15 May 2010

ലൌ ജിഹാദ്, പ്രവാചക നിന്ദ, പിന്നെ ....

“തലമറച്ച് സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ ബിലീവേർസ് ചർച്ചിന്റെ സ്കൂളിൽ നിന്നും പുറത്താക്കി” - മനോരമ ന്യൂസ്
“തലസ്ഥാനത്തെ പ്രശസ്ഥമായ ഹോട്ടല്മാനേജ് മെന്റ് കോളെജിലെ ഡോൺ മരിയ എന്ന അധ്യാപിക വിദ്യാർത്ഥികളെ വർഗ്ഗീയമായി അധിക്ഷേപിക്കുകയും ഉത്തരേന്ത്യക്കാരനായ വിദ്യാർത്തിയുടെ തന്റെ മതചിഹ്നമായ തലയിലെ കുടുമ മുറിച്ച് കളയാൻ വിസമ്മദിച്ചതിന്റെ പേരിൽ ക്രൂരമായി ശിക്ഷിക്കുകയും ചെയ്തു ” - ഇന്ത്യാവിഷൻ.
“ന്യൂമൻസ് കോളജിൽ ചോദ്യപ്പേപറിലൂടെ പ്രവാചക്ൻ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ച അധ്യാപകൻ ഒളിവിൽ”- കേരളത്തിലെ എല്ലാ മാധ്യമങ്ങളും.

മേൽ കൊടുത്ത വാർത്തകൾ നമ്മൾ മലയാളികൾ ഈ അടുത്ത കാലത്തായി കണ്ടുകൊണ്ടിരിക്കുന്ന ഒരുപ്രത്യേക സമുദായത്തിൽ പെട്ട ചില മതമൌലികവാത തീവ്രവാതികൾ നടത്തിക്കൊണ്ടിരിക്കുന്ന ഒളിയുദ്ദത്തിന്റെ സാംബിളുകളാണ്‍, ഇത്രയും കാലം വളരെ രഹസ്യമായി നടത്തിക്കൊണ്ടിരുന്ന പ്രചാരവേലകൾ ഇപ്പോൾ പരസ്യമായി കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷമാക്കുക എന്ന ഒറ്റ ലക്‌ഷ്യം വെച്ച് കൊണ്ട് ഇവർ നടത്തിക്കൊണ്ടിരിക്കുകയാണു.
കേരളത്തിന്റെ രാഷ്ട്രീയ മണ്ടലത്തിൽ തങ്ങൾകുള്ള സ്വാധീനം മറയാക്കി എന്ത് പോക്കിരിതരവും കാട്ടാം എന്ന വിചാരമാൺ ഇവ്ര്കുള്ളത് എന്ന് തോന്നിപ്പോകും ചില നേതക്കളുടെ പ്രസ്താവനകൾ കേട്ടാൽ. അടുത്തകാലത്തായി അധിനിവേശ സാമ്രാജ്യത്ത ശക്തികൾ കേരളത്തിൽ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ടലങ്ങളിൽ ഇടപെടുന്നു എന്നത് വ്യാപകമായ ആരോപണം മാത്രമല്ല ഒരു സത്യവും കൂടിയാൺ, ഇത്തരം ശക്തികളുടെ ഏജന്റ്മാരായി പ്രവർത്തിക്കുകയാൺ ഈ തീവ്രവാതക്കൂട്ടം . ഇതിനു മുൻപും 1957 ലെ വിമോചന സമര കാലഘട്ടത്തിലും ഇത്തരം സാമ്രാജ്യത്ത ശക്തികൾ ഇത്തരം ക്രിസ്ത്യൻ മതമൌലികവാതികളെയും ചർച്ചിനെയുമായിരുന്നു ഉപയോഗിച്ചിരുന്നത് എന്നത് ഒരു പസ്യമായ രഹസ്യമാണല്ലോ (അന്നത്തെ ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ ‘പാറ്റ്രിക്ക് മൊയ്നിഹാൻ’ തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയത്).
അപ്പോ മേലുദ്ദരിച്ച പുറത്ത് വന്ന സംഭവങ്ങളും അറിയപ്പെടാത്ത സംഭവങ്ങളും ഒരു കൈപ്പിഴയോ അബദ്ദമോ അല്ല എന്നതു വ്യക്തം, ഇതു ഒരു ഘൂഢാലോചനയുടെ ഭാഗം തന്നെയാൺ എന്നു വിശ്വസിക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല. അല്ലെങ്കിൽ ന്യൂമാൻസ് കോളെജിലെ സംഭവത്തിൽ തെറ്റ് പറ്റിയെന്ന് എല്ലവരും സമ്മദിച്ചിട്ടും അധ്യാപക്നെതിരെയോ പറ്റിയ അബദ്ദത്തെ അംഗീകരിച്ച് കൊണ്ടോ കോളെജ് മാനേജ്മെന്റോ കോളെജ് നടത്തുന്ന ക്രിസ്ത്യൻ സഭയോ മുന്നോട്ട് വന്നില്ല എന്നത് തന്നെ ഈ ആരോപണങ്ങളെ സാധൂകരിക്കുന്നതാൺ. എന്തായാലും ഒരച്ചനെതിരെ നിക്ര്ഷ്ട ജീവി പ്രയോഗം നടത്തിയതിന്‍ നമ്മുടെ പിണറായി സഖാവിനെതിരെ കുറച്ചു ചാടിയ ബുദ്ദി ജീവികലെയൊന്നും ഈ പ്രശ്നത്തില്‍ കാണാത്തത് വളരെ നന്നായി.
ഇതു മാത്രമല്ല, മറന്നോ പ്രമാദമായ ലൌ ജിഹാദ് ബോംബ്, സംഘപരിവാർ വർഷങ്ങളായി പറഞ്ഞ് കൊണ്ടിരുന്ന സമൂഹത്തിൽ ക്ലച്ച് പിടിക്കതെ പോയ ഒരാരോപണം ഏറ്റെടുത്ത് കേരളത്തിലെ സാമുദായിക ഐക്യം തകർകുന്നതരത്തിൽ നാറിയ ആരോപണങ്ങളുമായി വന്നത് നമ്മുടെ കത്തോലിക്ക അച്ചന്മാരുടെ അധോസഭ യായ കെ സി ബി സി ആണല്ലോ, ജാഗ്രതയിലൂടെയും ദീപികയിലൂടെയും മനോരമയിലൂടെയും വിഷം വമിക്കുന്ന ഇല്ലാ കഥകൾ നാടൊട്ടുക്കെ പരംബരകളാക്കി ഇറക്കിയ ഇക്കൂട്ടർ ഇപ്പോൾ അതിനെ കൂറിച്ചൊന്നും അറിയാത്ത മട്ടിലാണിരിപ്പ്. കേന്ദ്ര ഇന്റലിജന്‍സ് , കേരള ഇന്റലിജന്‍സ്, കേരള പോലിസ്, ബിജെപി ഭരിക്കുന്ന കര്‍ണാടക പോലിസ്, കര്‍ണാടക സിഐഡി എന്നിവരൊക്കെ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും നമ്മുടെ സത്യ് ക്രിസ്ത്യാനികളുടെ ലവ് ജിഹാദികള്‍ തട്ടിക്കൊണ്ടു പോയ നാലായിരം പെണ്‍കുട്ടികളെ കണ്ടെത്താന്‍ ഇവ്ര്കാര്‍ക്കും കഴിഞ്ഞില്ല, മാത്രമല്ല എന്നാല്‍ മണ്ടന്മാരായ നമ്മുടെ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് വേണ്ടി തെളിവുമായി ഒരു സഭാധ്യക്ഷനോ ഒരു ജാഗ്രത മനോരമ പ്ത്രക്കാരനോ കൊടതിയിലെത്തിയതുമില്ല. ഇത് തന്നെ പോരെ ഇവരുടെ ഉള്ളിലിരിപ്പ് എന്തെന്ന്‍ മനസ്സിലാകാന്‍ .
നേത്രത്വം കൊടുക്കുന്ന ആള്‍കാരുടെ കാര്യം ഇങ്ങിനെയാണെങ്കില്‍ ദൈവ രാജ്യത്തേക്ക് ആള്‍കാരെ റിക്രൂട്ട് ചെയ്യാന്‍ നടക്കുന്ന പാവം കുഞ്ഞാടുകളുടെ അവസ്ഥ നമുക്ക് ഊഹിക്കാന്‍ പറ്റുന്നതല്ലേ ഉള്ളൂ.
എന്തായാലും ഇത്തരം പ്രശ്നങ്ങള്‍ ഈ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ആവര്‍ത്തിക്കുമ്പോഴും മുസ്ലിം സമൂഹവും മതനെത്രുത്തവും കാണിക്കുന്ന അവധാനതയും സൂക്ഷമതയം കേരളത്തെ ഒരു വലിയ ദുരന്തത്തില്‍ നിന്നാണ് രക്ഷിക്കുന്നത്. മറിച്ച് മുസ്ലിംകള്‍കിടയിലെ ചില മത തീവ്രവാത ആശയക്കാര്‍ ഈ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നെങ്കില്‍ കേരളം ഇന്ന് ഈ അവസ്തയിലെല്ലയിരുന്നു ഉണ്ടാവുക, ഒരു പക്ഷെ മുന്‍പേ പറഞ്ഞ കുഞ്ഞാടുകള്‍ പ്രതീക്ഷിച്ചിരുന്നത് അത്തരം ഒരവസ്ഥയെ ആയിരിക്കാം. എന്തായാലും ദൈവം തന്റെ സ്വന്തം നാടിനെ ഇത്തരം കുബുദ്ദികളില്നിന്നും രക്ഷിക്കട്ടെ.
ഇവിടെ ഇതാ ചില മഹാന്മാരുടെ വചനങ്ങള്‍.. മതം മാറ്റത്തെ കുറിച്ചും മറ്റും പറഞ്ഞു വര്‍ഗ്ഗീയ വേര്‍തിരിവുന്റാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ആള്‍കാരെ പറ്റിയുള്ള അവരുടെ അഭിപ്രായങ്ങള്‍...

"Missionaries are perfect nuisances and leave every place worse than they found it." - Charles Dickens (1812-1870).

When the missionaries arrived, the Africans had the land and the missionaries had the Bible. They taught us to pray with our eyes closed. When we opened them, they had the land and we had the Bible.
— Jomo Kenyatta

"And may I ask you, Europeans, what country you have ever raised to better conditions? Wherever you have found weaker races, you have exterminated them by the roots, as it were. You have settled on their lands, and they are gone for ever. What is the history of your America, your Australia, and New Zealand, your Pacific Islands and South Africa? Where are the aboriginal races there today? They have all been exterminated, you have killed them outright, as if they were wild beasts. It is only where you have not the power to do so, and there only, that other nations are still alive.If Christianity is a saving power in itself, why has it not saved the Ethiopians, the Abyssinians?
Swami Vivekananda-On 9/11/1893 at World Parliament of Religions, Chicago he said to the gathering

05 March 2010

അഹങ്കാരമോ....പ്രിഥ്വിരാജിനോ...ഏയ്‌

അങ്ങ് മൂന്നാറിലും വയനാട്ടിലും നമ്മുടെ രാഷ്ട്രീയക്കാര്‍ പതിവ് വാക് പയറ്റുകളും പര്യടന മേളകളും കൊണ്ടു സമ്പന്നമാക്കുമ്പോള്‍ വെള്ളിത്തിരയില്‍ പഴയൊരു സിംഹം [പല്ലുകൊഴിഞ്ഞ ഒരു പൂച്ച എന്ന് അമ്മയും ഫെഫ്കയും] തന്റെ ശൌര്യം പുറത്തെടുത്ത്‌ മലയാളികളെ ആനന്ദത്തില്‍ ആറാടിക്കുകയാണ്. ശരിക്കും നമ്മള്‍ മലയാളികള്‍ ദൈവത്തോടു എത്ര തന്നെ നന്ദി പറഞ്ഞാലും മതിയാകില്ല അല്ലേ...നോക്കൂ...മദനി,സൂഫിയ മദനി,തടിയന്റവിട നസീര്‍, പോള്‍ മുത്തൂറ്റ്‌,ഓം പ്രകാശ്‌, കാരി സതീഷ്‌, ഉണ്ണിത്താന്‍ ,മൂന്നാര്‍, വയനാട്, ഇപ്പൊ ഇതാ തിലകനും അമ്മയും......ഇങ്ങനെ മലയാളിക്ക് ബോറടിക്കാന്‍ സമയം തരാതെ അങ്ങേര്‍ നമ്മെ വല്ലാതെ സുഖിപ്പിക്കുകയല്ലേ എന്നൊരു സംശയം....
ഇവിടെ രാഷ്ട്രീയം പറയാനില്ല, മറിച്ച് നമ്മുടെ തിലകന്‍ സഖാവിന്റെ ഇന്റര്‍വ്യൂകളും ഭീഷണികളും കാണുകയും വായിക്കുകയും ചെയ്തപ്പോള്‍ തോന്നിയ ചിലകാര്യങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. തിലകന്‍ ഒരു മഹാ നടന്‍ തന്നെയാണ്, അതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകാന്‍ തരമില്ല, എന്നാല്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകള്‍ കണ്ടപ്പോള്‍ ആളൊരു അഹങ്കാരിയല്ലേ എന്നൊരു സംശയം, ഇത് ഞാന്‍ പറഞ്ഞാല്‍ എന്നെ കുറ്റം പറയാന്‍ ആളുണ്ടാകും, അത് കൊണ്ട് ഞാന്‍ തിലകനെ തൊടാന്‍ ഉദ്ദേശിക്കുന്നില്ല, അത് നമ്മുടെ സിനിമാ ആസ്വാദകരും അമ്മയും ഫെഫ്കയും ഒക്കെ തീരുമാനിക്കട്ടെ. എന്നാല്‍ തിലകന്റെ ഇന്റെര്‍വ്യൂ കണ്ടപ്പോഴാണ് നമ്മുടെ സാക്ഷാല്‍ രാജുമോന്റെ കാര്യം മനസ്സില്‍ ഓടിയെത്തിയത്, നിങ്ങളും ഓര്‍ത്തു കാണും തീര്‍ച്ച. സാക്ഷാല്‍ പ്രിത്വിരാജെന്ന രാജുമോനും തിലകനും തമ്മിലെന്ത് ബന്ധം അല്ലേ, അഭിനയത്തിന്റെ കാര്യത്തിലാണെങ്കില്‍ തിലകന്റെ ഏഴയലത്ത് കൊണ്ട് വെക്കാന്‍ കൊള്ളില്ല, പിന്നെ ആകെ കൂടെ തിലകനോടു കട്ടക്ക് നില്‍കുന്നത് വീമ്പു പറയാനാണ്. അതില്‍ ഒരു സംശയവും വേണ്ട, എന്നാല്‍ തിലകന് വീംമ്പിളക്കാം, കാരണം പുള്ളിക്കാരന്‍ അതിനുണ്ട്, കേട്ടിട്ടില്ലേ കാര്നോര്‍ക്ക് അടുപ്പിലും തൂറാം എന്ന്. എന്നാല്‍ രാജുമോന്റെ അവസ്ഥയോ..........ഹ ഹ ഞാനൊന്നും പറയുന്നില്ലേ.....
ഞാനിതൊക്കെ പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഞാന്‍ ഒരു പ്രിത്വിരാജ്‌ വിരുദ്ദനാണെന്ന്, എന്നാല്‍ ഇതാ രാജുമോന്റെ വാക്ക്‌വിലാസങ്ങളുടെ ഒരു സാമ്പിള്‍. സ്ഥലം 'മലയാള മനോരമ ആഴ്ചപ്പതിപ്പ്-ലക്കം-52 : ഇതില്‍ രാജു മോനുമായ്‌ ഒരു ഇന്റര്‍വ്യു..........
ചോദ്യകര്‍ത്താവ്:പ്രശസ്ത സംവിധായകന്‍ മണിരത്നത്തെ കുറിച്ച് എന്താണഭിപ്രായം?
രായു മോന്‍: .........ഓരു ഷോട്ടെടുക്കുമ്പോള്‍ അദ്ദേഹം എന്നോടു ചോദിക്കും എങ്ങനെയാണ് ഇത് ചെയ്യാന്‍ പറ്റുക? ഞാന്‍ ഒരു നിര്‍ദ്ദേശം പറഞ്ഞാല്‍ അദ്ദേഹം പറയും അത് നല്ലതാണ്. പിന്നെ ഇങ്ങിനെ ആയാലോ എന്ന് ചോദിക്കും?ഞാനും അദ്ദേഹവും ഒന്നിച്ചാണ് ആ കഥാപാത്രത്തെ വികസിപ്പിക്കുന്നത്.......
കേട്ടില്ലേ രാജുമോന്റെ മറുപടി....പുള്ളിക്കാരന്‍ പറയുന്നത് സാക്ഷാല്‍ മണിരത്നത്തെ കുറിച്ചാണ് എന്നത് മനസ്സില്‍ വെച്ച് കൊണ്ട്ട് വേണം നാം ഇത് വായിക്കാന്‍. ലോകം അറിയുന്ന സൌത്തിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ഒരു പോലെ പ്രശസ്തന്‍, ഇന്ത്യ ഒട്ടുക്കും ആരാധിക്കപ്പെടുന്ന വലിയൊരു കലാകാരന്‍ അങ്ങേര്‍ ഇന്നലെ വന്ന പ്രത്യേകിച്ച് ഒരു കഴിവും എടുത്തു പറയാനില്ലാത്ത ഒരു നടന്‍ പറയുന്നു പുള്ളിക്കരനോടു ചോദിച്ചിട്ടാണ് മണിരത്നം ഓരോ ഷോട്ടും എങ്ങിനെയാണ് എടുക്കേണ്ടത് എന്ന് തീഎരുമാനിക്കുന്നത് പോലും...അങ്ങനെ അങ്ങനെ രായുമോനും മനിരതനവുമാണ് കഥാപാത്രത്തെ വികസിപ്പിക്കുന്നത്....ഇത് നമ്മള്‍ മലയാളികള്‍ ഈ രാജു മോന്റെ പടങ്ങള്‍ കണ്ട നമ്മള്‍ വിശ്വസിക്കണം ..എപ്പടി .....അഹങ്കരിക്കുന്നതിനുമില്ലേ ഒരു മാന്യത......ഇത് ഒരു സാമ്പിള്‍ മാത്രം...ഇത് പോലെ ഒരുപാടു ഇന്റര്‍വ്യൂകള്‍ നിങ്ങള്‍ വായിച്ചിരിക്കും.....ഇതാ ഇവിടെ മനോരമ ന്യൂസില്‍ 'നേരെ ചൊവ്വേ' പരിപാടിയില്‍ പങ്കെടുത്ത് രാജുമോന്‍ മുഴക്കിയ ചില അഹങ്കാര വെടികള്‍ ...[ മമൂട്ടിയെയും മോഹന്‍ ലാലിനെ കുറിച്ചും ,തന്റെ സൌന്ദര്യത്തെ കുറിച്ചും ഒക്കെ പറയുന്ന ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ദിക്കുമല്ലോ...]....cheeers.....



