറാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഹര്‍ത്താല്‍ ജിഹാദില്‍ പെട്ട ആള്‍കാര്‍ ഒട്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന് കിട്ടിയ വിവരം. ഇവരുടെ പ്രധാന ലക്‌ഷ്യം തൊട്ടതിനും പിടിച്ചതിനും എന്തിനേറെ ഏതെന്കിലും മത/രാഷ്ട്രീയ നേതാവ് തുമ്മിയതിന്റെ പേരില്‍ പോലും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് നാട്ടുകാരെ ബുദ്ദിമുട്ടിക്കുക എന്നതാണ് , ഇതിനപ്പുറം വന്‍ സാധ്യതകളുള്ള കേരളം എന്ന സംസ്ഥാനത്തെ വികസിക്കാന്‍ അവസരം നല്‍കാതെ നശിപ്പിക്കുക എന്ന ഉദ്ദേശ്യവും ഇവര്‍ക്ക് ഉണ്ട് പോലും .ഹര്‍ത്താലിനെ ദേശീയ ഉത്സവമായി പ്രഖ്യാപിക്കണമെന്നും അന്നെ ദിവസം ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്നും മനസ്സിലിരിപ്പുള്ള ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നത്.
കേരള സംസ്ഥാന രൂപികരണത്തിന് ശേഷം നടന്ന എല്ലാ ബന്ദുകളും ശേഷം ഹര്‍ത്താല്‍ എന്ന ഓമനപ്പേരില്‍ നടന്ന ബന്ദുകളും ഹര്‍ത്താല്‍ ജിഹാദില്‍പെട്ടതാണോ എന്നതിനെ പറ്റി അന്വേഷിക്കണമെന്നു സാമൂഹിക പ്രവര്‍ത്തകന്‍ പുത്തന്‍പുരയില്‍ പൂമോന്‍ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്ചെയ്തു. കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ നടക്കുന്ന ഹര്ത്താലുകളെ പറ്റി വിശദമായി അന്വേഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ കോണ്ഗ്രസ്,സിപിഎം,ബിജെപി,മുസ്ലിംലീഗ് എന്നിവയിലെയും ചില മത സംഘടനകളിലെയും ചിലര്‍ ഇന്റലിജെന്‍സിന്റെ നിരീക്ഷനത്തിലാണെന്നാണ് അറിയാന്‍ കഴിയുന്നത്.
സംസ്ഥാനത്ത് ഒരു ജോലിയും കൂലിയുമില്ലാത്ത ചെറുപ്പക്കാരെയാണ് ഹര്ത്താല്‍ ജിഹാദിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതെന്നാണ് അറിയാന്‍ കഴിയുന്നത് . ഇത്തരക്കാര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും പിഷ്കരെ തയ്ബ നേരിട്ടാണ് ചെയ്തുകൊടുക്കുന്നതത്രേ. സംസ്ഥാനത്ത് ഇതിനകം ലക്ഷത്തിലേറെ പേരെ ഹര്‍ത്താല്‍ ജിഹാദിനായി പിഷ്കരെ തയ്ബ റിക്രൂട്ട് ചെയ്തിട്ടുണ്ട് . മുന്‍കാലങ്ങളില്‍ ഹര്‍ത്താല്‍ ജിഹാദികളായി സേവനമാനുഷ്ടിച്ച