[ഈ ഗാനം കേള്‍ക്കാന്‍ പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യൂ...]
29 January 2010
ഇനിയുമുന്ടൊരു ജന്മ മെങ്കില്‍.....
[ഈ ഗാനം കേള്‍ക്കാന്‍ പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യൂ...]
25 January 2010
മതത്തെ വിഡ്ഢിവേഷം കെട്ടിക്കുന്നവര്
22 January 2010
മുല്ലപ്പെരിയാര്‍ - കേരളം കാത്തിരിക്കുന്ന ദുരന്തം
19 January 2010
പാച്ചുവും കോവാലനും - 2
തീവ്രവാതികള്‍
പിഷ്കരെ തയിബ എന്ന തീവ്രവാത സംഘത്തിലെ രണ്ട് തീവ്രവാതികളായിരുന്നു പാച്ചുവും കോവാലനും,
അങ്ങിനെ അവര്‍ പട്ടണത്തിലെ പ്രധാനപ്പെട്ട ഒരു ഹോട്ടല്‍ ബോംബ് വെച്ച് തകര്‍ക്കാനുള്ള പദ്ധതി തയ്യാറാക്കി പാച്ചുവിനെയും കോവാലനെയും പട്ടണത്തിലേക്കയച്ചു. വഴിമദ്ധ്യെ കാറില്‍ വെച്ച് കോവാലന് ഒരുസംശയം - എടാ പാച്ചൂ ഈ ബോംബെങ്ങാനും ഈ കാറില്‍ വെച്ച് പൊട്ടിപ്പോയാല്‍ എന്ത് ചെയ്യും
പാച്ചു - നീ പേടിക്കണ്ട, ഞാന്‍ ഒരെണ്ണം എക്സ്ട്രാ കാറിന്റെ ഡിക്കിയില്‍ വെച്ചിട്ടുണ്ട്......
ടിപ്പുവിന്റെ സിംഹാസനം
പാച്ചുവും കോവാലനും കൂടി മൈസൂരില്‍ ടൂര്‍ പോയി, അങ്ങനെ ടിപ്പുവിന്റ് കൊട്ടാരം കണ്ട് കൊണ്ടിരിക്കുംബോള്‍ കോവാലന് ഒരു ആശ, ടിപ്പുവിന്റെ സിംഹാസനത്തില്‍ ഒന്നിരുന്നാലെന്താ??
അങ്ങിനെ കോവാലന്‍ സിംഹാസനത്തില്‍ കയറി ഇരുന്നു, ഇതുകണ്ട സെക്യൂരിറ്റിക്കാരന്‍ ചേട്ടന്‍ ഓടിവന്ന്
കോവാലനോട്- സാര്‍ ഇത് ടിപ്പു സുല്‍ത്താന്റെ സിംഹാസന മാണ്, അതില്‍ ഇരിക്കരുത്.
കോവാലന്‍ സെക്യൂരിറ്റിയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഇങ്ങിനെ - സാരമില്ല ചങ്ങാതീ, പുള്ളിക്കാരന്‍
വരുംബോള്‍ ഞാന്‍ എഴുന്നേറ്റോളാം...
കോവാലന്റെ പുത്തി.
കോടതിയില്‍ പ്രതിക്കൂട്ടിലുള്ള കോവ്വലനോട് ജഡ്ജ് - കോവാലന്‍, താങ്കളെന്തിനാണ് ഭാര്യയെ വെടിവെച്ച്
കൊന്നത്, പകരം അവളുടെ കാമുകനെ വെടിവെച്ചാല്‍പോരായിരുന്നോ,
കോവാലന്‍ - യുവര്‍ ഹോണര്‍, ഓരോ ആഴ്ചയും ഓരോ കാമുകന്‍മാരെ കൊല്ലുന്നതിലും എളുപ്പമായിരുന്നു അവളെ കൊല്ലുന്നത്...അതാണ് ഞാന്‍...
കോവാലന്റെ 'ഐഡിയ' കുടുംബം.'An idea can finish your life'
കോവാലന്റെ മോന്‍ - അമ്മേ, കിണറ്റില്‍ ഒരു എലിവീണു.