27 February 2010

സംസ്കാരമില്ലാത്ത സാംസ്കാരിക ജീവികള്‍

      ചിലര്‍ക്ക് വയസ്സാം കാലത്ത്‌ ബുദ്ദി സ്ഥിരത നഷ്ടപ്പെടും എന്നത് ഒരു ഭൂലോക സത്യമാണ്. ആ അവസ്ഥ പലപ്പോഴും മറ്റുള്ളവര്‍ക്ക് ബുദ്ടിമുട്ടുണ്ടാക്കാരുമുണ്ട് , എന്നാല്‍ ഇത് പലപ്പോഴും അവരവരുടെ വീടുകളിലുള്ളവര്‍ മാത്രമേ അനുഭവിക്കേണ്ടി വരാറുള്ളൂ, എന്നാല്‍ സാമസ്കാരിക ബുദ്ദി ജീവി ചമഞ്ഞു നടക്കുന്ന ചിലര്‍ക്കാന് ഈ അവസ്തവന്നാല്‍ എന്ത് സംഭവിക്കും എന്നതാണ് കേരളം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടു കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് വരുന്ന ഇത്തരം വ്യാധികള്‍ സമൂഹം മൊത്തം അനുഭവിക്കേണ്ടി വരുന്ന ഒരവസ്ഥ.  
നമ്മുടെ മഹാനായ നടന്‍ തിലകനും 'അമ്മയും' തമ്മിലുള്ള തര്‍ക്ക വിതര്‍ക്കങ്ങളില്‍ പങ്കെടുത്തു കുറച്ചുകാലമായി പത്രമാധ്യമങ്ങളില്‍ കവറേജു കുറഞ്ഞ അഴീകൊടെന്ന സാംസ്കാരിക ജീവി ഒന്ന് ഷൈന്‍ ചെയ്യാമെന്ന ഉദ്ദേശത്തിലാണ് ഈ അടിപിടിയില്‍ തലയിട്ടത്, അല്ലാതെ പോന്നു തൂക്കുന്നിടത്ത്‌ നാലുകാലും വാലും ചെവികളും മ്യാവൂ എന്ന് കരയുകയും ചെയ്യുന്ന ജീവിക്കെന്ത് കാര്യം, അല്ലെ. തിലകനെ കുറിച്ചു പറയുമ്പോള്‍ അദ്ദേഹം ഒരു മഹാനായ നടനാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. എന്നാല്‍ കുറച്ചു നാളുകളായി അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ അങ്ങേ അറ്റം തരാം താണതാണതാനെന്നു എല്ലാവരും സമ്മദിക്കും, എഴുത്തുകാരന്‍ മുകുന്ദന്‍  അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യുന്നതോടപ്പം ഇക്കാര്യം തുറന്നു പറഞ്ഞത് നമ്മള്‍ കേട്ടതാണല്ലോ. താന്‍ വെള്ളമടിക്കുക മാത്രമല്ല പല നടന്‍ മാര്‍ക്കും ഒഴിച്ചുകൊടുത്തിട്ടുണ്‍ടെന്നും തനിക്ക് പിടിക്കാത്ത ഒരു പ്രൊഡക്ഷന്‍ എക്സിക്യുട്ടീവിന്റെ തന്തക്ക് വിളിചിട്ടുണ്ടെന്നും (കൂടാതെ മറ്റുപലതും) അദ്ദേഹം തുറന്നു പറഞ്ഞത് നമ്മള്‍ കേട്ടു(അവലംഭം: സൂര്യ ടി വി-വര്‍ത്തമാനം), ഇതുമാത്രമല്ല തിലകന്റെ സാംസ്കാരിക സമ്പന്നത, കുറച്ചു നാളുകള്‍ക്കു മുന്‍പ്‌ അദ്ദേഹം തന്നെ ഒരു പത്രത്തിന്റെ സപ്ലിമെന്റില്‍ തന്നെ കുറിച്ചും തന്റെ ചെറുപ്പകാലത്തെ കുറിച്ചും എഴുതിയിരുന്നു, അത് വായിച്ച ഏതൊരാള്‍ക്കും അങ്ങേരുടെ സ്വഭാവത്തിന്റെ ഏകദേശ കൊണം പുടികിട്ടും, അത് കൊണ്ട് തിലകന്‍ പറഞ്ഞത് അത്രകാര്യമായെടുക്കെണ്ട, അതുതന്നെയായിരിക്കും 'അമ്മയും' താരങ്ങളും മിണ്ടാതിരുന്നത്.
       എന്നാല്‍ അപ്പോഴാണ്‌ ഈ കലക്കുവെള്ളത്തില്‍ നത്തോലിയെ പിടിച്ചുകളയാം എന്നുകരുതി അഴീകൊടുജി 
കൈയിട്ടത്,  ഇങ്ങേരുടെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ആര്‍ക്കു എന്ത് പ്രശ്നമുണ്ടായാലും അവരൊക്കെ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ചു പറയുന്നതായി തോന്നലാണ്. കുറച്ചു കാലം മുന്‍പ് സാക്ഷാല്‍ മുഖ്യനാണ് ഇദ്ദേഹത്തെ വിളിച്ചത്, എന്നാല്‍ മുഖ്യന്‍ അത് നിഷേധിച്ചു, തുടര്‍ന്നു മുഖ്യനെ കയറി വായില്‍ തോന്നിയതെല്ല വിളിച്ചു, സാംസ്കാരിക നായകനായത് കൊണ്ടു ഡയരക്ടായല്ല അല്പം വളഞ്ഞാണ് തെറിവിളിക്കുക എന്ന് മാത്രം , ഉദാഹരണത്തിന് ഒരു നാടന്‍ കവല തെമ്മാടി ഒരാളെ *****ന്റെ മോനെ  എന്ന് വിളിക്കുമ്പോള്‍ ഇദ്ദേഹം നാലുകാലുള്ള കഴുത്തില്‍ പട്ടയുള്ള വാലുള്ള ബൌ ബൌ എന്ന് കുരക്കുന്ന ജീവി എന്ന് വിളിക്കും അത്രമാത്രം.ഇപ്പോള്‍ ഇദ്ദേഹം കയറി ഹെഡ്‌ ചെയ്തിരിക്കുന്നത് സാക്ഷാല്‍ മോഹന്‍ ലാലിനെയാണ്, ഇങ്ങേരുടെ ഏറ്റവും വലിയ ആരോപണം വയസ്സായിട്ടും മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിച്ചുകളയുന്നു എന്നതാണ്, ഒരു സിനിമ പോലും കാണാത്ത ഇങ്ങേര്‍ക്കെന്തിനാണതില്‍ വിഷമം, ഇവരെ പിടിക്കാതാവുമ്പോള്‍ സിനിമ കാണുന്നവര്‍തന്നെ അവരെ ചവിട്ടി പുറത്താക്കികൊളും,  പിന്നെയുള്ളത് ലാല്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതാണ്. ഇതിലെന്താണിത്ര പ്രശനം, അത് അങ്ങേരുടെ ജീവിതമാര്‍ഗം ,ലാലിന് മാര്‍ക്കറ്റ്‌ വാല്യു ഉള്ളതുകൊണ്ട് അദ്ദേഹത്തെ പരസ്യത്തിനായി കമ്പനികള്‍ ക്ഷണിക്കുന്നു,ഇത് ലാല്‍ മാത്രമാണോ ചെയ്യുന്നത് സാക്ഷാല്‍ അമിതാബ് ബച്ചനും,ഏന്തിനേറെ സാക്ഷാല്‍ 'പന്‍ജാങ്കത്തിന്റെ താണെന്കിലും തിലകനും പരസ്യത്തിലുന്ടല്ലോ, പിന്നെ ഈ സാംസ്കാരിക ജീവിക്ക് പിടിക്കാതെ പോയ കാര്യം ജ്വല്ലറി പരസ്യത്തിലെ ഡയലോഗുകലാണ്, ഇത് വരെ ഒരു മലയാളിയും ചിന്തിചിട്ടില്ലാത്ത തീരെ വൃത്തികെട്ട സാംസ്കാരിക ശൂന്യമായ രീതിയിലാണ് ഇങ്ങേരുടെ ചിന്ത എന്നത് ആ പരസ്യത്തെ പറ്റി അങ്ങേര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട എല്ലാ മലയാളികള്‍കും മനസ്സിലാകും, ഈ ജീവി ഒരു ഭ്രഹ്മചാരിയാനെന്നാണറിവ്, ചിലപ്പോ അതിന്റെ കേടായിരിക്കും.  അപ്പൊ തനിക്കിഷ്ടമില്ലത്തവരെയൊക്കെ പട്ടിയെന്നും കഴുതയെനും ഒക്കെ വിളിച്ചു നാട്ടില്‍ വേണ്ടാത്ത വിവാദാങ്ങലുണ്ടാക്കി വ്യക്തികളെ അപഹസിക്കലാണ് ഈ  സാംസ്കാരിക ബു ജിയുടെ   പണി എന്ന് മലയാളികള്‍ പണ്ടെ പറയുന്നതാണെങ്കിലും അതിപ്പോള്‍ ഒന്നുകൂടെ തെളിയിച്ചു തന്നു,അപ്പൊ പിന്നെ തിലകന്‍-സുകുമാര്‍ അഴീകോട് കൂട്ടുകെട്ട് വിജയിക്കട്ടെ എന്നു നമുക്കാശംസിക്കം.
    വേറൊരു സാംസ്കാരിക ജീവി ഒരു വ്യഭിചാരിക്ക് വേണ്ടി വാതുറന്നിട്ടു അധിക കാലമായില്ല, ഒരു മഹാനായ വായാടി രാഷ്ട്രീയക്കാരന്‍ ഒരു പാതിരാത്രിക്ക് ഒരു സ്ത്രീയുമായി വെറുതെ 'ഒറ്റയ്ക്ക് സംസാരിച്ചിക്കാന്' വന്നതിനെ ന്യായീകരിക്കാന്‍ ഒരു പ്രധാന രാഷ്ട്രീയപ്പാര്ട്ടിയുടെ പൂര്‍വ്വകാല നേതാകളെ ഒക്കെ ഈ വ്യഭിചാരിയോടു ഉപമിക്കുകയായിരുന്നു,   ഈ മലയാളിയുടെ സാംസ്കാരിക നായകര്കൊക്കെ ഇതെന്തു പറ്റി. ഇവന്മാരുടെ പ്രധാനപ്പെട്ട പ്രശ്നം ഇവന്മാര്‍ തന്നെ അങ്ങ് തീരുമാനിച്ചുകളയും താന്‍ വല്യ കലാകാരനാണ് അല്ലെങ്കില്‍ സാംസ്കാരിക ബുദ്ദി ജീവിയാനെന്നൊക്കെ, കേട്ടിടില്ലേ തിലകന്‍ പറഞ്ഞു നടക്കുന്നത്, അതെ പോലെ ഈ സുകുമാര്‍ അഴീകോട് പറയുന്നതു.  ഇതൊക്കെ കേള്‍കാനും കണ്ടു നില്കാനും മലയാളിയുടെ ജീവിതം പിന്നെയും ബാക്കി, നിര്‍ത്ത് മക്കളെ, നിര്‍ത്ത്.  എന്തൊക്കെ പറഞ്ഞാലും തിലകന്‍ ജി, സുകുമാര്‍ജി ...നിങ്ങളൊക്കെ ഇല്ലാതെ ഞങ്ങള്‍ കെന്താഘോഷം....അല്ലെ മോനെ ദിനേശാ.