പലര്‍ക്കും പിഷ്കരെ തയ്ബ തങ്ങള്‍ക്ക് സര്‍ക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് പെന്‍ഷന്‍ വാങ്ങിക്കൊടുക്കുന്നുണ്ടത്രേ,ഇവരില്‍ പലരും ഇപ്പോള്‍ പ്രമുഖ രാഷ്ട്രീയപ്പാര്ട്ടികളിലെ നേതാക്കന്മാരാണ്. ഒരു ഹര്‍ത്താല്‍ വിജയിപ്പിച്ചാല്‍ ഹര്‍ത്താല്‍ ജിഹാദി ആളൊന്നിന് 2500 റൂപായും ഒരുകുപ്പിയും പിന്നെ ചിക്കന്‍ ഫ്രൈയും വൈകുന്നേരം 6മണിക്ക് മുന്‍പായി കിട്ടും പോലും. കടകളടപ്പിക്കുക, ഭീഷണിപ്പെടുത്തുക, വാഹനങ്ങള്‍ക്ക് കല്ലെറിയുക എന്നിവയാണ് പ്രധാനമാപ്പെട്ട ജോലി. പിന്നെ ഇതിനിടക്ക് വല്ല കത്തിക്കുത്തോ, ബോംബേരോ വേണ്ടിവന്നാല്‍ അതിന് എക്സ്ട്രാ പൈസയും കിട്ടും, പിന്നെ അന്നത്തെ ദിവസം ഇവന്മാര്‍ക്ക് സഞ്ചരിക്കാന്‍ വാഹനങ്ങളും നല്‍കുന്നുന്ടു. ഇങ്ങനെ ഹര്‍ത്താല്‍ ജിഹാദിയായി സേവനമനുഷ്ടിച്ചു മികവുതെളിയിച്ച ആള്‍കാരെ പിന്നീട് പാര്‍ട്ടി ഗുണ്ടകളാകി പ്രമോഷന്‍ നല്കിവരുന്നതായി ഒരു മുന്‍കാല ഹര്‍ത്താല്‍ ജിഹാദി നമ്മോടു പറഞ്ഞു.
കേരളത്തിലെ ഓരോ ജില്ലകളിലെയും ഹര്‍ത്താല്‍ ജിഹാദികള്‍ കെണിയില്‍ കുടുക്കിയ യുവാകളുടെ കൃത്യമായ എണ്ണം ഇന്നത്തെ മലയാള പനോരമ എന്ന പത്രം പ്രസിദ്ധപ്പെടുത്തി. അതിങ്ങനെ -
ജില്ല - കാസര്‍ഗോഡ് - 3500, കണ്ണൂര്‍ - 15075, കോഴിക്കോട്-12100, വയനാട്-750, മലപ്പുറം-10758, ത്ര്ശുര്‍ - 9784, പാലക്കാട്-80214, എറണാകുളം-98754, ഇടുക്കി-1458, കോട്ടയം-874, പത്തനംതിട്ട-7241, ആലപ്പുഴ-
12000, കൊല്ലം-5746, തിരുവനന്തപുരം-11745. കൂടാതെ മലയാള പനോരമ പത്രത്തില്‍ 'ഹര്‍ത്താല്‍ ബോംബ്' എന്ന പേരില്‍ നാളെമുതല്‍ പരമ്പര പ്രസിദ്ദീകരിക്കുമെന്ന് മുതലാളി തോമാച്ച്ചായന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലയാളഭൂമി, മലയാളകൌമുദി, എന്നീ പ്രശസ്ത മലയാള പത്രങ്ങള്‍ ഹര്‍ത്താല്‍ ജിഹാദിനെതിരെ മുഖപ്രസംഘങ്ങള്‍ എഴുതി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂടാതെ പയലാര്‍ സുനില്‍, കെ എന്‍ ജിപെഷ് തുടങ്ങിയ പ്രമുഖ സി ഐ ഡി പത്രപ്രവര്‍ത്തകര്‍ നാളെ മുതല്‍ ഹര്‍ത്താല്‍ ജിഹാദിനെ പറ്റിയുള്ള അവരുടെ അന്വേഷണ പരമ്പരകള്‍ വിവിധ പത്രങ്ങളില്‍ തുടങ്ങും.