അമ്മ - ആ എലിപ്പെട്ടി കിണട്ടിലിട്ടോ മോനേ.
കൊവാലെന്റെ മോള്‍-- വേണ്ടമ്മേ, നമുക്കാ പൂച്ചയെ കിണറ്റിലിടാം.
ഇതൊക്കെ കേട്ട് കൊണ്ടിരുന്ന കോവാലന്‍ - ആരും പേടിക്കണ്ട, ഞാന്‍ കിണറ്റില്‍ എലിവിഷം
കലക്കിയിട്ടുണ്ട്. what an idea sirjee...
കോവാലനും സുന്ദരിയും
ഒരിക്കല്‍ കോവാലനും ഭാര്യയും ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. വഴിയില്‍ കണ്ട സുന്ദരിയായ യുവതി കോവാലനെ നോക്കി നന്നായൊന്നു ചിരിച്ചു. കോവാലനും ചിരി പാസാക്കി. ഭാര്യയ്ക്ക് സംശയം. ഇത് ഭര്‍ത്താവിന്‍റെ ഇഷ്ടക്കാരിയോ മറ്റോ ആയിരിക്കുമോ. ചോദിച്ചിട്ട് മറുപടി പറയുന്നുമില്ല. അപ്പോള്‍ ഭാര്യ ചോദിച്ചു: എന്താണ് ഉത്തരം പറയാത്തത്, നിങ്ങള്‍ ഈ പെണ്ണിനെ മുമ്പ് കണ്ടിട്ടുണ്ടോ?
കോവാലന്‍ ഒന്നു പരുങ്ങി. പിന്നെ പറഞ്ഞു... എന്തായാലും അവളെ ഞാന്‍ പകല്‍ കാണുന്നത് ആദ്യമായിട്ടാണ്. അക്കാര്യം നൂറു ശതമാനം ഉറപ്പ്!
ഉറങ്ങാത്ത രാത്രി
അവിഹിതബന്ധത്തിന് പിടിയിലായ കോവാലനെ സ്തീയോടൊപ്പം കോടതിയില്‍ ഹാജരാക്കി.
ജഡ്ജി: ഈ നില്‍ക്കുന്ന സ്ത്രീയോടൊപ്പം നിങ്ങള്‍ രാത്രി ഉറങ്ങി എന്നു പറയുന്നത് ശരിയാണോ?
കോവാലന്‍ വിനീതനായി: ശരിയല്ല യുവര്‍ ഓണര്‍. ഞാനന്നു രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല.
15 January 2010
ഫ്ലാഷ് ന്യൂസ്:കേരളത്തില്‍ 'ഹര്‍ത്താല്‍ ജിഹാദ്'.
08 January 2010
ഉണ്ണിത്താന്റെ അറസ്റ്റിന്റെ കഥ A - ട്രൈലെര്‍
“സ്ത്രീയെ ബഹുമാനിക്കുന്ന ആരാധിക്കുന്ന “നമ്മുടെ ഉണ്ണിത്താന്‍ ജിയെ വിമര്‍ശിക്കാനോ അവമതിക്കാനോ സ്വതന്ത്രന്‍ ആളല്ല. പക്ഷെ കഴിഞ്ഞ ഡിസംബര്‍ 20ന് 'ലോകത്തില്‍ തന്നെ ആദ്യമായി ഒരു പൊതുപ്രവര്‍ത്തകനെ അനാശ്യാസത്തിന് പരസ്യമായി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു' എന്ന ബഹുമതിനേടിയ ഉണ്ണിത്താന്‍ ജി എന്ന ഈ മഹാനുഭാവന്റെ ശരിയായ മുഖം മലയാളികള്‍ കണ്ടു. പക്ഷെ ജാമ്യം കിട്ടി പുറത്ത് വന്ന മഹാന്‍ വീണ്ടും തുടങ്ങി തന്റെ വായാടിത്തം. താന്‍ തെറ്റൊന്നും ചെയ്തില്ല എന്നു പറയാന്‍ ഇതിയാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയത്രെ, റിപ്പോര്‍ട്ടില്‍ താന്‍ യുവതിയുമായി ബന്ധപ്പെട്ടിട്ടില്ല എന്നുണ്ട് പോലും,,,[പിടിക്കാന്‍ നിന്ന നാട്ടുകാര്‍ക്ക് കുറച്ച്കൂടി ക്ഷമ ആവാമായിരുന്നു]അതെന്തിങ്കിലും ആവട്ടെ നമ്മള്‍ അതൊന്നും ചിന്തിച്ച് തല പുകക്കേന്ട കാര്യമില്ല. വലിയ വലിയ ആള്കാര്‍ക്ക് അങ്ങനെ പലതും സംഭവിക്കും സംഭാവിക്കതിരിക്കും .....