06 February 2010

മണിമാര്‍ വാഴും ടാറ്റയുടെ സ്വന്തം മൂന്നാര്‍

മൂന്നാര്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ, മുഖ്യനും മന്ത്രിമാരും കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ മൂന്നാറിന്റെ പേരില്‍ ഇഷ്ടം പോലെ ഉണ്ട ഇല്ല വെടികള്‍ ആകാശത്തേക്ക് ഉതിര്‍ക്കുകയാണ്. ആരും കൃത്യമായി ഒന്നും പറയുന്നില്ല, ഒരാള്‍ പിടിച്ചടക്കും എന്ന് പറയുമ്പോള്‍ വരുന്നവന്റെ കൈവെട്ടും എന്ന് മറ്റവന്‍, എന്നാല്‍ അവിടെ കൈയേറ്റം നടക്കുന്നുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലതാനും. പിന്നെ എന്താണ് പ്രശ്നം, എന്തിനാണ് ഇവന്മാര്‍ പരസ്പരം പ്രസ്ഥാവാന യുദ്ദങ്ങള്‍ നടത്തി ഈ ദൌത്യം പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത്, കാര്യം നിസ്സാരം ഈ ചാനലുകളായ ചാനലുകളെല്ലാം അന്വേഷിച്ചു നിരവധി അനധികൃത കൈയേറ്റങ്ങള്‍ തെളിവ് സഹിതം പുറത്ത്‌ കൊണ്ടു വന്നപ്പോള്‍ എന്തെങ്കിലും ചെയ്യണമല്ലോ എന്ന് വെച്ച് എന്തൊക്കെയോ പറയുന്നു, അല്ലാതെ നാടിനോടുള്ള സ്നേഹമൊന്നും അല്ല ഇവരുടെ പ്രസ്ഥാവനകള്‍ക്ക് പിറകില്‍ എന്ന് വ്യക്തം. പിന്നെ ഒരു കാര്യമുള്ളത് ഒരുകാലത്ത് പാവപ്പെട്ടവനും അടിസ്ഥാന വര്‍ഗ്ഗത്തിനും വേണ്ടി വാദിച്ചിരുന്ന, ഭൂ നിയമം കൊണ്ടു വന്നു നാട്ടില്‍ സോഷ്യലിസം നടപ്പാക്കാന്‍ നോക്കിയ നമ്മുടെ വിപ്ലവ പ്രസ്ഥാനങ്ങളുടെ നായകന്മാര്‍ ഇന്ന് ടാറ്റയെ പോലുള്ള 'കുത്തക മുതലാളിമാര്‍ക്ക്' നമ്മുടെ ഭൂമി കട്ടുമുടിക്കാന്‍ കാവല്‍ നിന്നുകൊടുക്കുന്നത് കാണുമ്പോള്‍ ദോശൈകദൃക്കുകള്‍ പറയുംപോലെ കേരളത്തിലും വികസനം വരുന്നു എന്നതിന്റെ ലക്ഷണമാണോ ഇത് . ചിലപ്പോള്‍ ആവും.
2007 മെയ് മാസം 7 നാണ് ഒന്നാം ദൌത്യസംഘം അങ്ങ് മൂന്നാറില്‍ തങ്ങളുടെ പൊളിക്കല്‍ യജ്ഞം തുടങ്ങിയത്, കൊട്ടി ഘോഷത്തോടെ തുടങ്ങിയ ഒന്നാം ദൌത്യം വന്‍ മരങ്ങളെ പിഴുതെടുക്കാന്‍ തുടങ്ങി എന്ന് തോന്നിയപ്പോള്‍ ടാട്ടയുറെയും മറ്റും ചിലവില്‍ കഴിയുന്ന നമ്മുടെ പാര്‍ട്ടി നേതാകള്‍ക്ക് ഹാലിളക്കംതുടങ്ങി, അങ്ങിനെ ഒന്നാം ദൌത്യ സംഘം മൂന്നാറില്‍നിന്നും പിന്‍വലിഞ്ഞു..അല്ല പിന്‍ വലിച്ചു. അതിനെ പറ്റി ഇവിടെ കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ ...മലയാളികള്‍ ചാനലുകളില്‍ തല്‍സമയം കണ്കുളിര്‍ക്കെ കണ്ടാസ്വതിച്ചതാണല്ലോ ആ കലാ പരിപാടികളൊക്കെ , പക്ഷെ രണ്ടാം ദൌത്യം ആരംഭിക്കാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ തന്നെ മൂന്നാറിലെ ചില മണിമാര്‍ എന്തിനാണ് ഇങ്ങിനെ ഉറഞ്ഞു തുള്ളുന്നത് എന്ന് മാത്രം മനസ്സിലാകുന്നില്ല, ഇത് എനിക്ക് മാത്രമല്ല പല മലയാളികള്‍ക്കും ഉള്ള ഒരു സംശയമാണ്. സര്‍ക്കാര്‍ പറയുംപോലെ ആരെങ്കിലും അനധികൃതമായി വല്ല ഭൂമിയും കൈവശം വെച്ചിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പിടിച്ചു കൊള്ളട്ടെ എന്ന് വെച്ചാല്‍ പോരെ ഈ മണിമാര്‍ക്ക്‍. പകരം ഇടത് വലതു മണിമാര്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും എതിരെ കുരച്ചു ചാടാന്‍ എന്താണിവിടെ ഉണ്ടായത്. സര്‍ക്കാര്‍ പറയുന്നു ചെറുകിട കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കും എന്നാല്‍ ടാറ്റയെ പോലുള്ള വന്‍ ഭൂമികൈയേറ്റക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരും[പണ്ടൊക്കെ പറഞ്ഞു കേട്ടിരുന്നത് ആന കട്ടവനും അടയ്ക്ക കട്ടവനും കള്ളന്‍ തന്നെയാണെന്നാണ്!!!], ഇതിലെന്താ ഇത്ര വലിയ തെറ്റുള്ളത്. അങ്ങനെയല്ലേ വേണ്ടതും. പക്ഷെ ഇതൊന്നും നമ്മുടെ ഇടുക്കിയിലെ ഇടത് വലതു രാഷ്ട്രീയ നേതാകള്‍ക്ക് പിടിക്കുന്നില്ല. ടാട്ടയെപോലുള്ള വന്‍ കൈയെറ്റക്കാര്‍ അയ്യോ പാവങ്ങളാണെന്നാണ് മണിമാരുടെ വാദം.ഇതില്‍ മുന്നില്‍ നില്‍കുന്നത് എം എം മണി എന്ന സി പി എം ജില്ലാ സെക്രട്ടറിയായിരുന്നു. എന്നാല്‍ ഉടനെ പുറകെ വന്നു കെ എം മണി എന്ന ഐ എന്‍ ടി യു സി നേതാവും ദൌത്യസംഘ്ത്തിനെതിരെ. അടുത്ത്‌ തന്നെ തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ടും അടുത്തത് നമ്മളാണ് ഭരിക്കേണ്ടത് എന്നുള്ളത് കൊണ്ടും കെ എം മണിയെ ചെന്നിത്തല വിരട്ടി നിര്‍ത്തി എന്നാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ടു അതിയാനെ അങ്ങിനെയൊന്നും മുന്‍ നിരയില്‍ കാണാന്‍ കഴിയുന്നില്ല.

അങ്ങിനെ കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ കാണുന്നത് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍കുന്നത്. ഇടുക്കിയുടെ പ്രതേകിച്ചു മൂന്നാറിന്റെ രക്ഷകനായി അവതരിച്ച ഈ അവതാരം ആരെയും വെറുതെ വിടുന്നില്ല, കണ്ടുകാണും ചാനലുകളില്‍ പുള്ളിക്കാരന്റെ കവല പ്രസംഘം , അതിയാന്‍ പറയുന്നതനുസരിച്ച് മൂന്നാറില്‍ പോയ ഒരൊറ്റ ഐ എ എസ് ഐ പി എസ് കാര്‍ക്കും ബുദ്ദിയോ വിവരമോ ഇല്ല എന്നാണ്. ആകെ ദൈവം തമ്പുരാന്‍ ബുദ്ദിയും വിവരവും കനിഞ്ഞുനല്‍കി അനുഗ്രഹിച്ച ഏക വ്യക്തി ഈ കിണറ്റിലെ തവളക്കാണ്. ഈ മണി അണ്ണന് ഇങ്ങനെ വിറളി പിടിക്കാന്‍ കാര്യമുണ്ടെന്നാണ് ചിലര്‍ അടക്കം പറയുന്നത്, കഴിഞ്ഞ മൂന്നാര്‍ ദൌത്യ സംഘം പൊളിക്കല്‍ പരിപാടി ആരംഭിച്ചത്‌ കൃത്യമായി പറഞ്ഞാല്‍ 2007 മെയ് മാസം 7ന് ഈ മണി അണ്ണന്റെ സഹോദരന്‍ ലംബോധാരന്റെ അധീനതയിലുള്ള ഒരു അനധികൃത മൊബൈല്‍ ടവര്‍ ഇടിച്ചു നിരത്തികൊണ്ടാണ് പോലും, അന്ന് തൊട്ടു തുടങ്ങിയതാണ് ഈ അണ്ണന്റെ ചോറിച്ചല്‍, ദൌത്യ സംഘം എന്ന് കേട്ടാലേ നാവും പിന്നെ വേറെ എവിടെയൊക്കെയോ ചൊരിഞ്ഞു വരും ഈ വിപ്ലവ പ്രസ്ഥാനത്തിന്റെ ജില്ലാ അമരക്കാരന്.

എനിക്കേറ്റം ഇഷ്ടപ്പെട്ട കാര്യം ഈ അണ്ണന്റെ കഴിഞ്ഞ ഒരു ദിവസം നടത്തിയ ഒരു കവല പ്രസംഘമാണ്. നിങ്ങളും കേട്ടുകാണും. എന്തായാലും പ്രസംഘത്ത്തിന്റെ പ്രസക്ത ഭാഗം ഇവിടെ കൊടുക്കാം....അതിങ്ങനെ..[ഒരു കവല ചട്ടമ്പിയുടെ ഹാളിലക്കത്തിന്റെ ടോണില്‍ വായിക്കുക]
".......ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം പാടില്ല,ക്രയ വിക്രയം പാടില്ല, ഒന്നും പാടില്ലത്രേ...ഐ എ എസ് പഠിച്ചെന്നു വെച്ച് വിവരമുണ്ടാകണമേന്നുണ്ടോ, ഉണ്ടോ... ഐ എസ് എന്ന് പറഞ്ഞാല്‍ എങ്ങിനാ, ജനങ്ങളുമായി ബന്ധപ്പെട്ടല്ലേ പ്രവര്ത്തിക്കുന്നെ, അങ്ങനല്ലേ...അവര്‍ക്ക് ഐ എ എസ് കൊടുത്തോര്‍ക്കിട്ടടിക്കണം, അതാണ്‌ വേണ്ടത്. അവര് റവന്യു പ്രിന്‍സിപ്പല്‍ സിക്രട്ടരിയാ, ഇവിടെ നമ്മുടെ മന്ത്രിമാരെയെല്ലാം ഉപദേശിക്കുന്ന സാധനമാണ്, ഒരു കുട്ടിയുടുപ്പും ഇട്ടുകൊണ്ട് നില്‍കുന്നത് കണ്ടു സാധനം, വന്നപ്പം. മനസ്സിലായല്ലോ, അവരെഴുതികൊടുത്തതാ.അതിനെയും താങ്ങിക്കൊണ്ടു നടക്കുന്ന നമുടെ ഭരണക്കാരെ കുറിച്ച് ഓര്‍ക്കുമ്പോ എനിക്ക് ഹോ പരിതാപം തോന്നുന്നു.. " എങ്ങിനെ ഉണ്ട് നമ്മുടെ മണി അണ്ണന്റെ പ്രസംഘം, കൊള്ളാല്ലേ... ഇയാളും ഒരു രാഷ്ട്രീയക്കരനാണല്ലോ എന്നോര്‍ത്ത് ഹോ നമുക്ക് മലയാളികള്‍ക്ക് പരിതപിക്കം. മൂന്നാറെന്ന മലമൂട്ടിലെ കിണറ്റിലെ തവളയായ ഈ പുളുന്താന്‍ ചൊറിയന്‍ തവളയ്ക്ക് രാജ്യത്തെ പരമോന്നത ഉദ്യോഗങ്ങളില്‍ ഒന്നായ സിവില്‍ സര്‍വീസിലുള്ള ഒരാളെ കുറിച്ച് അതും ഒരു സ്ത്രീയെക്കുറിച്ച് ഇത്തരത്തില്‍ സംസാരിക്കാന്‍ എന്ത് അര്‍ഹാതയാനുള്ളതെന്നോന്നും ആരും ചോദിച്ചേക്കല്ലേ.. ഇങ്ങനെയൊക്കെ ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസന്‍സാണോ ഈ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന ശങ്കയൊന്നും ഒരു മലയാളിക്കും ഉണ്ടാവില്ല എന്ന് എനിക്കറിയാം. കാരണം നാമിതെത്ര കണ്ടതാ, അല്ലെ... പിന്നെ കെ സുരേഷ് കുമാറിനെ കുറിച്ചും രാജു നാരായണ സ്വാമിയെ കുറച്ചും ഇങ്ങേരു പറയുന്നത് കേട്ടില്ലെന്നു വെക്കാം...അതല്ലേ നല്ലത്.

ഈ അണ്ണന്‍ ടാറ്റയുറെ ഔദ്യോഗിക വക്താവാണോ അതോ സി പി എമ്മിന്റെ നേതാവാണോ എന്ന് പലപ്പോഴും തിരിച്ചറിയാന്‍ കഴിയില്ല. അത്തരമാണ് ഇതിയാന്റെ മൊഴിവയക്കം. അങ്ങ് തിരുവനതപുരത്ത് ഒരു വിപ്ലവം തലയ്ക്കു പിടിച്ച മൂപ്പില്‍സ് നവീന മൂന്നാറെന്നും പറഞ്ഞു സര്‍ക്കാര്‍ ഭൂമി കൈവശം വെച്ച് സുഖിക്കുന്ന കള്ളന്മാരെ പിടിച്ചു നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ ദൌത്യസംഘത്തെ അയക്കുമ്പോള്‍ ഇങ്ങു മൂന്നാറില്‍ പുതിയകാല കോര്‍പ്പറേറ്റ്‌ വിപ്ലവ നേതാവിന്റെ ശിങ്കിടിയായ ജില്ല സിക്രട്ടറി വരുന്നവരെ ജീവനോടെ തിരിച്ചയക്കില്ല എന്ന വാശിയിലാണ്. ഇനി ഇങ്ങേരെ ടാട്ടയും മറ്റും ചേര്‍ന്ന് കീശയിലാക്കിയോ എന്നു സാമാന്യ ജനം ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ കഴിയുമോ.....ഇല്ലന്നേ ഞാന്‍ പറയൂ. കാരണം 300 കോടി യുടെ അഴിമതി ആരോപണവുമായി നടക്കുന്ന സംസ്ഥാന സിക്രട്ടറിയുടെ പാര്‍ട്ടി ജില്ല സെക്രട്ടറി ചുരുങ്ങിയത് ഒരു നൂറേക്കറെന്കിലും തട്ടിയെടുത്ത ടാട്ടക്കും മറ്റു ചോട്ടാ ബഡാ കൈയേറ്റക്കാര്‍ക്കും വേണ്ടി കുരച്ചു ചാടുകയെന്കിലും ചെയ്തില്ലെങ്കില്‍ പിന്നെ എന്തോന്നു വിപ്ലവം...അല്ലേ......ഇതാണ് പുതുയുഗ വിപ്ലവ ഗാഥകള്‍ അല്ലെ...സമ്മദിച്ചു സഖാക്കളെ സമ്മദിച്ചു....ലാല്‍ സലാം....