അതിനിടയില്‍ ഹര്‍ത്താല്‍ ജിഹാദിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് ഡി ജി പി അന്നൂസ് തോമസ് തിരുവനന്തപുരത്ത് വ്യക്തമാക്കി, ഉത്തര കേരളത്തിലെ കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നിവിടെ കേന്ത്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നീങ്ങുന്നത്. ഇത് ഏതെന്കിലും സമുദായത്തെ ടാര്‍ഗറ്റ് ചെയ്യുന്നത് കൊണ്ടല്ല ഇവിടങ്ങളിലാണ് കൂടുതലായി ഹര്‍ത്താലുകള്‍ നടക്കുന്നത് എന്നതുകൊണ്ടാണ് എന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ മാസം 29ന് ബി എം എസ് നടത്തിയ ഹര്‍ത്താലില്‍ ഹര്‍ത്താല്‍ ജിഹാദിനുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ച് വരികയാണ്. കൂടാതെ അയല്‍ സംസ്ഥാനങ്ങ്ങ്ങളില്‍ അടുത്തിടെ നടന്ന ഹര്ത്തലുകളെ കുറിച്ചും അന്വേഷണം നടത്തും. കഴിഞ്ഞ ദിവസങ്ങളില്‍ ബസ്സുമുതലളിമാര്‍ നടത്തിയ സമരത്തില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ എറിഞ്ഞുതകര്‍ത്തകേസുകളില്‍ ഹര്‍ത്താല്‍ ജിഹാദിനുള്ള പങ്കും അന്വേഷണ വിധേയമാക്കും.
ഇതിനിടെ വിവധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും ഹര്‍ത്താല്‍ ജിഹാദിനെതിരെ രംഗത്ത് വന്നു.
കേരളത്തിലെ ഹര്‍ത്താല്‍ വിരുദ്ധ കമ്മിറ്റിയുടെ സ്വയം പ്രഖ്യാപിത നേതാവ് എ എം അസ്സനും മലപ്പുറത്ത് നിന്നുള്ള കേരളത്തിലെ ഏക ദേശീയ മുസ്ലിം കുടുംബമായ പാര്യാടന്‍ കുടുംബവും [പാര്യാടന്‍ അഹമദും മോന്‍ പാര്യാടന്‍ ലിയാഖത്തും]ഹര്‍ത്താല്‍ ജിഹാദിനെ നിഷിധമായി വിമര്‍ശിച്ചു. പ്രതിപക്ഷനേതാവ് സുമേഷ് നെറ്റിതലയും ഐക്യവേദി പ്രസിഡന്‍റ് പമ്മനം കുലഷേഖരനും ഒരേ സ്വരത്തില്‍ പുതിയ ജിഹാദിനെകുറിച്ച് അന്വേഷിച്ച് കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ വിപ്ലവ പ്രസ്ഥാനങ്ങള്‍ ഇതുവരെ ഹര്‍ത്താല്‍ ജിഹാദിനെ പറ്റി പ്രതികരിച്ചിട്ടില്ല.
NB:- മുകളിലെ വാര്‍ത്തയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്. നാളെ ഒരു പക്ഷെ ഇങ്ങനെ ഒരുവാര്‍ത്ത നമ്മുടെ പത്ര മാധ്യമങ്ങളില്‍ വന്നു കൂടായ്കയില്ല. അത്തരത്തിലായിരിക്കുന്നു ചില മാധ്യമങ്ങളുടെ നിലപാടുകളും ഹര്ത്താലുകളൂടെ ശല്യവും. മുകളില്‍ ഉദ്ദരിച്ച ചില പദങ്ങള്‍ ഏതെന്കിലും ഒരു സമുദായത്തെയോ അല്ലെങ്കില്‍ അവരുടെ ആശയങ്ങളെയോ വികലമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല.
"അഖില ലോക മലയാളികളെ ഹര്ത്താലിനെതിരെ ഒന്നിക്കുവിന്‍"
"അഖില ലോക മലയാളികളെ ഹര്ത്താലിനെതിരെ ഒന്നിക്കുവിന്‍"
ReplyDeleteഒന്നിക്കുവിന്‍ ":)
ReplyDeletegood work sir,
ReplyDeleteManohar Manikkath
കൊള്ളാം, നല്ല ഐഡിയ. ഹര്‍ത്താലിന് പിന്നിലും ജിഹാദോ!!!!!
ReplyDeleteഒരു ദിവസമെന്കിലും മനസ്സമാധാനത്തോടെ വീട്ടിലിരിക്കാന്‍ സമ്മദിക്കില്ല അല്ലേ ........ഹും
ReplyDelete