പക്ഷെ,കഴിഞ്ഞ ദിവസം ഒരു ടി വി ചാനലില്‍ കൊടുത്ത ഇന്റര്‍വ്യൂവില്‍ പുള്ളിക്കാരന്‍ തന്റെ വലിയവായില്‍ സ്ത്രീകളോടുള്ള ബഹുമാനത്തെയും ആദരവിനെയും പറ്റി വാതോരാതെ സംസാരിക്കുന്നത് കേട്ടു, എത്രത്തോളമെന്നാല്‍ ‘തനിക്ക് വേണ്ടി കേരളത്തിലെ സ്ത്രീകള്‍ മരിക്കും’ എന്ന് വരെ പറഞ്ഞുകളഞ്ഞു അങ്ങേര്‍. എന്നാല്‍ ഈ മഹാന്റെ ശരിയായ സ്ത്രീ സ്നേഹം ഏത് തരത്തിലാണ് എന്നുള്ളത് അന്ന് രാവിലെ ഒരു
പരിപാടിയില്‍ പങ്കെടുത്ത് ചങ്ങാതി പറഞ്ഞ ഡയലോഗുകള്‍ മാത്രം കേട്ടാല്‍മതി [വീഡിയോയില്‍ കാണുക] .
സൂഫിയ മദനിയും വ്ര്ന്ദ കാരാട്ടും ഇദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ തന്നെ,,,എന്നാല്‍ അവരെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന ഭാഷ ഇത്രയും തരം താണതാവാന്‍ പാടുള്ളതാണോ. ഇതാണോ കൊട്ടിഘോഷിക്കപ്പെടുന്ന കോണ്ഗ്രസ്സ് സംസ്കാരം.,,,, കുടാതെ ഈ മഹാന്റെ തെറ്റ് ഒന്നുമല്ല എന്ന് തെളിയിക്കാന്‍ കുറെ കമ്മ്യുണിസ്റ്റ് കാരുടെ കിടപ്പറ കഥകളും ഇങ്ങേര്‍ തട്ടിവിടുന്നുണ്ട്. ഇതൊക്കെ കേള്‍ക്കുന്ന ഒരു സാധാരണക്കാരന്‍ ഇങ്ങേരുടെ വിഷയാസക്തിയില്‍ ശന്കിച്ചുപോയാല്‍ കുറ്റം പറയാന്‍ പറ്റില്ല. പിന്നെ
ഇങ്ങേരുടെ ഒട്ടുമിക്ക പ്രസംഘങ്ങളും ശ്രദ്ദിച്ച് നോക്കിയാല്‍ അതില്‍ 80% വും സെന്‍സര്‍ ചെയ്യപ്പെടെന്ടതായിരിക്കും. ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് ഈ മാന്യദേഹത്തിന്റെ അനാശ്യാസ പ്രവ്ര്ത്തിയെ കുറിച്ചന്വേഷിക്കാന്‍ നിയമിച്ച കമ്മറ്റി കേസ് തള്ളാന്‍ പോവുകയാണത്രെ. ഉണ്ണിത്താനെ
അനുകൂലിക്കുന്ന കെ പി സി സിയിലെ ഔദ്യോഗിക വിഭാഗത്തിലെ ചിലര്‍ കൂടിയാണ് പോലും കേസ് മുക്കാന്‍
ശ്രമിക്കുന്നത്, അവര്‍ക്ക് ഇതിയാനെ ആവശ്യമുണ്ടാവാം, കാരണം സാധാരണ ഒരു മനുഷ്യന്‍ പറയാന്‍