പിന്‍ കുറി::
"വരുന്നര്‍ക്കൊക്കെ കൊട്ടാനുള്ള ചെണ്ടയാണ് ഇടുക്കി ജില്ല എന്നൊന്നും ആരും കരുതേണ്ട" എം എം.മണി :: ഈ പേരും പറഞ്ഞു വിപ്ലവ പ്രസ്ഥാനമൊക്കെ വിട്ടു രാജ് താക്കരെയെയോ ബാല്‍ താക്കരെയെയോ പോയിക്കണ്ടു അനുഗ്രഹം വാങ്ങിച്ചു വല്ല "ഇടുക്കി നവ നിര്‍മാണ് സേനയോ" മറ്റോ ഉണ്ടാക്കി ജീവിച്ചു കൂടെ മണി സഖാവേ...

29 January 2010

ഇനിയുമുന്ടൊരു ജന്മ മെങ്കില്‍.....

     എന്റെ പ്രണയത്തിന്റെ ശവമഞ്ചവും പേറി ഞാന്‍ അലയുന്നു, കാലങ്ങളായതിന്‍ ഭാരം പേറിയെന്‍ ചുമല്‍ തടിച്ചു വീര്‍ത്തിരിക്കുന്നു. കൈകള്‍ തളര്‍ന്നിരിക്കുന്നു. കാലുകള്‍ക്ക് വായു നഷ്ടമായിരിക്കുന്നു. ഇതൊന്നിറക്കിവെക്കാന്‍ ഒരത്താണി ഒരു കൈത്താങ്ങ്‌.....
വിഷാദത്തിന്റെ ചുളിവുകള്‍ വീണ നെറ്റിത്തടത്തില്‍ നിന്നും വിരഹത്തിന്റെ നിഴല്‍ പടര്‍ന്ന ഹൃദയത്തില്‍ നിന്നും രക്ഷക്കായ്‌...പ്രതീക്ഷയുടെ കരിന്തിരി നാളവും കാത്ത്‌ ഞാനിവിടെ ഇന്നും.....

ഗസല്‍ എന്ന ചിത്രത്തിലെ അതി മനോഹരമായ ആഗാനത്തിന് നമുകൊന്നു കാതോര്‍ക്കാം...
[ഈ ഗാനം കേള്‍ക്കാന്‍ പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യൂ...]

ഇനിയുമുന്ടൊരു  ജന്മ മെങ്കില്‍
എനിക്ക് നീ ഇണയാകണം...
ഇനിയുമുന്ടൊരു  ജന്മ മെങ്കില്‍
എനിക്ക് നീ ഇണയാകണം...
നിന്‍റെ മിഴിയിലെ നീല വാനില്‍
നിത്യ താരകയാകണം...
നിന്‍റെ മിഴിയിലെ നീല വാനില്‍
നിത്യ താരകയാകണം...
ഇനിയുമുന്ടൊരു  ജന്മ മെങ്കില്‍
എനിക്ക് നീ ഇണയാകണം...

വീണ്ടുമിന്നു വിടര്‍ന്നു നിന്നു
വീണടിഞ്ഞ കിനാവുകള്‍
വീണ്ടുമിന്നു വിടര്‍ന്നു നിന്നു
വീണടിഞ്ഞ കിനാവുകള്‍
പ്രേമ മധുരിമയേന്തി നിന്നു-
പ്രാണ വനിയിലെ മലരുകള്‍..
ഇനിയുമുന്ടൊരു  ജന്മ മെങ്കില്‍
എനിക്ക് നീ ഇണയാകണം...

വീണുകിട്ടിയ മോഹമുത്തിനെ
കൈവിടില്ലൊരു നാളിലും
വീണുകിട്ടിയ മോഹമുത്തിനെ
കൈവിടില്ലൊരു നാളിലും
നിന്‍റെ സ്നേഹ ചിപ്പിയില്‍ ഞാന്‍
ചേര്‍ന്നലിഞ്ഞു മയങ്ങിടും

ഇനിയുമുന്ടൊരു  ജന്മ മെങ്കില്‍
എനിക്ക് നീ ഇണയാകണം.....
നിന്‍റെ മിഴിയിലെ നീല വാനില്‍
നിത്യ താരകയാകണം...
ഇനിയുമുന്ടൊരു  ജന്മ മെങ്കില്‍
എനിക്ക് നീ ഇണയാകണം..
                       നിരര്‍ഥകമായ കാത്തിരിപ്പ് തുടരുന്നു ഈ മൌനപാതയില്‍......നിന്‍റെ വരവിനായി......

25 January 2010

മതത്തെ വിഡ്ഢിവേഷം കെട്ടിക്കുന്നവര്

ബുര്‍ഖ ധരിക്കുന്ന സ്ത്രീകള്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി ഫോട്ടോ എടുക്കുമ്പോള്‍ മുഖം വെളിപ്പെടുത്താന്‍ പറ്റില്ലെന്നും പറഞ്ഞ് അജ്മല്‍ ഖാന്‍ എന്ന ഒരു കൊഞ്ഞാണന്‍ സുപ്രീം കോടതിയില്‍ പോയ കഥ വായിച്ച് എല്ലാവരും അന്തം വിട്ടു കാണും. തലയില്‍ ആള്‍ താമസമില്ലാത്ത ഇത്തരം അജ്മല്‍മാരാണ് 'മാപ്ലാര്‍ക്ക്' പെരുദോഷമുണ്ടക്കുന്നത് എന്നതില്‍ രണ്ടഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. മനസ്സിലാക്കിയെടത്തോളം ഇസ്ലാം മതം എന്നത് അന്ധവിശ്വാസങ്ങള്‍ക്കും പൗരോഹിത്യത്തിനും എതിരെ നിലകൊണ്ട ഒരു മതമാണ് ‌, എന്നാല്‍ പില്‍ക്കാലത്ത്‌ ആ മതവും മുഴുവനായില്ലെന്കിലും നല്ലൊരു പങ്കു വൃത്തികെട്ട പൌരോഹിത്യത്തിന്റെ കൈപ്പിടിയില്‍  പെട്ടതാണ് ഈ അവസ്ഥക്ക് കാരണം. മതത്തിന്റെ യഥാര്‍ത്ഥ പഠനത്തിന്റെ കുറവും ലോക വിവരമില്ലായ്മയും ഇത്തരം വിഡ്ഢിത്തങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
       തര്‍ക്ക വിഷയമായ ബുര്‍ഖയിട്ടു ഫോട്ടോ എടുക്കലിനെ പറ്റി അധികം പറയേണ്ട കാര്യമില്ല, കാരണം ഹരജിയുമായി വന്ന കൊഞാണനും വക്കീലിനും കോടതിതന്നെ വയര്‍ നിറച്ചു കൊടുത്തു എന്നാണ് വായിച്ചറിഞ്ഞത്, താങ്ക്സ് ജഡ്ജ് അണ്ണന്മാരെ, കൂടാതെ മുസ്ലിം സംഘടനകളിലെ മുന്‍ നിര സംഘടനകളെല്ലാം കോടതി വിധിയോട് ഐക്യപ്പെട്ട വാര്‍ത്തയും വായിച്ചു,നല്ല കാര്യം. ഹജ്ജ് തീര്‍ഥാടനത്തിനുള്ള പാസ്‌പോര്‍ട്ടിന് ഫോട്ടോ എടുക്കുമ്പോള്‍ എതിര്‍പ്പില്ലെങ്കില്‍പ്പിന്നെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കാര്യത്തില്‍ മാത്രം എന്തിനാണ് എതിര്‍പ്പെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗവും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനുമായ കമാല്‍ ഫാറൂഖി ഇതിനോട് പ്രതികരിച്ചു. മുഖവും മുന്കൈയും ഒഴിച്ചുള്ള ഭാഗങ്ങള്‍ മാത്രമേ മുസ്ലിം സ്ത്രീകള്‍ നിര്‍ബന്ധമായും അന്യ പുരുഷന്മാരില്‍ നിന്നും  മറക്കേണ്ട കാര്യമുള്ളൂ എന്നാണ് മതാധ്യാപനം.  അതിനു തന്നെ ഇന്ന് കാണുന്ന ബുര്ഖയോ പര്‍ദ്ടയോ ഇടണമെന്ന ഒരു നിര്‍ദ്ദേശവും ഇസ്ലാമിലില്ല എന്നാണറിവ്.രാജ്യത്തെ പ്രധാനപ്പെട്ട ജനാധിപത്യപ്രക്രിയക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്  എടുക്കുമ്പോള്‍ അതില്‍ നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്താനുള്ള പൌരോഹിത്യത്തിന്റെ താല്പര്യമാണ് ഇതിനു പിന്നില്‍. സ്ത്രീകള്‍ എന്നും അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയാനുള്ള  ഒരു ഭോഗ വസ്തുമാത്രമാണെന്ന പൌരോഹിത്യ നിലപാടാണിത്. ഇത് കേവലം മുസ്ലിമ്കല്കിടയില്‍ മാത്രമല്ല എല്ലാ മത പൌരോഹിത്യവും അത് ഹിന്ദു മത പുരോഹിതരായാലും, ക്രൈസ്തവ പുരോഹിതരായാലും ശരി , അവരുടെയെല്ലാം ഇക്കാര്യത്തിലുള്ള നിലപാട് ഒരുപോലെയാണെന്ന് നമുക്ക് കാണാം. ഇത്തരം മന്ടത്തരങ്ങള്‍ ഇവന്‍ മാര്‍ എങ്ങിനെ എഴുന്നള്ളിക്കുന്നു എന്നതാണ് ആശ്ചര്യം. ഫോട്ടോ എടുക്കുന്നത് തന്നെ ഒരാളെ തിരിച്ചറിയാനാണ്, അപ്പൊ പിന്നെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള ഫോട്ടോയില്‍ ബുര്‍ഖ ധരിച്ചു കണ്ണ് മാത്രം കാട്ടി കാര്‍ഡടിച്ചു കൊടുക്കനാണോ പറയുന്നത്. ഇത്തരം വിഡ്ഢിത്തങ്ങള്‍ ഇതാദ്യമല്ല ചില പുരോഹിതന്മാര്‍ മുന്നോട്ടു വെക്കുന്നത്, ഓര്‍മ്മ കാണും, കുറച്ചു നാളുകള്‍ക്ക്‌ മുന്‍പ് അങ്ങ് ബീഹാറില്‍ ഒരു കാമ ഭ്രാന്തന്‍ അമ്മാവന്‍ തന്റെ മകന്റെ ഭാര്യയെ ബലാല്‍സംഘം ചെയ്തു, ഇങ്ങനത്തെ ഒരു അവസരത്തില്‍ നമ്മുടെ പുരോഹിതന്മാര്‍ ചെയ്തതു ഭര്‍ത്താവിന്റെ അച്ചനാല്‍ ബാലാല്സംഘത്തിനിരയായ സ്ത്രീയുടെ വിവാഹബന്ധം  ദുര്‍ബലമായി എന്ന വിധി നല്‍കുകയാണ്. ഇവന്മാരെ കുറിച്ച് വേറെന്തു പറയാനാ. മതം ഒരിക്കലും ഇത്തരം ക്രൂരതയ്ക്ക് കൂട്ടുനില്കില്ല, ഇസ്ലാം ഒരിക്കലും ഇത്തരം വിധികളെ അന്ഗീകരിക്കുകയുമില്ല.  എന്നാല്‍ മതത്തെ കുറിച്ച് ഇടുങ്ങിയ ചിന്താഗതി വെച്ച് പുലര്‍ത്തുന്ന ഇത്തരം വൃത്തികെട്ട പൌരോഹിത്യവാദികളാന് ഇസ്ലാമിനെ പ്രാകൃതവും ക്രൂരവുമായ മതമായി മറ്റുള്ളവര്‍ക്ക് ചിത്രീകരിക്കാനുള്ള അവസരം നല്‍കുന്നത്'.
     ഒരു ആശ്വാസമുള്ളത് ഇത്തരം വിഢ്ഢിത്തങ്ങള്‍ ഇങ്ങു കേരളനാട്ടില്‍ കുറച്ചേ കേള്കുന്നുള്ളൂ എന്നതാണ്. ഇവിടെ ശക്തമായുള്ള പുരോഗമന ചിന്താഗതികളുള്ള മുസ്ലിം സംഘടനകളുടെ സാനിധ്യമായിരിക്കാം, എന്നാലും നമുക്കറിയാം ഇവിടത്തെയും പൌരോഹിത്യ മുസ്ലിം വിഭാഗം ഒട്ടും പിന്നിലായിരുന്നില്ല ,ഒരുകാലത്ത്‌  സ്ത്രീകള്‍ എഴുത്തും വായനയും പഠിക്കാന്‍ പാടില്ലായിരുന്നു, ഫോട്ടോ എടുക്കാന്‍ പാടില്ലയിരുന്നു, സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാന്‍ പാടില്ലായിരുന്നു, പക്ഷെ ഈ ചിന്താഗതികള്‍കൊന്നും കേരള സമൂഹത്തിനിടയില്‍ പിടിച്ചു നില്‍കാന്‍ കഴിയില്ല എന്നവര്‍ തന്നെ തിരിച്ച്ചരിഞ്ഞതിന്റ്റ്‌ ഫലം നമുക്കിവിടെ കാണാം, അത്തരം സംഘടനകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വനിതാ മാസികകള്‍ ഏന്തിനധികം ഒരു പുരോഹിത സംഘടന സ്വന്തമായി ചാനല് പോലും തുടങ്ങാന്‍ പോവുകയാണത്രേ.‍.......അങ്ങിനെ മാറ്റങ്ങള്‍ ഒട്ടനവധി.
പൌരോഹിത്യത്തിന്റെ മറവില്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്നവരും ധാരാളം. ഇത്തരക്കാരുടെ ചെയ്തികളുടെ ഫലം പലപ്പോഴും വിശ്വാസികളുടെയും മതങ്ങളുടെ പേരിലും വെച്ച് കേട്ടപ്പെടുകയാണ് പലപ്പോഴും.  പൌരോഹിത്യത്തിന്റെ മറവില്‍ അമ്പലത്തിനുള്ളില്‍ നീല ചിത്ര നിര്‍മ്മാണം നടത്തുന്നവരും കന്യാ സ്ത്രീകളെയും വിശ്വാസിനികളെയും ലൈഗിക പൂരണത്തിനുപയോഗിക്കുന്ന വരും മതത്തിന്റെ അന്തസ്സ് കളഞ്ഞു കുളിക്കുകയാണ്. ഇത് യഥാര്‍ത്ഥ വിശ്വാസികള്‍ തിരിച്ചറിയേണ്ട കാലം വളരെ അതിക്രമിച്ചു കഴിഞ്ഞു.
    എന്നാല്‍ മറുവശത്ത് മേലുദ്ദരിച്ച ഒരുവിഭാഗം പുരോഹിതന്മാരുടെ ചെയ്തികളുടെ പേരില്‍ അവര്‍ ഉള്‍കൊള്ളുന്ന മതത്തെയും അതിന്റെ ആശയങ്ങളെയും താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നവരും ഇല്ലാതല്ല. എന്നാല്‍ ഈ പുരോഹിതന്മാര്‍ പറയുന്ന വിഢ്ഢിത്തരങ്ങള്‍കെല്ലാം ഉത്തരവാദി മതമല്ല എന്നതാണ് സത്യം, അത് കൊണ്ടു തന്നെ ഇത്തരം അജുമല്‍ മാരെയും മൌലവിമാരെയും നിയന്ത്രിക്കാന്‍ ഇസ്ലാമിക സമൂഹം മുന്നിട്ടിറങ്ങിയില്ലെന്കില്‍ തീര്‍ച്ചയായും വരും കാലങ്ങളിലും ഇവന്മാരുടെ വിഢ്ഢിതരങ്ങള്‍ക്ക് മറുപടി പറയാനേ ജമാഅത്തെ ഇസ്‌ലാമി,അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് മുതലായ സംഘടനകള്‍ക്കും യഥാര്‍ത്ഥ വിശ്വാസികള്‍ക്കും സമയം കാണൂ.
അതുകൊണ്ടു സര്‍വ്വമത വിശ്വാസികളെ ജാഗ്രതൈ

22 January 2010

മുല്ലപ്പെരിയാര്‍ - കേരളം കാത്തിരിക്കുന്ന ദുരന്തം

     വിണ്ടും  ഒരു പുതുവര്‍ഷം കൂടി നമ്മള്‍ ആഘോഷിക്കുകയാണ്,  മുല്ലപ്പെരിയാര്‍ എന്ന അപകടം കൂടുതല്‍ അപകടകാരിയായി നമ്മെ നോക്കി നിഗൂഢമായി  ചിരിതൂകുന്നു. അങ്ങ് സുപ്രിം കോര്‍ട്ടില്‍ മുല്ലപ്പെരിയാരര്‍ ഡാം പുനര്‍ നിര്‍മ്മിക്കുന്നതിനെതിരെ അണ്ണന്മാര്‍ തകര്‍ത്ത് വാദിച്ചു കൊണ്ടിരിക്കുന്നു.പോരാത്തതിന്  നിയമ സഭയില്‍ പ്രമേയം പാസ്സാ‍ക്കി ഡാമിലെ വെള്ളത്തിന്റെ  അളവ് കൂട്ടുമെന്ന് ഭീഷണി, അതോടൊപ്പം മുല്ലപ്പെരിയാ‍റിന്റെ  ക്വൊട്ടേഷന്‍ ഏറ്റെടുത്ത വൈക്കോ എന്ന പോക്കിരിയുടെ സാമ്പത്തിക ഉപരോധത്തിന്റെ ഭീഷണി വേറെ. ഇങ്ങ് കേരളനാട്ടില്‍ ഹര്‍ത്താലും ബസ്സമരവും തടിയന്റവിട നസിരുമാരോക്കെയായി ഇടത്‌-വലത് കോമാളികള്‍ രാഷ്ട്രിയം കളിച്ചു നടക്കുന്നു.ഇതൊക്കെ കണ്ട് കൊണ്ടു മലയാളി ഇനി എന്ത് ചെയ്യും എന്ന് വിചാരിച്ച് വാ പോളിച്ച്ചിരിക്കുന്നു. . മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ രാഷ്ട്രിയക്കാരും എന്തിനും ഏതിനും ചര്‍ച്ചകളും ടോക് ഷോകളും അന്വേഷണങ്ങളും നടത്തുന്ന നമ്മുടെ മാധ്യമങ്ങളും   നിസ്സംഗത പുലര്‍ത്തുമ്പോള്‍ കേരളത്തിലെ ബ്ലോഗര്‍മാര്‍ അതിനെതിരെ വളരെ  ക്രിയാത്മകമായി  പ്രതികരിക്കാന്‍ തയ്യാറായി എന്നത് വലിയകാര്യം തന്നെയാണ്. മുഴുവന്‍ മലയാളികളുടെയും  പ്രതികരണശേഷി നശിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്  കേരളത്തെ രക്ഷിക്കൂ കാംബയിനിലൂടെ തെളിയുന്നത്.
മുല്ലപ്പെരിയാര്‍ ഒരു ഉറക്കം കൊല്ലിയായി മലയാ‍ളികള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പുലി വരുന്നേ പുലി എന്നു വിളിച്ചു പറഞ്ഞത് പോലെ ഡാ‍മില്‍ വെള്ളം 135അടിയായി 136അടിയായി അവിടെ ചോര്‍ച്ച ഇവിടെ ചോര്‍ച്ച ഇപ്പം പൊട്ടും നാളെ പൊട്ടും എന്നൊക്കെ നമ്മള്‍ ഓരിയിടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷെ കണ്മുന്‍പില്‍ തെളിവു സഹിതം കണ്ടിട്ടും ഈ കരച്ചിലുകള്‍ കേള്‍കേണ്ട തമിഴന്മാരും കേന്ദ്രത്തിലെ ഏമാന്മാരും അനങ്ങുന്നില്ല.കേരളത്തിലെ 40 ലക്ഷത്തോളം വരുന്ന മലയാളി ജീവനുകള്‍ക് പുല്ലു വിലയേ ഉള്ളൂ എന്ന് തമിഴന്മാര്‍ വീണ്ടും വീണ്ടും ഘോഷിക്കുംബോള്‍ നമ്മുടെ മന്ദബുദ്ദികളായ ഇടതു-വലതു രഷ്ട്രീയ കോമാളികള്‍ പതിവു ഗ്രൂപ്പ് കളിയും പ്രസ്താവന യുദ്ദങ്ങളുമായി കഴിയുന്നു, തമിഴന്മാരെ കണ്ടു പഠിക്കണം ഇവുടത്തെ രാഷ്ട്രീയക്കാര്‍, ഏതു പാര്‍ട്ടിയിലുള്ളവരാണെന്കിലും സ്വന്തം നാടിന്റെ കാര്യം വരുമ്പോള്‍ അവര്‍ ഒന്നിച്ചു നില്കുന്നത് കാണുന്നില്ലേ. അവിടെ എല്ലാ രാഷ്ട്രീയക്കാരും ഒന്നിച്ചു നിന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിഷേധം നടത്തുമ്പോള്‍ ഇവിടെ എന്തെ അങ്ങിനെ ഒന്ന് കാണാത്തത് എന്ന് ചോദിക്കുന്നതില്‍ പ്രസക്തിയല്ല, അല്ലെ, നാം മലയാളികളുടെ വിധി അല്ലാതെന്ത് പറയാന്‍. രാഷ്ട്രീയ പ്രബുദ്ദദക്കു പേരുകേട്ട നാം ഇനിയെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ പതിനായിരക്കണക്കിനു വരുന്ന നമ്മുടെ സഹോദരി സഹോദര്‍ന്‍മാര്‍ ചത്തുപൊങ്ങുന്നത് നമ്മള്‍ കാണേണ്ടിവരും. തീര്‍ച്ഛ.
    മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇന്നത്തെ അവസ്തയ്ക്കുള്ള കാ‍രണം പറഞ്ഞാല്‍ ചിരിച്ച് ചിരിച്ച് കീബോര്‍ഡ് മാത്രമല്ല മൌസും മോണിറ്ററും കൂടെ കപ്പിപ്പോകും. ആ മഹാസംഭവം ഇങ്ങനെ സംഗ്രഹിക്കാം, പണ്ട് വളരെ പണ്ട് 1886 ഒരു ഒക്ടോബര്‍ മാസം 29ന് പെരിയാറിനു കുറുകെ ഒരു അണക്കെട്ടു കെട്ടാന്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരജാവ് മദിരാശി സര്‍കാറിനു പാട്ടം നല്‍കി. പാട്ടത്തുകയായി ഏക്കറിന് 5രൂപ കണക്കിനു 40000രൂപ കേരളത്തിനു കിട്ടും, ദൈവത്തിനറിയാം ഇന്നത്തെ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക്  ഇതിനെ പറ്റി വല്ല അറിവും ഉണ്ടോ  എന്തോ? അങ്ങിനെ പാട്ടക്കരാറിന്റെ രസകരമായ ഭാഗവും ഇപ്പോഴത്തെ എല്ലാതലവേദനയുടെയും കാരണവുമായ സംഭവം  ഇങ്ങനെ, ഉണ്ടാക്കീയ സായ്പ്പ് അണക്കെട്ടിനു  പറഞ്ഞത് പരമാവധി 50കൊല്ലം എന്നാല്‍ നമ്മുടെ മഹാരാജാവു പാട്ടം കൊടുത്തത് 999 കൊല്ലത്തേക്ക്,ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്. എങ്ങനെയുണ്ട് ബുദ്ദി. ഈ കൊടും ചെയ്തു നമ്മോടു ചെയ്തത് മഹാ രാജാവായതു കൊണ്ട് ഒരുത്തനും ‘ക മ‘ എന്നുമിണ്ടിയില്ല. മിണ്ടാന്‍ പറ്റില്ലല്ലോ.എന്നാല്‍ രാജാവിനെ കുറ്റം പറയാന്‍ പറ്റുമോ, രാജാവ്‌ ഇത്രയെല്ലേ ചെയ്തുള്ളൂ  നേരെ മറിച്ച് കരാര്‍ ഇന്നാണുണ്ടാക്കിയിരുന്നെങ്കിലോ, ഇടതനും വലതനും കൂടി അണക്കെട്ടു മാത്രമല്ല കേരളം തന്നെ  പാട്ടത്തിന് കൊടിത്തേനെ.
             ഇതാക്കെയാണ്  വാസ്തവം, എന്നാല്‍ ഇതും പറഞ്ഞ് നമുക്ക് തമിഴന്‍മാരുടെ അടുത്തു കണ്ണുരുട്ടിയാല്‍ എന്താവും അവസ്ത. എല്ലാവരും മുല്ലപ്പെരിയാറിലെ വെള്ളവും കുടിച്ച് കിടന്നുറങ്ങേണ്ടി  വരും, എല്ലാ പിന്നെ, തിന്നാന്‍ അരി തരുന്നത് തമിഴന്‍ കറി വെക്കാനുള്ള ഉള്ളി, തക്കാളി മുതല്‍ കടുക് മുതല്‍ ചോറിടാനുള്ള ഇല പോലും തരുന്നത് തമിഴന്‍. പിന്നെങ്ങിനാ തമിഴനോട് ഒന്ന് കടുത്ത് പറയുക. വൈക്കോമാര്‍ കണ്ണുരുട്ടുമ്പോള്‍ കണ്ടില്ലെന്നു നടിക്കുന്നതല്ലേ നല്ലത്. ആകെ പുലിവാല് പിടിച്ചത് പോലെയായി അല്ലേ.  അത് കൊണ്ട്  ഇതിന് ഒരു സമാധാനപരമായ പരിഹാരമാണ് ആവശ്യം. എന്നാല്‍ പിന്നെ കേസുമായി സുപ്രീം കോടതിയിലേക്ക് പോകാമെന്നു വെച്ചാലോ അതും രക്ഷയുണ്ടെന്ന്  കരുതെണ്ട, കാലം കുറെയായി അവിടത്തെ സാറന്മാര്‍ കേസ് വാദം കേള്‍ക്കാന്‍ തുടങ്ങിയിട്ട്, ഇതുവരെയായി അവര്‍ക്ക് കേസ്‌ കേട്ടു മതിയായില്ല പോലും, ഡാമും പൊളിഞ്ഞ് പതിനായിരങ്ങള്‍ ചത്തു പൊങ്ങിയതിനു ശേഷം കേള്‍ക്കുമായിരിക്കും.  അല്ലേലും ഈ കേന്ദ്രത്തിലെ കാര്യമൊക്കെ അങ്ങിനാ. ചിലപ്പോ തോന്നും ഈ കേരളം എന്ന സംസ്ഥാനം ഇന്ത്യയിലെല്ലെന്ന്, അങ്ങിനെയാണ് അവിടെയുള്ള ചില ഏമാന്‍ മാരുടെ പെരുമാറ്റം. കണ്ടിട്ടില്ലേ  കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടാ‍യാല്‍ വെള്ളം ഇറങ്ങി മഴയും പോയി കേന്ദ്രത്തിലെ എമാന്മാര്‍ അങ്ങിനെ അങ്ങിനെ   ഒരു വരവുണ്ട്, പൊട്ടന്‍ അങ്ങാടിയില്‍ പോയപോലെ തിരിച്ചു പോയി ഒരു റിപ്പോര്‍ട്ടങ്ങ് പാസ്സാക്കും, നഷ്ടം സംഭവിച്ചതിന്റെ നാലിലൊന്നും തരാന്‍ തോന്നില്ല, അവന്മാരുടെ കീശയില്‍ നിന്ന് എടുത്ത്തരുന്നത് പോലെ, പിന്നെ വന്ന് സുഖിച്ചതെല്ലെ എന്നു കരുതി വല്ല പിച്ചക്കാശും തന്നാലായി,ആ പിച്ചക്കാശിനും ഇവിടെ ഇടതനും വലതനും അടിപിടി കൂടും. എന്നാല്‍ ഈ പ്രളയം അങ്ങ് ഗുജറാത്തിലോ ഒറീസയിലോ ആണെങ്കിലോ കാണാം പൂരം മന്ത്രി മാരും ഉദ്യോഗസ്തരും ഹെലിക്കോപ്ടറില്‍ നാടുചുറ്റുന്നു കോടികള്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നു, അവന്‍മാരുടെ..... ഞാനൊന്നും പറയുന്നില്ല. നമ്മളെന്താ ഇന്ത്യക്കാരല്ലെ.
കേന്ദ്രത്തിലെയും സംസ്ഥാനത്തെയും രാഷ്ട്രീയക്കാ‍രോട് ഞങ്ങള്‍ക്ക്‌ ഒന്നേ പറയാനുള്ളൂ ,  നിങ്ങള്‍ക്ക് എന്തും കളിക്കാം, എത്രയും കട്ട് മുടിക്കാം, ഞങ്ങള്‍ ഇതുവരെ ചോദിച്ചിട്ടുണ്ടോ, ഇനിയും ഞങ്ങള്‍ ചോദിക്കില്ല, പക്ഷെ ഈ ഒറ്റക്കാര്യത്തിലെങ്കീലും നമ്മുടെ സഹോദരങ്ങള്‍ക് വേണ്ടി ഒന്നിച്ചു കൂടെ, ഒന്നുണര്‍ന്നു പ്രവര്‍ത്തിച്ചുകൂടെ, വേണം. ഇല്ലെങ്കില്‍ ഈ കേരള മണ്ണില്‍ പിന്നെയും വാഴാന്‍ ജനങ്ങള്‍ നിങ്ങളെ സമ്മദിച്ചെന്നു വരില്ല. കോടതിയും ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്, ഈ ഇന്ത്യാ മഹാ രാജ്യത്ത് ജനങ്ങള്‍ക്ക് കുറച്ചെങ്കിലും വിശ്വാസമുള്ള ഒരു ഭരണഘടന സ്ഥാപനമുണ്ടെങ്കില്‍ അത് കോടതിയാണ്, ദയവു ചെയ്ത് ആ വിശ്വാസം മുല്ലപ്പെരിയാറില്‍ ഒഴുക്കിക്കളയരുത്. ‘വിശ്വാസം അതെല്ലെ എല്ലാം‘.
        നമുക്കു ദൈവത്തോട് തന്നെ പ്രാര്‍ഥിക്കാം, ഒരു മഹാദുരന്തത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍,നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും കോടതികള്‍ക്കും  സല്‍ബുദ്ദി നല്‍കാന്‍. കൂടാതെ നമുക്കും ഒന്ന് രണ്ടു വൈക്കോമാരെ തരാന്‍, വൈക്കൊമാരില്ലെന്കില്‍ ഒരു എക്സോയെ എങ്കിലും തരാന്‍.അങ്ങേരുടെ സ്വന്തം നാടല്ലെ ഇത്,  രക്ഷിക്കട്ടെ.