മടിക്കുന്ന പലകാര്യങ്ങളും നാടുകാരുടെ മുന്‍പില്‍ ഒരറപ്പും ഉളുപ്പും കൂടാതെ വിളമ്പാന്‍ ഇങ്ങേരെല്ലാതെ മറ്റാരുണ്ട് ഈ ഭുമി മലയാളത്തില്‍..അധികം പറഞ്ഞ് പേജ് മോശമാക്കുന്നില്ല. ഇവിടെ ഒരു വീഡിയോ പോസ്റ്റ്
ചെയ്യുകയാണ്, ഇതിലുണ്ട് ശ്രീമാന്‍ രാജ് മോഹന്‍ ഉണ്ണിത്താന്റെ ലീലാ വിലാസങ്ങളുടെ ഒരു സാമ്പിള്‍......കാണുവിന്‍.....അര്‍മാദിപ്പിന്‍ .....പക്ഷെ മുന്‍പ് പറഞ്ഞത് പോലെ മാത്ര്കയക്കല്ലേ .....
06 January 2010
ബുര്‍ജ് ഖലീഫ അച്യുത് മാമന്‍
എന്നാല്‍ ഇങ്ങ് മലയാള നാട്ടില്‍ ഒരു ഭരണാധികാരി തന്റെ ഭരണത്തിന്റെ നാലാം വാര്‍ഷികത്തിലും ഒരുചുക്കും നാട്ടുകാര്‍ക്ക് ചെയ്യുന്നില്ല എന്നുമാത്രമല്ല പ്രൌഡിയില്‍ നിന്നും പ്രൌഡിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ദുബൈയെ പോലുള്ള രാജ്യങ്ങളെ അവരൊക്കെ പാപ്പരായി എന്ന് കളിയാക്കുകയും വല്ല അറബികളും തരാം എന്ന് പറ്യുന്ന വികസനത്തിന്റെ ഏണിപ്പടികള്‍ എങ്ങിനെ ഇല്ലാതാക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിറ്രിക്കുകയും ചെയ്യുന്നു. ഫരീദ് അബ്ദുറഹ്മാന്‍ എന്ന് മാന്യദേഹം പലതവണ
ക്ര്ത്യമായി പറഞ്ഞാല്‍ നാല് വര്‍ഷത്തോളം നമ്മുടെ സര്‍ക്കാറുമായി ചര്‍ച്ച്ചെയ്തിട്ടും ഒരു ഫലവും കാണുന്നില്ല, തങ്ങള്‍ക് സ്വതന്ത്ര ഭൂമി വില്‍കാനല്ല, ഇനിയിപ്പം തന്നില്ലേലും വേണ്ട സ്വതന്ത്ര ഭൂമിയുടെ ഉറപ്പ് സര്‍ക്കാര്‍ തന്നാല്‍ മാത്രം മതി തങ്ങള്‍ പണിതുടങ്ങാം എന്ന് പറ്ഞ്ഞിട്ടും വിപ്ലവ ശിങ്കവും കൂട്ടരും അനങ്ങുന്ന മട്ടില്ല. സ്മാര്‍ട്ട് സിറ്റി എന്നത് മലയളികളുടെ ഒരു സ്വപനം മാത്രമായി മാറാനാണ് സാധ്യത. അല്ലെങ്കിലും ഐ ടി - കമ്പ്യൂട്ടര്‍ സംബന്ധമായ ജോലിക്കാരയ്ങ്ങള്‍ക്ക് ഈ മൂപ്പിത്സിന്റെ പ്ര്ത്യയ ശാസ്ത്ര പ്രതിബദ്ധത ഒരു പ്രതിബന്ധം തന്നെയാണ്, കമ്പ്യൂട്ടറിനെതിരെ മുര്‍ദ്ദാബാദ് വിളിച്ച ധീരകേസരിയല്ലെ, കാലം മാറുന്നതറിയാതെ ഇങ്ങിനെ വന്‍ സാധ്യത കളുള്ള ഈ സംസ്ഥാനത്തെ പിന്നോട്ടടിപ്പിക്കാന്‍ പ്രത്യയ ശാസ്ത്ര ഉമ്മാക്കി കാട്ടി ഇനിയും തുടരാനാണ് വിചാരമെങ്കില്‍ വീണ്ടുമൊരു വിജയം ഈ സംസ്ഥാനത്ത് ഇടത് പക്ഷം
പ്രതീക്ഷിക്കേണ്ടതില്ല, അല്ലെങ്കിലും അച്ചുതാനന്ദന്‍ സഖാവിന് നന്നായിഅറിയാം ഇനി ഈ കസേര കണികാണാന്‍ തന്റെ പാര്‍ട്ടിക്കാര്‍ അനുവദിക്കില്ല എന്ന്, അതു കൊണ്ട് തന്നെയാകണം ഈ വയസ്സാം കാലത്ത് കിട്ടിയ കസേരയില്‍ നിന്നും എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ ചെയ്താലും താന്‍ വിട്ട് പോക മാട്ടെ എന്ന് നാഗവല്ലി സ്റ്റൈലില്‍ കേറി ഇരിക്കുന്നത്.
എന്തായാലും നമ്മുടെ ഖലീഫയുടെ നാലാം വാര്‍ഷികം അധി ഗംഭീരമായി തന്നെ ആഘോഷിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്, മലയാളികള്‍ക് ഈ ഖലീഫ ഒന്നും ചെയ്യുന്നില്ല എന്നൊന്നും പറയാന്‍ പറ്റില്ല, 2009 വരെ നാം മലയാളികള്‍ നന്നായ് അനുഭവിച്ചു, ഇതാ 2010 തുടക്കം തന്നെ പ്രജകള്‍ക്ക് ഉഗ്രനൊരു അനിശ്ചിതകാല ബസ്സുസമരം സമ്മാനിച്ചാണ് തുടങ്ങുന്നത്. ഏതായാലും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്
പുതിയൊരനുഭവം കൂടി സമ്മാനിച്ചതിന്റെ ആത്മസംത്ര്പ്തി ഖലീഫക്കുണ്ടാകും. എന്തായാലും ബസ്സ് ചാര്‍ജ്ജ് കൂട്ടും എന്നാല്‍ പിന്നെ ഒരുമാസം സമയമുണ്ടായിട്ടും അതൊന്നുംചെയ്യാതെ സമരം മൂന്നാമത്തെ ദിവസം വരെ നീട്ടിയതെന്തിനെന്നൊന്നും ചോദിക്കേണ്ട കാര്യമില്ല, ഇതൊക്കെ നമ്മള്‍ മലയാളികള്‍ എത്ര കണ്ടതാ. സാമ്പത്തിക കാര്യത്തില്‍ വളര്‍ച്ചയൊന്നും രേഖപ്പെടുത്തുന്നില്ലെങ്കിലും മദ്യ വില്പനയില്‍ വന്‍
വര്‍ദ്ദനയാണ് സംസ്ഥാനം നേടിക്കൊണ്ടിരിക്കുന്നത് ചാലക്കുടിക്കര്‍ക്കും പൊന്നാനിക്കാര്‍ക്കും നന്ദി.. കൂടാതെ ഈ വര്‍ഷം തന്നെ “ഇന്ധന വില ക്രമീകരണ ചാര്‍ജ്ജ്“ എന്നപേരില്‍ വൈദ്യുത നിരക്കും കൂട്ടാന്‍ സര്‍ക്കാറിന് പദ്ദതിയുണ്ടെത്രെ.......