19 January 2010

പാച്ചുവും കോവാലനും - 2

ടെക്നോളജിയുടെ പോക്ക്
അമ്പലത്തില്‍ പോകല്‍ പതിവില്ലാത്ത കോവാലന്‍ ഒരിക്കല്‍ ഒരു ക്ഷേത്രത്തില്‍ തൊഴാന്‍ പോയി, കോവാലന്‍
അമ്പല പറമ്പില്‍ കേരി ചുറ്റുപാടൊന്ന് വീക്ഷിച്ചു,  അപ്പോള്‍ അമ്പല നടയില്‍ ചില ഭക്തന്മാര്‍ അമ്പല നടയിലുള്ള ഭ്ണ്ഡാരത്തില്‍ പൈസ ഇടുന്നതും എന്നിട്ട് തൊഴു കൈയോടെ പ്രാര്‍ത്തിക്കുന്നതും കണ്ടു. ഇതുകണ്ട
കോവാലന്റെ ആത്മഗതം ഇങ്ങിനെ - അത്ഭുതം തന്നെ, ആള്‍കാരെല്ലാം ദൈവത്തോട് കോയിന്‍ ഫോണിലൂടെയാണല്ലോ സംസാരിക്കുന്നത്, അതും റസീവറില്ലാതെ! ടെക്നോളജിയുടെ ഒരു പോക്കേ.....


തീവ്രവാതികള്‍
പിഷ്കരെ തയിബ എന്ന തീവ്രവാത സംഘത്തിലെ രണ്ട് തീവ്രവാതികളായിരുന്നു പാച്ചുവും കോവാലനും,
അങ്ങിനെ അവര്‍ പട്ടണത്തിലെ പ്രധാനപ്പെട്ട ഒരു ഹോട്ടല്‍ ബോംബ് വെച്ച് തകര്‍ക്കാനുള്ള പദ്ധതി തയ്യാറാക്കി പാച്ചുവിനെയും കോവാലനെയും പട്ടണത്തിലേക്കയച്ചു.  വഴിമദ്ധ്യെ കാറില്‍ വെച്ച് കോവാലന് ഒരുസംശയം - എടാ പാച്ചൂ ഈ ബോംബെങ്ങാനും ഈ കാറില്‍ വെച്ച് പൊട്ടിപ്പോയാല്‍ എന്ത് ചെയ്യും
പാച്ചു - നീ പേടിക്കണ്ട, ഞാന്‍ ഒരെണ്ണം എക്സ്ട്രാ കാറിന്റെ ഡിക്കിയില്‍ വെച്ചിട്ടുണ്ട്......

ടിപ്പുവിന്റെ സിംഹാസനം
പാച്ചുവും കോവാലനും കൂടി മൈസൂരില്‍ ടൂര്‍ പോയി, അങ്ങനെ ടിപ്പുവിന്റ് കൊട്ടാരം കണ്ട് കൊണ്ടിരിക്കുംബോള്‍ കോവാലന് ഒരു ആശ, ടിപ്പുവിന്റെ സിംഹാസനത്തില്‍ ഒന്നിരുന്നാലെന്താ??
അങ്ങിനെ കോവാലന്‍ സിംഹാസനത്തില്‍ കയറി ഇരുന്നു, ഇതുകണ്ട സെക്യൂരിറ്റിക്കാരന്‍ ചേട്ടന്‍ ഓടിവന്ന്
കോവാലനോട്- സാര്‍ ഇത് ടിപ്പു സുല്‍ത്താന്റെ സിംഹാസന മാണ്, അതില്‍ ഇരിക്കരുത്.
കോവാലന്‍ സെക്യൂരിറ്റിയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഇങ്ങിനെ - സാരമില്ല ചങ്ങാതീ, പുള്ളിക്കാരന്‍
വരുംബോള്‍ ഞാന്‍ എഴുന്നേറ്റോളാം...

കോവാലന്റെ പുത്തി.
കോടതിയില്‍ പ്രതിക്കൂട്ടിലുള്ള കോവ്വലനോട് ജഡ്ജ് - കോവാലന്‍, താങ്കളെന്തിനാണ് ഭാര്യയെ വെടിവെച്ച്
കൊന്നത്, പകരം അവളുടെ കാമുകനെ വെടിവെച്ചാല്‍പോരായിരുന്നോ,
കോവാലന്‍ - യുവര്‍ ഹോണര്‍, ഓരോ ആഴ്ചയും ഓരോ കാമുകന്‍മാരെ കൊല്ലുന്നതിലും എളുപ്പമായിരുന്നു അവളെ കൊല്ലുന്നത്...അതാണ് ഞാന്‍...

കോവാലന്റെ 'ഐഡിയ' കുടുംബം.'An idea can finish your life'
കോവാലന്റെ മോന്‍ - അമ്മേ, കിണറ്റില്‍ ഒരു എലിവീണു.
അമ്മ - ആ എലിപ്പെട്ടി കിണട്ടിലിട്ടോ മോനേ.
കൊവാലെന്റെ മോള്‍-- വേണ്ടമ്മേ, നമുക്കാ പൂച്ചയെ കിണറ്റിലിടാം.
ഇതൊക്കെ കേട്ട് കൊണ്ടിരുന്ന കോവാലന്‍ - ആരും പേടിക്കണ്ട,  ഞാന്‍ കിണറ്റില്‍ എലിവിഷം
കലക്കിയിട്ടുണ്ട്. what an idea sirjee...

കോവാലനും സുന്ദരിയും
ഒരിക്കല്‍ കോവാലനും ഭാര്യയും ഷോപ്പിംഗ്‌ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു. വഴിയില്‍ കണ്ട സുന്ദരിയായ യുവതി കോവാലനെ നോക്കി നന്നായൊന്നു ചിരിച്ചു. കോവാലനും ചിരി പാസാക്കി. ഭാര്യയ്ക്ക്‌ സംശയം. ഇത്‌ ഭര്‍ത്താവിന്‍റെ ഇഷ്ടക്കാരിയോ മറ്റോ ആയിരിക്കുമോ. ചോദിച്ചിട്ട്‌ മറുപടി പറയുന്നുമില്ല. അപ്പോള്‍ ഭാര്യ ചോദിച്ചു: എന്താണ്‌ ഉത്തരം പറയാത്തത്‌, നിങ്ങള്‍ ഈ പെണ്ണിനെ മുമ്പ്‌ കണ്ടിട്ടുണ്ടോ?
കോവാലന്‍ ഒന്നു പരുങ്ങി. പിന്നെ പറഞ്ഞു... എന്തായാലും അവളെ ഞാന്‍ പകല്‍ കാണുന്നത്‌ ആദ്യമായിട്ടാണ്‌. അക്കാര്യം നൂറു ശതമാനം ഉറപ്പ്‌!

ഉറങ്ങാത്ത രാത്രി
അവിഹിതബന്ധത്തിന്‌ പിടിയിലായ കോവാലനെ സ്തീയോടൊപ്പം കോടതിയില്‍ ഹാജരാക്കി.
ജഡ്ജി: ഈ നില്‍ക്കുന്ന സ്ത്രീയോടൊപ്പം നിങ്ങള്‍ രാത്രി ഉറങ്ങി എന്നു പറയുന്നത്‌ ശരിയാണോ?
കോവാലന്‍ വിനീതനായി: ശരിയല്ല യുവര്‍ ഓണര്‍. ഞാനന്നു രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല.

15 January 2010

ഫ്ലാഷ് ന്യൂസ്‌:കേരളത്തില്‍ 'ഹര്‍ത്താല്‍ ജിഹാദ്‌'.

     ലൌജിഹാദിനു പിന്നാലെ കേരളത്തില്‍ 'ഹര്‍ത്താല്‍ ജിഹാദും'. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'പിഷ്കരെ തയ്ബ' എന്ന തീവ്രവാത സംഘടനയുടെ കേരളത്തിലെ കമ്മാന്‍്റര്‍ മെലിയന്ടവിട നസീറാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഹര്‍ത്താല്‍ ജിഹാദില്‍ പെട്ട ആള്‍കാര്‍ ഒട്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന് കിട്ടിയ വിവരം. ഇവരുടെ പ്രധാന ലക്‌ഷ്യം തൊട്ടതിനും പിടിച്ചതിനും എന്തിനേറെ ഏതെന്കിലും മത/രാഷ്ട്രീയ നേതാവ്‌ തുമ്മിയതിന്റെ പേരില്‍ പോലും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് നാട്ടുകാരെ ബുദ്ദിമുട്ടിക്കുക എന്നതാണ് , ഇതിനപ്പുറം വന്‍ സാധ്യതകളുള്ള കേരളം എന്ന സംസ്ഥാനത്തെ വികസിക്കാന്‍ അവസരം നല്‍കാതെ നശിപ്പിക്കുക എന്ന ഉദ്ദേശ്യവും ഇവര്‍ക്ക്‌ ഉണ്ട് പോലും .ഹര്‍ത്താലിനെ ദേശീയ ഉത്സവമായി പ്രഖ്യാപിക്കണമെന്നും അന്നെ ദിവസം ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്നും മനസ്സിലിരിപ്പുള്ള ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നത്.
     കേരള സംസ്ഥാന രൂപികരണത്തിന് ശേഷം നടന്ന എല്ലാ ബന്ദുകളും ശേഷം ഹര്‍ത്താല്‍ എന്ന ഓമനപ്പേരില്‍ നടന്ന ബന്ദുകളും ഹര്‍ത്താല്‍ ജിഹാദില്‍പെട്ടതാണോ എന്നതിനെ പറ്റി അന്വേഷിക്കണമെന്നു സാമൂഹിക പ്രവര്‍ത്തകന്‍ പുത്തന്‍പുരയില്‍ പൂമോന്‍ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്ചെയ്തു. കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ നടക്കുന്ന ഹര്ത്താലുകളെ പറ്റി വിശദമായി അന്വേഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ കോണ്ഗ്രസ്,സിപിഎം,ബിജെപി,മുസ്ലിംലീഗ് എന്നിവയിലെയും ചില മത സംഘടനകളിലെയും ചിലര്‍ ഇന്റലിജെന്‍സിന്റെ നിരീക്ഷനത്തിലാണെന്നാണ് അറിയാന്‍ കഴിയുന്നത്.
     സംസ്ഥാനത്ത്‌ ഒരു ജോലിയും കൂലിയുമില്ലാത്ത ചെറുപ്പക്കാരെയാണ് ഹര്ത്താല്‍ ജിഹാദിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതെന്നാണ് അറിയാന്‍ കഴിയുന്നത് . ഇത്തരക്കാര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും പിഷ്കരെ തയ്ബ നേരിട്ടാണ് ചെയ്തുകൊടുക്കുന്നതത്രേ. സംസ്ഥാനത്ത്‌ ഇതിനകം ലക്ഷത്തിലേറെ പേരെ ഹര്‍ത്താല്‍ ജിഹാദിനായി പിഷ്കരെ തയ്ബ റിക്രൂട്ട് ചെയ്തിട്ടുണ്ട് . മുന്‍കാലങ്ങളില്‍ ഹര്‍ത്താല്‍ ജിഹാദികളായി സേവനമാനുഷ്ടിച്ച പലര്‍ക്കും പിഷ്കരെ തയ്ബ തങ്ങള്‍ക്ക് സര്‍ക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് പെന്‍ഷന്‍ വാങ്ങിക്കൊടുക്കുന്നുണ്ടത്രേ,ഇവരില്‍ പലരും ഇപ്പോള്‍ പ്രമുഖ രാഷ്ട്രീയപ്പാര്ട്ടികളിലെ നേതാക്കന്മാരാണ്. ഒരു ഹര്‍ത്താല്‍ വിജയിപ്പിച്ചാല്‍ ഹര്‍ത്താല്‍ ജിഹാദി ആളൊന്നിന് 2500 റൂപായും ഒരുകുപ്പിയും പിന്നെ ചിക്കന്‍ ഫ്രൈയും വൈകുന്നേരം 6മണിക്ക് മുന്‍പായി കിട്ടും പോലും. കടകളടപ്പിക്കുക, ഭീഷണിപ്പെടുത്തുക, വാഹനങ്ങള്‍ക്ക്‌ കല്ലെറിയുക എന്നിവയാണ് പ്രധാനമാപ്പെട്ട ജോലി. പിന്നെ ഇതിനിടക്ക് വല്ല കത്തിക്കുത്തോ, ബോംബേരോ വേണ്ടിവന്നാല്‍ അതിന് എക്സ്ട്രാ പൈസയും കിട്ടും, പിന്നെ അന്നത്തെ ദിവസം ഇവന്മാര്‍ക്ക്‌ സഞ്ചരിക്കാന്‍ വാഹനങ്ങളും നല്‍കുന്നുന്ടു. ഇങ്ങനെ ഹര്‍ത്താല്‍ ജിഹാദിയായി സേവനമനുഷ്ടിച്ചു മികവുതെളിയിച്ച ആള്‍കാരെ പിന്നീട് പാര്‍ട്ടി ഗുണ്ടകളാകി പ്രമോഷന്‍ നല്കിവരുന്നതായി ഒരു മുന്‍കാല ഹര്‍ത്താല്‍ ജിഹാദി നമ്മോടു പറഞ്ഞു.
     കേരളത്തിലെ ഓരോ ജില്ലകളിലെയും ഹര്‍ത്താല്‍ ജിഹാദികള്‍ കെണിയില്‍ കുടുക്കിയ യുവാകളുടെ കൃത്യമായ എണ്ണം ഇന്നത്തെ മലയാള പനോരമ എന്ന പത്രം പ്രസിദ്ധപ്പെടുത്തി. അതിങ്ങനെ -
ജില്ല - കാസര്‍ഗോഡ്‌ - 3500, കണ്ണൂര്‍ - 15075, കോഴിക്കോട്-12100, വയനാട്‌-750, മലപ്പുറം-10758, ത്ര്ശുര്‍ - 9784, പാലക്കാട്‌-80214, എറണാകുളം-98754, ഇടുക്കി-1458, കോട്ടയം-874, പത്തനംതിട്ട-7241, ആലപ്പുഴ-
12000, കൊല്ലം-5746, തിരുവനന്തപുരം-11745. കൂടാതെ മലയാള പനോരമ പത്രത്തില്‍ 'ഹര്‍ത്താല്‍ ബോംബ്‌' എന്ന പേരില്‍ നാളെമുതല്‍ പരമ്പര പ്രസിദ്ദീകരിക്കുമെന്ന് മുതലാളി തോമാച്ച്ചായന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലയാളഭൂമി, മലയാളകൌമുദി, എന്നീ പ്രശസ്ത മലയാള പത്രങ്ങള്‍ ഹര്‍ത്താല്‍ ജിഹാദിനെതിരെ മുഖപ്രസംഘങ്ങള്‍ എഴുതി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂടാതെ പയലാര്‍ സുനില്‍, കെ എന്‍ ജിപെഷ്‌ തുടങ്ങിയ പ്രമുഖ സി ഐ ഡി പത്രപ്രവര്‍ത്തകര്‍ നാളെ മുതല്‍ ഹര്‍ത്താല്‍ ജിഹാദിനെ പറ്റിയുള്ള അവരുടെ അന്വേഷണ പരമ്പരകള്‍ വിവിധ പത്രങ്ങളില്‍ തുടങ്ങും.
     അതിനിടയില്‍ ഹര്‍ത്താല്‍ ജിഹാദിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് ഡി ജി പി അന്നൂസ്‌ തോമസ്‌ തിരുവനന്തപുരത്ത്‌ വ്യക്തമാക്കി, ഉത്തര കേരളത്തിലെ കോഴിക്കോട്‌, കണ്ണൂര്‍ ,കാസര്‍ഗോഡ്‌ എന്നിവിടെ കേന്ത്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നീങ്ങുന്നത്. ഇത് ഏതെന്കിലും സമുദായത്തെ ടാര്‍ഗറ്റ്‌ ചെയ്യുന്നത് കൊണ്ടല്ല ഇവിടങ്ങളിലാണ് കൂടുതലായി ഹര്‍ത്താലുകള്‍ നടക്കുന്നത് എന്നതുകൊണ്ടാണ് എന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ മാസം 29ന് ബി എം എസ് നടത്തിയ ഹര്‍ത്താലില്‍ ഹര്‍ത്താല്‍ ജിഹാദിനുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ച് വരികയാണ്. കൂടാതെ അയല്‍ സംസ്ഥാനങ്ങ്ങ്ങളില്‍ അടുത്തിടെ നടന്ന ഹര്ത്തലുകളെ കുറിച്ചും അന്വേഷണം നടത്തും. കഴിഞ്ഞ ദിവസങ്ങളില്‍ ബസ്സുമുതലളിമാര്‍ നടത്തിയ സമരത്തില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ എറിഞ്ഞുതകര്‍ത്തകേസുകളില്‍ ഹര്‍ത്താല്‍ ജിഹാദിനുള്ള പങ്കും അന്വേഷണ വിധേയമാക്കും.
     ഇതിനിടെ വിവധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളും ഹര്‍ത്താല്‍ ജിഹാദിനെതിരെ രംഗത്ത്‌ വന്നു.
കേരളത്തിലെ ഹര്‍ത്താല്‍ വിരുദ്ധ കമ്മിറ്റിയുടെ സ്വയം പ്രഖ്യാപിത നേതാവ്‌ എ എം അസ്സനും മലപ്പുറത്ത്‌ നിന്നുള്ള കേരളത്തിലെ ഏക ദേശീയ മുസ്ലിം കുടുംബമായ പാര്യാടന്‍ കുടുംബവും [പാര്യാടന്‍ അഹമദും മോന്‍ പാര്യാടന്‍ ലിയാഖത്തും]ഹര്‍ത്താല്‍ ജിഹാദിനെ നിഷിധമായി വിമര്‍ശിച്ചു. പ്രതിപക്ഷനേതാവ് സുമേഷ്‌ നെറ്റിതലയും ഐക്യവേദി പ്രസിഡന്‍റ് പമ്മനം കുലഷേഖരനും ഒരേ സ്വരത്തില്‍ പുതിയ ജിഹാദിനെകുറിച്ച് അന്വേഷിച്ച് കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ വിപ്ലവ പ്രസ്ഥാനങ്ങള്‍ ഇതുവരെ ഹര്‍ത്താല്‍ ജിഹാദിനെ പറ്റി പ്രതികരിച്ചിട്ടില്ല.