ഇങ്ങനെ തന്നെയാണ് പോക്കെങ്കില്‍ അഞ്ച് വര്‍ഷം തികക്കുംബോള്‍ നമുക്കും 124 നിലകളൊന്നുമില്ലെങ്കിലും ഒരു ചെറ്റക്കുടിലെങ്കിലും കെട്ടി അതിന് ‘ബുര്‍ജ് ഖലീഫ അച്യുത് മാമന്‍’ എന്ന് പേര് നല്‍കി മുഖ്യമന്ത്രിയെയും ഈ സര്‍ക്കറിനെയും ആദരിക്കനുള്ള വകുപ്പ് തരണമേ എന്ന് ദൈവത്തോട് പ്രര്‍ത്തിക്കാം ....
02 January 2010
പാരാന്ത്യലോകം - അവതരണം:: അഡ്വ.കൊഞ്ഞാണന്
ഇത് ഭാരതവിഷന്‍ ചാനല്‍, ഒരു രാഷ്ട്രീയക്കാരന്റെ ആത്മസാക്ഷാത്കാരമായി തുടങ്ങിയ ഈ 24മണിക്കൂര്‍ വാര്‍ത്താ ചാന്‍ലിലെ പല വിധ പരിപാടികളിലെ മറ്റൊരു തട്ട് പൊളിപ്പന്‍ പരിപാടി. ഈ പരിപാടിയുടെ അവതാരകന്‍ വക്കീല്‍ ജയചങ്കരന്‍ എന്ന ഒരു കൊഞ്ഞാണനാണ്. ഈ കൊഞ്ഞാണന്‍ ഒരു പെണ്‍ പേര്‍ കൂടിയുണ്ട് അതിലൂടെയാണ് അധിക കസര്‍ത്തുകളും. ഇനി പരിപാടി എന്താണെന്നല്ലെ, ചോദിച്ചാല്‍ സക്ഷാല്‍ ചങ്കരനും ശരിയായ് ഒരു മറുപടി തരാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാരണം ചിലര്‍ പറയുന്നു ഇതൊരു മാധ്യമ വിചാര പരിപാടിയാണെന്ന്, എന്നാല്‍ മറ്റു ചിലര്‍ പറയുന്നു അസൂയക്കാരന്റെ പുലഭ്യം പറച്ചിലാണെന്ന്, എന്തായാലും കൊള്ളാം സ്വതന്ത്രന്‍ പരിപാടി കാണാന്‍ തുടങ്ങിയിട്ട് കാലം കുറചായി.
അവതാരകന്‍ കൊഞ്ഞാണെന്റെ മുഖ്യ ഇരകള്‍ എപ്പോഴും ഇടത് പക്ഷം തന്നെ, ഇടത് പക്ഷം എന്നു പറഞ്ഞാല്‍ സാക്ഷാല്‍ സി പി എം. എന്തേ ഈ കൊഞ്ഞാണന് ഈ കമ്മ്യൂണിസ്റ്റ് കാരോട് ഇത്ര വെറുപ്പ്. അറിയില്ല, എന്തോ ആവട്ടെ ഇങ്ങേരുടെ പത്ര പോസ്റ്റുമോര്‍ട്ടത്തില്‍ എപ്പോഴും മുഖ്യ ഇര ദേശാഭിമാനി, മാധ്യമം, ജനയുഗം തുട്ങ്ങിയ പത്രങ്ങളാണെന്ന് പ്രത്യേകം പറയേണ്ട്തില്ലല്ലോ, ഇങ്ങെരുടെ കണ്ണില്‍ ഇംഗ്ലീഷ് ദേശാഭിമാനിയാണ് സാക്ഷാല്‍ ദി ഹിന്ദു ദേശീയ പത്രം. പത്രങ്ങളുടെ അവസ്ത ഇങ്ങ്നെ ആണെങ്കില്‍ പത്ര എഡിറ്റര്‍ മാരുടെ അവസ്ത വളരെ മോഷമാണ്, ഇങ്ങേരുടെ വാക്കുകള്‍ കേട്ടാല്‍ അങ്ങേ അറ്റം വ്ര്ത്തികെട്ടവന്മാരും, മണ്ടന്‍ മാരും ആണ് കേരളത്തിലെ ഒട്ടെല്ലാ മാധ്യമ സ്താപനങ്ങളിലും ഉള്ളത്. പിന്നെ പത്ര ധര്‍മ്മവും റിപ്പോര്‍ട്ടിങ്ങുമെല്ലാം അറിയുന്ന ഒറ്റ ഒരാളെ ഈ ഭൂമി