NB:- മുകളിലെ വാര്‍ത്തയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്. നാളെ ഒരു പക്ഷെ ഇങ്ങനെ ഒരുവാര്‍ത്ത നമ്മുടെ പത്ര മാധ്യമങ്ങളില്‍ വന്നു കൂടായ്കയില്ല. അത്തരത്തിലായിരിക്കുന്നു ചില മാധ്യമങ്ങളുടെ നിലപാടുകളും ഹര്ത്താലുകളൂടെ ശല്യവും. മുകളില്‍ ഉദ്ദരിച്ച ചില പദങ്ങള്‍ ഏതെന്കിലും ഒരു സമുദായത്തെയോ അല്ലെങ്കില്‍ അവരുടെ ആശയങ്ങളെയോ വികലമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല.


"അഖില ലോക മലയാളികളെ ഹര്ത്താലിനെതിരെ ഒന്നിക്കുവിന്‍"

08 January 2010

ഉണ്ണിത്താന്റെ അറസ്റ്റിന്റെ കഥ A - ട്രൈലെര്‍

“സ്ത്രീയെ ബഹുമാനിക്കുന്ന ആരാധിക്കുന്ന “നമ്മുടെ ഉണ്ണിത്താന്‍ ജിയെ വിമര്‍ശിക്കാനോ അവമതിക്കാനോ സ്വതന്ത്രന്‍ ആളല്ല. പക്ഷെ കഴിഞ്ഞ ഡിസംബര്‍ 20ന് 'ലോകത്തില്‍ തന്നെ ആദ്യമായി ഒരു പൊതുപ്രവര്‍ത്തകനെ അനാശ്യാസത്തിന് പരസ്യമായി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു' എന്ന ബഹുമതിനേടിയ ഉണ്ണിത്താന്‍ ജി എന്ന ഈ മഹാനുഭാവന്റെ ശരിയായ മുഖം മലയാളികള്‍ കണ്ടു. പക്ഷെ ജാമ്യം കിട്ടി പുറത്ത് വന്ന മഹാന്‍ വീണ്ടും തുടങ്ങി തന്റെ വായാടിത്തം. താന്‍ തെറ്റൊന്നും ചെയ്തില്ല എന്നു പറയാന്‍ ഇതിയാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയത്രെ, റിപ്പോര്‍ട്ടില്‍ താ‍ന്‍ യുവതിയുമായി ബന്ധപ്പെട്ടിട്ടില്ല എന്നുണ്ട് പോലും,,,[പിടിക്കാന്‍ നിന്ന നാട്ടുകാര്‍ക്ക് കുറച്ച്കൂടി ക്ഷമ ആവാമായിരുന്നു]അതെന്തിങ്കിലും ആവട്ടെ നമ്മള്‍ അതൊന്നും ചിന്തിച്ച് തല പുകക്കേന്ട കാര്യമില്ല. വലിയ വലിയ ആള്കാര്‍ക്ക് അങ്ങനെ പലതും സംഭവിക്കും സംഭാവിക്കതിരിക്കും .....
പക്ഷെ,കഴിഞ്ഞ ദിവസം ഒരു ടി വി ചാനലില്‍ കൊടുത്ത ഇന്റര്‍വ്യൂവില്‍ പുള്ളിക്കാരന്‍ തന്റെ വലിയവായില്‍ സ്ത്രീകളോടുള്ള ബഹുമാനത്തെയും ആദരവിനെയും പറ്റി വാതോരാതെ സംസാരിക്കുന്നത് കേട്ടു, എത്രത്തോളമെന്നാല്‍ ‘തനിക്ക് വേണ്ടി കേരളത്തിലെ സ്ത്രീകള്‍ മരിക്കും’ എന്ന് വരെ പറഞ്ഞുകളഞ്ഞു അങ്ങേര്‍. എന്നാല്‍ ഈ മഹാന്റെ ശരിയായ സ്ത്രീ സ്നേഹം ഏത് തരത്തിലാണ് എന്നുള്ളത് അന്ന് രാവിലെ ഒരു
പരിപാടിയില്‍ പങ്കെടുത്ത് ചങ്ങാതി പറഞ്ഞ ഡയലോഗുകള്‍ മാത്രം കേട്ടാല്‍മതി [വീഡിയോയില്‍ കാണുക] .
സൂഫിയ മദനിയും വ്ര്ന്ദ കാരാട്ടും ഇദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ തന്നെ,,,എന്നാല്‍ അവരെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന ഭാഷ ഇത്രയും തരം താണതാവാന്‍ പാടുള്ളതാണോ. ഇതാണോ കൊട്ടിഘോഷിക്കപ്പെടുന്ന കോണ്ഗ്രസ്സ് സംസ്കാരം.,,,, കുടാതെ ഈ മഹാന്റെ തെറ്റ്‌ ഒന്നുമല്ല എന്ന് തെളിയിക്കാന്‍ കുറെ കമ്മ്യുണിസ്റ്റ്‌ കാരുടെ കിടപ്പറ കഥകളും ഇങ്ങേര്‍ തട്ടിവിടുന്നുണ്ട്. ഇതൊക്കെ കേള്‍ക്കുന്ന ഒരു സാധാരണക്കാരന്‍ ഇങ്ങേരുടെ വിഷയാസക്തിയില്‍ ശന്കിച്ചുപോയാല്‍ കുറ്റം പറയാന്‍ പറ്റില്ല. പിന്നെ
ഇങ്ങേരുടെ ഒട്ടുമിക്ക പ്രസംഘങ്ങളും ശ്രദ്ദിച്ച് നോക്കിയാല്‍ അതില്‍ 80% വും സെന്‍സര്‍ ചെയ്യപ്പെടെന്ടതായിരിക്കും. ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് ഈ മാന്യദേഹത്തിന്റെ അനാശ്യാസ പ്രവ്ര്ത്തിയെ കുറിച്ചന്വേഷിക്കാന്‍ നിയമിച്ച കമ്മറ്റി കേസ് തള്ളാന്‍ പോവുകയാണത്രെ. ഉണ്ണിത്താനെ
അനുകൂലിക്കുന്ന കെ പി സി സിയിലെ ഔദ്യോഗിക വിഭാഗത്തിലെ ചിലര്‍ കൂടിയാണ് പോലും കേസ് മുക്കാന്‍
ശ്രമിക്കുന്നത്, അവര്‍ക്ക് ഇതിയാനെ ആവശ്യമുണ്ടാവാം, കാരണം സാധാരണ ഒരു മനുഷ്യന്‍ പറയാന്‍
മടിക്കുന്ന പലകാര്യങ്ങളും നാടുകാരുടെ മുന്‍പില്‍ ഒരറപ്പും ഉളുപ്പും കൂടാതെ വിളമ്പാന്‍ ഇങ്ങേരെല്ലാതെ മറ്റാരുണ്ട് ഈ ഭുമി മലയാളത്തില്‍‍..അധികം പറഞ്ഞ് പേജ് മോശമാക്കുന്നില്ല. ഇവിടെ ഒരു വീഡിയോ പോസ്റ്റ്
ചെയ്യുകയാണ്, ഇതിലുണ്ട് ശ്രീമാന്‍ രാജ് മോഹന്‍ ഉണ്ണിത്താന്റെ ലീലാ വിലാസങ്ങളുടെ ഒരു സാമ്പിള്‍......കാണുവിന്‍.....അര്‍മാദിപ്പിന്‍ .....പക്ഷെ മുന്‍പ്‌ പറഞ്ഞത്‌ പോലെ മാത്ര്കയക്കല്ലേ .....

06 January 2010

ബുര്‍ജ് ഖലീഫ അച്യുത് മാമന്‍

            അങ്ങ് ദുബായില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ‘ബുര്‍ജ് ദുബൈ ‘ യു എ ഇ പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷൈഖ് മുഹമ്മ്ദ് ബിന്‍ റഷിദ് അല്‍ മഖ്തൂം ഉദ്ഘാടനം ചെയ്തു.  ഇങ്ങ് മലയാള നാട്ടില്‍ മലയാളികള്‍ “ആ മഹാല്‍ഭുതത്തിനും പിന്നില്‍ ഒരുമലയാളി എഞ്ചിനീയറുടെ കൈയുണ്ട്“ എന്നറിഞ്ഞ് മലയാളിയില്ലാതെ എന്ത് അത്ഭുതം എന്നാശ്വസിച്ചു..  എന്നാല്‍ തന്റെ ഭരണത്തിന്റെ നാലാം വാര്‍ഷികത്തില്‍ ഭരണാധികാരി പൌരന്മാര്‍ക് നല്‍കിയ ഒരുസമ്മാനമായിരുന്നു ബുര്‍ജ് ദുബായ്, ഭരണാധികാരിയോടുള്ള ആ‍ദര സൂചകമായ് ഇനിമുതല്‍ ബുര്‍ജ് ദുബൈ ബുര്‍ജ് ഖലീഫ എന്നറിയപ്പെടും എന്ന് ഷൈഖ് മുഹമ്മദ് പ്രഖ്യാപിക്കുകയായിരുന്നു.
        എന്നാല്‍ ഇങ്ങ് മലയാള നാട്ടില്‍ ഒരു ഭരണാധികാരി തന്റെ ഭരണത്തിന്റെ നാലാം വാര്‍ഷികത്തിലും ഒരുചുക്കും നാട്ടുകാര്‍ക്ക് ചെയ്യുന്നില്ല എന്നുമാത്രമല്ല പ്രൌഡിയില്‍ നിന്നും പ്രൌഡിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ദുബൈയെ പോലുള്ള  രാജ്യങ്ങളെ അവരൊക്കെ പാപ്പരായി എന്ന് കളിയാക്കുകയും വല്ല അറബികളും തരാം എന്ന് പറ്യുന്ന വികസനത്തിന്റെ ഏണിപ്പടികള്‍ എങ്ങിനെ ഇല്ലാതാക്കാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിറ്രിക്കുകയും ചെയ്യുന്നു. ഫരീദ് അബ്ദുറഹ്മാന്‍ എന്ന് മാന്യദേഹം പലതവണ
ക്ര്ത്യമായി പറഞ്ഞാ‍ല്‍ നാല് വര്‍ഷത്തോളം നമ്മുടെ സര്‍ക്കാ‍റുമായി ചര്‍ച്ച്ചെയ്തിട്ടും ഒരു ഫലവും കാണുന്നില്ല, തങ്ങള്‍ക് സ്വതന്ത്ര ഭൂമി വില്‍കാനല്ല, ഇനിയിപ്പം തന്നില്ലേലും വേണ്ട സ്വതന്ത്ര ഭൂമിയുടെ ഉറപ്പ് സര്‍ക്കാര്‍ തന്നാല്‍ മാത്രം മതി തങ്ങള്‍ പണിതുടങ്ങാം എന്ന് പറ്ഞ്ഞിട്ടും വിപ്ലവ ശിങ്കവും കൂട്ടരും അനങ്ങുന്ന മട്ടില്ല.  സ്മാര്‍ട്ട് സിറ്റി എന്നത് മലയളികളുടെ ഒരു സ്വപനം മാത്രമായി മാറാനാണ് സാധ്യത.  അല്ലെങ്കിലും ഐ ടി - കമ്പ്യൂട്ടര്‍ സംബന്ധമായ ജോലിക്കാരയ്ങ്ങള്‍ക്ക് ഈ മൂപ്പിത്സിന്റെ പ്ര്ത്യയ ശാസ്ത്ര പ്രതിബദ്ധത ഒരു പ്രതിബന്ധം തന്നെയാണ്, കമ്പ്യൂട്ടറിനെതിരെ മുര്‍ദ്ദാബാദ് വിളിച്ച ധീരകേസരിയല്ലെ,  കാലം മാറുന്നതറിയാതെ   ഇങ്ങിനെ വന്‍ സാധ്യത കളുള്ള ഈ സംസ്ഥാനത്തെ പിന്നോട്ടടിപ്പിക്കാന്‍  പ്രത്യയ ശാസ്ത്ര ഉമ്മാക്കി കാട്ടി ഇനിയും തുടരാനാണ് വിചാരമെങ്കില്‍ വീണ്ടുമൊരു വിജയം ഈ സംസ്ഥാനത്ത് ഇടത് പക്ഷം
പ്രതീക്ഷിക്കേണ്ടതില്ല, അല്ലെങ്കിലും അച്ചുതാനന്ദന്‍ സഖാവിന് നന്നാ‍യിഅറിയാം ഇനി ഈ കസേര കണികാണാന്‍ തന്റെ പാര്‍ട്ടിക്കാര്‍ അനുവദിക്കില്ല എന്ന്, അതു കൊണ്ട് തന്നെയാകണം ഈ വയസ്സാം കാലത്ത് കിട്ടിയ കസേരയില്‍ നിന്നും എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ ചെയ്താലും താന്‍ വിട്ട് പോക മാട്ടെ എന്ന് നാഗവല്ലി സ്റ്റൈലില്‍ കേറി ഇരിക്കുന്നത്.
എന്തായാലും നമ്മുടെ ഖലീഫയുടെ നാലാം വാര്‍ഷികം അധി ഗംഭീരമായി തന്നെ  ആഘോഷിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്, മലയാളികള്‍ക് ഈ ഖലീഫ ഒന്നും ചെയ്യുന്നില്ല എന്നൊന്നും പറയാന്‍ പറ്റില്ല, 2009 വരെ നാം മലയാളികള്‍ നന്നായ് അനുഭവിച്ചു, ഇതാ 2010 തുടക്കം തന്നെ പ്രജകള്‍ക്ക് ഉഗ്രനൊരു അനിശ്ചിതകാല ബസ്സുസമരം സമ്മാനിച്ചാണ് തുടങ്ങുന്നത്. ഏതായാലും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്
പുതിയൊരനുഭവം കൂടി സമ്മാനിച്ചതിന്റെ ആത്മസംത്ര്പ്തി ഖലീഫക്കുണ്ടാ‍കും. എന്തായാലും ബസ്സ് ചാര്‍ജ്ജ് കൂട്ടും എന്നാല്‍ പിന്നെ ഒരുമാസം സമയമുണ്ടായിട്ടും അതൊന്നുംചെയ്യാതെ സമരം മൂന്നാമത്തെ ദിവസം വരെ നീട്ടിയതെന്തിനെന്നൊന്നും ചോദിക്കേണ്ട കാര്യമില്ല, ഇതൊക്കെ നമ്മള്‍ മലയാളികള്‍ എത്ര കണ്ടതാ.  സാമ്പത്തിക കാര്യത്തില്‍ വളര്‍ച്ചയൊന്നും രേഖപ്പെടുത്തുന്നില്ലെങ്കിലും മദ്യ വില്പനയില്‍ വന്‍
വര്‍ദ്ദനയാണ് സംസ്ഥാനം നേടിക്കൊണ്ടിരിക്കുന്നത് ചാലക്കുടിക്കര്‍ക്കും പൊന്നാനിക്കാര്‍ക്കും നന്ദി..  കൂടാ‍തെ ഈ വര്‍ഷം തന്നെ “ഇന്ധന വില ക്രമീകരണ ചാര്‍ജ്ജ്“ എന്നപേരില്‍ വൈദ്യുത നിരക്കും കൂട്ടാ‍ന്‍ സര്‍ക്കാറിന് പദ്ദതിയുണ്ടെത്രെ.......
      ഇങ്ങനെ തന്നെയാണ് പോക്കെങ്കില്‍ അഞ്ച് വര്‍ഷം തികക്കുംബോള്‍ നമുക്കും 124 നിലകളൊന്നുമില്ലെങ്കിലും ഒരു ചെറ്റക്കുടിലെങ്കിലും കെട്ടി അതിന് ‘ബുര്‍ജ് ഖലീഫ അച്യുത് മാമന്‍’ എന്ന് പേര് നല്‍കി മുഖ്യമന്ത്രിയെയും ഈ സര്‍ക്കറിനെയും ആദരിക്കനുള്ള  വകുപ്പ്  തരണമേ എന്ന് ദൈവത്തോട് പ്രര്‍ത്തിക്കാം ....

02 January 2010

പാരാന്ത്യലോകം - അവതരണം:: അഡ്വ.കൊഞ്ഞാണന്‍

ആദ്യം തന്നെ എല്ലാ വായനക്കാര്‍ക്കും എന്റെ നല്ല നമസ്കാരം. ഈ ആ‍ാഴ്ചയിലെ പാരാന്ത്യലോകം പരിപാടിയിലേക്ക് സ്വാഗതം.
ഇത് ഭാരതവിഷന്‍ ചാനല്‍, ഒരു രാഷ്ട്രീയക്കാ‍രന്റെ ആത്മസാക്ഷാത്കാരമായി തുടങ്ങിയ ഈ 24മണിക്കൂര്‍ വാ‍ര്‍ത്താ ചാന്‍ലിലെ പല വിധ പരിപാടികളിലെ മറ്റൊരു തട്ട് പൊളിപ്പന്‍ പരിപാടി.  ഈ പരിപാടിയുടെ അവതാരകന്‍ വക്കീല്‍ ജയചങ്കരന്‍ എന്ന ഒരു കൊഞ്ഞാണനാണ്. ഈ കൊഞ്ഞാണന്‍ ഒരു പെണ്‍ പേര്‍ കൂടിയുണ്ട് അതിലൂടെയാണ് അധിക കസര്‍ത്തുകളും. ഇനി പരിപാടി എന്താണെന്നല്ലെ, ചോദിച്ചാല്‍ സക്ഷാല്‍ ചങ്കരനും ശരിയായ് ഒരു മറുപടി തരാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാരണം ചിലര്‍ പറയുന്നു ഇതൊരു മാധ്യമ വിചാര പരിപാടിയാണെന്ന്, എന്നാല്‍ മറ്റു ചിലര്‍ പറയുന്നു അസൂയക്കാരന്റെ പുലഭ്യം പറച്ചിലാണെന്ന്, എന്തായാലും കൊള്ളാം സ്വതന്ത്രന്‍ പരിപാടി കാണാന്‍ തുടങ്ങിയിട്ട് കാലം കുറചായി.
   അവതാരകന്‍ കൊഞ്ഞാണെന്റെ മുഖ്യ ഇരകള്‍ എപ്പോഴും ഇടത് പക്ഷം തന്നെ, ഇടത് പക്ഷം എന്നു പറഞ്ഞാല്‍ സാക്ഷാല്‍ സി പി എം. എന്തേ ഈ കൊഞ്ഞാണന് ഈ കമ്മ്യൂണിസ്റ്റ് കാരോട് ഇത്ര വെറുപ്പ്. അറിയില്ല,  എന്തോ ആവട്ടെ ഇങ്ങേരുടെ പത്ര പോസ്റ്റുമോര്‍ട്ടത്തില്‍ എപ്പോഴും മുഖ്യ ഇര ദേശാഭിമാനി, മാധ്യമം, ജനയുഗം തുട്ങ്ങിയ പത്രങ്ങളാണെന്ന് പ്രത്യേകം പറയേണ്ട്തില്ലല്ലോ, ഇങ്ങെരുടെ കണ്ണില്‍ ഇംഗ്ലീഷ് ദേശാഭിമാനിയാണ് സാക്ഷാല്‍ ദി ഹിന്ദു ദേശീയ പത്രം. പത്രങ്ങളുടെ അവസ്ത ഇങ്ങ്നെ ആണെങ്കില്‍ പത്ര എഡിറ്റര്‍ മാരുടെ അവസ്ത വളരെ മോഷമാണ്, ഇങ്ങേരുടെ വാക്കുകള്‍ കേട്ടാല്‍ അങ്ങേ അറ്റം വ്ര്ത്തികെട്ടവന്മാരും, മണ്ടന്‍ മാരും ആണ് കേരളത്തിലെ ഒട്ടെല്ലാ മാധ്യമ സ്താപനങ്ങളിലും ഉള്ളത്.  പിന്നെ പത്ര ധര്‍മ്മവും റിപ്പോര്‍ട്ടിങ്ങുമെല്ലാം അറിയുന്ന ഒറ്റ ഒരാളെ ഈ ഭൂമി മലയാളത്തിലുള്ളൂ, ആരന്നെല്ലെ ഈ അഡ്വ. ചങ്കരന്‍ കൊഞ്ഞാണന്‍ തന്നെ. കേരളത്തില്‍ ജാതി പറയാന്‍ പാടില്ല ചോദിക്കാന്‍ പാടില്ല എന്നൊക്കെഴാണ് പറഞ്ഞു കേള്‍ക്കുന്നത്, എന്നാല്‍ ഈ കൊഞ്ഞാണന് ജാതി പ്പേര്‍ മാത്രമേ നാവിന്‍ തുംബില്‍ വരത്തുള്ളൂ,  ക്രിക്കറ്റ് കളിക്കാരന്‍ ശ്രീശാന്ത് കൊഞ്ഞാണന് നായര് കുട്ടിയും സാക്ഷാല്‍ മനോരമ പത്രാധിപര്‍ മാത്യു , അച്ചായനും മാത്രമാണ്, ഒരിക്കലും സാക്ഷാല്‍ പേര്‍ പറഞ്ഞ് പോകാതിരിക്കാന്‍ വളരെ ശ്രദ്ദാലുവാണ് ഈ കൊഞ്ഞാണന്‍.
ഈ കൊഞ്ഞാണന്റെ മറ്റൊരു പ്രശസ്തമായ നിരൂപണം നിങ്ങള്‍ക് ഓര്‍മ്മകാണും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒരു പ്രചരണമുണ്ടായിരുന്നു, സി പി എമ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മറ്റി അംഗവുമായ സ:പാലൊളി മുഹമ്മദ് കുട്ടി അടുത്ത മുഖ്യമന്ത്രിയാകുമെന്ന്, ഇതിനെതിരെ ഈ കൊഞ്ഞാണന്‍ പ്രതികരിച്ചതിങ്ങനെ - “ഒരു മുസ്ലിമാണ് മുഖ്യമന്ത്രിയാകുന്നതെങ്കില്‍ കേരളത്തിലെ ഹിന്ദുക്കള്‍ കൈയും കെട്ടി നോക്കി നില്‍കില്ല” എങ്ങനെയുണ്ട് ഇതിയാ‍ന്റെ ഉള്ളിലിരിപ്പ്. ഡോ.സുകുമാര്‍ അഴീക്കോടിനെ ഈ മഹാ‍നായ മാധ്യമ വിശാരദന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത് ‘എംബോക്കി’ എന്നാണ് [സുകുമാര്‍ അഴീക്കോടിന്റെ രാഷ്ട്രീയ നിലപാട് ചര്‍ച്ചാ വിഷയമല്ല ഇവിടെ], ഇപ്പോ മനനസ്സിലായല്ലോ ഈ മഹാന്റെ സംസ്കാര സമ്പന്നത. പിന്നെ സുകുമാര്‍ അഴീക്കോടിനെ പോലെ അക്ഷര ശുദ്ദിയോടെ ഒന്നു പ്രസംഘിക്കാനോ  ഒരു കാമ്പുള്ള ജനങ്ങള്‍ അങ്ങീകരിക്കുന്ന ഒരു പുസ്തകമെങ്കിലും എഴുതാനോ ഈ കൊഞ്ഞാണനോട് ആരും ചോദിച്ച് പോകരുത്, അടുത്ത ആഴ്ച പാരാന്ത്യം പരിപാടിയില്‍ കേറി ഇരുന്ന് പുളിച്ച തെറി പറയുന്നത് കേള്‍കാന്‍ തൊലിക്കട്ടി ഉണ്ടെങ്കില്‍ ആവാം. ഒരു പ്രധാന മലയാളം മകാരം മഞ്ഞ പത്രത്തിലെ സ്ഥിരം കുറ്റിയാണ് ഈ പൂമാന്‍,  ഈ മഞ്ഞപത്രത്തിലെ ഒരു വാര്‍ത്തകളും ഇതിയാന് വിമര്‍ഷനവിഷയമേ എല്ല എന്നത് പ്രത്യേകം .പറയേണ്ടതില്ലല്ലോ, പിന്നെ ഒരു കാവിനെറ്റ് ചാനലിന്റെ ലീഗല്‍ അഡ്വൈസറും കൂടിയാണ്  ഈ മഹാ രഥന്‍ എന്ന് ആരോ പറയുന്നത് കേട്ടു ‍.
             ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണം ഇതൊന്നുമല്ല, ഇടക്കിടെ തട്ടിവിടുന്ന അശ്ലീലച്ചുവയുള്ള തന്റെ നാറിയ തമാശകളും മുന്നില്‍ കിട്ടിയാല്‍ കൈവെച്ച് പോകുന്ന തരത്തിലുള്ള അതിയാന്റെ കഴുത രാഗത്തിലുള്ള ചില കവിത ചൊല്ലലുമാണ്. മുഖ ഭാവത്തില്‍ തന്നെ എല്ലാതിനോടും പുച്ചമുള്ള ഈ കൊഞ്ഞാണന്  പിണറായി വിജയനേയോ അങ്ങേരെ പിന്തുണക്കുന്ന വല്ലവര്‍ക്കെതിരെയുമുള്ള വല്ല വാര്‍തയും കിട്ടിയാല്‍ ആ ആഴ്ച കുശാലായി, പിന്നെ അങ്ങോളമിങ്ങോളം ഗവേഷണമായി പാട്ടാ‍യി ഇതിയാന്‍ അരമണിക്കൂര്‍ മലയാളികളെ ഈ ആദ്യ 24മണിക്കൂര്‍ മലയാള വാര്‍ത്താ ചാനലിനു മുന്‍പില്‍ കിടത്തി ഉറക്കിക്കളയും. കുറെ കാ‍ലമായി പരിപാടി കാണുന്നവന്‍ എന്ന നിലക്ക് ഈ പരിപാടി പിണറായി സഖാവിനെയും സി പി എമ്മിനെയും വിമര്‍ശിക്കാന്‍ മാത്രമുള്ളതാണോ എന്ന ഒരു സംശയവും ഇല്ലാതില്ല. ആരോ അങ്ങാടിയില്‍ പറയുന്നത് കേട്ടു ഇതിയാന്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ യു ഡി എഫ് വക സീറ്റുറപ്പാത്രെ, ഇതിയാനെ പ്പോലെ ഇടത് പക്ഷത്തെ പ്രത്യേകിച്ച് സി പി എമ്മിനെ ‘വിരട്ടാന്‍‘ ഗവേഷണം നടത്തിയ ഒരാള്‍ ഇന്ന് ഭൂമി മലയാളത്തിലില്ലത്രെ. അധികം പറഞ്ഞ് ഞാനീ പേജ് കുട്ടിച്ചോറാക്കുന്നില്ല, അടുത്ത പോസ്റ്റുമായി കാണുന്നത് വരെ എല്ലാവര്‍ക്കും എന്റെ നല്ല നമസ്കാരം.

എന്നാലും എന്റെ ഡോക്ടര്‍ സാഹിബേ ഇത്തരം അവതാരങ്ങളെല്ലാം അങ്ങയുടെ ചാനലില്‍ തന്നെ ചേക്കേറിയല്ലോ എന്നതിലാണ് സങ്കടം...............................

[ഇത്രയും വായിച്ചിട്ട് മലയാളത്തിലെ ഏതെങ്കിലും ഒരു വാര്‍ത്ത ചാനലിലെ ഏതെങ്കിലും ഒരു പരിപാടിയുമായോ അവതാരകനുമായോ വല്ല സാമ്യവും കാണുന്നുണ്ടെങ്കില്‍ അത് സ്വഭവികം മാത്രം., ഈ പോസ്റ്റിലെ എല്ലാ പ്രയോഗങ്ങള്‍കും കൊഞ്ഞാണന്‍ ഉള്‍പെടെ- കടപ്പാട് ഇന്ത്യാവിഷന്‍-വാരാന്ത്യലോകം പരിപാടി]