മലയാളത്തിലുള്ളൂ, ആരന്നെല്ലെ ഈ അഡ്വ. ചങ്കരന്‍ കൊഞ്ഞാണന്‍ തന്നെ. കേരളത്തില്‍ ജാതി പറയാന്‍ പാടില്ല ചോദിക്കാന്‍ പാടില്ല എന്നൊക്കെഴാണ് പറഞ്ഞു കേള്‍ക്കുന്നത്, എന്നാല്‍ ഈ കൊഞ്ഞാണന് ജാതി പ്പേര്‍ മാത്രമേ നാവിന്‍ തുംബില്‍ വരത്തുള്ളൂ, ക്രിക്കറ്റ് കളിക്കാരന്‍ ശ്രീശാന്ത് കൊഞ്ഞാണന് നായര് കുട്ടിയും സാക്ഷാല്‍ മനോരമ പത്രാധിപര്‍ മാത്യു , അച്ചായനും മാത്രമാണ്, ഒരിക്കലും സാക്ഷാല്‍ പേര്‍ പറഞ്ഞ് പോകാതിരിക്കാന്‍ വളരെ ശ്രദ്ദാലുവാണ് ഈ കൊഞ്ഞാണന്.
ഈ കൊഞ്ഞാണന്റെ മറ്റൊരു പ്രശസ്തമായ നിരൂപണം നിങ്ങള്‍ക് ഓര്‍മ്മകാണും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരു പ്രചരണമുണ്ടായിരുന്നു, സി പി എമ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മറ്റി അംഗവുമായ സ:പാലൊളി മുഹമ്മദ് കുട്ടി അടുത്ത മുഖ്യമന്ത്രിയാകുമെന്ന്, ഇതിനെതിരെ ഈ കൊഞ്ഞാണന്‍ പ്രതികരിച്ചതിങ്ങനെ - “ഒരു മുസ്ലിമാണ് മുഖ്യമന്ത്രിയാകുന്നതെങ്കില്‍ കേരളത്തിലെ ഹിന്ദുക്കള്‍ കൈയും കെട്ടി നോക്കി നില്‍കില്ല” എങ്ങനെയുണ്ട് ഇതിയാന്റെ ഉള്ളിലിരിപ്പ്. ഡോ.സുകുമാര്‍ അഴീക്കോടിനെ ഈ മഹാനായ മാധ്യമ വിശാരദന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത് ‘എംബോക്കി’ എന്നാണ് [സുകുമാര്‍ അഴീക്കോടിന്റെ രാഷ്ട്രീയ നിലപാട് ചര്‍ച്ചാ വിഷയമല്ല ഇവിടെ], ഇപ്പോ മനനസ്സിലായല്ലോ ഈ മഹാന്റെ സംസ്കാര സമ്പന്നത. പിന്നെ സുകുമാര്‍ അഴീക്കോടിനെ പോലെ അക്ഷര ശുദ്ദിയോടെ ഒന്നു പ്രസംഘിക്കാനോ ഒരു കാമ്പുള്ള ജനങ്ങള്‍ അങ്ങീകരിക്കുന്ന ഒരു പുസ്തകമെങ്കിലും എഴുതാനോ ഈ കൊഞ്ഞാണനോട് ആരും ചോദിച്ച് പോകരുത്, അടുത്ത ആഴ്ച പാരാന്ത്യം പരിപാടിയില്‍ കേറി ഇരുന്ന് പുളിച്ച തെറി പറയുന്നത് കേള്‍കാന്‍ തൊലിക്കട്ടി ഉണ്ടെങ്കില്‍ ആവാം. ഒരു പ്രധാന മലയാളം മകാരം മഞ്ഞ പത്രത്തിലെ സ്ഥിരം കുറ്റിയാണ് ഈ പൂമാന്‍, ഈ മഞ്ഞപത്രത്തിലെ ഒരു വാര്‍ത്തകളും ഇതിയാന് വിമര്‍ഷനവിഷയമേ എല്ല എന്നത് പ്രത്യേകം .പറയേണ്ടതില്ലല്ലോ, പിന്നെ ഒരു കാവിനെറ്റ് ചാനലിന്റെ ലീഗല്‍ അഡ്വൈസറും കൂടിയാണ് ഈ മഹാ രഥന്‍ എന്ന് ആരോ പറയുന്നത് കേട്ടു .
ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണം ഇതൊന്നുമല്ല, ഇടക്കിടെ തട്ടിവിടുന്ന അശ്ലീലച്ചുവയുള്ള തന്റെ നാറിയ തമാശകളും മുന്നില്‍ കിട്ടിയാല്‍ കൈവെച്ച് പോകുന്ന തരത്തിലുള്ള അതിയാന്റെ കഴുത രാഗത്തിലുള്ള ചില കവിത ചൊല്ലലുമാണ്. മുഖ ഭാവത്തില്‍ തന്നെ എല്ലാതിനോടും പുച്ചമുള്ള ഈ കൊഞ്ഞാണന് പിണറായി വിജയനേയോ അങ്ങേരെ പിന്തുണക്കുന്ന വല്ലവര്‍ക്കെതിരെയുമുള്ള വല്ല വാര്‍തയും കിട്ടിയാല്‍ ആ ആഴ്ച കുശാലായി, പിന്നെ അങ്ങോളമിങ്ങോളം ഗവേഷണമായി പാട്ടായി ഇതിയാന്‍ അരമണിക്കൂര്‍ മലയാളികളെ ഈ ആദ്യ 24മണിക്കൂര്‍ മലയാള വാര്‍ത്താ ചാനലിനു മുന്‍പില്‍ കിടത്തി ഉറക്കിക്കളയും. കുറെ കാലമായി പരിപാടി കാണുന്നവന്‍ എന്ന നിലക്ക് ഈ പരിപാടി പിണറായി സഖാവിനെയും സി പി എമ്മിനെയും വിമര്‍ശിക്കാന്‍ മാത്രമുള്ളതാണോ എന്ന ഒരു സംശയവും ഇല്ലാതില്ല. ആരോ അങ്ങാടിയില്‍ പറയുന്നത് കേട്ടു ഇതിയാന്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ യു ഡി എഫ് വക സീറ്റുറപ്പാത്രെ, ഇതിയാനെ പ്പോലെ ഇടത് പക്ഷത്തെ പ്രത്യേകിച്ച് സി പി എമ്മിനെ ‘വിരട്ടാന്‍‘ ഗവേഷണം നടത്തിയ ഒരാള്‍ ഇന്ന് ഭൂമി മലയാളത്തിലില്ലത്രെ. അധികം പറഞ്ഞ് ഞാനീ പേജ് കുട്ടിച്ചോറാക്കുന്നില്ല, അടുത്ത പോസ്റ്റുമായി കാണുന്നത് വരെ എല്ലാവര്‍ക്കും എന്റെ നല്ല നമസ്കാരം.
എന്നാലും എന്റെ ഡോക്ടര്‍ സാഹിബേ ഇത്തരം അവതാരങ്ങളെല്ലാം അങ്ങയുടെ ചാനലില്‍ തന്നെ ചേക്കേറിയല്ലോ എന്നതിലാണ് സങ്കടം...............................
[ഇത്രയും വായിച്ചിട്ട് മലയാളത്തിലെ ഏതെങ്കിലും ഒരു വാര്‍ത്ത ചാനലിലെ ഏതെങ്കിലും ഒരു പരിപാടിയുമായോ അവതാരകനുമായോ വല്ല സാമ്യവും കാണുന്നുണ്ടെങ്കില്‍ അത് സ്വഭവികം മാത്രം., ഈ പോസ്റ്റിലെ എല്ലാ പ്രയോഗങ്ങള്‍കും കൊഞ്ഞാണന്‍ ഉള്‍പെടെ- കടപ്പാട് ഇന്ത്യാവിഷന്‍-വാരാന്ത്യലോകം പരിപാടി]